♥️ മയിൽ‌പീലി ♥️ ഭാഗം 13

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

വിഷമിക്കണ്ടാട്ടോ.. ഒറ്റയ്ക്കല്ല.... ഞാനും ഉണ്ടാകും.. എപ്പോഴും.. നിന്റെ കൂടെ ഒരു നല്ല സുഹൃത്തായി... സന്തോഷം മാത്രമല്ല ദുഖവും പങ്കുവെയ്ക്കാനുള്ളതാണ് ഭവി..... എന്റെ കൈകൾക്കുള്ളിൽ ഇരിക്കുന്ന തന്റെ കൈകളിലേയ്ക് നോക്കിയശേഷം ഒരു പുഞ്ചിരി മുഖത്ത് തെളിഞ്ഞു.... ഉണ്ടാകണം എന്നും...... അവൻ മന്ത്രിച്ചു.... ഇങ്ങനെ നിന്നാലും മതിയോ? വിശപ്പൊന്നുമില്ലേ? എന്നാലേ എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്... ഇങ്ങനെ നിന്നാൽ ശരിയാവില്ല. ദോശ ചുട്ടെടുക്കണം... ഞാൻ അത് ശരിയാക്കുമ്പോഴേയ്ക്കും നീ ഡ്രസ്സ്‌ മാറിയേച്ചു വാ.... ഭവി പറഞ്ഞു... നീ തനിച്ച് ചെയ്യണ്ട ഞാനും കൂടി വരട്ടെ.. ഒരു അഞ്ചു മിനിറ്റ്... ദേ പോയി ദാ വന്നു....... അവന്റെ കവിളിൽ മെല്ലെ തട്ടിപ്പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞുനടന്നു... അതേ പീലു.... എന്നോടും ഒന്നും പറഞ്ഞിട്ടില്ല... അവൻ പുറകെ വിളിച്ചുപറഞ്ഞു.... എന്ത്?..... ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.... അപ്പോഴേയ്ക്കും അവൻ റൂമിലെത്തിയിരുന്നു..

അകത്തെ ഡോറിനരികെത്തി അടുക്കളയിലേയ്ക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു പറഞ്ഞുകൊണ്ടുപോയി ... ഒന്നും..... നിന്നെക്കുറിച്ചു ഒന്നും..... പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെങ്കിലും ഒന്നും പറയാൻ തോന്നിയില്ല.... ശരിയാണ് ഒന്നും പറഞ്ഞിട്ടില്ല... എങ്ങനെ പറയും.... അവൻ എന്നെ വിശ്വസിക്കുമോ? പക്ഷേ ഉടനെ പറയണം.. വിനയ് എന്തേലും മോശമായി പറഞ്ഞാൽ.... വേറെ ആരേലും പറഞ്ഞറിഞ്ഞാൽ അതിനും മുന്നേ എല്ലാം പറയണം.... ഒരു ദീർഘശ്വാസം എടുത്തിട്ട് ഡ്രസ്സ്‌ എടുത്തുകൊണ്ടു ബാത്റൂമിലേയ്ക് പോയി. ഫ്രഷ് ആയിയിറങ്ങി നേരെ അടുക്കളയിലേയ്ക്ക് പോയി... ഭവി ദോശ ചുടുന്നു... അമ്മ കറിക്കായി പച്ചക്കറി മുറിയ്ക്കുന്നു.... ഞാൻ അകത്തേയ്ക്കു ചെന്നപ്പോൾ അമ്മ എന്നെനോക്കി പുഞ്ചിരിച്ചു... ആഹാ ! മോള് വന്നോ? നന്നേ വിശക്കുന്നുണ്ടാകും കുഞ്ഞിന്... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഭവി ഞാൻ ശരിയാക്കി വെയ്ക്കാമെന്ന്? അമ്മ ചെറിയൊരു പരിഭവത്തോടെ അവനോട് പറഞ്ഞു... എന്റെ അമ്മേ ദാ ഇപ്പൊ കഴിയും...

അതിനു വേണ്ടി ഇനി പിണങ്ങേണ്ട.. രാവിലെ ചെയ്തിട്ട് പോകാമെന്നു കരുതിയതാ പിന്നെ അമ്മയ്ക്കു അറിയാല്ലോ എനിക്ക് ചൂട് ദോശയാണ് ഇഷ്ടമെന്ന്.. പീലുവിനും സെയിം ആണ്. അല്ലെടോ? ഒരു കണ്ണിറുക്കിക്കൊണ്ടു ഭവി ചോദിച്ചു... ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു... സാരമില്ല അമ്മേ.. എനിക്ക് വല്യ വിശപ്പൊന്നുമില്ല.... നീ മാറ് ഭവി ഞാൻ ചെയ്യാം... ഭവിയുടെ കൈയിലിരിക്കുന്ന ചട്ടുകത്തിൽ പിടുത്തമിട്ടു ഞാൻ പറഞ്ഞു. എന്നാലവൻ തരാൻ കൂട്ടാക്കിയില്ല. വേണ്ടടാ.. ഞാൻ ശരിയാക്കാം.. നീ ഒരു കാര്യം ചെയ്യ് പീലു.. ഫ്രിഡ്ജിൽ ഇരിക്കുന്ന പാലെടുത്തു ചായ കൂട്ട്. ഞാൻ പിന്നെ തർക്കിക്കാൻ നിന്നില്ല ഫ്രിഡ്ജിൽനിന്ന് പാലെടുത്തുവന്നു ചായ കൂട്ടാൻ തുടങ്ങി.. ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ ഭവിയിലേയ്ക്ക് പാറിവീണുകൊണ്ടിരുന്നു. എത്ര പരിചയത്തിലാണ് അവൻ ഓരോന്നും ചെയ്യണേ.. ദോശ മാവ് ഒഴിച്ചു... പതിയെ വട്ടത്തിൽ പരത്തി.. ചുട്ടെടുക്കുന്ന ദോശ കാസറോളിലേയ്ക് ഇടുന്നു... അത് കഴിഞ്ഞു തേങ്ങ പൊട്ടിച്ചു തിരുമ്മി ചമ്മന്തി കൂട്ടുന്നു.

വീട്ടിൽ ഗൃഹനാഥ ചെയ്യുമ്പോലെ എല്ലാം നിമിഷനേരം കൊണ്ട് ചമയ്ക്കുന്നു.... പാവം.... അനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങൾ... തന്നെനോക്കി നിൽക്കുന്ന പീലിയുടെ നേരെ കൈവീശിക്കൊണ്ടവൻ ചോദിച്ചു.. കഴിക്കണ്ടേ? ഒന്നു വാടോ? ആ... വരുമ്പോ ആ ചായ കൂടി എടുത്തോളൂ കൈയിൽ കാസറോളും കറി പകർന്ന പാത്രവുമായി ഡൈനിങ് ഹാളിലേയ്ക് പോകുന്നതിനിടയിലവൻ പറഞ്ഞു. ഞാൻ ചായയുമായി വന്നപ്പോഴേക്കും ഭവി ടേബിളിൽ പ്ളേറ്റ് നിരത്തിയിരുന്നു...മൂന്ന് ചെയറുകളുള്ള ഒരു കുഞ്ഞു മേശ... അമ്മയ്ക്കരികിലായി ഞാനും വന്നിരുന്നു. അമ്മ എന്റെ പ്ലേറ്റിലേയ്ക് ദോശ വെച്ചുതന്നു. അതിലേയ്ക്ക് സാമ്പാറും അരികിലായി കുറച്ചു ചമ്മന്തിയും വെച്ചു. കഴിക്ക് മോളെ.... എന്തോ ഒരുപാട് നാളുകൾക്കു ശേഷമാണ് ഇങ്ങനെ ഒരമ്മയുടെ സ്നേഹം അറിയുന്നത്.. സന്തോഷാശ്രുക്കൾ കാഴ്ചയെ മറച്ചപ്പോൾ വായിലേയ്ക്ക് വെച്ച ദോശയ്ക്ക് സ്നേഹത്തിന്റെ രുചിയായിരുന്നു... നിറഞ്ഞിരിക്കുന്ന എന്റെ കണ്ണുകളിൽ നോക്കിയിരിക്കുന്ന ഭവിയെയാണ് നിവർന്നുനോക്കിയപ്പോൾ കണ്ടത്. അവൻ കാര്യമെന്തെന്നു പുരികക്കൊടിയുയർത്തി തിരക്കി.

ഞാൻ മുഖത്തൊരു പുഞ്ചിരി വരുത്തി ഒന്നുമില്ലെന്ന് തല ചെരിച്ചു കാണിച്ചു. അപ്പോഴാണ് ഭവി അമ്മയ്ക്ക് ദോശ വായിലേയ്ക്ക് വെച്ചുകൊടുത്തത്... ഇത് എന്റെ സുചിക്കുട്ടിക്ക് ഇന്നത്തെ കോട്ട... ഇനി എന്റേത് താ? അതും പറഞ്ഞവൻ വായ തുറന്നു.. അമ്മ ചിരിച്ചുകൊണ്ട് ദോശ വായിലേയ്ക്ക് വെച്ചുകൊടുത്തു. അപ്പോഴാണ് ഇതെല്ലാം നോക്കിയിരിക്കുന്ന എന്നെ അമ്മ ശ്രദ്ധിച്ചത്.. ഇത് ഇവിടെ പതിവാ മോളെ... ദാ കഴിച്ചോ ... എന്നുപറഞ്ഞു ഒരു നുള്ള് ദോശ എന്റെ വായിലും വെച്ചുതന്നു... അപ്പോഴേയ്ക്കും നിറഞ്ഞുനിന്നിരുന്ന കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണുനീർ അമ്മയുടെ കൈകളിലേയ്ക് ഊർന്നുവീണിരുന്നു... എന്താ മോളേ...? മോള് കരയാണോ? എന്താ പറ്റിയെ? ആകെ പരിഭ്രമത്തിൽ അമ്മ ചോദിച്ചു.. പീലു എന്താടാ മുളക് കടിച്ചോ? ഭവി ചോദിച്ചു. ഇല്ലമ്മേ... പെട്ടെന്ന് ഞാൻ എന്റെ അമ്മയെ ഓർത്തു....

അപ്പോൾ അറിയാണ്ട്..... വാക്കുകൾ പൂർത്തിയാക്കാതെ ഇടതു കൈപ്പത്തികൊണ്ടു കണ്ണ് തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതാണോ? സാരമില്ല കരയണ്ട.. ഇപ്പൊ ഇവിടെ ഈ അമ്മയില്ലേ? സ്വന്തം അമ്മയെപ്പോലെതന്നെ കണ്ടോളു.... അതുപറയുമ്പോൾ അമ്മയുടെ കണ്ണുകളും പെയ്യാൻ വെമ്പുന്നതായി തോന്നി.. ഭവ്യയെ ഓർത്തായിരിക്കും....... ഇല്ലമ്മേ.. എനിക്ക് കുഴപ്പമൊന്നുമില്ല... പിന്നെ അമ്മയെപ്പോലെയല്ല..... അമ്മ തന്നെയാണ് എനിക്കും ഈ സുചിക്കുട്ടി... ഒരു നുള്ള് ഭക്ഷണം അമ്മയ്ക്കു നൽകിക്കൊണ്ട് ഞാൻ പറഞ്ഞു. ഇതെല്ലാം നോക്കി നിറപുഞ്ചിരിയോടെ നിൽക്കുന്ന ഭവിയെ ഒന്നുനോക്കിയശേഷം വീണ്ടും ശ്രദ്ധ പ്ലേറ്റിലേയ്ക് തിരിഞ്ഞു. കണ്ണുനീരുപ്പും ഉമിനീരും ഒരുമിച്ചു ചേർന്ന രുചി വായിൽ നിറയെ അറിയുകയായിരുന്നു നഷ്ടമായ പലതും...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story