♥️ മയിൽ‌പീലി ♥️ ഭാഗം 15

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഏട്ടന്റെ വിവാഹം കഴിഞ്ഞതാണ്...ഭവിയുടെ മുഖത്തുനിന്നും ദൃഷ്ടി മാറ്റി അവൾ പറഞ്ഞു. അതുപറയുമ്പോൾ കണ്ണുകളിൽ ദേഷ്യത്തിന്റെ തീ പാറുന്നതു ഭവി ശ്രദ്ധിച്ചു. അവൾക്കു മനസ്സുതുറക്കാൻ ഇതുപോലുരു അന്തരീക്ഷമല്ല അനുയോജ്യമെന്ന് ബോധ്യമുള്ളതുകൊണ്ടു പിന്നീടൊന്നും അവൻ ചോദിച്ചില്ല. പായസം തയ്യാറാക്കാനായപ്പോഴേയ്ക്കും സുചിത്ര ഉണർന്നെത്തിയിരുന്നു. പിന്നെ സുചിക്കുട്ടിയുടെ സഹായത്തോടെ അവർ ഉഗ്രൻ അടപ്രഥമൻ തന്നെ വെയ്ച്ചു. ഉച്ചയ്ക്ക് ഒരുമിച്ചിരുന്നു ഉണ്ണുമ്പോഴും പരസ്പരം പങ്കുവെയ്ക്കാൻ അവർ മറന്നില്ല. തന്റെ ഇരുവശത്തും ഇരുന്നു സ്നേഹത്തോടെ ഊട്ടുന്ന മക്കളെ കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ഈ ഭാഗ്യം എന്നും തനിക്കുകിട്ടണേയെന്നു വിഘ്നേശ്വരനോട് പ്രാർത്ഥിച്ചു.

കൂടുതൽ അവരെ സന്തോഷിപ്പിച്ചത് തന്റെ മകൻറെ മുഖത്ത് വിരിയുന്ന സന്തോഷത്തിലായിരുന്നു. ജീവിതത്തിൽ തനിച്ചായപ്പോൾ അമ്മയ്ക്കുവേണ്ടി അവൻ മാറ്റിവെച്ചത് ജീവിതം മാത്രമല്ല എല്ലാ സന്തോഷങ്ങളും പ്രായത്തിന്റെ വിനോദങ്ങളുമാണ്. ഇപ്പോൾ അവന്റെ മുഖത്തെ ഈ തെളിച്ചത്തിന് കാരണം പീലിയാണ്. ആ കുട്ടി എന്നും എന്റെ മകന്റെ കൂടെയുണ്ടെങ്കിൽ എന്നും അവൻ സന്തോഷവാനായിരിക്കും. വൈകുന്നേരം അവരൊരുമിച്ചു കേക്ക് കട്ട്‌ ചെയ്തു. ഭാവിയാണ് അമ്മയുടെ കൈപിടിച്ച് കേക്ക് മുറിച്ചത്. ശേഷം രണ്ടുപേരും അമ്മയ്ക്കു കേക്ക് കൊടുത്തു. ഇരുകവിളിലും അവരൊരുമിച്ചു മുത്തം നൽകി. ഒരുനിമിഷം സുചിത്ര തന്റെ ദുഖങ്ങളെല്ലാം വിസ്മരിച്ചു. അതുകഴിഞ്ഞു പീലിയും ഭവിയും ബീച്ചിൽ പോകാമെന്നു തീരുമാനിച്ചു.

മനസ്സുതുറക്കാൻ പറ്റിയ അറ്റ്മോസ്ഫിയർ കടൽക്കരയോളം മറ്റെവിടെയാണ് കിട്ടുക. കരയെ തഴുകി കടന്നുപോകുന്ന തിരയോളം തണുവു മനസ്സിനേകാൻ മറ്റെന്തിനാണ് കഴിയുക. ബീച്ചിലെത്തിയപ്പോഴേയ്കും ഏതാണ്ട് സന്ധ്യയായിരുന്നു. അതിനാൽത്തന്നെ സൂര്യന്റെ രെക്തസ്വഭാവിടെങ്ങും പടർന്നിരുന്നു. ഒഴിഞ്ഞ ഒരുകോണിൽ മണൽപ്പരപ്പിൽ അവരിരുവരും ഇരുപ്പുറപ്പിച്ചു. എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല രണ്ടുപേരും നിശ്ശബ്ദം കടലിന്റെ അഗാധങ്ങളിലേയ്ക് കണ്ണുംനട്ടിരുന്നു. ഒരിക്കലും പീലിയെ പ്രഷർ ചെയ്‌തു പറയിക്കാൻ ഭവി ആഗ്രഹിച്ചിരുന്നില്ല. അതിനാൽത്തന്നെ അവളുടെ മനസ്സ് എല്ലാം പറയാൻ പാകപ്പെടുന്നതുവരെ അവൻ കാത്തു. ഒടുവിൽ പീലി തന്നെ നിശബ്ദതയെ ഭേദിച്ചു. ഭവി നിനക്കറിയണ്ടേ എന്റെ ഇന്നലെയെക്കുറിച്? മണ്ണിൽ വിരലോടിച്ചിരിക്കുന്ന ഭവിയോടവൾ ചോദിച്ചു.

അവന്റെ മുഖത്തിനിന്നും സമ്മതം വായിച്ചെടുത്തവൾ പറയാൻ തുടങ്ങി. ബാംഗ്ലൂർ നഗരത്തിലെ പ്രശസ്തമായ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിലാണ് അമ്മയും അച്ഛയും വർക്ക്‌ ചെയ്യുന്നത്. അമ്മ ഗൈനക്കിലും അച്ഛൻ കാർഡിയാക് ഡിപ്പാർട്മെന്റിലും സീനിയർസ് ആണ്. ഏട്ടനും അവരുടെ ഫീൽഡ് തന്നെ തിരഞ്ഞെടുത്തു. എംഡി ചെയ്തത് ഓർത്തോ ഡിപ്പാർട്മെന്റിലാണ്. അതേ ഹോസ്പിറ്റലിൽ തന്നെ ജോയിൻ ചെയ്തു. എന്നെയും സെയിം ഫീൽഡിൽ ആക്കാമായിരുന്നു താല്പര്യം എന്നാൽ എനിക്ക് അതൊട്ടും ഇന്റെരെസ്റ്റ്‌ ഇല്ലായിരുന്നു. എന്റെ എല്ലാ കുട്ടിക്കളിയും സപ്പോർട്ട് ചെയ്യുന്ന ഏട്ടന്റെ ശക്തമായ റെക്കമണ്ടേഷനിലായിരുന്നു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story