മായാക്കിനാവ്: ഭാഗം 25

mayakinav

എഴുത്തുകാരി: SHIF

അലെക്സിയെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ നീരു നിൽക്കവേ അപ്രതീക്ഷിതമായി പോലീസ് ബൂട്ടിന്റെ സൗണ്ട് കേട്ടു,, നീരുവിന്റെ ശ്രദ്ധ അങ്ങോട്ടേക്കായി,, അവിടെ അർണാബിനേയും കുറച്ചു പോലീസ് ഓഫിസെർസിനേയും കണ്ടു...!!! ഓഫിസെർസ് അലെക്സിയെ അവരിൽ നിന്ന് പിടിച്ചു മാറ്റുകയും കല്യാണ തട്ടിപ്പ് നടത്താൻ ശ്രമിച്ച ബേലയുടെ സഹോദരി ഭർത്താവിനെയും ബേലയുടെ പപ്പായേം ചേട്ടന്മാരെയും അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു...!! അവരെല്ലാം പോയതും ബേലയുടെയും അർണാബിന്റെയും സഹായത്തോടെ അലെക്സിയെ എഴുന്നേൽപ്പിച്ചു...അവനാകെ അവശനായിരുന്നു... കൂടുതൽ സംസാരിച്ചു നിൽക്കാതെ അലെക്സിയെ കാറിൽ കയറ്റി... നീരു ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്തു.. അലെക്സിക്ക് ഇരുവശവുമായി ബേലയും അർണാബുമിരുന്നു...!! ""സോറി സാർ...ഞാൻ കുറച്ചു ലേറ്റായി..."" അല്പം വിഷമത്തോടെ അർണാബ് പറഞ്ഞതും അലെക്സി ചെറുതായി ഒന്ന് ചിരിച്ചു ബേലയുടെ തോളിലേക്ക് ചാഞ്ഞു... ബേലയുടെ വീട്ടിൽ പ്രശ്നമുണ്ടാകാൻ സാധ്യത തോന്നിയതു കൊണ്ടു വില്ലയിൽ നിന്ന് ഇറങ്ങും മുന്നേ അലെക്സി,,, അർണാബിനെ വിളിച്ചു പോലീസിനേയും കൂട്ടി ഇങ്ങോട്ടേക്കു വരാൻ പറഞ്ഞിരുന്നു...അതിപ്പോ നല്ലതായെന്ന് അലെക്സിക്ക് തോന്നി...!!! ❇️❇️❇️❇️❇️

അലെക്സിയുടെ നെറ്റിയും ചുണ്ടും കയ്യും ഒക്കെ മുറിഞ്ഞു ചോര വന്നോണ്ടിരുന്നു... ബേല ആകെ പ്രതിസന്ധിയിലായി... താൻ കാരണമാണല്ലോ അലെക്സിക്ക് ഇങ്ങനെ വന്നതെന്നോർത്ത് അവൾ അവനെ നോക്കി കരഞ്ഞു കൊണ്ടിരുന്നു... അവളുടെ വിഷമം മനസ്സിലാക്കിയവൻ അവളുടെ കൈ പത്തി തന്റെ കയ്യോട് ചേർത്ത് വെച്ചു.. ശേഷം അവൻ അണിയിച്ച റിങ്ങിലായി ചുംബിച്ചു ഒന്നുമില്ലെന്ന് പറഞ്ഞു...!! അല്പം നേരം കഴിഞ്ഞു ഹോസ്പിറ്റലെത്തിയതും അലെക്സിയുടെ മുറിവുകളൊക്കെ ക്ലീനാക്കി...ഡ്രെസ്സ് ചെയ്തു.. നന്നേ ക്ഷീണിതനായിരുന്നതിനാൽ drip ഇട്ടു....!! അലെക്സിക്കടുത്തു ബേലയും മറ്റു രണ്ട് ചെയറിലായി അർണാബ് &നീരുവും ഇരുന്നു..!! ""ബേല... ഇതെന്തൊക്കെയാ... നടന്നെ... നീ എന്തിനാ ചേച്ചിടെ ഭർത്താവിനെ വിവാഹം ചെയ്യാൻ സമ്മതിച്ചത്... അറ്റ്ലീസ്റ്റ് നിനക്ക് എന്നോട് ഇതൊക്കെ ഷെയർ ചെയ്യാൻ പാടില്ലായിരുന്നോ "" തെല്ലു പരിഭവത്തോടെ നീരു പറഞ്ഞതും ബേല ഒന്ന് നെടുവീർപ്പിട്ടു....!! ""നീരു... എന്റെ ചേച്ചി പറ്റിക്കപ്പെട്ടതാ... എന്റെ പപ്പാക്കും ചേട്ടന്മാർക്കും പണമെന്ന് വെച്ചാൽ ആക്രാന്തമാ... ചേച്ചിക്ക് മാര്യേജ് നോക്കുന്ന സമയത്താണ്... ആൽവിയുടെ പ്രൊപോസൽ വരുന്നത്... അയാൾ നല്ല ക്യാശുകാരനാണെന്നറിഞ്ഞതും പപ്പാ മുന്നും പിന്നും നോക്കാതെ വിവാഹം നടത്തി...

ചേച്ചിക്കും അയാളെ ഇഷ്ട കുറവൊന്നും ഇല്ലായിരുന്നു... പോകെ പോകെ ആൾടെ സ്വഭാവം മാറി... എന്നെ കൂടെ അയാൾക്ക് കൊടുത്താൽ കൂടുതൽ ക്യാഷ് പപ്പാക്ക് കൊടുക്കാന്ന് പറഞ്ഞു... ഒരു കണക്കിന് എന്നെ വിൽക്കാൻ നോക്കുവായിരുന്നു നീരു...,, ഇന്ന് വിവാഹം നടന്നിരുന്നെങ്കിൽ ഞാൻ മരിച്ചേനെ.... " ""നീ വിഷമിക്കാതെ...ഒന്നും നടന്നില്ലല്ലോ...""നീരു അവളെ സമാധാനിപ്പിച്ചു...!!! ""അങ്ങനെ മരിക്കാൻ ഞാൻ അനുവദിക്കുവോ നിന്നെ..."" ചെറു ചിരിയാലെ അലെക്സി പറഞ്ഞതും ബേലക്ക് നാണം തോന്നി...അവളുടെ കവിൾ തടം ചുമന്നു...അത് കണ്ടിട്ടെന്നവണ്ണം അവരുടെ പ്രൈവസിക്കായി അർണാബിനേയും കൂട്ടി നീരു വെളിയിലേക്കിറങ്ങി... ഈ സമയം അർണാബ് അലെക്സി പറഞ്ഞിട്ട് അവളെ കൊല്ലാൻ നോക്കി സ്വയം പണി കിട്ടിയതൊക്കെ പറഞ്ഞു.. മാപ്പ് ചോദിച്ചു... അന്നത്തെ അലെക്സിയുടെ സ്വഭാവം അറിയാവുന്ന നീരു... അതിനെ മുഖവുരയ്ക്കെടുത്തില്ല....!!! 'ഒരാൾ തന്റെ തെറ്റുകൾ തിരുത്തി നന്മയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ... പിന്നെയും ക്രൂഷിക്കേണ്ട കാര്യമില്ലല്ലോ.....!! ❇️❇️❇️❇️❇️

ഡ്രിപ് തീർന്നതും അലെക്സിയെ ഡിസ്ചാർജാക്കി... ശേഷം അവർ നാല് പേരും കൂടി ഡെവിയുടെയും അലെക്സിയുടെയും വില്ലയിലേക്ക് പോയി... അവിടെ എത്തിയതും ബേലയേ വിവാഹ വസ്ത്രത്തിലും കൂടെ അലെക്സിയെയും കണ്ട ഷോക്കിലായിരുന്നു ലയ...!!! നടന്ന സംഭവങ്ങളൊക്കെ അറിയിച്ചതും അവർ സന്തോഷത്തോടെ ഇരുവരെയും സ്വീകരിച്ചു.... ഈ സമയം നീരു ഡെവിയെ വിളിച്ചു കാര്യങ്ങളൊക്കെയും പറഞ്ഞിരുന്നു.. പിന്നീട് നീരു തന്റെ പ്രാക്ടീസിലേക്ക് തിരിഞ്ഞു....!!! ❇️❇️❇️❇️❇️ ഇന്നാണ് കാത്തിരുന്ന ദിവസം,, രാവിലെ തന്നെ പ്രോഗ്രാം നടക്കുന്നിടത്ത് നീരു എത്തിയിരുന്നു... മോഹിനിയാട്ടത്തിന്റെ costume -ൽ നിൽക്കുന്നത് കൊണ്ടു തന്നെ പലരും അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്... വിവിധ രാജ്യങ്ങളുടെ അധിപന്മാർ അവിടെ ഉപവിഷ്ടരായിരുന്നു... പ്രോഗ്രാമിന്റെ തത്സമയം ഒപ്പി എടുക്കാൻ റിപ്പോർട്ടേർസും ക്യാമറമാൻമാരും അവിടെ ജാഗരൂകരായി... എല്ലാവരെയും കാണും തോറും നീരുവിനു ടെൻഷൻ തോന്നി... അടുത്ത് 'ഡെവി ഉണ്ടായിരുന്നുവെങ്കിൽ....അവൾ വൃഥാ മോഹിച്ചു പോയി...Mine devichan__❤️

എന്ന നമ്പറിൽ നിന്നും All the best വന്നതും അവൾക്കു കുറച്ചു സമാധാനം തോന്നി...!! ""Welcome Ms.Naira zelzena to the Global president's Meeting 2021... and this is your time for portraying your skill in front of us...."" ഒരു വയലറ്റ് deep neck gown ധരിച്ച പെൺകുട്ടി അവളെ വേദിയിലേക്ക് സ്വാഗതം ചെയ്തതും സകല ദൈവങ്ങളേയും അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച് സ്റ്റേജിനെ വണങ്ങി അവൾ കയറി....!! പാട്ട് പ്ലേ ആയതും നീരു അതിനനുസ്സരിച്ചു ചുവട് വെച്ചു...!!! 🎶രാധികാ......കൃഷ്ണാ......കൃഷ്ണാ....... രാധികാ കൃഷ്ണാ രാധികാ തവ വിരഹേ കേശവാ സരസ മസൃണമപി മലയജപങ്കം പശ്യതി വിഷമിവ വപുഷിസശങ്കം രാധികാ കൃഷ്ണാ രാധികാ...... രാധികാ കൃഷ്ണാ രാധികാ തവ വിരഹേ കേശവാ സരസ മസൃണമപി മലയജപങ്കം പശ്യതി വിഷമിവ വപുഷിസശങ്കം രാധികാ കൃഷ്ണാ രാധികാ..... കൃഷ്ണാ രാധികാ.....🎶 [കടപ്പാട്:-ഗൂഗിൾ ]മുഴുവൻ പാട്ടും ഇതിൽ കൊടുത്തിട്ടില്ലാട്ടോ.. ] നൃത്തമവസാനിച്ചതും ഒരു നിമിഷം അവൾ കണ്ണടച്ച് നിന്നു... പതിയെ കണ്ണ് തുറന്നു.. ആരിൽ നിന്നും ഒരു റെസ്പോൺസും ഇല്ലാതിരുന്നതും അവളാകെ തളർന്നു... എല്ലാം നഷ്ടമായെന്ന പോലെ അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങാനൊരുങ്ങവേ ഒരു ഭാഗത്തു നിന്നും കയ്യടി തുടങ്ങി... അതാ വേദി മുഴുവനും പടർന്നു...!!! ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story