മായാക്കിനാവ്: ഭാഗം 5

mayakinav

എഴുത്തുകാരി: SHIF

അകലെ മറ്റൊരു അപ്പാർട്ട്മെന്റിൽ അലെക്സിയുടെ മുഖമൂടി അണിഞ്ഞ അവന്റെ എൽഡർ ബ്രദർ ഡേവിഡ് സാമുവേൽ ഫ്രാൻസ് ആ മുഖമൂടി അഴിച്ചു മാറ്റി തന്റെ അനിയനോട് കുറച്ചു നേരം സംസാരിച്ച ശേഷം റൂമിലേക്ക് തിരികെ വന്നു നീരുവിനെ പറ്റി ചിന്തിച്ചു കിടന്നു... ആദ്യ കാഴ്ചയിൽ തന്നെ തന്റെ ഹൃദയം കവർന്ന തന്റെ ജീവനെ പറ്റി...!!! നീരുവിനെ ഉപദ്രവിക്കാൻ ശ്രമിച്ച അലെക്സിക്ക് നീരുവിൽ നിന്നും ലഭിച്ച അറ്റാക്കിലൂടെ തലയ്ക്കു കാര്യമായ ക്ഷതം ഏറ്റിരുന്നു... അത്കൊണ്ട് തന്നെ അലെക്സി ഇപ്പോൾ ബെഡ് റസ്റ്റിലാണ്... ഈ സമയം ഹോട്ടൽ നോക്കാൻ അവന്റെ ബ്രദറായ ഡേവിടിനെ ഏല്പിച്ചു,

അത് മാത്രമല്ല തന്നെ ഉപദ്രവിച്ച നീരുവിനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അലെക്സിയുടെ മുഖ സാദൃശ്യമുള്ള മാസ്ക് ഇട്ട് ഹോട്ടലിൽ പോകാൻ അലെക്സി ഡെവിയോട് പറഞ്ഞത്...!!! എന്നാൽ അലെക്സിയെ പോലെ ആയിരുന്നില്ല ഡേവിഡ്‌... ആൾ നല്ലൊരു വ്യക്തിത്തത്തിനുടമയാണ്... അത്കൊണ്ട് തന്നെ നീരുവിനെ പറ്റി കൂടുതൽ അന്വേഷിക്കുകയും അവളെ തിരികെ ജോലിക്ക് എടുക്കുകയും ചെയ്തു....!!! നീരുവിന്റെ ഓർമ്മകൾ ഡേവിയെ ഉറങ്ങാൻ സമ്മതിച്ചില്ല..... ഇന്ന് തന്നെ കണ്ടപ്പോൾ പാവത്താനെ പോലെ നിന്നതും അസാധ്യമായ മോഹിനിയാട്ടവുമൊക്കെ അവന്റെ മുന്നിൽ തെളിഞ്ഞു നിന്നു..... ഇനി ഒരിക്കലും അവളെ വേദനിപ്പിക്കില്ല എന്ന നിച്ഛയത്തോടെ നീരുവിന്റെ ഫോട്ടോയും നോക്കി എപ്പഴോ ഉറങ്ങി പോയി..!! ❇️❇️❇️❇️❇️

പിറ്റേന്ന് ഡെവിയെ(നീരുവിന്റെ മുന്നിൽ അലെക്സിയെ)മീറ്റ് ചെയ്യാനായി റെഡിയായി വെളിയിലേക്കിറങ്ങിയ നീരുവിനെ കാത്തിരുന്നത് ഒരു കൂട്ടം മീഡിയ റിപ്പോർട്ടർസായിരുന്നു...!!! """മലേഷ്യയിലെ ഫൈവ് സ്റ്റാർ ഹോട്ടൽ കം ബാറിൽ ആദ്യമായി മറ്റൊരു രാജ്യത്തിന്റെ തനത് കലാരൂപം അവതരിപ്പിച്ചു റെക്കോർഡ് നേടിയിരിക്കുകയാണ് Ms. നൈറ zelzena... എന്താണ് ഇതിനെ പറ്റി പറയാനുള്ളത്"" ""ഇനിയും ഇത്പോലെ മറ്റു സ്ഥലങ്ങളിലും താങ്കളുടെ കഴിവ് തെളിയിക്കുമോ..."" ""ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണ്... "" എന്ന് തുടങ്ങി കുറെ ചോദ്യങ്ങൾ നീരുവിന്റെ മുന്നിലേക്ക് അവർ തൊടുത്തു വിട്ടു...

ഇക്കഴിഞ്ഞ രാത്രിയിൽ ശെരിക്കും എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവൾ മിഴിച്ചു നിന്നു... കുറച്ചു നേരം അതേ നിൽപ് തുടർന്നവൾ അവരോട് കുറച്ചു സമയം ചോദിച്ചു,, ഫോൺ ഡാറ്റാ ഓണാക്കി ന്യൂസ് ചാനെൽസ് ഓപ്പൺ ചെയ്തു...!! അതിലൊക്കെ തലേന്നത്തേ നീരുവിന്റെ ഡാൻസ് ഫോട്ടോ"" Naira zelzena: gadis yang bermain tarian klasik di hotel bintang 5 cum bar Le-fransisco"" (Naira zelzena:the girl who played classical dance in 5 star hotel cum bar Le-fransisco) എന്ന തലക്കെട്ടോടെ വൈറലായി കൊണ്ടിരിക്കുന്നു...!!!ഒരൊറ്റ രാത്രി കൊണ്ടു തന്റെ ജീവിതം മാറിമറഞ്ഞിരിക്കുന്നു...അതിന് കാരണക്കാരനായ അലെക്സിയോട് അവൾ മനസ്സാൽ നന്ദി പറഞ്ഞു....!!! ❇️❇️❇️❇️❇️

""Ma'am answers please"" അവിടെ നിന്ന ഒരു റിപ്പോർട്ടറവളോട് ചോദിച്ചതും ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ടു നീരു അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി... അപ്പോളേക്കും ഏകദേശം 9.45 ആവാറായതും അവരോട് ബൈ പറഞ്ഞു വേഗം തന്നെ ഹോട്ടലിലേക്ക് പോയി..., !! ഹോട്ടലിൽ എത്തിയതും നീരുവിനെ കണ്ടു അവിടുത്തെ സ്റ്റാഫ്‌സ് ഒക്കെ ഓടി വന്നു സെൽഫി എടുക്കുകയും ഓട്ടോഗ്രാഫ് എഴുതി വാങ്ങുകയും ചെയ്തു... ഇത്രയും നാൾ തന്നെ കാണുമ്പോൾ പുച്ഛിച്ചു മുഖം തിരിച്ചവർ ഇന്ന് തന്നോട് ബഹുമാനം കാണിക്കുന്നു... എത്ര പെട്ടെന്നാണ് മനുഷ്യരെ സ്വഭാവം മാറുന്നത്... ശെരിക്കും ഓന്തിന്റെ സ്വഭാവം... !!!നീരു ഒന്ന് നെടുവീർപ്പിട്ടു..."

""🎶ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും നിന്‍ നിഴല്‍ മാത്രം വരും🎶"" (മൂവി:കടൽ) ❇️❇️❇️❇️❇️ ""ഹേയ് നൈറ... സാർ വെയ്റ്റിംഗിലാണ്... നീ അങ്ങോട്ടേക്ക് ചെല്ല്... ഇവരോടൊക്കെ പിന്നെയും സംസാരിക്കാമല്ലോ..."" അങ്ങോട്ടേക്ക് വന്ന ബേല,, നൈറയോട് പറഞ്ഞതും... തന്റെ ഉറ്റ സുഹൃത്തിനെ കണ്ട സന്തോഷത്തിൽ വേഗം തന്നെ നീരു ബേലയെ ഹഗ് ചെയ്തു...!!! ""ബേലാ... എനിക്ക് നിന്നോട് കുറെ സംസാരിക്കാനുണ്ട്... ഞാൻ സാറിന്റെ അടുക്കൽ പോയിട്ട് വരാം... നീ ഇവിടെ തന്നെ ഉണ്ടാവുമല്ലോ..."" ""ഉറപ്പ് പറയാൻ പറ്റില്ലെടാ... കെന്നെറ്റിനെ മേക്കപ്പ് ചെയ്യേണ്ടതുണ്ട്.... അത് കഴിഞ്ഞു ഫ്രീ ആവുമ്പോ കോഫി സോണിൽ നമുക്ക് മീറ്റ് ചെയ്യാം..." ""ഓക്കേ ബൈ ടാ.."" ❇️❇️❇️❇️❇️

ഡെവിയുടെ ക്യാബിന്റെ ഫ്രണ്ടിൽ എത്തി ഒന്ന് നോക്ക് ചെയ്തതും അകത്തു നിന്ന് ബെൽ സൗണ്ട് കേട്ടതും നീരു ഡോർ ഓപ്പൺ ചെയ്തു അകത്തേക്ക് കയറി...അവിടെ ഏതോ ഒരു ഫയൽ വളരെ കാര്യമായി മറിച്ചു നോക്കുന്ന തിരക്കിലാണ് ഡെവി...!! ""പ്ലീസ് സിറ്റ്""ഫയലിൽ നിന്ന് നോട്ടം തെറ്റിക്കാതെ തന്നെ നീരുവിനോടിരിക്കാൻ പറഞ്ഞതും അവൾ അവിടായിരുന്നു...!!! ""എന്ത് പറ്റി... അല്പം ഫേമസായപ്പോഴേക്കും കൃത്യനിഷ്ഠത പാലിക്കാൻ മറന്നു പോയോ ഇയാൾ... 10'O ക്ലോക്ക് ആവുമ്പോൾ വരാനാല്ലേ ഞാൻ പറഞ്ഞത്,, ഇപ്പോൾ 10.11ആയിരിക്കുന്നു..."" അപ്പോഴാണ് നീരുവും സമയം നോക്കുന്നത്,,

തനിക്ക് പറ്റിയ അമളി ഓർത്തു അവൾ മുഖം കുനിച്ചു സോറി പറഞ്ഞു...!!! ""ഇട്സ് ഓകെ,, ഡോണ്ട് റിപീറ്റ് ഇറ്റ്... time is an important factor in my daily routine... അത് കൊണ്ടു തന്നെ കൃത്യനിഷ്ഠത ഇല്ലാത്തവരെ എനിക്കൊട്ടും ഇഷ്ടമല്ല..."" ""ആം റിയലി സോറി സർ... "" ""ഹ്മ്മ്... ഈ ഫയൽ നോക്ക്... തന്റെ പുതിയ എഗ്രിമെന്റാണ്... എല്ലാ വീക്കും 2ഡേയ്‌സ് തനിക്കിവിടെയും ബാക്കി 2ഡേയ്‌സ് നമ്മുടെ കമ്പനിയുടെ മറ്റു സെന്ററുകളിലും പ്രോഗ്രാം ഉണ്ട്... 3 ഡേയ്‌സ് എപ്പോഴത്തെയും പോലെ അവധിയാണ്... 19,338.മലേഷ്യൻ ringgitt അതായത് 3, 50, 000INR ആണ് തന്റെ one month സാലറി... ആർ യൂ ഓക്കേ വിത്ത്‌ ഇറ്റ്?? ഓക്കേ ആണെങ്കിൽ സൈൻ ചെയ്യാം.... "" ""Sure സർ "" അഗ്രിമെന്റ് സൈൻ ചെയ്തു പോവാൻ വേണ്ടി എഴുന്നേറ്റതും ഒരു നിമിഷമവൾ അവിടെ നിന്നു...!!

""സർ... ഇപ്പോ head-ൻ പ്രോബ്ലം ഒന്നുമില്ലല്ലോ...."" ""ഉണ്ടെങ്കിൽ...താൻ മാറ്റി തരോ...""കള്ള ചിരിയോടെ ഒരു പുരികം പൊക്കി ഡെവി ചോദിച്ചതും ചോദിച്ചത്,,, അബദ്ധമായോ എന്ന മട്ടിലവൾ നിന്നു....!! ""അത്... പിന്നെ...ഞാൻ..."" വാക്കുകൾ കിട്ടാതെ ബുദ്ധിമൂട്ടുന്ന,,,, വെപ്രാളം നിറഞ്ഞ അവളുടെ മുഖം കാൺകെ അവനിൽ കുസൃതി നിറഞ്ഞു... അത്കൊണ്ട് തന്നെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി... പെട്ടെന്ന് ബോധം വന്നതും മുഖത്തു ഗൗരവം വരുത്തി അവളെ നോക്കി..!!! ""പോയി നിന്റെ ജോലി നോക്ക് പെണ്ണേ... ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടേണ്ട..."" പെട്ടെന്നുള്ള അവന്റെ മനമാറ്റത്തേ പേടിച്ചു വേഗം തന്നെ നീരു അവിടെ നിന്ന് ഇറങ്ങി ഓടി..അതെല്ലാം കണ്ടു നമ്മുടെ ഡെവിച്ചായൻ ചിരിയോടെ ചിരി..!!!...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story