മായാക്കിനാവ്: ഭാഗം 22

mayakinav

എഴുത്തുകാരി: SHIF

ചുറ്റുപാടും മറന്നു പോയത് പോലെ നീരു ഡെവിയെ കിസ്സ് ചെയ്തു... ഇവിടെ പെട്ടെന്ന് സംഭവിച്ചതെന്തെന്ന് ഡെവിക്ക് മനസ്സിലായില്ല.. അവൻ നീരുവിനെ പതിയെ തന്നിൽ നിന്നടർത്തി മാറ്റാൻ ശ്രമിച്ചു...!! ""നൈറ....""ഉച്ചത്തിലുള്ള അലെക്സിയുടെ ശബ്ദമാണ് നീരുവിനെ ബോധത്തിലേക്ക് മടക്കി കൊണ്ട് വന്നത്.... അലെക്സിയുടെ മുഖം ആകെ ചുവന്നിരുന്നു... ദേഷ്യം കൊണ്ടവനെ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു..... തന്റെ കോട്ടവൻ വെളിയിലേക്ക് ഊരി എറിഞ്ഞു... ശേഷം നീരുവിന്റെ അടുക്കലേക്ക് പാഞ്ഞു വന്നു അവളെ അടിക്കാൻ ഓങ്ങിയതും ഡെവി മുന്നിലേക്ക് കേറി നിന്നു തടസ്സം ചെയ്തു...!! ""ഇച്ചായ.... മുന്നിന്ന് മാറ്... ഈ പുന്നാര മോൾടെ വായിൽ നാക്കില്ലായിരുന്നോ..."" ചർച്ചാണെന്ന ബോധം പോലുമില്ലാതെ അസഭ്യ വാക്കുകളുപയോഗിച്ച അലെക്സിയെ ഫ്രാൻസ് പിന്നിൽ നിന്നും വിലക്കി... ഡെവിയുടെ കൈകളിൽ നീരു മുറുക്കി പിടുത്തമിട്ടിരുന്നു,, അലെക്സി അതിരു കവിയുന്നുവെന്ന് തോന്നിയതും നീരു ഡെവിയിൽ നിന്ന് വിട്ടു നിന്ന് അലെക്സിക്ക് നേർക്ക് നിന്നു...!! ""നിർത്തെടോ,, താൻ കുറെ നേരായല്ലോ.. എന്നെ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ട്... തനിക്കെന്താ അൽഷിമേഴ്സുണ്ടോ...?? ഇന്നലെ ലയാന്റി എന്നോട് സമ്മതം ചോദിച്ചപ്പോൾ എനിക്ക് ഒന്ന് ചിന്തിക്കാനൊരവസരം തരുക കൂടി ചെയ്യാതെ...

താനല്ലേ ചാടി കേറി പറഞ്ഞത്.. എനിക്ക് സമ്മതം ആയിരിക്കുമെന്ന്... പിന്നെ ഇന്ന് ഫാദർ ചോദിച്ചപ്പോൾ,, എനിക്കിഷ്ടമില്ലാത്തതിന് ഞാൻ സമ്മതിക്കണോ?? ഇയാൾ എന്നോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല..!!ഇപ്പോ താൻ എത്ര നല്ലവൻ ആണെങ്കിലും ഒരു പെണ്ണിനെ കണ്ടാലുടനെ കാമത്താൽ നോക്കിയിരുന്ന ഒരു കഴിഞ്ഞ കാലം തനിക്കുണ്ടായിരുന്നത് എനിക്ക് അത്ര വേഗം മറക്കാനാവുമോ.....ഡാൻസ് കഴിഞ്ഞു വന്ന എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതും.. ഞാൻ കോഫി കപ്പ്‌ തലയിലടിച്ചതും തനിക്ക് നിഷേധിക്കാനാവുമോ... ?? ഇനി ആയിരം ശെരികൾ താൻ ചെയ്താലും എന്റെ മനസ്സിലെപ്പോഴും ആ ഒരു തെറ്റ് നിലനില്ക്കും... അങ്ങനെയുള്ള ഒരാളെ എനിക്കെന്റെ ജീവിത പങ്കാളിയാക്കാൻ കഴിയുമോ...??"" ❇️❇️❇️❇️❇️ നീരുവിന്റെ ചോദ്യങ്ങൾ ഓരോന്നും ഉറച്ചതായിരുന്നു... തങ്ങളുടെ മകന്റെ ഈ പ്രവർത്തികളൊക്കെ ലയയ്ക്കും ഫ്രാൻസിനും പുതിയ അറിവായിരുന്നു... അത്യാവശ്യം തല്ലിപൊളി ആണെങ്കിലും അലെക്സി സ്ത്രീകളെ ബഹുമാനിക്കാനറിയാത്തവനാണെന്ന് അവർക്ക് ഉൾകൊള്ളാൻ ആവുന്നില്ലായിരുന്നു...അതിന്റെ നടുക്കത്തിൽ അവർ നിന്നു...അലെക്സിയുടെ തല താണ് പോയി.. അതിൽ നിന്ന് തന്നെ അവൻ തെറ്റുകാരനാണെന്ന് എല്ലാവർക്കും ബോധ്യമായി...!!!

""ദീപു.. എന്നെ ചതിച്ചപ്പോൾ ഇനി ഒരു പ്രണയമില്ലെന്നു ഞാൻ കരുതിയതാണ്.. എന്നാൽ ഡെവിച്ചനെപ്പോഴോ എന്റെ മനസ്സിൽ കടന്നു കൂടിയിരുന്നു... ഒരിക്കൽ പോലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല.. എപ്പോഴും സംരക്ഷിക്കാൻ ശ്രമിച്ചിട്ടേയുള്ളൂ... നിങ്ങളുടെ കമ്പനിയിലെ വെറുമൊരു ഐറ്റം ഡാൻസറായിരുന്ന എന്നെ,, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ഇദ്ദേഹത്തോട് എനിക്ക് ബഹുമാനമായിരുന്നു.. ഡെവിച്ചന്റെ പാതിയാവാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന ചിന്ത.. എന്നെ പിന്നിലേക്ക് വലിച്ചു... എന്നിരുന്നാലും ഇന്ന് ഡെവിച്ചൻ ഹാളിൽ നിന്ന് ഇറങ്ങി വന്നപ്പോ എന്റെ ചങ്ക് പിടഞ്ഞു.. പോയി... ഇനിയും കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവുമായിരുന്നില്ല... "" അത്രയും പറഞ്ഞു നീരു ഒന്ന് നിർത്തി.... എല്ലാവരെയും നോക്കി.. ആരുടെ ഭാഗത്തു നിന്നും ഒരു റെസ്പോൺസും വരുന്നത് കാണാഞ്ഞിട്ട് നീരുവിനു ഭയം തോന്നി തല താഴ്ത്തി.. അത് കണ്ടു കുസൃതി ചിരിയാലെ ഡെവിച്ചൻ അവളുടെ മുന്നിലേക്ക് വന്നു മുഖം ഉയർത്തി... അപ്പോഴേക്കും അമ്മച്ചി എന്തോ പറയാനായി മുന്നോട്ട് വന്നു...!! ""മക്കളേ.. എന്തായാലും ഇങ്ങനെ ഓക്കെ ആയ സ്ഥിതിക്ക് ഡെവിയുടെയും നീരു മോളുടെയും മനസമ്മതം നടത്താം.. നിങ്ങൾ മക്കളേയും കൂട്ടി അകത്തേക്ക് പോ.. പിന്നെ അലെക്സി നീ ഇങ്ങു വാ... "" ❇️❇️❇️❇️❇️

എല്ലാവരും അകത്തേക്ക് പോയതും തല കുമ്പിട്ടിരിക്കുന്ന അലെക്സിയെ തന്റെ അടുത്തേക്ക് അമ്മച്ചി ക്ഷണിച്ചു... അത് കണ്ടു.. ഒട്ടും ഉഷാറില്ലാതെ അലെക്സി അമ്മച്ചിയുടെ അരികിൽ ചെന്നു...!! ""മോനേ നീ ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്... അതിനെ കുറിച്ച് കൂടുതൽ ഞാൻ ചോദിക്കുന്നില്ല... പക്ഷേ ഒന്നു ഞാൻ പറയാം മനുഷ്യ ജീവിതം ഒന്നേയുള്ളൂ... ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ നല്ല മനുഷ്യനായി മുന്നോട്ട് ജീവിക്കു... നല്ലതെന്ന് കേൾക്കാൻ കുറെ കാലം പിടിക്കും.. എന്നാൽ ചീത്തയാവാൻ വെറും നിമിഷങ്ങൾ മാത്രം മതി.... എന്റെ കുട്ടി ചെല്ല്...."" അമ്മച്ചി അവനെ ആശ്വസിപ്പിച്ചു അകത്തേക്ക് കൂട്ടി കൊണ്ടു പോയി.... പശ്ചാത്താപത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...ഫാദർ റൊസാരിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ തുടങ്ങി..!! ""Mr ഡേവിഡ് ഫ്രാൻസ് ,,, കൊച്ചി കുളത്തുങ്കൽ വീട്ടിൽ പ്രകാശിന്റെയും സുമലതയുടെയും മകളായ നൈറയെ വിവാഹം കഴിക്കാൻ സമ്മതമാണോ..."" ""അതേ സമ്മതമാണ്.."" ഡെവി ഉത്തരം നൽകിയതും ഫാദർ നീരുവിനു നേർക്ക് തിരിഞ്ഞു...!!

""Ms, Naira,,, കൊച്ചി കുരിശിങ്കൽ വീട്ടിൽ ഫ്രാൻസിന്റെയും ലയയുടെയും മകനായ ഡേവിഡിനെ വിവാഹം കഴിക്കാൻ സമ്മതമാണോ...?? ""സമ്മതമാണ്..."" ഇരുവരെയും സമ്മതം കിട്ടിയതും ഫാദർ ബാക്കി ചടങ്ങുകൾ കൂടി ചെയ്തു.... ഡെവിയും നീരുവും ഒന്നിച്ചു കൈ കോർത്തു ഫ്രണ്ട് വാതിലിലേക്ക് നടന്നു... അമ്മുവിന്റെ മനസ്സ് ഒരുപാട് സന്തോഷിച്ചു.. തന്റെ ചേച്ചി ആഗ്രഹിച്ചത് തന്നെ നടന്നുവല്ലോ....!! കുറച്ചു ഫോട്ടോ ഷൂട്ട്‌ നടത്തിയിരുന്നു.. ഒക്കെ കഴിഞ്ഞതും ഡെവിയും നീരുവും ആകെ തളർന്നിരുന്നു....!! ""ഡെവിച്ചാ... ❤️❤️I love you madly "" ""Love you too...my Angel...gonna miss you... "" ""വൈകിട്ട് ടെക്സ്റ്റ്‌ ചെയ്യാം.. ബൈ..."" പോകാൻ നേരം ഇരുവരും യാത്ര പറഞ്ഞു... നീരു പോയതും അമ്മച്ചിയും പപ്പായും മമ്മിയും കാറിൽ കയറി അലെക്സിയേം ഡെവിയേം വെയിറ്റാക്കി...!!! ""പപ്പാ.. നിങ്ങൾ പൊക്കോ.. എനിക്കും അലെക്സിക്കും ഒരിടം വരെ പോകാനുണ്ട്...."" തങ്ങൾ അവരോടൊപ്പം പോകുന്നില്ല എന്ന് അറിയിച്ചതും അവർ ബൈ പറഞ്ഞു പോയി...അപ്പോൾ തന്നേ ഡെവി അലെക്സിയെയും കൂട്ടി നഗരത്തിലെ മുന്തിയ പിസ ഹട്ടിലേക്ക് യാത്ര തിരിച്ചു..!!

❇️❇️❇️❇️❇️ ഇരു പ്ലേറ്റിലായി Mushroom And pepperoni Pizza.. സ്റ്റാഫ്‌ കൊണ്ടു വെച്ചു പോയതും ഡെവി അലെക്സിയെ നോക്കി പുഞ്ചിരിച്ചു...!! ""Thank you so much my brother,, ഒരുപക്ഷെ നീ ഇങ്ങനെ ഓക്കെ ചെയ്തില്ലായിരുന്നുവെങ്കിൽ... നീരു എന്നോട് ഒരിക്കലും ഇഷ്ടം പറയില്ലായിരുന്നു......"" ""അതിന് ഞാൻ മാത്രമല്ല.. ഇച്ചായാ കാരണം... ബേല കൂടിയാണ്... അവൾ ഉള്ളത് കൊണ്ടു മാത്രമാണ്... നൈറയ്ക്ക് ഇച്ചായനെ ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കിയത്... "" താൻ നീരുവിനോട് ചെയ്ത തെറ്റിനെ ഡെവിച്ചനെ അവൾക്കു ഏല്പിച്ചു കൊണ്ടു താൻ തിരുത്തി എന്ന ചിന്തയിൽ അലെക്സിയുടെ ചൊടികളിൽ ചിരി നിറഞ്ഞു...ആത്മാർത്ഥമായ ചിരി...!!! .....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story