♥️ മയിൽ‌പീലി ♥️ ഭാഗം 10

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എന്താ ഭവി.. പറയെടാ.... ഞാൻ ആകാംക്ഷയോടെ ചോദിച്ചു. പറയാം ആദ്യം നീ വാക്ക് താ.. കൈ നീട്ടിക്കൊണ്ടു അവൻ പറഞ്ഞു. ഞാൻ ഒരുനിമിഷം ആലോചിച്ചുനിന്നു.ഗണേശനെ നോക്കി. എന്നിട്ട് മെല്ലെ അവന്റെ കൈയിൽ കൈ ചേർത്തു വാക്ക് കൊടുത്തു. പറയാടാ ഇപ്പോഴല്ല വീട്ടിൽ എത്തിയിട്ട്... ഞാൻ പറയുന്നവരെ ഇനി അതിനെക്കുറിച്ചു ചോദിക്കരുത് കേട്ടല്ലോ? ഇപ്പൊ നമുക്ക് വീട്ടിൽ പോകാം. പാവമെന്റെ സുചിക്കുട്ടി അവിടെ നമ്മളെക്കാത്തു ഇരിക്കാരിക്കും. എന്റെ കവിളിൽ തട്ടിക്കൊണ്ടവൻ പറഞ്ഞു. ഭവി അമ്മയ്ക്കൊരു ഗിഫ്റ്റ് മേടിക്കണം. എനിക്ക് ഇവിടെ ഷോപ്പ് ഒന്നുംനല്ല പിടിയില്ല. നീ കൊണ്ടുപോകണം. ബൈക്കിലേയ്ക് കയറുന്നതിനിടയിൽ ഞാൻ പറഞ്ഞു. നീ വരണതുതന്നെ അമ്മയ്ക്കു വല്യ ഗിഫ്റ്റാടാ.. അതുകൊണ്ട് വേറെ ഗിഫ്റ്റൊന്നും വേണ്ടാ. ഹെൽമെറ്റ്‌ വെയ്ക്കുന്നതിനിടയിൽ ഭവി പറഞ്ഞു. അയ്യോടാ മോൻ ഇതിൽ അഭിപ്രായമൊന്നും പറയണ്ട. ഞാൻ സ്നേഹത്തോടെ അമ്മയ്ക്കു കൊടുക്കാനാണ് മേടിക്കുന്നെ..

അതിൽ നീ ഇടപെടേണ്ട. നിനക്ക് വരാൻ വയ്യേല് ഞാൻ തനിയെ പൊയ്ക്കോളാം. ശബ്ദത്തിൽ കുറച്ചു ഗൗരവം നിറച്ചു ഞാൻ പറഞ്ഞു. അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ.... ഇനി കൊണ്ടുപോയില്ലാന്നു വേണ്ടാ. എവിടാ പോകേണ്ടേ? എന്നെനോക്കി തൊഴുതുകൊണ്ടു അവൻ പറഞ്ഞു. ഏതേലും ടെക്സ്ടൈലിൽ പോകാടാ.. പീലി പറഞ്ഞു. പീലു നമുക്ക് സാഫല്യം കോംപ്ലക്സിൽ പോയാലോ അവിടെ ആകുമ്പോൾ ഒരുപാട് ഷോപ്പ് ഉണ്ട്. ഭവിയുടെ അഭിപ്രായത്തോട് ഞാനും യോജിച്ചു. അവിടെ ഖാദി വസ്ത്രങ്ങളുടെ ഒരു ഷോപ്പിലാണ് ഞങ്ങൾ കയറിയത്. അമ്മയ്ക്കു കൈത്തറിയിലുള്ള ഒരു പച്ചക്കരയുള്ള മുണ്ടും നേര്യതുമാണ് ഞാൻ സെലക്ട്‌ ചെയ്തത്. അതെടുത്തു എന്റെ മേലെ വെച്ചുനോക്കി ഞാൻ പറഞ്ഞു. ഭവി ഇത്‌ അമ്മ ഉടുക്കാനേല് എങ്ങനെയിരിക്കും? പുരികം രണ്ടുമുയർത്തി ഞാൻ ചോദിച്ചു. അവൻ തല ചിരിച്ചും പിടിച്ചിമോക്കി നോക്കി കൈകൊണ്ടു സൂപ്പർ എന്നു കാണിച്ചു. അത് പാക്ക് ചെയ്യിച്ചു ബില്ല് കൊടുക്കാൻ നിന്നപ്പോൾ ഭവി പറഞ്ഞു. പീലു നിനക്കും ഇങ്ങനെ സാരി ഉടുത്താൽ നന്നായിരിക്കും.

ഒന്നു എടുത്താലോ? അയ്യോ എനിക്കെങ്ങും വേണ്ടാ.. ഞാൻ ഇതുവരെ സാരി ഉടുത്തിട്ടില്ലെടാ.. ഒരുപാട് ഇഷ്ടമാണ്. ബട്ട്‌ ഇപ്പോൾ വേണ്ടാ. പിന്നെയൊരിക്കലാകട്ടെ... ഞാൻ പറഞ്ഞു. അവിടുന്നിറങ്ങി നടക്കുമ്പോഴാണ് അടുത്ത ഒരു ഷോപ്പിൽ വളരെ ഭംഗിയുള്ള ഒരു ദാവണി മോഡലിനെ ഉടുപ്പിക്കുന്നത് കണ്ടത്. രാവിലെയായതിനാൽ കട തുറക്കുന്നതേയുള്ളു അതാണ് ഡിസ്പ്ലേ മോഡലിനെ ഉടുപ്പിക്കുന്നതെയുള്ളർന്നുള്ളു... വാടാമല്ലി കളറും പീക്കോക് ബ്ലുവും കോമ്പിനേഷൻ ഉള്ള ആ ദാവണി സെറ്റ് എനിക്ക് ഒത്തിരി ഇഷ്ടമായി. കുറച്ചു നേരം അതുനോക്കിനിന്നു. എന്താ പീലു... നിനക്ക് ഇഷ്ടമായോ? നല്ല കളറല്ലേ? പീലി അതിൽത്തന്നെ നോക്കിനിൽക്കുന്ന കണ്ടിട്ട് ഭവി ചോദിച്ചു. മ്മ്... എന്റെ ഫേവറേറ് കളറാ.... കണ്ടപ്പോ നോക്കി അത്രേള്ളൂ... വാ പോകാം... അവൾ പറഞ്ഞു. മ്മ് ശരി പോകാം...

ഭവി അവൾക്കൊപ്പം നടന്നു. കുറച്ചു ദൂരം പോയപ്പോൾ ഭവി പെട്ടെന്ന് എന്തോ മറന്നപോലെ നിന്നു. ശോ ! പീലു ഞാൻ കേക്ക് മേടിക്കാൻ വിട്ടുപോയി. ഇവിടെ മാർക്കറ്റിനു ഉള്ളിൽ ഒരു കടയിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ സാരി എടുത്തില്ലേ അതിനടുത്തു.. ഒരു കാര്യം ചെയ്യ് ഞാൻ പോയി മേടിച്ചിട്ട് വരാം. നീ ദാ അവിടെ കാണുന്ന കോഫീ ഷോപ്പിൽ ഇരിക്ക്. ഒരു ചായ കുടിക്കൂ.. രാവിലെ ഇറങ്ങിയല്ലേ.. ഞാൻ അപ്പോതെയ്കും വരാം . വെറുതെ ഒറ്റയ്ക്ക് റോഡിൽ നിൽക്കണ്ട. ഇനി ഈ തിരക്കിൽ അകത്തേയ്ക്ക് വരണ്ട. ഭവി കോഫിഷോപ്പിലേയ്ക് നടക്കുന്നതിനിടയിൽ പറഞ്ഞു. ഞാനും തലകുലുക്കി കൂടെ നടന്നു. ഒരു ടേബിളിൽ എന്നെ ഇരുത്തി കോഫീ വാങ്ങിത്തന്ന് പുള്ളി പോയി. ഒരു 10മിനിറ്റ് ആയപ്പോഴേക്കും ഭവി കേക്കും കൊണ്ടുവന്നു. കൈയിൽ വേറെയും രണ്ടു മൂന്ന് കവറുകൾ ഉണ്ടായിരുന്നു. എന്നെ നോക്കി ഒന്നു കണ്ണുചിമ്മി ചിരിച്ചു അടുത്ത ചെയറിൽ വന്നിരുന്നു. എന്താടാ കഴിഞ്ഞോ ഇനി നമുക്ക് പോയാലോ? അവൻ ചോദിച്ചു.

ഭവി നിനക്ക് കോഫി വേണ്ടേ? വേണ്ടടാ നമുക്ക് വീട്ടിൽ പോകാം. എന്നിട്ട് വിസ്തരിച്ചു ബ്രേക്ഫാസ്റ് കഴിക്കാം. താനും ഒന്നും കഴിച്ചില്ലല്ലോ.? അതും പറഞ്ഞു ഭവി ബിൽ കൊടുക്കാനായി കൗണ്ടറിലെയ്ക്കു പോയി. വീട്ടിലേയ്ക്കു പോകുമ്പോൾ മനസിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടു. മനസ്സ് നിറയെ ഭവിയുടെ അമ്മയെക്കുറിച്ചായിരുന്നു ചിന്ത. ഇതുവരെ ഒരു ഫോട്ടോ കൂടി കണ്ടിട്ടില്ല. എന്തായാലും ആ അമ്മയെ ഓർക്കുമ്പോൾ മനസിൽ തെളിയുന്ന ചിത്രങ്ങൾക്കു ചന്ദനത്തിന്റെയും തുളസ്സിക്കതിരിന്റെയും നൈർമല്യമായിരുന്നു. മൈൻറോഡിൽനിന്നും ചെറുറോഡിലേയ്ക് കയറുമ്പോൾ നഗരത്തിന്റെ തിരക്കിൽനിന്നും ഒരു ആശ്വാസം കിട്ടിയതായി തോന്നി. അവിടുന്ന് പിന്നങ്ങോട്ട് ഒരു ഹോക്‌സിംഗ് കോളനി പോലായിരുന്നു. ഇരുവശവും വീടുകൾ. പലവലുപ്പത്തിലുള്ളവ. ചിലത് പണത്തിന്റെ തലയെടുപ്പ് കാട്ടുമ്പോൾ മറ്റുചിലതിൽ ഗൃഹാതുരത്വത്തിന്റെ അനുഭൂതിയായിരുന്നു.

അതിൽ റോഡ് അവസാനിക്കുന്നതിനു തൊട്ട് മുന്നിലുള്ള വീട് ദൂരെനിന്നേ ഞാൻ ശ്രദ്ധിച്ചു.. ഒരു ഓട് മേഞ്ഞ ഒരുനില വീട്.. മുന്നിൽ ഒരു കുഞ്ഞു പൂന്തോട്ടം... അതിനു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ മനസ്സിന് ഒരു പ്രത്യേക ആശ്വാസമായിരുന്നു. നമ്മൾ ഒരുപാട് ആശിച്ച ഒരു കാര്യം കിട്ടുമ്പോൾ ഒരു സുഖമില്ലേ അത്.. കാരണം ദൂരെ നിന്നെ എന്നെ ഒരുപാട് കൊതിപ്പിച്ച വീടാണ്. ഭവിയുടെ വീടായിരുന്നുവിതെങ്കിൽ എന്നു സത്യമായും ഒരുനിമിഷം ഞാൻ പ്രാർത്ഥിച്ചു. അത്രക് എനിക്ക് എന്റേതാണെന്ന ഒരു ഫീൽ.. എന്താടോ സ്വപ്നം കണ്ട് ഇങ്ങനെ പുറത്ത് നിൽക്കാനാണോ ഭാവം... താനിറങ്ങി ആ ഗേറ്റ് തുറക്ക്... ഞാൻ ബൈക്ക് അകത്തു കയറ്റട്ടെ... ഭവിയുടെ ശബ്ദമാണ് ചിന്തയിൽനിന്നെന്നെ ഉണർത്തിയത്. ഞാൻ ചിരിച്ചുകൊണ്ട് പോയി ഗേറ്റ് തുറന്നു. അകത്തേയ്ക്കു കയറി. ചുറ്റുമൊന്ന് നോക്കി............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story