♥️ മയിൽ‌പീലി ♥️ ഭാഗം 17

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഈ മോതിരം നിന്റെ വിരലിൽ ചേരില്ല. ഇത് ഇട്ട ആള് തന്നെ ഊരിമാറ്റും. അത് മാത്രമല്ല ആരും നിന്നെ വിശ്വസിക്കില്ല ആട്ടിയോടിക്കും... നിന്റെ അച്ഛയും അമ്മയും.. നീ അഹങ്കാരത്തോടെ പറയുന്ന പുന്നാര ഏട്ടൻ പോലും . കാണിച്ചുതരാം... തല കറങ്ങുന്നുണ്ടെങ്കിലും പറയുന്നതെല്ലാം എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.... പക്ഷെ ഒരുവാക്ക് തിരിച്ചുപറയാനോ പ്രതികരിക്കാനോ എനിക്കായില്ല. അവർ എന്റെ അടുത്തേയ്ക്കു വന്നു താടിയിൽ പിടിച്ചു മുഖമുയർത്തി. നീ ഇവിടെ കിടക്ക്... ഞാൻ അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചു കൈയോടെ കൂട്ടിക്കൊണ്ടുവരാം. എനിക്കെതിരെ തെളിവുണ്ടാക്കാൻ കഷ്ടപ്പെട്ട് ഫോണും കൊണ്ട് വന്നതല്ലേ.... അപ്പോൾ എനിക്കിട്ടു വെച്ച കെണിയിൽ നീ തന്നെ വീണു. അതും പറഞ്ഞു എന്റെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ചു ബാഗിലേയ്ക്കിട്ടു. അപ്പൊ റോയ് നീ ഇവിടെത്തന്നെ കാണണം. ഇവളെ തെളിവോടെ ഫുൾ ഫാമിലി തന്നെവന്നു കൊണ്ടുപോകും. ഞാനും കാണും കൂടെ... ഒന്നുമില്ലേലും ഞാൻ ഇവളുടെ ഏട്ടത്തിയമ്മയല്ലേ? ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. രാഹുൽ വാ നമുക്ക് പോകാം...

ഇനി ഇവളുടെ കാര്യം റോയ് നോക്കിക്കൊള്ളും.. അല്ലേ റോയ്? പിന്നല്ലാതെ.. ഇവളുടെ കാര്യം ഞാൻ ഏറ്റു. നീ പതിയെ പോയി എല്ലാവരെയും കൂട്ടി വാ.. പിന്നെ നിന്റെ ഏട്ടൻ ഇതെങ്ങനെ സഹിക്കുമെടി? പാവം നിശ്ചയത്തിന്റെ അന്നുതന്നെ... കഷ്ടം തന്നെ. റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ഓഹ് ശരിയാണല്ലോ... പാവം എന്റെ ഏട്ടൻ.... എത്ര നാളുകൊണ്ടു മനസ്സിലിട്ടു നടക്കുന്നതാ... നീ വിഷമിക്കണ്ട മറക്കാതെ ഏട്ടനെക്കൂടി കൊണ്ടുവരാവേ.... അപ്പൊ ഞങ്ങൾ അങ്ങോട്ട്... വിധു ചേച്ചിയും രാഹുലും പോയി. ഉടനെ റോയ് എന്നെ ബെഡിലേയ്ക് വലിച്ചെറിഞ്ഞു. എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ലായിരുന്നു. എന്റെ ജീവിതം അവസാനിച്ചുവെന്നുതന്നെ കരുതി. എല്ലാംകൊണ്ടും തകർന്നൊരു ജീവിതവുമായി മുന്നോട്ടുപോകില്ലായെന്നു തന്നെ ഉറപ്പിച്ചു. എങ്കിലും മനസ്സിലപ്പോഴും സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. പെട്ടെന്നാണ് കാളിങ് ബെൽ കേട്ടത്.

എന്റടുത്തേയ്ക് വന്ന റോയ് തിരിഞ്ഞു ടൂരിനടുത്തേയ്ക് പോയി. ഇവളിതെന്ത് പണിയാ കാണിച്ചേ.. ഇത്രപെട്ടെന്ന് തിരിച്ചുവന്നോ? അവൻ ഡോർ തുറന്നതും ആരൊക്കെയോ റൂമിലേയ്ക്ക് കയറി വന്നു. അവ്യക്തമായ കാഴ്ചയിൽ ഞാൻ കണ്ടു കാക്കി വസ്ത്രധാരികളായ പൊലീസുകാരെ. പിന്നെ അറിയാല്ലോ.. പ്രമുഖമായ ഒരു ഹോട്ടൽ റൂമിൽ നിന്നും ഒരു പുരുഷനെയും സ്ത്രീയേയും പിടിക്കുകയെന്നാൽ സെൻസേഷണൽ ന്യൂസ്‌ ആയിരിക്കുമല്ലോ? അതും വിത്ത്‌ ഡ്രഗ്.... നല്ല വകുപ്പുതന്നെ ചാർത്തിത്തരും. ബാംഗ്ലൂർ നഗരത്തിൽ ഇത്തരം റൈഡ് പുത്തരിയല്ലെങ്കിലും ഫേമസ് ഡോക്ടര്സിന്റെ മകളാകുമ്പോൾ അത്യാവശ്യം നാണക്കേടിന് വേറെങ്ങും പോകണ്ടല്ലോ? എനിക്കാണെങ്കിൽ ഒരു ബോധവുമില്ല. ശരീരത്തിൽ ഇൻജെക്ട് ചെയ്ത ഡ്രഗ് അതിന്റെ തനി സ്വഭാവം കാണിച്ചുതുടങ്ങിയിരുന്നു. അവനാണേൽ പക്കാ ക്രിമിനലും... പോലീസിനൊപ്പം ഹോട്ടലിനു പുറത്തേക്കിറങ്ങിയപ്പോൾ തന്നെ പിക്ക് ചെയ്യാനായി എത്തിയ വിനു ഏട്ടനെ കണ്ടു.

സിനിമയിൽ മാത്രം കേട്ടുംകണ്ടും പരിചയിച്ച സന്ദർഭം ഇതാ ലൈഫിൽ. ഏതൊരു പുരുഷനെയുംപോലെ വിനു ഏട്ടനും തകർന്നുകാണും. ഫ്രണ്ട്സിനും കെട്ടാൻ പോകുന്ന പയ്യനും മുൻപിലൂടെ നാണംകെട്ടു മുഖം കുനിച്ചുപോകേണ്ടിവരുന്ന അവസ്ഥ.. അപ്പോൾ bhoomiyileyku താഴ്ന്നുപോയെങ്കിലെന്നു ആഗ്രഹിച്ചു. പക്ഷേ ഇത് ലൈഫല്ലേ അങ്ങനൊന്നും നടന്നില്ല. ലോക്കപ്പിൽ എന്നെ കണ്ട അച്ഛയും അമ്മയുമൊന്നും എന്നെ വിശ്വസിച്ചില്ല. എന്തിനു ഏട്ടൻ പോലും. വിധുചേച്ചിയെക്കുറിച്ചു പറഞ്ഞപ്പോഴേയ്ക്കും ആരും ചെവിക്കൊണ്ടില്ല. നേരിൽ കണ്ട സത്യം എങ്ങനെ ആവിശ്യസിക്കുമെന്നു ചോദിച്ചു. റോയ് വിദഗ്ധമായി ഒറ്റി... നാണുമായി ചേർന്നു ഡ്രഗ് ബിസ്സിനെസ്സ് ഉണ്ടെന്നും... ഒത്തിരി പേരുമായി എനിക്ക് റിലേഷൻ ഉണ്ടെന്നും പറഞ്ഞു. എല്ലാരും അത് വിശ്വസിച്ചു... കുടുംബത്തെ മാനംകെടുത്തിയവളെ എല്ലാരും തള്ളിപ്പറഞ്ഞു....

വിനുവേട്ടൻ പോലീസ് സ്റ്റേഷനിൽ വെച്ചുതന്നെ മോതിരം ഊരി വാങ്ങി. വിധു ചേച്ചിയുടെ മേൽ കുറ്റം ചാർത്തിയത് ഏട്ടന് സഹിച്ചില്ല... അങ്ങനെ ഏട്ടനും ഞാൻ ശത്രുവായി. ഇത് കേസ് ആയാൽ വീട്ടുകാർക്ക് നാണക്കേടാകുമെന്നോർത്തു പണത്തിന്റെ ബലത്തിൽ ഒതുക്കിത്തീർത്തു. കുടുംബത്തിന് മാനക്കേടുണ്ടാക്കി നടന്ന എന്നെ ഇനി വീട്ടിൽ കയറ്റാൻ അച്ഛൻ തയ്യാറായില്ല. അമ്മയും മറുത്തൊന്നും പറഞ്ഞില്ല. എന്തോ എവിടേക്കെങ്കിലും ഇറക്കിവിടാൻ അമ്മയ്ക്കു തോന്നിക്കാണില്ല. നാട്ടിൽ എവിടെയെങ്കിലും ജോലി ശരിയാക്കിത്തരാം. എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളാൻ പറഞ്ഞു. ഇത്രയും നാളും എന്റെ ലോകം അവരായിരുന്നു. ഒറ്റയ്ക്ക് ഒരു ഷോപ്പിംഗിനു പോലും പോയിട്ടില്ല. അങ്ങനെയുള്ള ഞാൻ ഇതുപോലെ ഒരു കാര്യം ചെയ്തെന്നവർ വിശ്വസിച്ചില്ലേ.. സ്വന്തം മകളെ വിശ്വാസമില്ലാത്ത അവരുടെ ഔദാര്യം വാങ്ങാൻ തോന്നിയില്ല.

എപ്പോഴോ മായ പറഞ്ഞു നിര്ബന്ധിപ്പിച്ചു അയച്ച cv ആയിരുന്നു. ഇവിടുത്തേത് അത് കിട്ടിയിട്ടും പോകണ്ടാന്നു വെച്ചിരുന്നപ്പോഴാണ് ഇങ്ങനൊക്കെ സംഭവിച്ചത്. പിന്നൊന്നും നോക്കിയില്ല നേരെ ഇങ്ങുപോന്നു. എല്ലാം നഷ്ടപ്പെട്ടു തകർന്നു ബാംഗ്ളൂരിൽനിന്നു ബസ് കയറിയ ദിവസമാണ് ആദ്യമായി നിന്നെ കണ്ടത്. ഇടയ്‌ക്കൊരുതവണ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.. അപ്പോഴും ഉണ്ടായ നാണക്കേടിന്റെപേരിൽ കുററപ്പെടുത്താനായിരുന്നു വിളിച്ചത്. ഇപ്പൊ ദാ ഇങ്ങനെ പുതിയ നാട് പുതിയ ജീവിതം... ഒരു പുഞ്ചിരിയോടെ പറഞ്ഞുനിർത്തി ഞാൻ ഭവിയെ നോക്കി. അവൻ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താടാ ഇപ്പൊ തോന്നുന്നോ ഇതുപോലൊരു മുതലിനെ പരിചയപ്പെടേണ്ടിയിരുന്നില്ലെന്നു? എന്നോട് വെറുപ്പ്‌ തോന്നുന്നോ? ഞാൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് തോന്നുന്നുണ്ടോ? അത്രയും ഒരു കിതപ്പോടെ ചോദിച്ചു.....

മണൽപ്പരപ്പിൽ ചേർന്നിരുന്ന എന്റെ കൈകളിൽ തണുത്ത ഒരു കരസ്പർശം ഏറ്റു. ഭവി തന്റെ കൈ എന്റെ കൈയിന്മേൽ ചേർത്തിരുന്നു. നീ പറഞ്ഞില്ലേ എല്ലാം നഷ്ടപ്പെട്ടുവെന്ന്.... ഇല്ലടാ നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.... ഒന്നും നിന്റെ തെറ്റുമല്ല.. ചതിയിൽ കാലിടറിപ്പോയി... നഷ്ടപ്പെട്ടതെല്ലാം നിനക്ക് വിലപ്പെട്ടതാണ്. പക്ഷേ അവർക്കത്തിന്റെ വില മനസ്സിലായില്ല. അതൊന്നും ബന്ധങ്ങളല്ലെടോ.... വിശ്വാസമില്ലാതെ ബന്ധങ്ങളുണ്ടാകില്ല... എനിക്ക് തന്റെ പാസ്ററ് നീ പറഞ്ഞുള്ള അറിവേയുള്ളു. ബട്ട്‌ പ്രെസെന്റ് ഞാൻ അറിഞ്ഞതാണ്.. എനിക്കറിയാവുന്ന എന്റെ പീലുവിനു ഒരിക്കലും അങ്ങനെ അധഃപതിക്കാൻ പറ്റില്ല. എനിക്ക് വിശ്വാസമാണ് നിന്നെ... മറ്റാരേക്കാളും.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story