മായാക്കിനാവ്: ഭാഗം 8

mayakinav

എഴുത്തുകാരി: SHIF

തനിക്ക് നേരെയുള്ള മരണക്കെണി അറിയാതെ നീരു അർണാബിനൊപ്പം സന്തോഷത്തിൽ ഒരു ചെയറിലിരുന്നു...!! അർണാബിന്റെ സിഗ്നൽ കിട്ടിയതും chambermaid -2 glass grape വൈനുമായി അവർക്കരികിലെത്തി... അതിൽ നിന്ന് ഒരു ഗ്ലാസ്‌ വൈൻ എടുത്തു നീരുവിനു നേരെ അർണാബ് നീട്ടിയതും അവളൊന്ന് ചിരിച്ചു കൊണ്ടു അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി...!! ""താങ്ക്സ് അർണാബ്...."" ""വെൽക്കം ഡിയർ...""എന്ന് പറഞ്ഞു കൊണ്ടവൻ കുടിക്കാൻ തുടങ്ങിയതും നീരുവും തന്റെ വൈനിൽ നിന്നൊരല്പം കുടിച്ചു.... ഇത് കണ്ട് അർണാബ് ഒന്നുമറിയാത്ത ഭാവത്തിൽ ഫോണെടുത്ത് വീഡിയോ റെക്കോർഡർ ഓൺ ചെയ്തു... നീരുവിന് നേരെ വെച്ചു... അവൾ സിപ്പ് ചെയ്യുന്ന ദൃശ്യം പകർത്തി അലെക്സിക്ക് സെൻഡ് ചെയ്തു...!!! ❇️❇️❇️❇️❇️ വൈൻ മുഴുവൻ നീരു,കുടിച്ചു കഴിഞ്ഞതും അർണാബിനോട് ബൈ പറഞ്ഞു ബേലയെ ചെന്ന് കണ്ടു,,, അവളുടെ ചേച്ചി എൽവിനയ്ക്ക് ഗിഫ്റ്റ് നൽകി ,,, ആശംസകൾ അറിയിച്ചു...!!!! അവിടുന്ന് പോകാനൊരുങ്ങവേ ഒരു ഭാഗത്തായി ആൾക്കൂട്ടം കാൺകെ നീരുവും അങ്ങോട്ടേക്കായി ചെന്നു...!!! അവിടെ കണ്ട കാഴ്ച നീരുവിൽ ഞെട്ടലുളവാക്കി....

വായിൽ നിന്നും നുരയും പതയും വന്ന് ,,വാ ഒരു ഭാഗത്തായി കോടി ചെയറിൽ തളർന്നു കിടക്കുന്ന അർണാബ്,, വേഗം തന്നെ കുറച്ചു പേർ കൂടി അവനെ അവിടെ നിന്നെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി....!!!!! കുറച്ചു മുന്നേ വരെ തന്നോടൊപ്പം ഹാപ്പി ആയി,,, സംസാരിച്ചിരുന്ന അർണാബിന്റെ പെട്ടെന്നുള്ള അവസ്ഥ കണ്ട് നീരുവിന് വല്ലായ്മ തോന്നിയതും അവൾ വേഗം തന്നെ വില്ലയിലേക്ക് പോയി....!!!! ❇️❇️❇️❇️❇️ "" Arnab (LF )Send a video" എന്ന നോട്ടിഫിക്കേഷൻ കണ്ടതും അലെക്സി വേഗം തന്നെ അതോപ്പൺ ചെയ്ത് വിഡിയോ പ്ലേ ആക്കി .... അത് കണ്ട് തീർന്നതും അവന്റെ മുഖം വന്യമായി...!!! ""ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു ഗുഡ് ന്യൂസ് കേൾക്കാം... അങ്ങനെ നൈറ zelzena എന്ന ചാപ്റ്റർ ക്ലോസ്...."" അത്രയും പറഞ്ഞവൻ ഉച്ചത്തിൽ ചിരിച്ചു... അവന്റെ ചിരി കേട്ട് ഡെവി അങ്ങോട്ടേക്ക് വന്നു അവനെ അടിമുടി നോക്കി...!!!! ""എന്താടാ... എന്തിനാ... കിടന്നു ഇങ്ങനെ ചിരിക്കുന്നേ...."" ""ആഹാ... ഇച്ചായൻ വന്നോ... ഒന്നുല്ലെന്നേ.. ഞാൻ ഇങ്ങനെ ഓരോ വീഡിയോ കണ്ടു ഇങ്ങനെ ഇരിക്കുന്നു....""

""ഹ്മ്മ്... എടാ... നമ്മുടെ സ്റ്റാഫില്ലെ ആ അർണാബ്... അവനിന്ന് ബേലയുടെ സിസ്റ്ററിന്റെ റിസെപ്ഷൻ വെച്ചു..... fits വന്നു.... പോരാഞ്ഞിട്ട് angina pectoris-(acute chest pain)ഉം ആയി... കുറച്ചു സീരിയസാണ്... രക്ഷപെടാൻ ചാൻസ് കുറവാണ്... എന്തായാലും ഞാൻ അങ്ങോട്ടേക്ക്... ഒന്ന് പോയി കണ്ടിഷൻ അറിഞ്ഞിട്ട് വരാം,,, financially കുറച്ചു പിന്നിലേക്കാ,,, ആണെന്നാ അറിഞ്ഞത് ...."" ഇതും പറഞ്ഞു ഡെവി,, പോയതും അലെക്സിയെന്ത്‌ ചെയ്യുമെന്നറിയാതെ ഉഴറി.... താൻ കാരണമാണ് അർണാബിനിപ്പോൾ ഈ അവസ്ഥ വന്നതെന്നോർത്ത്... അവൻ വല്ലാത്ത വേദന തോന്നി... ആദ്യമായി മറ്റൊരാളുടെ അവസ്ഥ ഓർത്തു അവന്റെ കണ്ണ് നിറഞ്ഞു...!!! ❇️❇️❇️❇️❇️ അർണാബിന്റെ കണ്ടിഷൻ കുറച്ചു മെച്ചപ്പെട്ടെന്നറിഞ്ഞപ്പോളാണ് നീരുവിനു സമാധാനമായത്.... ഇന്ന് നീരുവിനു ജോലിയില്ല... അത്കൊണ്ട് തന്നെ.. ഫ്രഷായി ഒരു കോഫിയിട്ട് കുടിച്ചു... ശേഷം... ഓരോരുത്തരെയും സ്റ്റാറ്റസ് മാറ്റി.. മാറ്റി നോക്കവേ പെട്ടെന്നാണ് നീരുവിന്റെ കണ്ണിൽ ഒരു ഫോട്ടോ ഉടക്കിയത്...!!

DEEPU💍STELLA.. happy engagement day dears....* ആ ഫോട്ടോ... കാൺകെ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി... ഫോട്ടോ സൂം ചെയ്തു,,, തന്റെ പ്രാണനായവൻ തന്നെ ചതിച്ചെന്നവൾ ഉറപ്പിച്ചു......വേഗം തന്നെ ദീപുവിന്റെ നമ്പർ അവൾ ഡയൽ ചെയ്തു...!! ""The person you are trying to reach is currently switched off"" അത് കിട്ടാതെ വന്നപ്പോൾ വാട്ട്സാപ്പ് ഓപ്പണാക്കി "My❤️ " എന്ന് പിൻ ചെയ്തു വെച്ച ചാറ്റ് എടുത്തു മെസ്സെജ് ചെയ്തു... Single tick വീണു .... ഡിപ്പി കാണുന്നില്ല....,,, എല്ലാം കൂടി നീരുവിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും മുടി അവൾ വലിച്ചു സ്വയം വേദനിപ്പിച്ചു.....!!!!! ❇️❇️❇️❇️❇️ വൈകിട്ട് അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ ചെന്നതാണ് അമല( നീരുവിന്റെ അനിയത്തി),,, എന്നാൽ ഒരുപാട് തട്ടി വിളിച്ചിട്ടും അമ്മ ഉണരാത്തത് കൊണ്ട് അവൾ അലറി കരഞ്ഞു ... ദീപുവിന്റെ വീട്ടിലേക്കോടി...എന്നാൽ അവിടെ എങ്ങും ആരെയും കാണാതെ വന്നതും അടുത്തുള്ള ഒരു ചേച്ചിയേയും ചേട്ടനേയും കൂട്ടി അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി...!!!!..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story