മായാക്കിനാവ്: ഭാഗം 24

mayakinav

എഴുത്തുകാരി: SHIF

ഇന്നാണ് നീരു മലേഷ്യയ്ക്ക് പോകുന്നത്.. ഉച്ചക്ക് ഒരു മണിക്കാണ് ഫ്ലൈറ്റ്,, ഏകദേശം 11.00 യോടെ നീരുവും അലെക്സിയും ,, അമ്മുവും, ഫ്രാൻസും ലയയും Airport -ൽ എത്തി... നീരുവിനൊപ്പം ലയയും അലെക്സിയും പോകുന്നുണ്ട്,, ഡെവിക്ക് അത്യാവശ്യമായി ഒരു കേസ് ഉള്ളതിനാൽ അവൻ വന്നില്ല... അതിനാൽ തന്നെ നീരുവിന്റെ മുഖത്തു തെളിച്ചം കുറവായിരുന്നു,, ഉള്ളിലേക്ക് കയറുന്നതിനു മുന്നേ നീരു അമ്മുവിനെ കെട്ടിപിടിച്ചു കുറെ കരഞ്ഞു....!! വേരിഫിക്കേഷൻ പ്രോസസൊക്കെ കഴിഞ്ഞു അവർ മൂന്നുപേരും ഫ്ലൈറ്റിൽ കയറി,,, നീരുവിന്റെ അടുത്ത് തന്നെയാണ് ലയയ്ക്ക് സീറ്റ്... അലെക്സി ഇച്ചിരി ബാക്കിലാണ്...,,

ഫ്രാൻസിനൊപ്പം അമ്മു തിരികെ വീട്ടിലേക്ക് മടങ്ങി.... അവളും സങ്കടത്തിലായിരുന്നു... തന്റെ ചേച്ചിയെ പിരിയുന്നതിൽ...!! ❇️❇️❇️❇️❇️ Kuala Lumpur എയർപോർട്ടിൽ നിന്നും നേരെ ഡെവിയുടെ വില്ലയിലേക്കാണ് അവർ മൂന്നാളും പോയത്...ചെന്ന പാടെ നീരു ഫ്രഷായി ആദ്യം അമ്മുവിനെ വിളിച്ചു എത്തിയ കാര്യം അറിയിച്ചു... ശേഷം ഡെവിയെ വിളിച്ചു.. കുറെ നേരം അവരിരുവരും സംസാരിച്ചു... നാട്ടിൽ നിന്നു പോന്നിട്ട് കുറച്ചു മണിക്കൂറുകൾ മാത്രമേ ആയുള്ളുവെങ്കിലും അവർക്ക് സംസാരിക്കാൻ കുറേ അധികം കാര്യങ്ങളുണ്ടായിരുന്നു... വാചാലമായി നീരു ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു...നന്നായി പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു കൊണ്ട് ഡെവി സംസാരത്തിന് വിരാമം കുറിച്ചു....!!!!

'പ്രണയമാകുന്ന പൂവിലേ തേൻ നുകരാൻ ഇരു മനസ്സുകൾ കാത്തിരുന്നു... അകലെയാണെങ്കിലും അടുത്തെന്ന ചിന്തയിൽ സ്വപ്നങ്ങൾ നെയ്തു...എത്ര അടർത്തി മാറ്റിയാലും കാന്തത്തെ പോലെ അതിന്റെ ശക്തി പോലെ അവരുടെ മനം ഒന്നിച്ചു തന്നെ നിന്നു...!!! ❇️❇️❇️❇️❇️ അടുത്തയാഴ്ച്ചയാണ് നീരുവിന്റെ പ്രോഗ്രാം... രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു യോഗ ചെയ്തതിന് ശേഷം അവൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.. തന്റെ മകളുടെ നൃത്തം ലയ ആദ്യമായാണ് കാണുന്നത്... അവർക്കൊരുപാട് അഭിമാനം തോന്നി...'നീ ഒരു പെണ്ണാണ്... നിനക്ക് ഒന്നിനും കഴിയില്ല എന്ന് പറഞ്ഞു മാറ്റി നിർത്തുന്ന ഒരു പറ്റം ആൾക്കാരിൽ നിന്നും സ്വന്തം കഴിവ് കൊണ്ടു പിടിച്ചു നിന്ന പെൺകുട്ടി...സ്വന്തം അമ്മയെയും അനിയത്തിയേം നന്നായി നോക്കാൻ വേണ്ടി മറ്റൊരു നാട്ടിലേക്ക് വന്നു അവിടെയും ആദ്യം കുറച്ചു ദുരിതം അനുഭവിക്കേണ്ടി വന്നവൾ..,,

ഇന്ന് പട പൊരുതി ജയിച്ചു കൊണ്ടിരിക്കുന്നു...!!! കുറച്ചു നേരം ഡാൻസ് ചെയ്ത ശേഷം ലയാന്റിയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു,,, ശേഷം സൈഡ് ടേബിളിലായിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ബേലയുടെ നാല് മിസ്സ്ഡ് കാൾ.. ഇവിടെ എത്തിയ കാര്യം നീരു ടെക്സ്റ്റ്‌ ചെയ്തിരുന്നു... അത് കണ്ടിട്ടാവും അവൾ വിളിച്ചതെന്ന് കരുതി നീരു തിരികെ ഡയൽ ചെയ്തു... കുറെ നേരം റിങ് ചെയ്തു ഓഫ് ആവാറായതും അവൾ കോൾ അറ്റൻഡ് ചെയ്തു....!!!! നീരു ഹെലോ പറഞ്ഞിട്ടും ബേലയുടെ ഭാഗത്തു നിന്ന് മറുപടി ഒന്നും വന്നില്ല.. പകരം തേങ്ങൽ മാത്രം പെട്ടെന്ന് തന്നെ കോൾ ഓഫാകുകയും ചെയ്തു... എന്തോ പന്തികേട് നീരുവിനു തോന്നിയതും.. ലയാന്റിയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു കൊണ്ട് അലെക്സിയെ തേടി....

ഹാളിലേക്ക് വന്നു.. അവനോട് ബേലയെ പറ്റി പറഞ്ഞതും അവൻ വേഗം തന്നെ നീരുവിനോട് റെഡിയാകാൻ പറഞ്ഞു..കാറിന്റെ കീ എടുത്തു വെളിയിലേക്ക് പോയി.. നീരുവിനെ കാത്തു നിന്നു..!! ❇️❇️❇️❇️❇️ ""നൈറാ...,, എനിക്ക് തോന്നുന്നു.. ഇന്ന് ബേലയുടെ മാര്യേജ് ആണെന്ന്..."" യാത്രയിലെ മൗനത്തേ ഭേദിച്ചു കൊണ്ടു അലെക്സി സംസാരത്തിനു തുടക്കമിട്ടതും നീരു തന്റെ മറുപടി അവനോട് പറഞ്ഞു...!! ""What!!നീ എന്താ ഈ പറയുന്നേ,, എന്നിട്ട് എന്നോടൊന്നും അവൾ പറഞ്ഞില്ലല്ലോ..."" ""അതിനു ഇതവൾക്ക് താല്പര്യമുള്ളതാണെന്ന് തോന്നുന്നില്ല... ഒരുപക്ഷെ അവളെ ഫോഴ്സ് ചെയ്തു സമ്മതിപ്പിച്ചതാവാം... എന്ത് തന്നെയായാലും 'എന്റെ ബേലയെ ഞാൻ സേവ് ചെയ്തിരിക്കും...""

അലെക്സിയുടെ 'എന്റെ ബേല എന്നാ,, വിശേഷണം നീരുവിൽ സംശയം തോന്നിച്ചു... അത്കൊണ്ട് തന്നെ അതിനെ പറ്റി അവൾ അലെക്സിയോട് ചോദിച്ചതും അവൻ മാത്രം അവളെ സ്നേഹിക്കുന്നതും അവളുടെ വീട്ടുകാർ അവൾക്കു കല്യാണം ഉറപ്പിച്ചതൊക്കെയും പറഞ്ഞു... കുറച്ചു നേരത്തിനു ശേഷം ബേലയുടെ വീട്ടിലെത്തിയതും അവിടെ കുറെ കാറുകൾ വെളിയിൽ പാർക്ക്‌ ചെയ്തത് കണ്ടു അകത്തേക്ക് കയറി... ആകെ ഒരു കല്യാണ വീടിന്റെ പ്രതീതിയായിരുന്നു...!!! വീടിന്റെ വെളിയിലായി ഒരുക്കിയിരിക്കുന്ന ചെയറിൽ വരൻ ഇരിക്കുന്നുണ്ട്...അവൻ ഇടയ്ക്ക് മദ്യം കുടിക്കുന്നുണ്ട് .... അവനെ കണ്ടപ്പോളാണ് ബേലയുടെ ചേച്ചിയുടെ ഭർത്താവ് തന്നെയാണ് അതെന്ന് നീരുവിനു മനസ്സിലായത്..

അവന്റെ അടുത്ത് തന്നെ കരഞ്ഞു കൊണ്ടു ബേലയുടെ ചേച്ചിയുമുണ്ട്...കാര്യങ്ങളുടെ കിടപ്പ് വശം അലെക്സിയെ നീരു അറിയിച്ചു കൊണ്ടിരിക്കവേ... അകത്തു നിന്നും ബേലയെ വലിച്ചോണ്ട് വന്നു.. ആ റാസ്കലിന്റെ അരികിൽ നിർത്തി...!!! ആരോ മോതിരം അണിയിക്കാൻ പറഞ്ഞതും അയാൾ ബേലയുടെ കൈയ്യിൽ പിടിക്കാൻ ഒരുങ്ങവേ അലെക്സിയുടെ ചവിട്ടേറ്റ് പിന്നിലേക്ക് വീണു... ഞൊടിയിടയിൽ ഒരു റിങ് കൈക്കലാക്കി അലെക്സി,, ബേലയ്ക്ക് ഇട്ടു കൊടുത്തു... ഇവിടെ സംഭവിക്കുന്നതെന്താണെന്ന് അവൾക്കു മനസ്സിലായില്ല...!! ആ പയ്യനും അവന്റെ ഫാമിലിയിലെ കുറച്ചു പേരും ബേലയുടെ പപ്പായും ആങ്ങളമാരും അലെക്സിക്ക് നേർക്ക് തിരിഞ്ഞു..

ഈ സമയം കൊണ്ടു ബേലയെ നീരു മാറ്റി കാറിലാക്കിയിരുന്നു...!!! പിന്നെ അവിടെ മൊത്തം അടിയായിരുന്നു കുറെ പേരെ അലെക്സി തല്ലി... പാവം അലെക്സിക്ക് കുറെ തല്ല് കിട്ടി... അവന്റെ മുഖം മുറിഞ്ഞു ചുണ്ട് പൊട്ടി... പിന്നിൽ നിന്നാരോ തൊഴിച്ച് അവൻ വീണതും എല്ലാരും കൂടി വളഞ്ഞു,,,, അവനെ ചവിട്ടാൻ തുടങ്ങി... കുറച്ചു പേരെ നീരു മാറ്റാൻ ശ്രമിച്ചു... എല്ലാം കൈവിട്ടു പോയെന്ന് അവൾക്കു തോന്നി... എന്നാൽ പെട്ടെന്നവിടെ പ്രതീക്ഷിക്കാതെ ചിലത് അരങ്ങേറി...!!!  .....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story