♥️ മയിൽ‌പീലി ♥️ ഭാഗം 16

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

കല്യാണത്തിന് കണ്ടിട്ടുള്ളതല്ലതെ ഞാൻ പുള്ളിയെ കണ്ടിട്ടില്ല. പഠിത്തം കഴിഞ്ഞു വിവാഹം മതിയെന്ന വാശിയിൽ ബന്ധം പറഞ്ഞുവെച്ചു. ക്ലാസ്സ്‌ കഴിഞ്ഞു തൊട്ടടുത്ത ആഴ്ച്ച എൻഗേജ്മെന്റ് ഡേറ്റ് തീരുമാനിച്ചു. നിശ്ചയദിവസമാണ് എന്റെ ജീവിതത്തിൽ എനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടമായത്. അത്രെയും പറഞ്ഞു പീലി ഭവിയെ നോക്കി. ശ്വാസമടക്കി താൻ പറയുന്നത് കേൾക്കുകയാണ്. വിനുവേട്ടൻ വിധു ചേച്ചിയെപ്പോലെ അല്ലായിരുന്നു. കുറച്ച് സീരിയസ് ടൈപ്പ് ആണ്. വിവാഹം ഉറപ്പിച്ചതില്പിന്നെ മിക്കവാറും വിളിക്കാറുണ്ടായിരുന്നു. വിളിച്ചാലും padikkunnathum മറ്റുമാണ് ചോദിക്കാറ്. എൻഗേജ്മെന്റ് ഡ്രസ്സ്‌ എടുക്കാൻ വന്നപ്പോഴാണ് പിന്നെ കണ്ടത്. എല്ലാവരുടെയും സൗകര്യാർധം സൺ‌ഡേ ആണ് ഡേറ്റ് എടുത്തത്. വളരെ ഗ്രാൻഡ് ആയിട്ടുതന്നെ ഓഡിറ്റോറിയത്തിൽ വെച്ചാണ് നിശ്ചയം. രണ്ട് ദിവസമായി വിധുച്ചേച്ചി എന്തോ ഒളിപ്പിക്കുന്നതായി തോന്നി.

രഹസ്യമായി പലതവണ ഫോൺ ചെയ്യുന്നതും കണ്ടു. നിശ്ചയദിവസം ഞാൻ ഒത്തിരി സന്തോഷിച്ചു. കാരണം അത്ര ദിവസം കൊണ്ടുതന്നെ എനിക്ക് മനസ്സിലായിരുന്നു വിനു ഏട്ടൻ നല്ല ഒരു പാർട്ണർ ആയിരിക്കുമെന്ന്. വീട്ടുകാരെയും ബന്ധുക്കളെയും മുൻപിൽ വെച്ചു പരസ്പരം മോതിരം മാറുമ്പോൾ മനസ്സുകൊണ്ട് ഞങ്ങൾ വിവാഹത്തിന് പൂർണമായും തയ്യാറായിരുന്നു. നിശ്ചയം കഴിഞ്ഞു അടുത്തദിവസം കൊച്ചിയിലേയ്ക്ക് തിരിക്കാനായിരുന്നു അവരുടെ പ്ലാൻ. അതുകൊണ്ടുതന്നെ വീട്ടിലായിരുന്നു വിനു ഏട്ടനും മറ്റും അന്ന് താമസിച്ചത്. അടുത്ത കൂട്ടുകാരൊന്നുമില്ലെങ്കിലും അത്യാവശ്യം കൂട്ടൊക്കെയുണ്ടായിരുന്നു കോളേജിൽ. അവർക്കു അന്ന് വൈകുന്നേരം ഒരു ട്രീറ്റ് പറഞ്ഞിരുന്നു അവിടെത്തന്നെ ഒരു ഹോട്ടലിൽ. ഒരു റൂമും നിശ്ചയത്തിന് വന്നിരുന്ന ഫ്രണ്ട്സിനു വേണ്ടി എടുത്തിരുന്നു. വിനു ഏട്ടനേയും കൂട്ടിയാണ് വൈകുന്നേരം അവിടേയ്ക്കു പോയത്.

കുറച്ചുനേരം ഞങ്ങൾക്ക് ഒപ്പം കൂടിയിട്ട് പുള്ളി കഴിയുമ്പോൾ വിളിക്കാൻ വരാമെന്നു പറഞ്ഞുപോയി. മറ്റൊന്നുമല്ല പറഞ്ഞല്ലോ പുള്ളി ഒരു സീരിയസ് ടൈപ്പ് ആണെന്ന് ഞങ്ങൾക്കു ഒരു പ്രൈവസി തരാനും പിന്നെ ഇരുന്നു മുഷിയണ്ടല്ലോയെന്ന് കരുതി. ഏട്ടനെ പാർക്കിങ്ങിൽ കൊണ്ടാക്കി തിരികെ ഹോട്ടലിന്റെ റൂഫ് ഏരിയയിൽ ഫ്രണ്ട്സിന്റെ അടുത്തേയ്ക്കു വരുമ്പോഴാണ് വിധു ചേച്ചി യെ പോലെ ആരോ അവിടേയ്ക്കു പോകുന്നത് കണ്ടത്. റൂമിലേക്കാണ് പോയത്. അറിയാനുള്ള ആകാംഷകൊണ്ട് പുറകെപോയി. കുറച്ചു പോയപ്പോഴേയ്കും ഉറപ്പായി അത് ചേച്ചിയാണെന്ന്. അവിടെയൊരു റൂമിനു അടുത്തെത്തി ബെൽ അടിച്ചു. ആരോ വാതിൽ തുറന്നുകൊടുത്തു. ചേച്ചി അകത്തുകയറി. എന്തോ പെട്ടെന്ന് തോന്നിയ ദുര്ബുദ്ധിയിൽ ഞാൻ അവിടെ പോയി ബെൽ അടിച്ചു. ഒരു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാളാണ് വാതിൽ തുറന്നത്.

എന്നെ കണ്ട ഉടനെ വെപ്രാളത്തിൽ പിടിച്ചു അകത്തേയ്ക്കു കയറ്റി. പെട്ടെന്നായതിനാൽ ഞാൻ ശരിക്കും പേടിച്ചു. എന്നെ ഒന്നു ചുഴിഞ്ഞു നോക്കിയിട്ട് അയാൾ പറഞ്ഞു. സാധനം മേടിക്കാനാണേൽ പെട്ടെന്ന് ക്യാഷ് എടുക്കൂ. പുറത്തൊക്കെ റിസ്ക് ആണ്. ആരാ റോയ് അവിടെ? അകത്തുനിന്നു വിധു ചേച്ചിയുടെ സംസാരം കേട്ടു. ഞാൻ അയാളെ തള്ളിമാറ്റി ഉള്ളിലേയ്ക്ക് ചെന്നു. അപ്പോൾ കണ്ട കാഴ്ച എന്നെ ആകെ ഞെട്ടിച്ചു. വിധുച്ചേച്ചി അവിടെ അന്ന് ഓഫീസിൽ കണ്ട ആളുടെ നെഞ്ചിൽ ചേർന്നു നിൽക്കുന്നു. അയ്യാൾ ചേച്ചിയെ.... പറയാൻ കൂടി എനിക്ക് ആകുന്നില്ല ഭവി... ആ നിമിഷം എന്റെ കണ്ണിൽ നിറഞ്ഞുനിന്നത് എന്റെ പാവം ഏട്ടന്റെ മുഖമാണ്. ഭാര്യയെ ജീവനോളം സ്നേഹിക്കുന്ന എന്റെ പാവം ഏട്ടൻ.. എങ്ങനെ സഹിക്കും ഇത്.. പക്ഷേ അറിയിക്കണം... ഇങ്ങനെ ഒരുത്തിയെ എന്റെ ഏട്ടനെന്തിനു സഹിക്കണം. വിധു.. ദാ കസ്റ്റമർ എത്തി.. സാധനം കൊടുത്തുവിടു..

റോയിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ചേച്ചി കണ്ടത് എന്റെ മുഖമാണ്. ആകെ വിളറിവെളുത്ത പോലായി അവർ. പീലീ.. നീ... ഇവിടെ.... അവർ വിക്കി വിക്കി ചോദിച്ചു. അതേ ഞാൻ തന്നെ.. ഇവിടേയ്ക്ക് വന്നതുകൊണ്ടാണല്ലോ ഇതൊക്കെ കാണാനായത്. നിങ്ങൾ എന്റെ ഏട്ടനെ പറ്റിക്കയായിരുന്നല്ലേ... എന്ത് കുറ്റമാ ആ പാവം നിങ്ങളോട് ചെയ്തത്.സ്നേഹിച്ചിട്ടല്ലേയുള്ളു.... വിശ്വസിച്ചിട്ടല്ലേയുള്ളു ഇതുവരെ. ഇല്ല ഇനിയും വിഡ്ഢിയാക്കാൻ സമ്മതിക്കില്ല.. ഇതോടെ കഴിഞ്ഞു എല്ലാം... ഞാൻ എനിക്ക് തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. ഒരു സേഫ്റ്റിക്‌ വേണ്ടിയാണ് അവിടേയ്ക്കു കയറിയപ്പോൾ ഫോൺ റെക്കോർഡ് ഓൺ ചെയ്തിരുന്നത്. എന്റെ കൈയിലിരുന്ന ഫോൺ കാട്ടി പറഞ്ഞു. എല്ലാം ഞാൻ ഇതിൽ റെക്കോർഡ് ചെയ്തിട്ടുണ്ട് ഇത് മതി... ഞാൻ പോകാനായി തിരിഞ്ഞു. റോയ് പിടിക്കവളെ... ഇതെങ്ങാനും ലീക്ക് ആയാല് കഴിഞ്ഞു എല്ലാം.... പെട്ടെന്ന് അയാളെന്നെ പിടിച്ചുവച്ചു.

അപ്പോഴേയ്ക്കും ചേച്ചി എന്റെ അടുത്തേയ്ക്കു വന്നു. എന്തോ ഒന്നു എന്നെ ഇൻജെക്ട് ചെയ്തു. തലയൊക്കെ കറങ്ങുംപോലെ തോന്നി. അതേടി നിന്റെ ഏട്ടനെ ഞാൻ പറ്റിച്ചതാ... ദാ ഈ നിൽക്കുന്ന രാഹുൽ ഇല്ലേ ഇവനും ഞാനും തമ്മിൽ മുൻപേ ഇഷ്ടത്തിലാ... പക്ഷേ വീട്ടിൽ ഒരിക്കലും ഞങ്ങളുടെ ബന്ധം അംഗീകരിക്കില്ല. അതുമല്ല ഒരു ചില്ലി കാശ് പോലും അവിടുന്ന് കിട്ടുമില്ല. അപ്പോഴാണ് പപ്പാ Dr. പ്രഭുവിന്റെ കാര്യം പറയുന്നത്. അറിഞ്ഞപ്പോൾ രാഹുലും പറഞ്ഞു ഇതാണ് സേഫ് എന്ന്. ഫസ്റ്റ് ടൈം കണ്ടു സംസാരിച്ചപ്പോഴേ മനസ്സിലായി ആള് ഒരു പാവമാണെന്ന്. പിന്നെ എന്റെ ആക്ടിങ് കൂടായപ്പോൾ ആള് നാലുകാലിൽ വീണു. എന്നായാലും ഞാൻ രാഹുലിനൊപ്പം പോകും. പക്ഷേ ഇപ്പോൾ ടൈം ആയിട്ടില്ല.

കാരണം എന്റെ പേരിൽ ഇപ്പൊ അഞ്ചിന്റെ പൈസ പോലുമില്ല. പപ്പാ എന്തായാലും വൈകാതെ എനിക്കുള്ള ഷെയർ തരും. പിന്നെ ഇപ്പോൾ അത്യാവശ്യത്തിനുള്ളത് നിന്റെ ഏട്ടനെ സ്നേഹിച്ചും പിന്നെ ഞങ്ങളുടെ ബിസ്സ്നെസ്സ് വഴിയും കിട്ടുന്നുണ്ട്. നീ സംശയിക്കണ്ട ബിസ്സിനെസ്സ് ഈ ഡ്രഗ്സ് തന്നെയാ. ഞങ്ങൾക്കു കാണാനുള്ള അവസരമാണ് ജോലിയിലൂടെ നേടിയത്. അവിടെയും നീ എത്തി. കുറേ നാളായി ഞാൻ നോക്കി വെച്ചിരിക്കുകയായിരുന്നു. പിന്നെ എന്റെ ദയ കൊണ്ടാ വിനു ചേട്ടനായി നിന്നെ ആലോചിച്ചത്. അങ്ങനേലും ശല്യം ഒഴിയട്ടെന്നു കരുതി. ഏട്ടനും നിന്നെ ഇഷ്ടമായിരുന്നു. എന്റെ ഏട്ടനായൊണ്ട് പറയല്ല കാണുന്ന ഗൗരവമേയുള്ളു. ആള് ശുദ്ധനാ... ഭാവിയിൽ അവന്റെ ഷെയർ കൂടി വിചാരിച്ചാൽ എനിക്ക് അടിച്ചെടുക്കാം. അതിനാ നിന്നെത്തന്നെ ആലോചിച്ചേ... പക്ഷേ ഇതാണ് സ്ഥിതിയെങ്കിൽ ഒന്നും നടക്കില്ല.

അതുകൊണ്ട് മോള് ഇനി ശല്യമായി വേണ്ടാ.. പതിയെ എന്റെ കൈ പിടിച്ചു ഏട്ടൻ അണിയിച്ച മോതിരത്തിൽ തടവി പറഞ്ഞു. ഈ മോതിരം നിന്റെ വിരലിൽ ചേരില്ല. ഇത് ഇട്ട ആള് തന്നെ ഊരിമാറ്റും. അത് മാത്രമല്ല ആരും നിന്നെ വിശ്വസിക്കില്ല ആട്ടിയോടിക്കും... നിന്റെ അച്ഛയും അമ്മയും.. നീ അഹങ്കാരത്തോടെ പറയുന്ന പുന്നാര ഏട്ടൻ പോലും . കാണിച്ചുതരാം... തല കറങ്ങുന്നുണ്ടെങ്കിലും പറയുന്നതെല്ലാം എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.... പക്ഷെ ഒരുവാക്ക് തിരിച്ചുപറയാനോ പ്രതികരിക്കാനോ എനിക്കായില്ല. ( തുടരും.... ) അടുത്ത പാർട്ട്‌ കൂടെയേയുള്ളു പാസ്ററ്. പിന്നെ വീണ്ടും കഥ ലൈവ് ആകും കേട്ടോ... അഭിപ്രായം പറയാൻ മറക്കല്ലേ............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story