മായാക്കിനാവ്: ഭാഗം 4

mayakinav

എഴുത്തുകാരി: SHIF

ഡോർ തുറന്നു അകത്തേക്ക് പ്രവേശിച്ച നീരുവിനു അവിടുത്തെ കാഴ്ച കാൺകെ ഭയം തോന്നി... ഡാൻസ് ഫ്ലോർ ഒഴികെ ബാക്കി എല്ലാ ഇടവും ഇരുട്ടിനാൽ ചുറ്റപ്പെട്ടിരുന്നു... ഡാൻസ് ഫ്ലോറിലേക്ക് യെല്ലോ ലൈറ്റ് ഫോക്കസ് ചെയ്തിരിക്കുന്നു... അവിടെ തന്നെ ഒരു ടേബിളിൽ എന്തോ ഒരു താലം ഇരിക്കുന്നത് പോലെ തോന്നി അവൾക്കു...!! എപ്പോഴും ഡാൻസിനായി വരുമ്പോൾ അവിടെ ഒരുപാട് ആളുകൾ ഉണ്ടാവാറുള്ളതാണ്... എന്നാൽ ഇന്ന് ഇവിടെ ആരുമില്ലെങ്കിൽ അത് തന്നെ മനഃപൂർവം ഇൻസൾട്ടാക്കാൻ വേണ്ടി അലെക്സി ചെയ്തതാവുമോ...??? അവിടെ എങ്ങും ആരുമില്ലാത്തതിനാൽ തന്നെ ഹാളിൽ നിന്നും പോകാനായി നീരു ഡോറിന്റെ അരികിലെത്തിയതും അത് തനിയെ ക്ലോസായി... അപ്പോൾ തന്നേ അവിടെ അലയടിച്ചു കൊണ്ടിരുന്ന...Yeh mera dil pyar ka deewana🎶സോങ് സ്റ്റോപ്പ്‌ ആയതും നീരുവിന്റെ ഹൃദയമിടുപ്പ് വർദ്ധിച്ചു....!!! തനിക്ക് ചുറ്റും എന്തോ വലിയ അപകടം പതിയിരിക്കുന്ന പോലെ തോന്നി അവൾക്കു... ആ ഹാളിൽ ആകെ വെട്ടം കാണുന്ന ഡാൻസ് ഫ്ലോറിലേക്ക് ചെന്നവൾ അവിടെ ടേബിളിലായിരിക്കുന്ന താലത്തിലെ ക്ലാസ്സിക്കൽ ഡാൻസ് ഡ്രസ്സ് കയ്യിലെടുത്തു...

. അതോടൊപ്പം തന്നെ ചിലങ്ക കണ്ടതും അതിനെ കയ്യിലെടുത്തു മാറോടു ചേർത്തു... ഒരുപാട് നാളുകൾക്കു ശേഷം തനിക്ക് പ്രിയപ്പെട്ട ഒന്നിനെ കിട്ടിയ സന്തോഷത്താൽ തന്റെ വിഷമങ്ങളെ ഒക്കെ മറന്നവൾ...!!! ചുറ്റിനും മൂടപ്പെട്ട ഇരുട്ടിനെ ഒക്കെ മറന്നവൾ വേഗം തന്നെ ഡ്രെസ്സിങ് റൂമിൽ കയറി വസ്ത്രം ചേഞ്ച്‌ ചെയ്തു തന്നാലാവും വിധം ഒരുങ്ങി.. കാലിൽ ചിലങ്ക അണിയിക്കുമ്പോൾ എന്തോ ഒരു പുതുജീവൻ വന്ന പോലെ നീരുവിനു തോന്നി....!!!! ഡോർ ഓപ്പൺ ആക്കി ഹാളിലേക്ക് വന്നതും അവിടുത്തെ കാഴ്ച കണ്ടു വീണ്ടും ഞെട്ടിയവൾ... ആ ഹാളിൽ നിറയെ ആൾക്കാർ... ഡാൻസ് ഫ്ലോറിലെ മാറ്റും കർട്ടനും ഒക്കെ ചേഞ്ച്‌ ആക്കി... ഒരു ക്ലാസ്സിക്കൽ ഡാൻസിന് പറ്റിയ അന്തരീക്ഷമായിരിക്കുന്നു..!!! അവിടെ കൂടിയിരിക്കുന്നവരൊക്കെ നീരുവിന്റെ നൃത്തം കാണാൻ ആകാംഷരായിരിക്കുകയാണ്...കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന്റെ പാട്ട് പ്ലേ ആയതും മുന്നേ എപ്പോഴോ സ്കൂൾ കലോത്സവത്തിന് കളിച്ച സ്റ്റെപ്പുകളോർത്തവൾ ചുവട് വെച്ചു...!!!

വളരെ മനോഹരമായി തന്നെ നൃത്തം അവസാനിപ്പിച്ചതും അവിടെ ഉണ്ടായിരുന്നവരൊക്കെയും കൈകൾ കൊട്ടി... 90%ആൾക്കാരും മലേഷ്യൻ പീപ്പിൾസായതിനാൽ തന്നെ അവർക്കിത് പുതിയ അനുഭവമായിരുന്നു...!!! ❇️❇️❇️❇️❇️ ""Luar biasa""(marvellous) ""Hebat""(awesome) എന്ന് തുടങ്ങി മലൈ ഭാഷയിൽ അവർ നീരുവിനെ അഭിനന്ദിച്ചു... എന്നാൽ അവളുടെ കണ്ണുകൾ തേടി നടന്നത് അലെക്സിയെയാണ്... തനിക്ക് ഇങ്ങനെയൊരു അവസരം തന്ന അവനോട് തന്റെ കടപ്പാട് അറിയിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു...!!! എന്നാൽ അവിടെയെങ്ങും അവനെ കാണാതെ വന്നതും അവൾ അവിടുള്ളവരോട് നന്ദി പറഞ്ഞു... വെളിയിലേക്കിറങ്ങി... അലെക്സിയുടെ ക്യാബിനിലേക്ക് ലിഫ്റ്റ് കയറി... എന്നാൽ അവിടെയും ഡോർ ക്ലോസായി കിടക്കുന്നത് കണ്ടതും നീരുവിനു ചെറിയ വിഷമം തോന്നി തിരികെ നടക്കാനൊരുങ്ങവേ അവളുടെ തൊട്ട് മുന്നിലായി ഇരു കയ്യും കെട്ടി നിൽക്കുന്ന അലെക്സിയെ കാൺകെ അവളുടെ ഉള്ളൊന്ന് കാളി...!!!

""നിനക്കെന്താ ഇവിടെ കാര്യം"" അൽപം ഗൗരവത്തോടെ അവൻ ചോദിച്ചതും അവളൊന്നുമില്ലെന്ന് തലയാട്ടി...!!! ""ഒരു കാര്യവുമില്ലാതെ ഇങ്ങോട്ടേക്ക് വരാൻ ഞാനാർക്കും പെർമിഷൻ തന്നിട്ടില്ല...എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ടു പോകാം'' "" അത് സാറെന്നോട് പറഞ്ഞത് ബെല്ലി ഡാൻസല്ലെ... അവിടെ എത്തിയപ്പോൾ മോഹിനിയാട്ടം,, അതും ഒരു ഹോട്ടലിൽ.... അതിന് നന്ദി പറയാൻ വന്നതാ ഞാൻ...."" ""എന്തേ... നിനക്ക് ബെല്ലി ഡാൻസ് തന്നെയാണോ താല്പര്യം... അങ്ങനെ എങ്കിൽ ഇനി അത് തന്നെ continue ചെയ്തോ..."" ""ഏയ്യ് അല്ല സർ... "" ""ഹ്മ്മ്... ഇനി മുതൽ താൻ ഇവിടെ ക്ലാസിക്കൽ ഡാൻസ് കളിച്ചാൽ മതി...ഒരു പ്രശസ്ത നർത്തകിയാവണമെന്നല്ലായിരുന്നോ തന്റെ ആഗ്രഹം... ഇഷ്ടമില്ലാത്ത പ്രൊഫഷൻ താനിനി ചെയ്യേണ്ട.... നാളെ രാവിലെ ഒരു 10'O ക്ലോക്ക് ആവുമ്പോ... ഇവിടെ വരണം... ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...""

അലെക്സിയോട് അതിന് സമ്മതമറിയിച്ചു അവൾ പോകാനൊരുങ്ങിയതും ""നൈറ""എന്നവൻ പിന്നിൽ നിന്ന് വിളിച്ചു... അപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കിയതും തന്റെ മൂക്കിലും തലയിലുമായി കൈതൊട്ടു ഇത് താൻ മറന്നിട്ടില്ല"എന്ന് അലെക്സി പറഞ്ഞതും 'ഇവൻ നന്നാവൂല്ലാ.. എന്ന ചിന്തയിൽ നീരു അവിടുന്ന് എസ്‌കേപ്പായി...!!! ❇️❇️❇️❇️❇️ എപ്പോഴും വീട്ടിലെത്തി ഫ്രഷായി കഴിഞ്ഞാൽ ആദ്യം വീട്ടിൽ വിളിച്ചു സംസാരിക്കാറാണ് പതിവ്... എന്നാലിന്ന് ദീപുവിന്റെ ആറു മിസ്സ്‌ഡ് കോൾ കണ്ടതും അരുതാത്താത് എന്തോ സംഭവിച്ചെന്ന ചിന്തയിൽ വേഗം തന്നെ നീരു ദീപുവിനു ഡയൽ ചെയ്തു... സാധാരണ എത്ര വിളിച്ചാലും ഫോൺ എടുക്കാത്ത ദീപു ഇന്ന് ഫസ്റ്റ് റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു...!!! ""ഹെലോ... ഏട്ടാ... ഞാനിപ്പോ വന്നേയുള്ളൂ... എന്താ കാര്യം..."" ""ഒന്നുല്ലെടി... കഴിഞ്ഞ ദിവസം നിന്നോട് വഴക്കിട്ടല്ലെ ഫോൺ വെച്ചത്... അത്കൊണ്ട് ഇന്നലെയും നീ വിളിച്ചില്ലല്ലോ... അപ്പോൾ ആകെയൊരു വല്ലായ്മ...""

""ശെരിക്കും എന്നെ മിസ്സ്‌ ചെയ്തോ...."" പ്രതീക്ഷിക്കാത്ത നേരത്ത് ദീപുവിൽ നിന്ന കേട്ട വാക്കുകൾ അവളെ മനസ്സിനെ കുളിരണിയിച്ചു...!!! ""ഹ്മ്മ്... ഒരുപാട്... i ❤️u നൈറ..."" പിന്നെയും എന്തൊക്കെയോ ഇരുവരും സംസാരിച്ചു കൊണ്ടിരുന്നു... ദീപുവിന്റെ പഞ്ചാര വാക്കുകൾ തന്നോടുള്ള ആത്മാർത്ഥ പ്രണയമാണെന്ന് നിനച്ചു കൊണ്ടു നീരു ഒരുപാട് സ്വപ്നങ്ങൾ നെയ്തു...!!! എന്നാൽ അങ്ങ് അകലെ മറ്റൊരു അപ്പാർട്ട്മെന്റിൽ അലെക്സിയുടെ മുഖമൂടി അണിഞ്ഞ അവന്റെ എൽഡർ ബ്രദർ ഡേവിഡ് സാമുവേൽ ഫ്രാൻസ് ആ മുഖമൂടി അഴിച്ചു മാറ്റി തന്റെ അനിയനോട് കുറച്ചു നേരം സംസാരിച്ച ശേഷം റൂമിലേക്ക് തിരികെ വന്നു നീരുവിനെ പറ്റി ചിന്തിച്ചു കിടന്നു... ആദ്യ കാഴ്ചയിൽ തന്നെ തന്റെ ഹൃദയം കവർന്ന തന്റെ ജീവനെ പറ്റി...!!!...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story