മായാക്കിനാവ്: ഭാഗം 7

mayakinav

എഴുത്തുകാരി: SHIF

പതിവ് പോലെ ജോലിക്ക് പോകാനായി നീരു റെഡിയാവാനൊരുങ്ങവേ ദീപുവിന്റെ കോൾ വന്നതും ഹെയർ പിൻ ടേബിളിൽ വെച്ചവൾ ഫോൺ അറ്റൻഡ് ചെയ്തു..!!! "'ഹെലോ... ദീപുവേട്ടാ..."" ""നൈറ... അത്യാവശ്യമായി നീ എനിക്കൊരു,,, ഒരു ലക്ഷം രൂപ അയക്കാമോ... ഞാൻ പലിശയ്ക്ക് എടുത്തതാ.... ഇപ്പോ ആ പുള്ളി ഭയങ്കര പ്രശനമാണ്... നിനക്കറിയാലോ...അച്ഛന്റെ കയ്യിൽ കാശില്ലെന്നു... നിന്നോട് മാത്രമേ എനിക്ക് ചോദിക്കാൻ കഴിയുള്ളു.... നീ എന്നെ സഹായിക്കില്ലേ....""" വളരെ സങ്കടത്തോടെയുള്ള ദീപുവിന്റെ വാക്കുകൾ കേട്ട് നീരുവിനു വല്ലാത്ത വേദന തോന്നി... അവൻ വിഷമിക്കുന്നത് ഒരിക്കലും അവൾക്കു താങ്ങാൻ കഴിയില്ല... അത്കൊണ്ട് തന്നെ കാൾ കട്ട്‌ ചെയ്തു...വേഗം തന്നെ റെഡിയായി ബാങ്കിൽ ചെന്നു എമൗണ്ട് ട്രാൻസ്ഫർ ചെയ്തു...ശേഷം ഹോട്ടലിലേക്ക് പോയി...!!! ❇️❇️❇️❇️❇️ ഫോണിൽ എമൗണ്ട് വന്നതിന്റെ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ദീപുവും അവന്റെ അച്ഛനും പരസ്പരം ഹഗ് ചെയ്തവരുടെ സന്തോഷം പങ്കുവെച്ചു....!!! ""അപ്പൊ നിന്റെയും സ്റ്റെല്ല മോൾടെയും എൻഗേജ്മെന്റ് നമുക്ക് മറ്റെന്നാൾ നന്നായി നടത്താം .. പിന്നെ ഇവിടെങ്ങും വെച്ചു നടത്തേണ്ട... ചിലപ്പോൾ,,, ആ തള്ള,,, മോളേ എന്തിനേലും പറഞ്ഞു വിട്ടാലോ...""

""അത് ശെരിയാ അച്ഛാ.... ഞാൻ ആ മനുനെ വിളിച്ചു... കൺവെൻഷൻ സെന്റർ ബുക്ക്‌ ചെയ്യട്ടെ.... പിന്നെ അച്ഛൻ സ്റ്റെല്ലേടെ പപ്പേയും മമ്മേയും വിളിച്ചു പറഞ്ഞേക്ക്..."" അതും പറഞ്ഞു ദീപു അവിടെ നിന്ന് പോയതും അച്ഛൻ അവരെ വിളിക്കാനായും പോയി...!!! ❇️❇️❇️❇️❇️ ഹോട്ടലിലെത്തിയ നൈറ... ഇന്നത്തെ ഡാൻസിന് വേണ്ടിയുള്ള കോസ്‌റ്റ്യൂമ്സ് ഒക്കെ റെഡിയാക്കവേ,,, അവിടുത്തെ ഒരു സ്റ്റാഫ് ,ഒരു ബോക്സുമായി നൈറക്കരികിലെത്തി....!!!! "" മാം,,മാമിനൊരു കൊറിയറുണ്ട്...."" ""ഓക്കേ,,,അവിടെ വെച്ചോളൂ"" ആ സ്റ്റാഫ് പോയതും നൈറ അതോപ്പൺ ചെയ്തു.... ഒരു box variety chocolates.. ""ഇതാരാണ് അയച്ചതെന്നറിയാൻ അവൾ ബോക്സ്‌ മുഴുവനും നോക്കിയെങ്കിലും അതിലൊന്നും ഒരു സൂചന പോലുമില്ല.....ചോക്ലേറ്റ്സ് നീരുവിന്റെ ഫേവറിറ്റായതിനാൽ തന്നെ അവൾ ആ ബോക്സിൽ നിന്ന് ഒരു സിൽക്ക് ഓപ്പൺ ചെയ്തു ഒരു ബൈറ്റ് വായിലേക്കിട്ടു നുണഞ്ഞു കൊണ്ടിരുന്നു... അത് ആസ്വദിച്ചു കഴിക്കവേ... ചോക്ലേറ്റ് അവളുടെ ചുണ്ടിലും മൂക്കിൻ തുമ്പിലും ഒക്കെ പരന്നു പിടിച്ചു....!!!

അപ്പോളേക്കും അവിടെ അലെക്സി(ഡേവിഡ്) അകത്തേക്ക് വന്നതും കയ്യിലിരുന്ന ചോക്ലേറ്റ് ബോക്സ്‌ ബാക്കിലേക്ക് പിടിച്ചു ഒരു കൈ കൊണ്ടു മുഖം തുടച്ചു..!!! താൻ കൊടുത്ത ചോക്ലേറ്റ്സ് വളരെ മനോഹരമായി ആസ്വദിച്ചു,,, നീരു കഴിക്കുന്നത് കണ്ടു അവനൊരുപാട് സന്തോഷം തോന്നി......!!! ഇവിടെ ഇപ്പോൾ താൻ അലെക്സി ആണെന്ന ചിന്ത വന്നതും അല്പം ഗൗരവത്തോടെ അവൻ അവളെ സൂക്ഷിച്ചു നോക്കി...!!! ""What r u doing here..., ഇതാണോ തന്റെ costume selection... താൻ കഴിക്കുന്ന ചോക്ലേറ്റ്സ് ഈ ഡ്രസ്സിലായാൽ താനെന്ത്‌ ചെയ്യും...."" ""അത്... സർ...."" """പറഞ്ഞു കഷ്ടപ്പെടെണ്ട... ചോക്ലേറ്റ്സ് കൊണ്ടു വെക്കു...... എന്നിട്ട് പോയി ഫേസ് &ഹാൻഡ് വാഷ് ചെയ്തു... വന്നു ഡ്യൂട്ടി ചെയ്യൂ...'"" ""ഓക്കേ സർ &ആം റിലീ സോറി...""എന്ന് പറഞ്ഞു നീരു വേഗം എസ്‌കേപ്പായി...!!!അവളുടെ ഓരോ ഭാവ മാറ്റങ്ങളും അതീവ സന്തോഷത്തോടെ ഡെവി ഒപ്പിയെടുത്തു...!! ❇️❇️❇️❇️❇️ ""ഹെല്ലോ... അർണാബ്...ഞാൻ അലെക്സിയാണ്.... എന്തായി നമ്മുടെ... പ്ലാൻ... ഇന്ന് ഈവെനിംഗ് അവളെ ഫിനിഷാക്കണം....""

""യെസ് സർ... എല്ലാം ഓക്കേ ആണ്... ഇനി ഈവെനിംഗ് ആയാൽ മാത്രം മതി...""" ""Well-done Mr. Arnab,, എല്ലാം പെർഫെക്ട് ആയിരിക്കണം... പിന്നെ ഇതിനെ പറ്റി,,, ഒരു കാരണത്താലും ഇച്ചായൻ അറിയരുത്..""" ഇതും പറഞ്ഞു അലെക്സി കാൾ കട്ട്‌ ചെയ്തു ബെഡിൽ നിവർന്നു കിടന്നു... നൈറയുടെ മരണം സ്വപ്നം കണ്ടു...!!! ❇️❇️❇️❇️❇️ ബേലയുടെ ചേച്ചിയുടെ മാര്യേജ് റിസെപ്ഷനാണ് ഇന്ന് വൈകിട്ട്... അത്കൊണ്ട് തന്നെ ഡാൻസ് കഴിഞ്ഞു,,,, നീരു വേഗം തന്നെ ഒരു വൈറ്റ് ഗൗൺ ധരിച്ചു... പ്രോഗ്രാം നടക്കുന്നിടത്തേക്ക് ഒരു ഊബെർ വിളിച്ചു അവൾ അങ്ങോട്ടേക്ക് പോയി....!!! അവിടെ ഹോട്ടലിലേ ഒട്ടുമിക്ക സ്റ്റാഫ്‌സും എത്തിയിരുന്നു...!!! ""Hello Ms. Zelzena"" ""Hi,, Arnab"' പരസ്പരം ഇരുവരും ഒന്ന് ഹഗ് ചെയ്ത് ചിരിച്ചു കൊണ്ടു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു...!! ""Can we have a drinks"" ""Sure arnab"" തന്റെ മരണം അടുത്തുവെന്നറിയാതെ നീരു അവനൊപ്പം പോയി...!!! ..തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story