മായാക്കിനാവ്: ഭാഗം 23

mayakinav

എഴുത്തുകാരി: SHIF

അലെക്സിയും ഡെവിയും പിസ കഴിച്ചു കഴിഞ്ഞതും ബേല വിളിച്ചിരുന്നു.. തങ്ങളുടെ പ്ലാൻ വർക്കായതും ഡെവിയുടെയും നീരുവിന്റെയും മനസമ്മതം നടന്നതും ഓക്കെ അവളെ അറിയിച്ചതും അവൾക്കൊരുപാട് സന്തോഷം നൽകി.... തന്റെ പ്രിയ കൂട്ടുകാരിക്ക് നല്ലൊരു ജീവിതം കിട്ടിയതിന്റെ സന്തോഷമായിരുന്നവൾക്ക്...!!! ഹോട്ടലിൽ വെച്ചു നീരുവുമായുള്ള പ്രശ്നത്തിനു ശേഷം അലെക്സിക്കവളോട് വെറുപ്പായിരുന്നു... എങ്ങനെയും അവളെ കൊല്ലണമെന്ന ചിന്ത മാത്രമേ ഉള്ളായിരുന്നു... എന്നാൽ അലെക്സി ബെഡ് റെസ്റ്റിൻ ശേഷം തിരികെ ഹോട്ടലിൽ ചെന്നു ക്യാമൊക്കെ ചെക്ക് ചെയ്തപ്പോളാണ് തന്റെ രൂപത്തിലുള്ള ഇച്ചായനെ കാണുന്നത്... ബാക്കി കൂടി നോക്കിയതും നൈറയെ തിരികെ ജോലിക്കെടുത്തതും അവൾക്കു പുതിയ റെക്കോർഡ് കിട്ടിയതും ഇച്ചായൻ അവൾക്കു സ്പെഷ്യൽ ഗിഫ്റ്റ് ഒക്കെ കൊടുത്തതും ശ്രദ്ധയിൽ പെട്ടത്...

അതോടെ സംതിങ് ഫിഷിയായിട്ട് തോന്നിയതും അവൻ ഡെവിയോട് ആൾമാറാട്ടത്തേ പറ്റി ചോദിച്ചു... അപ്പോഴാണ് ഡെവി തനിക്കു നീരുവിനോടുള്ള ഇഷ്ടം അലെക്സിയെ അറിയിച്ചത്....!!! മലേഷ്യയിൽ വെച്ചൊരു ഗ്രാൻഡ് പ്രൊപോസൽ നടത്താൻ ഇരിക്കെയാണ് ഡെവിക്ക് നാട്ടിൽ പോസ്റ്റിങ്ങ്‌ കിട്ടിയതും അപ്രതീക്ഷിതമായി നീരുവിന്റെ അമ്മ മരിച്ചു നാട്ടിൽ വന്നതും...!! നാട്ടിൽ വന്നതോടെ രാജേന്ദ്രനെ ഒതുക്കിയതും ഡെവി നീരുവിനെ പ്രൊപോസ് ചെയ്തപ്പോൾ അവൾ റിജെക്ട് ആക്കിയതും അലെക്സിയോട് പറഞ്ഞപ്പോളാണ് ബേലയോട് സംസാരിച്ചു.... ഇങ്ങനെ ഒരു പ്ലാൻ തയ്യാറാക്കിയത്... എന്തായാലും ഇപ്പോളെല്ലാം ഭംഗിയായി...!!! ❇️❇️❇️❇️❇️ ബേലയുടെ കോൾ ഡിസ്കണക്ട് ആയിട്ടും അലെക്സി ഫോണിൽ തന്നെ നോക്കി ചിരിക്കുന്നത് കണ്ട് 'ഇവനെന്താ ഭ്രാന്തായോ എന്ന മട്ടിൽ ഡെവി ആ ഫോൺ വാങ്ങി..

അപ്പോഴാണ് അലെക്സിയുടെ ഭ്രാന്ത്‌ എന്താണെന്ന് ഡെവിക്ക് കത്തിയത്...ബേലയുടെ വിക്ടറി സിംബൽ കാണിച്ചു കൊണ്ടു ഇളം പുഞ്ചിരിയാൽ നിൽക്കുന്ന dpയാണ് അലെക്സി കണ്ടു കൊണ്ടിരുന്നത്..... ഇച്ചായൻ തന്റെ കളളത്തരം മനസ്സിലാക്കി എന്നറിഞ്ഞതും അലെക്സി കുറ്റവാളികളെ പോലെ അവനെ നോക്കി തല താഴ്ത്തി...!!! """അമ്പട കള്ളാ..... ഇതെപ്പോ...!!!നിനക്ക് ബേലയെ ഇഷ്ടമായിരുന്നോ... "" ""അങ്ങനെ ചോദിച്ചാൽ തുടക്കത്തിൽ അല്ലായിരുന്നു.. പിന്നെ നൈറയുടെ കൂടെ നടക്കുന്നത് കണ്ടു ഒട്ടും ഇഷ്ടമില്ലാതെയായി...എന്നാൽ ഇച്ചായൻ വേണ്ടി അവളോട് സംസാരിക്കാൻ തുടങ്ങിയതിൽ പിന്നെ എപ്പോഴോ അവളെന്റെ മനസ്സ് കവർന്നു... ഒരു കാര്യവുമില്ലാതെ അവളുടെ ശബ്ദം ഒന്ന് കേൾക്കുവാൻ വേണ്ടി മാത്രം ഞാൻ കോൾ ആക്കും... എനിക്ക് ഒത്തിരി ഇഷ്ടാ...""

""എന്നാൽ പിന്നെന്താ പ്രശ്നം... മമ്മിയോടും പപ്പായോടും പറഞ്ഞു നമുക്ക് ഇതങ്ങു ഉറപ്പിക്കാന്നെ..."" ""കഴിയുമെന്ന് തോന്നുന്നില്ല... അവളുടെ വിവാഹം അവളുടെ കസിനുമായി ഉറപ്പിച്ചേക്കുവാ..."" നിരാശയോടെ അലെക്സി മുഖം താഴ്ത്തിയതും ഡെവി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...!! ❇️❇️❇️❇️❇️ ഡെവിയുടെ കയ്യിലൂടെ തന്റെ വിരലുകൾ കോർത്തു... ഇളം കാറ്റത്തു കുന്നിൻ ചെരുവിൽ കയറുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു നീരുവിനു...!!! കുറെ നടന്നതും ക്ഷീണിതയായി തറയിലിരുന്ന നീരുവിനെ തന്റെ ഇരു കൈകളിലുമായി കോരിയെടുത്തു ഡെവി കയറ്റം കേറി...!! ""ഡെവിച്ച..."" കുഞ്ഞു കുട്ടികളെ പോലെ അവന്റെ നെഞ്ചോടു ചേർന്ന് വളരെ നേർത്ത സ്വരത്തിൽ വിളിച്ചതും അവനവളുടെ മുഖത്തേക്ക് നോക്കി ഒരു പുരികം പൊക്കി എന്തെന്ന് ചോദിച്ചു...!! ""കുറെ ആഗ്രഹിച്ചിട്ടുണ്ട് ഇവിടെ വരാൻ... നടക്കുമെന്ന് ഒരിക്കലും കരുതിയതല്ല.... thank you so much my dear... ""

അതിന് ഡെവി ഒന്ന് ചിരിച്ചു... നടന്നു നടന്നു ടോപിലെത്തിയതും ഡെവി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...!!! ""എന്താ ഡെവിച്ച.. ഇങ്ങനെ നോക്കുന്നെ... എന്നെ താഴെ ഇടാൻ പോവാണോ...."" "'അതേലോ... നിനക്കെങ്ങനെ മനസ്സിലായി..."" ''"എനിക്ക് തോന്നി..."" എന്ന് നീരു പറഞ്ഞു തീരുന്നതിനു മുന്നേ ഡെവി അവളെ താഴേക്കിട്ടു...നീരു വീണതും ബും എന്നൊരു സൗണ്ടോടെ അവളുടെ ദേഹത്തേക്ക് ഫ്ലാഗ് ഗാർലാൻഡ്സും മറ്റു സാമഗ്രികളും വീണു... തറയിൽ വീണെങ്കിലും ഒരു പോറൽ പോലും അവൾക്കു പറ്റിയില്ല... ഇവിടെ എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവൾ എഴുന്നേറ്റു നിന്ന് ചുറ്റുപാടും നോക്കി... കുന്നിന്റെ മുകൾ വശമാണെങ്കിലും അവിടെ നിരപ്പാണ്... ചെറിയൊരു ടെന്റ് അവിടുണ്ട്.... നീരു വീണത് ഒരു ചെറിയ ബെഡിലേക്കാണ്...!!!

ചുറ്റിനും നിരീക്ഷിച്ചു പോകവേയാണ് പിന്നിൽ നിന്നും ഡെവിയുടെ കരങ്ങൾ അവളുടെ കണ്ണുകൾ പൊത്തിയത്...!! "3... 2... 1... സ്റ്റാർട്ട്‌...."എന്ന് ഡെവി പതിയെ മൊഴിഞ്ഞു കൊണ്ടു നീരുവിന്റെ കണ്ണുകൾ തുറക്കാൻ അനുവദിച്ചതും,,, ""Happy birthday to you Happy birthday to you Happy birthday to you My dear Neeru... May god bless you dear May god bless you dear May god bless you dear Happy birthday to you...."" എന്ന് പാടി കൊണ്ടു ഡെവിയും അലെക്സിയും അമ്മുവും മഹേഷും മുന്നിലേക്ക് വന്നു..എല്ലാവരും ചേർന്ന് കേക്ക് മുറിച്ചതും ഇന്ന് തന്റെ ബർത്ത്ടെ ആയിരുന്നോ എന്ന പകപ്പിലായിരുന്നു നീരു... ഓരോരുത്തരും ഓരോരോ ഗിഫ്റ്റ്സ് അവൾക്കു സമ്മാനിച്ചു.. അവസാനം ഡെവി മുന്നോട്ട് വന്നു എന്തോ കൊടുക്കാനായി...!!!! .....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story