♥️ മയിൽ‌പീലി ♥️ ഭാഗം 14

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പിന്നെ അമ്മയെപ്പോലെയല്ല..... അമ്മ തന്നെയാണ് എനിക്കും ഈ സുചിക്കുട്ടി... ഒരു നുള്ള് ഭക്ഷണം അമ്മയ്ക്കു നൽകിക്കൊണ്ട് ഞാൻ പറഞ്ഞു. ഇതെല്ലാം നോക്കി നിറപുഞ്ചിരിയോടെ നിൽക്കുന്ന ഭവിയെ ഒന്നുനോക്കിയശേഷം വീണ്ടും ശ്രദ്ധ പ്ലേറ്റിലേയ്ക് തിരിഞ്ഞു. കണ്ണുനീരുപ്പും ഉമിനീരും ഒരുമിച്ചു ചേർന്ന രുചി വായിൽ നിറയെ..... അറിയുകയായിരുന്നു നഷ്ടമായ പലതും..... ഭക്ഷണം കഴിഞ്ഞു ചെറിയ ഒരു സദ്യ ഒരുക്കാനായിരുന്നു പ്ലാൻ. സുചിയമ്മ ടാബ്ലറ്റ് കഴിച്ചു കഴിഞ്ഞു ഭവിയുടെ നിർബദ്ധം കാരണം കുറച്ചു നേരം കിടക്കാനായി പോയി. ഒരുപാട് നേരമായി ഇരിക്കുവല്ലേ.....

അടുക്കളയിൽ എത്തി സുചിയമ്മ മുറിച്ചുകൊണ്ടിരുന്ന പച്ചക്കറിയുടെ ബാക്കി മുറിക്കാനായി എടുത്തു.. എടാ എന്തൊക്കെയാ സ്പെഷ്യൽ.? ഞാൻ ഭാവിയോട് തിരക്കി. പരിപ്പും പപ്പടവും അവിയലും സാമ്പാറും പായസവും പോരെ ചോറിനൊപ്പം? ഇതൊക്കെയേ എനിക്ക് പിടിയുള്ളു... അവൻ ചോദിച്ചു. ഇതുതന്നെ ഒരുപാട് ആയല്ലോ? ഇതൊക്കെ നിനക്ക് അറിയോ? എന്റെ പൊന്നുമോനെ എനിക്ക് പപ്പടം കാച്ചാനല്ലാതെ വേറൊന്നുമറിയില്ല... പിന്നെ പറഞ്ഞുതന്നാൽ ഹെൽപ്പറായി കൂടെനിൽക്കാം. ഞാൻ ചുമൽകൂച്ചിക്കൊണ്ടു പറഞ്ഞു. അയ്യോ അപ്പോൾ ബെസ്റ്റ് ആളെയാ കമ്പനിക്ക് കിട്ടിയേ...

ഭവതി ഒന്നുംചെയ്യണ്ട കൂടെ നിന്നു ചെറിയ എന്തേലുമൊക്കെ ചെയ്തുതന്നാൽ മതി. പിന്നെ വലിയ ഒരു പണിയുണ്ട് സുചിക്കുട്ടിയുടെ കൂടെയിരുന്നു ഇതൊക്കെ കഴിച്ച് അഭിപ്രായം പറയണം... നാളികേരം പൊട്ടിക്കുന്നതിനിടയിൽ ഭവി പറഞ്ഞു. നമുക്ക് വൈകുന്നേരം കേക്ക് മുറിക്കാം.. രാത്രിക്കുള്ള ഫുഡ്‌ പുറത്തൂന്നു മേടിക്കാം.. എന്താ പീലു നിന്റെ അഭിപ്രായം? ഓക്കേ ഭവി... അപ്പോൾ നമുക്ക് ഇതൊന്നു ഉഷാറാക്കാം... അരിഞ്ഞെടുത്ത പച്ചക്കറി നുറുക്കുകൾ കഴുകി പാത്രത്തിലേയ്ക്കിടുന്നതിനിടയിൽ തംസപ് കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു. പീലു നീയിതുവരെ നിന്റെ വീട്ടിലെ വിശേഷങ്ങളൊന്നും പറഞ്ഞിട്ടില്ലല്ലോ? വീട്ടിൽ ആരൊക്കെയുണ്ട്? ഭവിയുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നെങ്കിലും തന്റെ പാസ്ററ് അവനെ അറിയിക്കണമെന്ന ചിന്തയിൽ എല്ലാം പറയാനായി മനസ്സിനെ പാകപ്പെടുത്തി.

ശരിയാണ് ഞാൻ ഇതുവരെ എന്റെ ഫാമിലിയെക്കുറിച്ചു നിന്നോടൊന്നും പറഞ്ഞിട്ടില്ല. ഒരുപക്ഷേ എന്നെക്കുറിച്ച് ഞാൻ ആദ്യമേ പറയേണ്ടതായിരുന്നു ഭവി... ഞാൻ അവനു മുഖം കൊടുക്കാതെ പറഞ്ഞു. ഏയ്‌ ! തനിക്കു വിഷമമാണെങ്കിൽ പറയണ്ട. ഭവി പറഞ്ഞു. ഇല്ലടാ ഒരു നല്ല സുഹൃത്തെന്നനിലയിൽ എന്റെ പാസ്ററ് തീർച്ചയായും നീ അറിഞ്ഞിരിക്കണം. ഉടനെ പറയാടാ ഇപ്പൊ നമുക്ക് ഇതൊക്കെ ശരിയാക്കാം. പിന്നെ എന്റെ വീട്ടിൽ അച്ഛയും അമ്മയും ഒരു ഏട്ടനുമുണ്ട്.. ഏട്ടൻ എന്ത് ചെയ്യാണ്? പുള്ളി മാരീഡ് ആണോ? ഭവി ഉടനെ ചോദിച്ചു. അച്ഛയും അമ്മയും ഡോക്ടർസ് ആണ്. അതേ പാത തന്നെയാണ് എട്ടനും തിരഞ്ഞെടുത്തത്.. ഏട്ടന്റെ വിവാഹം കഴിഞ്ഞതാണ്...ഭവിയുടെ മുഖത്തുനിന്നും ദൃഷ്ടി മാറ്റി അവൾ പറഞ്ഞു. അതുപറയുമ്പോൾ കണ്ണുകളിൽ ദേഷ്യത്തിന്റെ തീ പാറുന്നതു ഭവി ശ്രദ്ധിച്ചു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story