♥️ മയിൽ‌പീലി ♥️ ഭാഗം 1

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അസ്തമയത്തിൻറെ ചുവന്ന രാശി ആകാശത്തു നിറം ചാർത്തുമ്പോഴേയ്ക്കും മഴക്കാറുകൾ അവയ്ക്കിടയിൽ സ്ഥാനം പിടിച്ചിരുന്നു. കറുത്തിരുണ്ട മാനം മഴയുടെ വരവറിയിച്ചു ആർത്തട്ടഹിച്ചു. വാനത്തിന്റെ പുഞ്ചിരിo മിന്നൽ പിണറുകളായി ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി. മുഖത്തേയ്ക്കിട്ടുവീണ മഴത്തുള്ളിയുടെ തണുപ്പ് ശരീരത്തിൽ പടർന്നപ്പോഴാണ് പീലി ഓര്മകളിൽനിന്നു പുറത്തുവന്നത്. ഇരുട്ടിനെ എന്നും ഭയപ്പെട്ടിരുന്ന തനിക്കു വന്ന ഈ ധൈര്യമോർത്തപ്പോൾ ഒരു നനുത്ത പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു. ഇത് ധൈര്യമാണോ? ഒരിക്കലുമല്ല..... ഒരുതരം നിർവികാരത... ഈ ജീവിതം തന്നെ വ്യർത്ഥമാണെന്ന തോന്നലിൽ നിന്നും ഉടലെടുത്ത ഒരുതരം മരവിപ്പ്. സ്നേഹിച്ചവരും അതിലേറെ വിശ്വസിച്ചവരും ഒരുനിമിഷം കൊണ്ട് തള്ളിപ്പറഞ്ഞപ്പോൾ ഉണ്ടായ അമ്പരപ്പ്... അതേ...

സ്നേഹത്തിനു അത്രയും ശക്തിയുണ്ട്.... ഒരു നിമിഷം കൊണ്ട് രക്തം പൊടിയാതെ ഒരായിരം തവണ നെഞ്ചുപിളർക്കുന്നതിനേക്കാളും ഇരട്ടി വേദന നല്കാനുള്ളത്രയും ശക്തി. ഞാൻ മുറിവേൽക്കപ്പെട്ടവളാണ് സ്വന്തമായവരും സ്വന്തമെന്നു വിശ്വസിച്ചവരും കൂടെ നിന്നു ചതിച്ചു മുറിവേൽപ്പിച്ചവൾ. ബസിന്റെ ഹോൺ ശബ്ദം കാതുതുളച്ചപ്പോൾ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളുടെ വേലിയേറ്റത്തിലായിരുന്നു അവൾ. മുൻപിൽ നിൽക്കുന്ന വോൾവോ ബസിന്റെ ബോർഡ്‌ നോക്കി മനസ്സിൽ വായിച്ചു. ബാംഗ്ലൂർ ടു തിരുവനന്തപുരം. ലഗേജ് എല്ലാം ക്ലീനർ കാണിച്ച ബസിലെ സ്പേസിൽ വെച്ചു ഷോള്ഡറില് ആവശ്യമായ ബാഗും തൂക്കി അവൾ തന്റെ ഉഉഴത്തിനായി കാത്തുനിന്നു. പീലി പ്രഭാകർ ....

തന്റെ പേരുകേട്ടതും അവൾ ടികെറ്റ് എല്ലാം ശരിയാക്കി ബസിലേക്ക് കയറി. വിൻഡോ സീറ്റ്‌ ആണ് കിട്ടിയത്.അത്യാവശ്യം തിരക്കുണ്ടായിരുന്നിട്ടും എല്ലാത്തിൽ നിന്നും മാറി തന്റെ സ്വകാര്യതയിലേക്കു പോകാൻ ഇതാണ് നല്ലതെന്നു അവൾക്കും തോന്നി ഏകയായി ജീവിതത്തിന്റെ പുതിയൊരു വഴിത്തിരിവിലേക്ക് താൻ ചുവടുവെയ്ക്കുകയാണെന്ന ബോധത്തോടെ ഒന്ന് ദീർഘശ്വാസമെടുത്തു അവൾ സീറ്റിലേയ്ക് ചാഞ്ഞു കണ്ണുകൾ മെല്ലെ പൂട്ടി. ഇത് പീലി പ്രഭാകർ... ൽപ്രഭാകരാണ് തമ്പിയുടെയും സുമിത്ര പ്രഭാകറിന്റെയും ഒറ്റ പുത്രി. രണ്ടുപേരും അറിയപ്പെടുന്ന ഡോക്ടർമാർ. പ്രഭാകരൻ തമ്പി പ്രശസ്ത കാർഡിയോളോജിസ്റ്റും സുമിത്ര ഗൈനക്കോളജിസ്റ്റുമാണ്. പീലി പക്ഷേ തിരഞ്ഞെടുത്തത് MBA ആയിരുന്നു. ഒരേ ഒരു സഹോദരൻ പ്രഭു പ്രഭാകർ.. പുള്ളി അച്ഛനേം അമ്മയേം പോലെ ഡോക്ടർ ഫീൽഡ് തന്നെ പിന്തുടർന്നു. ഇപ്പോ അവരുടെ അതേ ഹോസ്പിറ്റലിൽ ഓർത്തോ സെക്ഷനിൽ വർക്ക്‌ ചെയ്യുന്നു.അവർ കുടുംബമായി ബാംഗ്ലൂർ ആണ് താമസിക്കുന്നത്. നാട്ടിൽ കൊല്ലത്താണ് തറവാട്.

ഇനി കഥ പീലി പറയട്ടെ അല്ലേ? ജീവിതം ഒരു കടങ്കഥയാണെന്നു പറയുന്നത് എത്ര ശരിയാണ്? എത്ര സന്തോഷമായി പൊയ്ക്കൊണ്ടിരുന്നതാണ് പെട്ടന്നാണ് ഞാൻ തനിച്ചായത്. എല്ലാവരുടെയും മുന്നിൽ അപമാനിതനായി തലകുനിച്ചു നിൽക്കുന്ന അച്ഛയുടെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. എന്നാൽ അതിനേക്കാളൊക്കെ വേദന ഇങ്ങനെയൊരു മകൾ എനിക്കില്ലായെന്നു ഉറക്കെ പോലീസ്‌സ്റ്റേഷനിൽ വെച്ചു വിളിച്ചു പറയുന്ന അച്ഛയുടെ മുഖമാണ്. സ്വന്തം കൂടപ്പിറപ്പിനോട് ഇങ്ങയൊക്കെ ചെയ്യാൻ നിനക്കെങ്ങനെ കഴിഞ്ഞു പീലു? നിന്നെപ്പോലെ ഒരു മകളെ പ്രസവിച്ച ഞാൻ സ്വയം ലജ്ജിയ്ക്കുന്നു . അമ്മയുടെ വാക്കുകൾ ഇപ്പോഴും ചെവിയിൽ പ്രതിധ്വനിയ്ക്കുന്നു. എന്നും എന്റെ നിഴലായി എല്ലാ കുസൃതിയാകും കൂട്ടായിനിന്ന എട്ടായി കൂടി തള്ളിപ്പറഞ്ഞപ്പോൾ സഹിച്ചില്ല. വീടിന്റെ പടിയിറങ്ങുമ്പോൾ കൂട്ടു കുറേ ശാപവാക്കുകളും പുച്ഛവുമായിരുന്നു. ആഹ്ഹ്ഹ് !

തലയും പൊത്തിപിടിച്ചു നോക്കിയ പീലി കാണുന്നത്. കൈയിലും തോളിലും കൊറേ ബാഗും ലഗേജുമായി നിൽക്കുന്ന ഒരു ചെറുപ്പകാരനെയാണ്. ഏതാണ്ട് 25 വയസു തോന്നിയ്ക്കും. .കൈയിലുള്ള ലഗേജ് മുകളിലെ സ്പേസിൽ വൈകുന്നേനിടയ്ക്കു തോളിൽ കിടന്ന ബാഗ് ആണ് പീലിയുടെ തലയിൽ വന്നടിച്ചതു. തനിക്കെന്താടൊ കണ്ണുകണ്ടൂടെ? തല പോയി. .ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. അതും പറഞ്ഞത് കണ്ണിലേക്കു ഊർന്നു വീഴുന്ന മുടിയിഴൽ ചെവിയോരം ഒതുക്കി പതുകെ കണ്ണടച്ച് സീറ്റിലേയ്ക് ചാഞ്ഞു. സോറി പറയാനായി നോക്കുമ്പോഴേയ്ക്കും അവൾ ഉറങ്ങിയിരുന്നു. അതുകൊണ്ട് ഒന്നും മിണ്ടാതെ അവൻ പീലിക്കടുത്തുള്ള സീറ്റിലേക്കു ഇരുന്നു. കാറ്റിനൊത്തു മുഖത്തേയ്ക്കു വീഴുന്ന നീളൻ മുടിയിഴകൾ മാറ്റുകൂട്ടുന്ന അവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ എന്തോ ഒരു പിടച്ചിൽ നെഞ്ചിൽ നിറയും പോലെ അവനു തോന്നി.... അദൃശ്യമായി കോർത്തിട്ട ഒരു ചരടിൽ ബന്ധിപ്പിച്ച മുത്തുകളാണ് തങ്ങൾ എന്നറിയാതെ പുതിയൊരെ ജീവിതത്തിലേയ്ക് അവരിരുവരും കടക്കുകയായിരുന്നു. (തുടരും..... )

Share this story