മായാക്കിനാവ്: ഭാഗം 6

mayakinav

എഴുത്തുകാരി: SHIF

ഡെവിയുടെ അടുക്കൽ നിന്നും നീരു എത്തിയത് കോഫി സോണിലേക്കാണ്... അവിടെ അവളെയും കാത്തു ബേല ഇരിക്കുന്നുണ്ട്..!! """ഹേയ് ഡിയർ... വന്നിട്ട് കുറെയായോ..."" ""ഏയ്യ് ഒരു ഫൈവ് മിനിറ്റ്സ്... നീ ഇരിക്ക്...""ബേല നീരുവിനെ നോക്കി ചെയറിലേക്ക് കൈ ചൂണ്ടിയതും അവളൊന്ന് പുഞ്ചിരിച്ചു കൊണ്ടവിടിരുന്നു...!!! ഇരുവരും രണ്ട് "കോപ്പി ലുവാക് ഓർഡർ ചെയ്തു ഓരോന്ന് സംസാരിച്ചും സെൽഫി എടുത്തും സമയം കളഞ്ഞു...!!! ""What happend dear... എന്താ നിന്റെ ഫേസ് ഡള്ളായിരിക്കുന്നെ... എന്തോ വിഷമം ഉള്ളത് പോലെ തോന്നുന്നുവല്ലോ.. "" ""ബേല... എനിക്ക് മനസ്സിലാവുന്നില്ലെടി... അലെക്സിയുടെ ഈ മാറ്റം... സാധാരണ തന്നേ വേദനിപ്പിച്ചവരോടുള്ള പക അവനൊരിക്കലും മറക്കുന്നതല്ല.... അങ്ങനെയുള്ള അവൻ കാരണം എനിക്കിപ്പോൾ ഇവിടെ ഒരു good image കിട്ടിയിരിക്കുന്നു... എന്നോട് അറപ്പായിരുന്നവർ പലരും ഇന്നെന്നോട് അടുക്കാൻ ശ്രമിക്കുന്നു.... എനിക്ക് പേടിയാവുന്നെടി,, എന്തോ സംഭവിക്കാൻ പോകുന്ന പോലെ...."" ഉള്ളിലെ വേവലാതി ബേലയോട് പറഞ്ഞപ്പോളേക്കും നീരുവിന്റെ മിഴികളിൽ നിന്ന് ചെറുതായി നീർതുള്ളികൾ പൊടിഞ്ഞിരുന്നു.... അവളുടെ സങ്കടത്തിന് ശമനം വരുത്തുവാനായി ബേല ചെയറിൽ നിന്ന് എഴുന്നേറ്റു നീരുവിന്റെ അടുക്കൽ വന്നു പുറത്ത് തലോടി...

അതവൾക് ആശ്വാസം തോന്നിപ്പിച്ചതും കണ്ണുനീർ തുടച്ചു ബേലയെ നോക്കി ""താങ്ക്സ്"" എന്ന് മൊഴിയവെ ബേല തന്റെ കണ്ണിറുക്കി കാണിച്ചു...!!! ""നീ എന്തിനാ.. നീരു പേടിക്കുന്നെ... ഒരുപക്ഷെ അലെക്സി നല്ലവനായതായിരിക്കാം... എല്ലാം നല്ലതിനാണെന്ന് കരുതി ഇപ്പോ കിട്ടിയ ഈ അവസരത്തെ മാക്സിമം എന്ജോയ്മെന്റ് ആക്കി മാറ്റു... എന്റെ അവസ്ഥ ഒന്ന് നോക്കു... ഇനിയും എത്ര പേർക്ക് മേക്കപ്പ് ചെയ്യണ്ടതുണ്ട്..... കിട്ടുന്നതൊ... വളരെ തുച്ഛമായ സാലറി...."" ""ഒക്കെ ശെരിയാവുമെടി...""പരസപരം ഇരുവരും സമാധാനിപ്പിച്ചു കൊണ്ടിരിക്കെ ബേലക്ക് അത്യാവശ്യമായി ഒരു കാൾ വന്നതിനാൽ അവൾ ബൈ പറഞ്ഞു പോയി... നീരു തന്റെ ബാക്കി കോഫി ഫിനിഷ് ചെയ്യവേ തന്നെ പിന്നിൽ നിന്നാരോ നോക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കവേ തന്നെ തന്നെ ഉറ്റു നോക്കുന്ന ഒരു സുമുഖനായ ചെറുപ്പക്കാരനെ കണ്ടു... നീരു അയാളെ കണ്ടെന്നു മനസ്സിലായതും അയാൾ വേഗം മുഖം മാറ്റി...!!! വെൽ ഡ്രസ്സ്‌ഡ് ആണ്... അത്പോലെ സ്പെക്സ് വെച്ചിട്ടുണ്ട്... beard ഉള്ളതിനാൽ തന്നെ ആ മുഖത്തിന്റെ മാറ്റ് കൂടുന്നുണ്ട്...

എന്തെങ്കിലും ബിസിനസ്‌ ആവശ്യത്തിന് വന്നതാവുമെന്ന് കരുതി നീരു അവനിൽ നിന്ന് നോട്ടം തെറ്റിച്ചു ബിൽ പേ ചെയ്തു വില്ലയിലേക്ക് പോയി...!!! നീരു.... അവിടെ നിന്ന് ഇറങ്ങി എന്ന് ഉറപ്പ് വന്നതും ആ ചെറുപ്പക്കാരൻ വാഷ് റൂമിൽ ചെന്നു അലെക്സിയുടെ മാസ്ക്കെടുത്തു മുഖത്തു സെറ്റ് ചെയ്തു.... ആ ചെറുപ്പക്കാരൻ ഡെവിയായിരുന്നു.....!! ""അപ്പൊൾ എന്റെ charming angel-ന്റെ ശ്രദ്ധയിൽ ഡേവിഡ്‌ എന്ന.... ഞാൻ പെട്ടിട്ടുണ്ട്... ഇനി അവളുടെ മുന്നിൽ ചെന്നൊരാടാർ പ്രൊപോസൽ നടത്തണം...."" താടി ചെറുതായി തടവി പ്രസന്നമായ മുഖത്തോടെ മിററിൽ നോക്കിയവൻ പിന്നെയും എന്തൊക്കെയോ മൊഴിഞ്ഞു...!!! ❇️❇️❇️❇️❇️ വില്ലയിലെത്തിയ നീരു ഡോർ ഓപ്പൺ ചെയ്യാനൊരുങ്ങവേ അടുത്തുള്ള ചെയറിലായി ഒരു red rose bouquet ഇരിക്കുന്ന കാൺകെ സംശയത്തോടെ അത് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി... വെളിയിലായി ഒന്നും കാണാത്തതിനാൽ തന്നേ,,,, ഓരോ ഫ്ലവറും ചെറുതായ് അകത്തി നോക്കിയതും ഉള്ളിലായി ഒരു പേപ്പർ ടാഗ് ഇരിക്കുന്ന കാൺകെ അത് കയ്യിലെടുത്തു!!! വടിവൊത്ത കയ്യക്ഷരത്താൽ "dipenuhi dengan cinta(filled with love )""എന്നെഴുതിയത് കാൺകെ അകാരണമായി നീരുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി...

എന്തോ ആ bouquet വെളിയിലേക്ക് കളയാനവളുടെ മനസ്സ് അനുവദിച്ചില്ല.... അതുമായി അകത്തേക്ക് പ്രവേശിച്ചവൾ അത് ടേബിളിലായി വെച്ചു ഫ്രഷാവനായി പോയി...!!! നീരു bouquet എടുത്തെന്നു മനസ്സിലാക്കിയതും അത്യധികം സന്തോഷത്തോടെ ഡെവി തന്റെ കാറുമായി വന്ന വഴിയേ മടങ്ങി...!!! ❇️❇️❇️❇️❇️ ""ഡെവിച്ചായ... എന്താണ് ഹോട്ടലിലെ വിശേഷം... ആ പുന്നാര മോൾടെ കാര്യം എന്തായി... മിനിസ്റ്റർ വന്നിരുന്നോ... അയാൾക് അവളെ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു..."" ഡെവിയെ കണ്ടയുടനെ ബെഡിൽ നിന്ന് പതിയെ എഴുന്നേറ്റു അലെക്സി അവനോടായി ചോദിച്ചതും ഡെവി ഉത്തരം ഒന്നും പറയാതെ എന്തോ ആലോചിച്ചു കൊണ്ടിരുന്നു...!!! ""ഇച്ചായ.... ഇച്ചായ... ""സ്വരം അല്പം കടുപ്പിച്ചു അലെക്സി വിളിച്ചതും ഡെവി ഒന്ന് ഞെട്ടി കൊണ്ടവനെ നോക്കി...!!! ""എന്താടാ... എന്തേലും നീ പറഞ്ഞൊ..."" ""എന്റെ ഇച്ചായാ... ഞാൻ ചോദിച്ചത് ആ പതിവൃതക്ക് വല്ല പണിയും കൊടുത്തോന്നാ..."" ""അലെക്സി... അതൊരു പാവം കൊച്ചാടാ..."" ""ഓഹ്.. പിന്നെ എന്നിട്ടല്ലേ... എന്നെ അടിച്ചതും ഇപ്പോ ഈ കിടപ്പിലാക്കിയതും....""

""അത് നിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ അലെക്സി...ഞാനെല്ലാം അറിഞ്ഞു.. നീ എന്താ അവളെ ചെയ്തതെന്നും ഒക്കെ..."" ""എന്ത്...""അലെക്സിയുടെ മുഖത്തു വെപ്രാളം നിറഞ്ഞു... ഇച്ചായന്റെ മുന്നിൽ നീരുവിനു സാലറി കൂട്ടി കൊടുക്കാത്തതിനാൽ അവൾ ഉപദ്രവിച്ചതാണെന്നാണ് അലെക്സി പറഞ്ഞിരുന്നത്.... എന്നാലിപ്പോ ഡെവി എല്ലാം അറിഞ്ഞുവെന്ന് പറഞ്ഞതും അവൻ പേടി തോന്നി.....!!! ""നീ കൂടുതൽ കിടന്നു വിയർക്കേണ്ട... സ്വയം വാങ്ങി വെച്ചതല്ലേ അനുഭവിച്ചോ...'" എന്ന് പറഞ്ഞു കൊണ്ടു ഡെവി അവിടെ നിന്ന് എഴുന്നേറ്റു പോയതും അലെക്സി ബെഡിലായി മുഷ്ടി ചുരുട്ടി ഇടിച്ചു...!!!...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story