മായാക്കിനാവ്: ഭാഗം 3

mayakinav

എഴുത്തുകാരി: SHIF

അലെക്സിയെ പ്രതിരോധിക്കാനെന്നവണ്ണം നീരു തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു... അവന്റെ ചൂട് നിശ്വാസം അവളുടെ കഴുത്തിൽ തട്ടിയതും അവൾ മുഖം വെട്ടിച്ചു...ഒന്ന് രണ്ടു നിമിഷം കഴിഞ്ഞിട്ടും അവനിൽ നിന്ന് യാതൊരു അറ്റാക്കും ഉണ്ടാവാത്തതിനാൽ നീരു പതിയെ കണ്ണുകൾ തുറന്നു കൈ അയച്ചു വിട്ടു...!!! തന്നെ തന്നെ നോക്കി നിൽക്കുന്ന അലെക്സിയെ കാൺകെ അവളിൽ സംശയം നുര പൊന്തി... അത് കൊണ്ടു തന്നെ ഇരു പുരികവും ചുളിച്ചവൾ അവനെ സൂക്ഷിച്ചു നോക്കി... അപ്പോൾ തന്നെ അലെക്സി തന്റെ മുഖം ഒന്ന് കുടഞ്ഞു... ശേഷം തന്റെ കയ്യിലായിരിക്കുന്ന പേപ്പർ അവൾക്കു നേരെ നീട്ടി... വാങ്ങിക്കാൻ ബുദ്ധിമൂട്ടി നിൽക്കുന്ന നീരുവിന്റെ കയ്യിൽ പിടിച്ചു അവൻ അത് വെച്ചു കൊടുത്തു...!!! ""ഓപ്പൺ ഇറ്റ്..""അവൻ ആജ്ഞാപിച്ചതും അവളത് തുറന്നു നോക്കി...ഇന്ന് വൈകിട്ട് എട്ട് മണിക്ക് ഗോൾഡൻ ഹാളിൽ വെച്ച് നീരുവിന്റെ ഡാൻസ് വേണമെന്നായിരുന്നു അതിലെഴുതിയത്....!!!

""ആർ യൂ ഓക്കേ"" അവനിൽ നിന്ന് അങ്ങനെയൊരു ചോദ്യം ഉയർന്നതും നീരു ഞെട്ടി... യഥാർത്ഥത്തിൽ അലെക്സിയിൽ നിന്ന് ഇങ്ങനെയൊരു സോഫ്റ്റ് പ്രതികരണം അവളൊരിക്കലും നിനച്ചതല്ല... അതിന്റെ പകപ്പ് അവളുടെ നയനങ്ങളിൽ വ്യക്തമായിരുന്നു....!!! "'എന്താണ് Ms.Naira zelzena യ്ക്ക് സമ്മതമല്ലേ...?? അല്ലേൽ തന്നെ തന്റെ സമ്മതം ആർക്കും ഇവിടെ വേണ്ടല്ലോ...?? എനിവേ..നൈറ്റ്‌ കറക്റ്റ് സമയത്ത് ഹാളിൽ എത്തിയിരിക്കണം..കോസ്റ്റുമ്മ് ഇട്ട് വേണം അവിടെ വരാൻ....ok താൻ പൊക്കോളൂ...."" ഇന്നലെ വരെ താൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ അലെക്സിയെ അല്ല ഇന്ന് താൻ കണ്ടത്... തന്റെ പ്രതികരണം അവനെ നല്ല രീതിയിലേക്ക് നയിച്ചോ...?? ഇല്ലാ ഒരിക്കലുമില്ല.. "പുലി പതുങ്ങുന്നത് ഒളിക്കാനല്ല... കുതിക്കാനാണ്.."തന്നെ നോവിക്കാത്തവരെ പോലും അങ്ങോട്ട് ചെന്നു നോവിക്കുന്നവനാണ് അലെക്സി,,, അങ്ങനെ ഉള്ള അയാൾ തന്നോട് ക്ഷമിക്കുമോ.....!!! ചിന്തകൾ പല വഴിയിലൂടെ നൈറയെ സഞ്ചരിപ്പിച്ചു...

.അലെക്സിയുടെ ക്യാബിനിൽ നിന്ന് ഇറങ്ങുന്ന മുന്നേ ഒരിക്കൽ കൂടി നൈറ അവനെ നോക്കി... ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി തന്നെ തന്നെ നോക്കി നിൽക്കുന്ന അലെക്സിയെ കണ്ടു വേഗം തന്നവൾ ക്യാബിൻ വിട്ടിറങ്ങി...'ആ ചിരിയിൽ എന്തോ നിഗൂഢത ഇല്ലേ... " (നൈറയുടെ യഥാർത്ഥ പേര് നൈറ പ്രകാശ് എന്നാണെങ്കിലും മലേഷ്യയിൽ നൈറ zelzena എന്നാണ് പറഞ്ഞിരിക്കുന്നത് ) ❇️❇️❇️❇️❇️ ""ദീപുവേട്ടാ... നീരുവേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല... ചേട്ടൻ ഒന്ന് വിളിച്ചു നോക്കോ... അമ്മയ്ക്ക് ആകെ ഒരു പേടി... "" നീരുവിന്റെ അനിയത്തി അമല, എന്ന മാലു ദീപുവിന്റെ അരികിൽ വന്നു പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു...!! ""ആഹ് മാലു... ഞാനിപ്പോൾ അവളെ വിളിച്ചു വെച്ചതെയുള്ളൂ.... അവളിന്നാകെ ബിസിയാണ്... ഫ്രീ ആവുമ്പോ വീട്ടിലേക്ക് വിളിച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട്..."" ""ആന്നോ...?? എങ്കിൽ ഞാനമ്മയോട് ചെന്നു പറയട്ടെ... മരുന്നും പോലും കഴിക്കാതെ ഇരിക്കാ... ചെന്നിട്ടത് കൊടുക്കണം...

പിന്നെ അമ്മാവനേം അമ്മായിയേയും തിരക്കിന്ന് പറഞ്ഞേക്കണേ..."" അത്രയും പറഞ്ഞവൾ അവിടെ നിന്ന് പോയതും താൻ കളളം പറഞ്ഞത് മാലു വിശ്വസിച്ച ആശ്വാസത്താൽ വീട്ടിലേക്ക് കയറി... അവിടെ ദീപുവിന്റെ അച്ഛനും അമ്മയും,, അവന്റെ കാമുകി സ്റ്റെല്ലയുടെ അച്ഛൻ തോമസും അമ്മ ലില്ലിയും വിവാഹ നിച്ഛയത്തിനുള്ള തീയതി നിച്ഛയിക്കുന്ന തിരക്കിലായിരുന്നു...!!! ""എന്തിനാടാ മോനേ ആ മാരണം വന്നത്...."" ദീപുവിന്റെ അച്ഛൻ അവനോട് ചോദിച്ചതും അവൻ മറുപടി പറഞ്ഞു... "അത് നൈറയെ തിരക്കി വന്നതാ...."" ""ഇത് വല്യ കഷ്ടാണല്ലോ... നിന്റെ തലേൽ നിന്നവളെ ഒഴിവാക്കാനാണ്... കള്ള വിസ കൊടുത്തു ഇവിടുന്ന് കെട്ട് കെട്ടിച്ചത്...അവൾ പോയപ്പോ ദാണ്ടെ അവളെ അനിയത്തി..."" നൈറയുടെ കുടുംബത്തോടുള്ള അറപ്പ് അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു... എന്നാൽ ഇതൊന്നും അറിയാത്ത നൈറയുടെ അമ്മയ്ക്ക് അവരുടെ ഏട്ടനെന്ന് വെച്ചാൽ ജീവനുമാണ്....!!! ❇️❇️❇️❇️❇️

ഏഴു മണി ആയപ്പോൾ തന്നേ നീരു ഡ്രെസ് ചേഞ്ച്‌ ആക്കി ഡാൻസ് costume ഇട്ടു.... മേക്കപ്പ് ആർട്ടിസ്റ് ബേല...നീരുവിനെ ഒരു മാലാഖയെ പോലെ അണിയിച്ചൊരുക്കി.... ഇവിടെ ഉള്ളവരിൽ നീരു അടുപ്പം കാത്ത് സൂക്ഷിക്കുന്ന ഒരാളാണ് ബേല....!! അവസാനമായി eye lashes കൂടി സെറ്റാക്കി ബേല ,, നീരുവിനെ എഴുന്നേൽപ്പിച്ചു...!! ""Awesome yaar"" ""Thanks dear"" ""എന്തായാലും ഞാൻ ഹാപ്പിയാ നീരു ,, നീ എങ്കിലും അയാൾക്ക് മുന്നിൽ പ്രതികരിച്ചല്ലോ...,,നിന്നെ പോലെ എല്ലാ പെൺകുട്ടികളും Including me defend ചെയ്തിരുന്നെങ്കിൽ അയാൾ നന്നായേനേ,, യു ആർ മൈ ഇൻസ്പിരേഷൻ ,, ഇനി ഞാനും പ്രതികരിക്കും"" ""എന്റെ ബേല,, നീ പ്രാർത്ഥിക്ക്,, ഞാൻ പോകട്ടെ...."" ബേലയെ നൈസായി ഒന്ന് ഹഗ് ചെയ്തു നീരു സീക്രെട് ലിഫ്റ്റിലൂടെ ഗോൾഡൻ ഹാളിന്റെ മുന്നിലെത്തി... അകത്തു നിന്നുള്ള മ്യൂസിക് വെളിയിലേക്ക് കേൾക്കാമായിരുന്നു...!!! 🎶🎶Yeh mera dil pyar ka deewana Deewana, deewana pyar ka parwana Aata hai mujhko pyar mein jal jaana Mushqil hai pyare tera bachke jaana Yeh mera dil yaar ka deewana Yeh mera dil pyar ka deewana🎶🎶 തനിക്കുള്ള സോങ് ആണതെന്ന് മനസ്സിലാക്കിയവൾ വേഗം തന്നെ ഡോർ ഓപ്പൺ ആക്കി അകത്തേക്ക് കയറി.... എന്നാൽ അവിടുത്തെ കാഴ്ച കാൺകെ നീരുവിനു വല്ലാത്ത ഭയം തോന്നി..!!!.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story