മായാക്കിനാവ്: ഭാഗം 21

mayakinav

എഴുത്തുകാരി: SHIF

പപ്പായോട് എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നൈറയെ അലെക്സിക്ക് ആലോചിച്ചു കൊള്ളാൻ പറഞ്ഞതെന്ന് ഡെവിക്കറിയില്ല.. ഒരുപക്ഷെ അവൾ എതിർക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാവുമോ?? ഡെവിയുടെ പെട്ടെന്നുള്ള മാറ്റത്തിൽ ഫ്രാൻസിൻ വിശ്വാസം വന്നില്ലെങ്കിലും തന്റെ മക്കൾ ഇനി വഴക്ക് ഉണ്ടാക്കില്ലല്ലോ എന്ന് സമാധാനിച്ചു അയാൾ ലയയോടും അമ്മച്ചിയോടും അലെക്സിയോടും റെഡിയാവാൻ പറഞ്ഞു...!! എല്ലാവരും ഒരുങ്ങി എത്തിയതും അവർ നാൽവരും നീരുവിന്റെ വീട്ടിലേക്ക് യാത്രയായി.. പത്തു പതിനഞ്ചു മിനിറ്റിലേ ഡ്രൈവിംഗിന് ശേഷം നീരുവിന്റെ വീട്ടിൽ എത്തിയതും അകത്തേക്ക് കാർ കയറ്റി നിർത്തി...,,

ആ സമയം നീരു അലക്കിയ തുണികൾ അയയിൽ വിരിച്ചിടുകയായിരുന്നു... പെട്ടെന്ന് പരിചയമില്ലാത്ത കുറെ മുഖങ്ങൾ കണ്ടു നീരു ഒന്ന് പതറിയെങ്കിലും അലെക്സിയെ കാൺകെ അവൻ തലേന്ന് പറഞ്ഞതവൾക്കോർമ്മ വന്നു.... ആർക്കോ വേണ്ടി അവളുടെ മിഴികൾ ആ കൂട്ടത്തിൽ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഭലം....!!! ❇️❇️❇️❇️❇️ ""മോൾക്ക്‌ ഞങ്ങളെ മനസ്സിലായി കാണില്ലല്ലോ..?? ഞാൻ ഫ്രാൻസ് ,, ഡെവിയുടെയും അലെക്സിയുടെയും പപ്പാ..,, ഇത് ലയ.. എന്റെ വൈഫ്‌,,, പിന്നെ ഇത് എന്റെ മമ്മിയാണ്..."" ഫ്രാൻസ് എല്ലാവരെയും പരിചയപ്പെടുത്തിയതും നീരു ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവരെ അകത്തേക്ക് ക്ഷണിച്ചു.. അപ്പോഴേക്കും അമ്മുവും ഇന്ദിരയും അങ്ങോട്ടേക്ക് വന്നു..അതിഥികളാണെന്ന് മനസ്സിലായതും ഇന്ദിര വേഗം തന്നെ ചായ എടുക്കാനായി പോയി...!!

""മോളേ.. ഞങ്ങൾ വന്ന കാര്യത്തിലേക്ക് കടക്കാം... ഈ നിൽക്കുന്ന ഞങ്ങളുടെ മകൻ അലെക്സിക്ക് മോളോട് നല്ല പ്രണയമാണെന്ന്... മോൾടെ അഭിപ്രായം എന്താണ്.."" ലയയിൽ നിന്നു അങ്ങനെ ഒരു ചോദ്യം ഉയർന്നു വന്നതും എന്ത് ഉത്തരം നൽകുമെന്നറിയാതെ നീരുവിനെ ആകെമാനം വിയർത്തു... തന്റെ ധൈര്യമാകെ ചോർന്നു പോകുന്ന പോലെ.. വാക്കുകൾ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരാൻ വിഷമിക്കുന്ന പോലെ... തന്നിലേക്കു തന്നെ മിഴി പായിച്ചിരിക്കുന്ന അലെക്സിയെ കാണുന്നത് അവൾക്കു അരോചകമായി തോന്നി...!!! ""ഏയ്യ് മമ്മി,, എന്താ ഇത്... അവൾക്കു ഇഷ്ടാണ് എന്നെ.. കൂടുതൽ ചോദിച്ചു കുഴപ്പാക്കല്ലേ.....""

നീരുവിന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ അലെക്സി പറഞ്ഞതും അവൾ ആകെ പകച്ചു പോയി.. അപ്പോഴേക്കും ലയ,, എഴുന്നേറ്റു വന്നു തന്റെ കയ്യിലെ ബോക്സിൽ നിന്ന് ഒരു വളയെടുത്തു നീരുവിന്റെ കയ്യിലണിഞ്ഞു...അവളുടെ തലയിൽ ഒന്ന് തലോടി.. അവിടെ അരങ്ങേറിയ കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ അമ്മുവും ഇന്ദിരയും നിന്നു...!!! ""മോൾക് സമ്മത കുറവ് ഒന്നും ഇല്ലാത്തതിനാൽ തന്നെ .,, നാളെ മനസമ്മതം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.. ഇത് മോൾക്കുള്ള ഗൗണും മറ്റു വസ്തുക്കളുമാണ്... രാവിലെ ബ്യൂട്ടിഷൻ വരും,, അവിടുന്ന് കാറയക്കും.. ഒരു പത്ത് മണിയാകുമ്പോളേക്കും റെഡിയാകണം,, എന്നാ ഞങ്ങൾ ഇറങ്ങട്ടെ.,, മോളേ.....""

കയ്യിലെ ബാഗ് നീരുവിനെ ഏൽപ്പിച്ചു ലയ യാത്ര പറഞ്ഞതും നിർവികാരമായി അവളത് ഏറ്റു വാങ്ങി... പോകുന്നതിന് മുന്നേ അലെക്സി നീരുവിനെ കണ്ണിറുക്കി കാണിച്ചതും അവളത് ഇഷ്ടപ്പെടാതെ മുഖം വെട്ടിച്ചു.. അവർ പോയതും കയ്യിലെ ബാഗ് സോപാനത്തിലേക്ക് വെച്ചു അവിടേക്കായി ഇരുന്നു...!! ❇️❇️❇️❇️❇️ ""എന്താ ചേച്ചി ഇതൊക്കെ... എന്തിനാ ചേച്ചി സമ്മതിച്ചത്..."" അമ്മുവിന്റെ ചോദ്യത്തിന് ഉത്തരം ഒന്നും പറയാതെ അമ്മയെയും അച്ഛനെയും അടക്കിയ ഭാഗത്തേക്ക്‌ അവൾ മിഴികൾ പായിച്ചു... അവളുടെ മനസ്സിൽ നിറയെ ഡെവി നിറഞ്ഞു നിന്നു... ഒരു കാരണവുമില്ലാതെ അവനെ നിനയ്ക്കുന്നതെന്തിനാണെന്ന് അവൾക്കു അറിയാൻ കഴിഞ്ഞില്ല...!!!"കാണുമ്പോൾ സംസാരിക്കാൻ കഴിയാതെ വരുന്നതും,, കാണാത്തപ്പോൾ അയാളെ തന്നെ നിനയ്ക്കുന്നതും എന്തിനാണാവോ...??

ഇതിന്റെ പേരാണോ പ്രണയം....?? ഇല്ലാ..!!നീരുവിനറിയില്ല,, ഡെവിയോടവൾക്കുള്ള വികാരമെന്താണെന്ന്..!!! ❇️❇️❇️❇️❇️ ഒന്ന് വൈകുന്നേരമാവാൻ ഡെവി കാത്തിരുന്നു.. ക്ലോക്കിലേ സൂചി തിരിച്ചു വെച്ചാലോ..?? മമ്മിയും പപ്പായും പോയിട്ട് എന്താണെന്നറിയാതെ അവൻ സമാധാനം ലഭിക്കുന്നില്ലായിരുന്നു.. നീരു സമ്മതിക്കുമോ..?? അത് മാത്രമായിരുന്നു അവന്റെ ഉള്ളിൽ...!!! കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടു ക്ലോക്കിൽ അഞ്ചായതും അവൻ ഓഫിസിൽ നിന്ന് ഇറങ്ങി.. മഹേഷും അമറും ഡെവിച്ചനൊപ്പമുണ്ടായിരുന്നു... വീട്ടിൽ എത്തിയതും തന്നെ കാത്തിരുന്ന പോലെ അതീവ സന്തോഷത്താൽ അലെക്സി ഓടി വന്നു ഹഗ് ചെയ്തു....അവൻ പറയാൻ പോകുന്നത് എന്തായാലും തന്റെ ഹൃദയത്തെ തകർക്കുന്നതാണെന്ന് ഡെവിച്ചനറിയാമായിരുന്നു...!!

""ഇച്ചായാ... Am really Happy.. she is okay...thank you so much ഡെവിച്ച,, ലവ് യൂ..."" അവന്റ ഉള്ളിലെ സന്തോഷം അവൻ പ്രകടമാക്കിയതും ഉള്ളിലെ തേങ്ങൽ മറച്ചു കൊണ്ടു ഡെവി ഒന്ന് ചിരിച്ചു... പ്രാണൻ നഷ്ടമായവന്റെ ചിരി....!! ❇️❇️❇️❇️❇️ എട്ടു മണിയോടടുപ്പിച്ചു ബ്യൂട്ടിഷൻ എത്തിയിരുന്നു... ഏകദേശം ഒൻപതരയോട് കൂടി.. നീരുവിൽ തന്റെ കഴിവ് മുഴുവനും അവർ പ്രകടമാക്കിയിരുന്നു.. എല്ലാം കൊണ്ടു പെർഫെക്റ്റാക്കി... എന്നാൽ അവളുടെ മുഖത്തു മാത്രം അവർക്ക് തെളിച്ചം നൽകനായില്ല... 'മുഖം പ്രകാശിക്കണമെങ്കിൽ മനസ്സും സന്തോഷത്തിലാകണമത്രേ...!!! കുറച്ചു കഴിഞ്ഞ് ബ്ലാക്ക് Ciaz വന്നതും തറയിലൂടെ ഇഴയുന്ന വൈറ്റ് ഗൗൺ ധരിച്ചു കൊണ്ടു അമ്മുവിനും ഇന്ദിരയ്ക്കുമൊപ്പം ചർച്ചിലേക്ക് യാത്രയായി... അവിടെ എല്ലാവരും എത്തിയിരുന്നു..

കൂട്ടത്തിൽ ഡെവിയും.. ഒരുപാട് വട്ടം അവന്റെ മുഖത്തേക്ക് അവൾ നോക്കിയെങ്കിലും അറിയാതെ പോലും അവന്റെ നോട്ടം അവളിലേക്ക് വീണില്ല... അതവളിൽ വല്ലാത്ത വേദന നിറച്ചു.. എന്തിന് ദീപു തന്നെ ചതിച്ചപ്പോൾ പോലും അവൾക്കു ഇത്രയും വേദന തോന്നിയിരുന്നില്ല...!! '"ആഹാ.. മോൾ വന്നോ... എന്നാൽ നമുക്ക് ചടങ്ങിലേക്ക് കടക്കാം... പള്ളിയിലേക്ക് കേറിയാട്ടേ രണ്ടാളും..."" ഫ്രാൻസ് പറഞ്ഞതും അലെക്സി നീരുവിനെയും കൂട്ടി അകത്തേക്ക് കടന്നു... ഫാദർ റോസാരിയോ കർമങ്ങൾ ഓക്കെ ചെയ്തു... ഇരുവരോടും സമ്മതം ചോദിക്കാൻ ഒരുങ്ങിയതും ആ കാഴ്ച കാണാനാവാതെ ഡെവി അവിടുന്ന് ഇറങ്ങി പോയി.....!!! ""Mr അലെക്സി,,,

കൊച്ചി കുളത്തുങ്കൽ വീട്ടിൽ പ്രകാശിന്റെയും സുമലതയുടെയും മകളായ നൈറയെ വിവാഹം കഴിക്കാൻ സമ്മതമാണോ..."" ""അതേ സമ്മതമാണ്.."" ചോദ്യം കേൾക്കാൻ കാത്തിരുന്ന പോലെ അലെക്സി വേഗം ഉത്തരം പറഞ്ഞു... ശേഷം ഫാദർ നീരുവിനു നേർക്ക് തിരിഞ്ഞു...!! ""Ms, Naira,,, കൊച്ചി കുരിശിങ്കൽ വീട്ടിൽ ഫ്രാൻസിന്റെയും ലയയുടെയും മകനായ അലെക്സിയെ വിവാഹം കഴിക്കാൻ സമ്മതമാണോ...?? ".... " നീരു മറുപടി ഒന്നും തന്നെ പറഞ്ഞില്ല.. അവൾ ചോദ്യം കേട്ടതും പോലുമില്ല.. അടുത്ത് നിന്ന് എല്ലാവരും സമ്മതം പറയാൻ പറഞ്ഞതും അവൾ കേട്ടില്ല..!!! "" കൊച്ചി കുരിശിങ്കൽ വീട്ടിൽ ഫ്രാൻസിന്റെയും ലയയുടെയും മകനായ അലെക്സിയെ വിവാഹം കഴിക്കാൻ സമ്മതമാണോ...??

ഫാദർ ഒരിക്കൽ കൂടി ചോദിച്ചതും നീരു അവിടുന്ന് ഇറങ്ങി ഓടി... ഇടയ്ക്ക് വീഴാൻ പോയെങ്കിലും അവൾ ബാലൻസ് ചെയ്തു... അവളുടെ പെട്ടെന്നുള്ള പ്രവൃത്തി ആർക്കും ഉൾകൊള്ളാനായില്ല...!!! അവളുടെ ഓട്ടം അവസാനിച്ചത് തന്റെ jaguar -ന് മുന്നിൽ എങ്ങോട്ടേക്കോ നോക്കിയിരിക്കുന്ന ഡെവിയുടെ അരികിലാണ്...വേഗം തന്നെ അവനെ പിടിച്ചു തന്റെ നേരെ ആക്കിയവൾ.. "ഡെവിച്ച... saya sayang awak(I ❤️you ) i will take care you in our rest life.. i need you forever... i can't leave you..." എന്ന് പറഞ്ഞു കൊണ്ടവന്റെ അധരത്തോട് അവളുടെ അധരത്തെ അവൾ ചേർത്ത് വെച്ചു... ഇവിടെ എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ അവൻ നിന്നു...!!! ......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story