മായാക്കിനാവ്: ഭാഗം 26

mayakinav

എഴുത്തുകാരി: SHIF

നൃത്തമവസാനിച്ചതും ഒരു നിമിഷം നീരു,,, കണ്ണടച്ച് നിന്നു... പതിയെ കണ്ണ് തുറന്നു.. ആരിൽ നിന്നും ഒരു റെസ്പോൺസും ഇല്ലാതിരുന്നതും അവളാകെ തളർന്നു... എല്ലാം നഷ്ടമായെന്ന പോലെ അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങാനൊരുങ്ങവേ ഒരു ഭാഗത്തു നിന്നും കയ്യടി തുടങ്ങി... അതാ വേദി മുഴുവനും പടർന്നു...!!! സന്തോഷത്താൽ അവളുടെ കണ്ണ് നിറഞ്ഞു,, പ്രോഗ്രാമ്മിന് വന്നവരിൽ നിന്നെല്ലാം അഭിവാദ്യങ്ങൾ നിറഞ്ഞു...!!! ""Wow Naira,,, the dance was awesome 😍and this is the time for your reward,, i invite honorable UN secretary General Steve Fernandez ..."(സെക്രട്ടറി ജനറൽ നെയിം ഒറിജിനലല്ല) അവതാരിക തന്റെ കർത്തവ്യം നിർവഹിച്ചതും ബഹുമാനപ്പെട്ട സെക്രട്ടറി ജനറൽ നൈറയുടെ അരികിലേക്ക് വന്നു അവൾക്കു ഹസ്തദാനം നൽകി ശേഷം മൊമെന്റോ കൈ മാറി...

താനിതൊക്കെ സ്വപ്നം കാണുകയാണോന്ന് അവൾക്ക് സംശയം തോന്നി...!!! മീഡിയ റിപ്പോർട്ടേർസ് നൈറ... അവിടുന്ന് ഇറങ്ങാൻ കാത്തു നിന്നു.... തന്റെ ജീവിതത്തിലെ വലിയൊരു നാഴിക കല്ല് താണ്ടിയതോർത്ത് സദസ്സിലെ എല്ലാവരെയും നോക്കി അവൾ നന്ദി പറഞ്ഞു,, സദസ്സിനെ ഒരിക്കൽ കൂടി വണങ്ങി സ്റ്റേജിൽ നിന്ന് ഇറങ്ങി,, അപ്പോഴേക്കും റിപ്പോർട്ടേർസ് അവളെ പൊതിഞ്ഞു,,, നന്നേ കിതയ്ക്കുന്നുണ്ടായിരുന്ന അവളുടെ അരികിലേക്ക് അലെക്സിയും ബേലയും ലയയും വന്നു... അലെക്സി റിപ്പോർട്ടേർസിനോട്‌ ആരെങ്കിലും ഒരാൾ ചോദിക്കാൻ പറഞ്ഞുവെങ്കിലും എല്ലാവരും തങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങൾ തൊടുത്തു...!!!

""Mam,,, you played one of the cultural dance of kerala, Mohiniyattam,, Aren't you? (നിങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക കലയായ മോഹിനിയാട്ടം അല്ലേ കളിച്ചത്) "Mam,, i think this is a great achievement of you...and My question is,, who supported you the most to achieve this? (ഞാൻ കരുതുന്നു,, ഇത് നിങ്ങളുടെ ജീവിതത്തിലെ വലിയ നേട്ടമാണെന്ന്,, ആരാണ് ഇതിലേക്കെത്താൻ നിങ്ങളെ കൂടുതൽ സഹായിച്ചത്..) ""Mam,, i heard you were a belly dancer,, from that how did you came across Golabal president meet..."" (ഞാൻ നിങ്ങളൊരു ബെല്ലി ഡാൻസറായിരുന്നുവെന്ന് കേട്ടിട്ടുണ്ട്... അതിൽ നിന്നെങ്ങനെയാണ് ഗ്ലോബൽ പ്രസിഡന്റ്‌ മീറ്റിംങ്ങിലെത്തിയത്... ) ❇️❇️❇️❇️❇️

പിന്നെയും കുറെ ചോദ്യങ്ങൾ വന്നുവെങ്കിലും മനസ്സിൽ കോറിയിട്ട ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അവൾ തയ്യാറെടുത്തു... കണ്ണുകൾ ഇറുക്കി പൂട്ടി... തനിക്ക് ഓർമ വെച്ച നാൾ തൊട്ട് ഇന്ന് വരെയുള്ള സംഭവങ്ങൾ വേഗത്തിലൊന്നോർത്തു.... അമ്മയും അച്ഛനും അനിയത്തിയിലും തുടങ്ങിയത് അവസാനം ഡെവിയിൽ ചെന്നു നിന്നതും അവൾ കണ്ണുകൾ തുറന്നു... റിപ്പോർട്ടേർസിന് അഭിമുഖമായി നിന്നു...!!! ""First of all,, i thank to god, then my parents, then My soul❤️My sister, friends and relatives... When I was a child, when I went to the dance school by holding my father's hand, I wished to be a world famous dancer... Then when some unexpected event happened in my life, I suppressed my desire .... It was my love and life devichan that brought it back to me...❤️"

(കുട്ടിക്കാലത്ത് അച്ഛന്റെ കയ്യും പിടിച്ചു നൃത്താലയത്തിൽ പോയപ്പോൾ മനസ്സിൽ കുറിച്ചതാണ് പ്രശസ്ത നർത്തകിയാവണമെന്ന്... പിന്നെ പ്രതീക്ഷിക്കാതെ ചില സംഭവങ്ങൾ ജീവിതത്തിലുണ്ടായപ്പോൾ ആഗ്രഹമൊക്കെ ഉള്ളിലൊതുക്കി.... വീണ്ടും അത് എന്നിലേക്ക് കൊണ്ടുവന്നത് എന്റെ ജീവനും ജീവിതവുമായ ഡെവിച്ചനാണ്... ഇച്ചായൻ ഉള്ളത് കൊണ്ടു മാത്രം എന്നിലേക്ക് അണഞ്ഞ അംഗീകാരം..") കയ്യിലെ മൊമെന്റോ ഒന്നൂടെ നെഞ്ചോട് ചേർത്തവൾ പറഞ്ഞതും അവളുടെ മനസ്സ് ഡെവിയുടെ സാമിപ്യം ആഗ്രഹിച്ചു... അവനെ വല്ലാതെ മിസ്സ്‌ ചെയ്തതും അവളുടെ കണ്ണ് നിറഞ്ഞു....!! ""Mam can we see him... "" ""No... h..."" ബാക്കി എന്തോ പറയാനായി അവൾ തുടങ്ങിയതും തന്റെ അടുക്കലേക്ക് തികഞ്ഞ പുഞ്ചിരിയോടെ നടന്നു വരുന്ന ഡെവിയെ കണ്ടു സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാതെ ഒരു നിമിഷം നിന്നു...

എന്നിരുന്നാലും അത് ഡെവി തന്നെയാണെന്ന് അവൾക്കു മനസ്സിലായതും ചുറ്റിനും കൂടി നിന്ന എല്ലാവരെയും മാറ്റി അവൾ അവനരികിലേക്കോടി...!!! ഡെവിയെ ഇറുകെ പുണർന്നു... അവന്റെ നെഞ്ചോടു ചേർന്നു.. ശേഷം തന്റെ മൊമെന്റോ അവന്റെ കയ്യിൽ വെച്ചു കൊടുത്തു... ഇതൊക്കെയും ക്യാമറ കണ്ണുകളൊപ്പി... പിന്നെയും റിപ്പോർട്ടേർസ് അവരോട് സംസാരിക്കാൻ വന്നതും ഡെവി... നീരുവിനെയും കൂട്ടി costume ചേഞ്ച്‌ ആക്കാനായി വില്ലയിലേക്ക് പോയി...!!! ❇️❇️❇️❇️❇️ Costume ഒക്കെ മാറി ഫ്രഷായി നീരു ഇറങ്ങിയപ്പോളേക്കും അവിടെ എല്ലാവരും എത്തിയിരുന്നു... including അമ്മു,, ഫ്രാൻസ്,, സൂസമ്മച്ചി...!!

എല്ലാവരെയും കണ്ട ഷോക്കിലായിരുന്നു നീരു...ആരും മലേഷ്യയിലേക്ക് വരുമെന്നവൾ പ്രതീക്ഷിച്ചില്ല... എന്തിന് ഡെവിയെ പോലും...!! ""എന്നാലും എല്ലാവരും കൂടി എന്നെ പറ്റിച്ചല്ലോ...,, അമ്മു നീ പോലും പറഞ്ഞില്ലല്ലോ...."" തെല്ലു പരിഭവത്തോടെ നീരു പറഞ്ഞതും ഫ്രാൻസ് അവളോട് എന്തോ പറയുവാൻ തുടങ്ങി...!! ""ഡെവിയുടെ കാര്യം ഒട്ടും ഉറപ്പില്ലായിരുന്നു മോളേ... ആൾറെഡി ടിക്കറ്റ് എടുത്തെങ്കിലും... അവൻ ഇന്നലേ വൈകിട്ട് ആണ് ലീവ് കിട്ടിയത്... പിന്നെ എല്ലാം പെട്ടെന്നായിരുന്നു... പിന്നെ മോൾ വിഷമിക്കേണ്ട...

പ്രോഗ്രാം ഞങ്ങൾ നേരിട്ട് തന്നെ കണ്ടിരുന്നു....എന്തായാലും വൈകിട്ട് ഒരു പാർട്ടി അറേഞ്ച് ആക്കിയിട്ടുണ്ട്... ചില ഡിസിഷൻ എല്ലാവരെയും അറിയിക്കാനുണ്ട്... എന്നാ മക്കൾ സംസാരിച്ചിരിക്ക്... വാ എല്ലാവരും..."" ഡെവിക്കും നീരുവിനും പ്രൈവസി എന്ന വണ്ണം എല്ലാവരും അവിടുന്ന് പോയി... അപ്പോൾ തന്നെ ഒരു കള്ള ചിരിയാലേ.. തന്റെ മീശ പിരിച്ചു ഡെവി.. നീരുവിന്റെ കയ്യിൽ പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു...!! .തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story