♥️ മയിൽ‌പീലി ♥️ ഭാഗം 2

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

മനസ്സിന്റെ വേദന ശരീരത്തെയും ബാധിക്കുമെന്നാണല്ലോ? ദിവസം മുഴുവൻ അനുഭവിച്ചതെല്ലാം മനസ്സിനെയും ശരീരത്തെയും നന്നേ തളർത്തിയിരുന്നു. സീറ്റിൽ ചാരിയിരുന്നു മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. അവളും അതുതന്നെയാണ് ആഗ്രഹിച്ചത് ഒന്നും അറിയാതെ ഉള്ള ശാന്തമായ ഉറക്കം. ഒരുതരത്തിൽ പറഞ്ഞാൽ എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം. പ്രഭു ഇവൾ നമ്മളെയൊക്കെ പറ്റിക്കുവർന്നെടാ... ഇവളുടെ കള്ളം പിടിച്ചപ്പോ എന്റെ മേലെ ഇവള് കുറ്റം വെയ്ക്കാൻ നോക്കാ... സംശയം ഉണ്ടെങ്കിൽ ദാ ഇവളുടെ കൂട്ടുകാരനോട് ചോദിക്ക്? അതേ പീലിയും ഞാനും ഇവിടെ ഒരുമിച്ച് വന്നതാ... ഞങ്ങൾക്കു ലഹരിയുടെ ഒരു ഗാങ് ഉണ്ട്. അവളെന്റെ കാമുകി ഒന്നുമല്ല. ഇതുപോലെ പലരുമായും ഇവൾക്ക് ബന്ധമുണ്ട്. No..... ഇവൻ കള്ളം പറയാ.. ഞാൻ.... എനിക്ക് ഇവനെ അറിയതുകൂടില്ല... ഏട്ടത്തിയെ കണ്ടപ്പോ ഇവിടെ എന്തെന്നറിയാൻ വന്നതാ... ഇവരാ കള്ളം പറയണേ.. ഏട്ടൻ വിശ്വസിക്കരുത്... പറ്റിക്കയാ എന്റെ ഏട്ടനെ.... ഏട്ടന്റെ പീലുനെ വിശ്വാസിക്ക്... No... പെട്ടെന്നാണ് അവൾ ഞെട്ടിയുണർന്നത് നോക്കിയപ്പോൾ താൻ ആരുടെയോ തോളിൽ ചാഞ്ഞാണ് ഉറങ്ങുന്നത്....

മെല്ലെമുഖമുയർത്തി നോക്കി.. നേരത്തെ വഴക്കിട്ട പുള്ളിയാണ്.. ആളും നല്ല ഉറക്കമാണ്. ഭാഗ്യം ഒന്നും അറിഞ്ഞിട്ടില്ല... ഉണരും മുന്നേ നിവർന്നിരിക്കാം.. അവൾക്കു തെല്ലൊരു ജാള്യത തോന്നി. പക്ഷേ ഉറക്കത്തിൽ പോലും തന്നെ വേട്ടയാടുന്ന ജീവിതത്തിന്റെ കറുത്ത ഓർമ്മകളെയോർത്തു മനസ് നീറി... ഇല്ല ഇനി ഒന്നും ഓർത്തു ഞാൻ വിഷമിക്കില്ല. ഒരു പുതിയ ജീവിതം തുടങ്ങണം അവിടെ ഞാൻ മാത്രം മതി... അപ്പോഴാണ് താൻ ഇതുവരെ മായയെ വിളിച്ചില്ലെന്നു ഓർത്തത്‌. മായ എന്റെ പ്രീയപ്പെട്ട കൂട്ടുകാരി. MBA ഒരുമിച്ചായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. അവൾ പറഞ്ഞാണ് അവിടെത്തന്നെ ഒരു കമ്പനിയിൽ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നത്. അന്നു വേണ്ടാന്നു പറഞ്ഞു ചെയ്തത് ഇപ്പോൾ ഉപകാരമായി. ഇല്ലേല് ഇപ്പൊ എന്ത് ചെയ്തേനെ.. അവളുടെ കൂടെ നിൽക്കാനാണ് പ്ലാൻ. രാവിലെ എത്തുമ്പോൾ വിളിക്കാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്. ഉടനെത്തന്നെ മായയെ വിളിച്ചു പുറപ്പെട്ടകാര്യം അറിയിച്ചു. രാവിലെ 6 മണിക്ക് മുൻപേ എത്തുമെന്നാണ് പറഞ്ഞത്. ഒരു 5.30 അലാറം സെറ്റ് ചെയ്തിട്ടു വീണ്ടും ഉറങ്ങി.

ആരോ തട്ടിവിളിച്ചപ്പോഴാണ് ഉണർന്നത് നോക്കിയപ്പോൾ അടുത്തിരുന്ന പുള്ളിയാണ്. നോക്കിയപ്പോൾ സ്ഥലം എത്തിയിട്ടുണ്ട്. നേരത്തെയാണ്. അതാണ് അലാറം ആകാതിരുന്നത്. എന്തൊരു ഉറക്കാടോ? ഞാൻ എത്ര നേരമായി വിളിക്കാണ്‌? എല്ലാരും ഇറങ്ങി. അന്തം വിട്ടു നോക്കിയിരിക്കണ എന്നെ നോക്കി പറഞ്ഞു. ശരിയാണ്.. എല്ലാരും ഇറങ്ങിട്ടുണ്ട്.. ഒരു വളിച്ച ചിരി പാസ്സാക്കി ഞാനും മെല്ലെ സ്കൂട്ടാവാൻ നോക്കി. ബസിൽ നിന്നു ഇറങ്ങി ലഗേജും എടുത്ത് പതിയെ അടുത്തുകണ്ട ബസ്റ്റാൻഡിലോട്ടു കയറി നിന്നു . മായയോട് 6 മാണിയാണ് പറഞ്ഞിരിക്കുന്നത്. ഇനിം 1 മണിക്കൂർ അടുപ്പിച്ചുണ്ട്. എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുത്തേണ്ടതാണ്.. പാവം ഈ വെളുപ്പാന്കാലത്തു ഇനി വിളിച്ചു ശല്യം ചെയ്യണ്ട. ഇവിടിരിക്കാം അവള് വരട്ടെ. അപ്പോഴാണ് ബസിൽ വെച്ചു കണ്ട പുള്ളി അവിടേയ്ക്കു വന്നത്. കഴിഞ്ഞ ദിവസം വഴക്കുപറഞ്ഞതിൽ ഒരു വിഷമം തോന്നി. എന്നാലും തന്റെ ലൈഫിലെ അനുഭവങ്ങൾ കാരണം ആരെയും പ്രത്യേകിച്ച് അപരിചിതരായ ആളോട് അധികം സംസാരിക്കാൻ തോന്നില്ല. അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി നിന്നു.

എന്നാലും ഇടയ്ക്കിടയ്ക്ക് തന്റെമേൽ പതിയുന്ന ദൃഷ്ടി അവള് കാണുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരാൾ അവിടേയ്ക്കു വന്നത്. പീലിയ്ക്കു അടുത്തായി തന്നെ അയാൾ വന്നു നിന്നു. നോട്ടവും ഭാവവുമൊന്നുമത്ര പന്തിയായി തോന്നിയില്ല. ഇടയ്ക്കിടയ്ക്ക് തന്റെ അടുത്തേയ്ക്കു ചേർന്നുനിൽകാൻ ശ്രമിയ്ക്കുന്നുണ്ട്. ഈശ്വരാ ഇയാളെ കണ്ടിട്ടു ഒട്ടും പന്തിയല്ലല്ലോ? ണാനെന്തുചെയ്യും. ആ പുള്ളിയോട് പറഞ്ഞാലോ? വേണ്ടാ.. ഞാൻ ഇത്രയും നേരം മൈൻഡ് ചെയ്യാണ്ട് നിന്നതല്ലേ. ഇനി അയാളും എങ്ങനെയുള്ളവനാണ് അറിയില്ലല്ലോ? ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഒരു കൈയുടെ സ്പർശം അറിഞ്ഞത്. നോക്കിയപ്പോൾ അയാള് അറിയാത്തപോലെ തന്റെ പുറകിൽ മുടികൾക്കിടയിൽ വിരലോടിക്കയാണ്. ഞാൻ അയാളെയൊന്നു രൂക്ഷമായിനോക്കി ബസിലെ പുള്ളിയുടെ അടുത്തേയ്ക്കു നീങ്ങി. പെട്ടെന്ന് ഞാൻ അടുത്തോട്‌ വന്നതിനാലായിരിക്കാം പുള്ളിക്കാരൻ എന്നെ ഒന്ന് നോക്കി. ഭയത്തോടെയുള്ള എന്റെ നില്പിൽ എന്തോ പന്തികേട് തോന്നിയപോലെ കണ്ണുകൊണ്ട് പുരികമുയർത്തി എന്താ എന്നു ചോദിച്ചു ഞാനും അതേപോലെ അടുത്തുനിൽക്കുന്ന ആളെ കാണിച്ചുകൊടുത്തു. പുള്ളിക്കാരൻ അയാളെയൊന്നു ദേഷിച്ചുനോക്കി ശേഷം പറഞ്ഞു. നമുക്ക് ഒരു ഓട്ടോയ്ക്ക് പോകാടോ വെറുതെ എന്തിനാ നിന്നു മഞ്ഞുകൊള്ളണേ? അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ ബസ് ഈ ടൈമിൽ കുറവാണെന്ന്.

ഇതും പറഞ്ഞു പുള്ളി നടക്കാൻ തുടങ്ങി. ഒന്നും മനസ്സിലാകാതെ അന്തംവിട്ടു നിക്കണ എന്നെ നോക്കി വീണ്ടും വരാൻ പറഞ്ഞു. ഇവിടെ ഇയാളുടെ കൂടെ ഇതും സഹിച്ചു നില്കാനെക്കാളും നല്ലത് പുള്ളിക്കാരൻ പറയും പോലെ ഓട്ടോയിൽ പോകുന്നതാണ്. അങ്ങനെ ഞാനും നടക്കാൻ തുടങ്ങി. ഹലോ ഞാൻ ഭവൻ ശ്രീറാം... നാട് ട്രിവാൻഡ്രം ആണ്. നമ്മുടെ അനന്തപദ്മനാഭന്റെ സ്വന്തം നാട്. ഒരു ഫ്രണ്ടിന്റെ മാരേജിന് പോയിട്ട് വരുവാ ബാംഗ്ലൂർ... പിന്നെ ഇപ്പോ അയാടെ മുന്നിലുവെച്ചിട്ടു അങ്ങനെ പറഞ്ഞത് തെറ്റിദ്ധരിക്കണ്ട. അയാടെ നിപ്പും പ്രവർത്തിയും മോശമായിരുന്നുന്നു അറിയാം. എന്നാലും അപ്പോൾ എതിർത്തു അടിയിട്ടാല് എനിക്ക് മാത്രം പിടിച്ചുനിൽക്കാൻ കഴിയില്ല. അയാളുടെ ഗാങ് വേറെയും കാണും അടുത്ത്. തനിക്കു ഭാവിയിലും അത് പ്രശ്നമാകും അതുകൊണ്ടാ ഇയാള് തനിച്ചല്ല ഇംബാ രീതിയിൽ അവിടുന്ന് മാറ്റിയെ. ഇയാൾക്ക് എവിടാ പോകണ്ടേ? ആദ്യം പുള്ളിക്കാരന്റെ തണുപ്പൻ പ്രതികരണത്തിൽ ദേഷ്യം തോന്നിയെങ്കിലും പറയുന്നത് കേട്ടപ്പോൾ ശരിയാണെന്നു ഇബിക്കും തോന്നി. ഇവിടം എനിക്കും അപരിചിതമാണ് വെറുതെ പ്രശ്നം ഉണ്ടാക്കി വെയ്ക്കണ്ട. പുല്ലോക്കാരൻ പാവമാണെന്നു തോന്നുന്നു. ഹായ്.

. Iam പീലി പ്രഭാകർ.. ഇപ്പോ ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ. അത്രയും പറയണേ തോന്നിയുള്ളൂ. ആഹാ.. പിന്നെന്താ അവിടെ നിന്നുകളഞ്ഞേ പോകാതെ? അതുപിന്നെ ഫ്രെണ്ട് കൂട്ടാൻ വരാന് paranju.ബട്ട് 6 മണിക് വരാനാ ഞാൻ പറഞ്ഞേ അതാ വെയിറ്റ് ചെയ്യാന് കരുതിയേ. ഓഹോ ! എനിക്ക് റെയിൽവേ സ്റ്റേഷനിൽ പോകാനായിരുന്നു. നടക്കാൻ വയ്യാത്തോണ്ടാ ഒഴിഞ്ഞ ഓട്ടോ കിട്ടണേല് പോകാന്നു കരുതി നിന്നെ. ഞാൻ എന്റെ ബൈക്ക് അവിടെ വെച്ചിട്ട പോയെ. അതെടുക്കണം. ഇയാളിപ്പോ എന്താ പ്ലാൻ? പെട്ടെന്ന് ആ ചോദ്യം കേട്ടപ്പോഴാണ് ഞാനും അക്കാര്യം ഓർത്തെ. മായയെ വിളിച്ചാലോ? ഇപ്പോ 5.30 ആയി. ഇനീപ്പോ വിളിക്കണ്ട ഇനി avalu ഇറങ്ങിയാലും 6 മണി ആകുമ്പോഴെക്കെ എത്തുള്ളു.. എന്റെ ആശയകുഴപ്പം കണ്ടായിരിക്കും പുള്ളി പറഞ്ഞു. ഞാൻ ഒരു പ്ലാൻ പറയട്ടെ. ഇയാള് റെയിൽവേ സ്റ്റേഷനിൽ പോയി ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് ഒന്ന് ഫ്രഷ് ആക്. അപ്പോഴേയ്ക്കും ഫ്രണ്ട് വരും. അവിടംബോ പേടിയ്ക്കണ്ടല്ലോ? ഈ സമയത്ത് ഒരു പെൺകുട്ടിയെ ഒറ്റയ്ക്കാക്കി പോകാനും തോന്നണില്ല അതാടോ. ശരിക്കും പുള്ളിയുടെ വാക്ക് കേട്ടപ്പോൾ സന്തോഷമോ ആശ്വാസമോ എന്തൊക്കെയോ കൂടി ഒരു ഫീൽ ഉള്ളിൽ നിറഞ്ഞു.

ഇനി എന്താ എന്നുള്ള എന്റെ മനസ്സിൻറെ കൺഫ്യൂഷൻ ഫുൾ മാറി. സന്തോഷത്തോടെ ചിരിച്ചു തലയാട്ടി. ശരിയാ ഇയാള് പറഞ്ഞതാ നല്ലത്. എനിക്കണേല് ഇവിടെ ഒന്നും അറിയില്ല. ഞാൻ ഇപ്പോ തന്നെ ഫ്രണ്ടിന് മെസ്സേജ് ചെയ്യാം അവിടേക്ക് വരാൻ. thank യൂ.. ഓഹ് thanks എന്തിനാ ഇതൊക്കെയല്ലേ സഹായം. ഇയാക്കിപ്പോ നിര്ബന്ധമാണേല് ഒരു കാര്യം ചെയ്യാം. തിരിച്ചു ഒരു ഫ്രണ്ട്ഷിപ് ബോണ്ട്‌ തന്നാൽ മതി. FRIENDS..... തനിക്കു നേരെ നീളുന്ന കൈയിൽ കൈ ചേർത്ത് ഞാനും പറഞ്ഞു ഓക്കേ ഫ്രണ്ട്‌സ്... കൈകൾ കോർക്കുമ്പോൾ മനസ്സിൽ എന്തോ ഒരു മഞ്ഞുകോരിയിട്ട ഫീൽ ആയിരുന്നു. പത്മനാഭന്റെ മണ്ണിൽ കാലുകുത്തിയപ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. ഒരുപാട് വേദനിച്ചു. കേൾക്കാൻ പാടില്ലാത്തതൊക്കെ കേട്ടു തളർന്നുനിൽകുന്ന ഈ പീലിയെ അങ്ങ് മുടിയിൽ ചൂടുന്ന മയിപ്പീലിപോലെ ചേർക്കണേയെന്നു. ഈ മണ്ണിൽ പുത്തൻ പ്രതീക്ഷകൾ നൽകണേയെന്നു. ഇപ്പോൾ കിട്ടിയ ഈ കരുതൽ അങ്ങയുടെ അനുഗ്രഹമായി കണ്ടോട്ടെ ഞാൻ? അടുത്തുള്ള അമ്പലത്തിലെ മണിനാദമാണ് അവളെ ഉണർത്തിയത്. അപ്പോൾ നമുക്ക് ഒരു ഓട്ടോയിൽ അങ്ങു പോയാലോ? ഏതോ സ്വപ്നലോകത്തെന്നപോലെ നടക്കുന്ന പീലിയെ നോക്കി ഭവൻ പറഞ്ഞു. പോകാം.. ഒഴിഞ്ഞുവന്ന ഓട്ടോയ്ക്ക് കൈകാട്ടി നിർത്തി. നഗരം ഉണർന്നുതുടങ്ങിയിരിക്കുന്നു അമ്പലങ്ങളിലെ സുപ്രഭാതവും പുലരിമഞ്ഞിന്റെ കുളിർമയും മനസ്സിൽ ആവാഹിച്ചു ശ്വാസം ഉയർത്തിയെടുത്തു................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story