♥️ മയിൽ‌പീലി ♥️ ഭാഗം 20

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഇല്ല.. നിനക്ക് ഒന്നും മനസ്സിലാകില്ല... എന്റെ ഉള്ളിൽ നിറഞ്ഞുനില്ക്കണ നിന്നോടുള്ള സ്നേഹം മനസ്സിലാകില്ല.... പരസ്പരം നേടുന്നത് മാത്രമല്ല... വിട്ടുകൊടുക്കുന്നതും സ്നേഹാടാ... പീലു നിറഞ്ഞുതുളുമ്പിയ കണ്ണുകൾ കൈയാലെ തുടച്ചുകൊണ്ട് വിളിച്ചുപറഞ്ഞു. ഒരുനിമിഷം കേൾക്കാൻ കൊതിച്ചതെന്തോ കേട്ടതുപോലെയവൻ നിന്നു. തിരികെ പീലിയ്ക്കടുത്തേയ്ക് വന്നവളെ തനിക്കഭിമുഖമായി ചുമലിൽ പിടിച്ചു നിർത്തി. കുനിഞ്ഞുനിന്ന അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി. നിറഞ്ഞു തൂവുന്ന മിഴികൾ തുടച്ചു. പീലു ഞാൻ നിന്റെ ഇന്നിനെയാണ് ആഗ്രഹിക്കുന്നത്. നമ്മുടെ നാളെകളെയാണ് സ്വപ്നം കാണുന്നത്. നിന്റെ ഇന്നലെകളെ നിന്നിൽനിന്നുമകറ്റാനാണ് ശ്രെമിക്കുന്നത്...

എന്റെ സ്നേഹം കൊണ്ട്... നമ്മുടെ പ്രണയം കൊണ്ട് നമ്മിലെ മുറിവുകളെ ഉണക്കാനാണ്.... പ്ലീസ്‌ പീലു.... പ്ലീസ്‌ ബിലീവ് മി... പ്ലീസ്‌ ബിലീവ് ഇൻ മൈ ലവ്.... കണ്ണുകൾ പരസ്പരം ഒരായിരം വാക്കുകളാൽ പ്രണയം കൈമാറുകയായിരുന്നു... അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു നെറ്റിയിൽ ആദ്യചുംബനം നൽകുമ്പോൾ മൗനമായി പീലീ തന്റെ പ്രണയം അറിയിച്ചു. കൂമ്പിയടഞ്ഞ കണ്ണുകളിൽനിന്നും ഉതിർന്നുവീണ നീർതുള്ളികൾ അവരുടെ പ്രണയത്തിന്റെ അടയാളമായി. ആകാശത്തു പൂർണശോഭയോടെ നിലാവിൽകുളിച്ചുനിന്ന അമ്പിളിയും ഒരായിരം താരകങ്ങളും അതിനു സാക്ഷിയായി. പീലു നിന്നില്നിന്നും എനിക്ക് കേൾക്കണം ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ...

നീയെന്താ ഒന്നും മിണ്ടാത്തത്... എനിക്ക് സങ്കടമാകുമെന്നു കരുതി നിന്റെ ഒരു ഇഷ്ടക്കേടും മറച്ചുവെയ്ക്കണ്ട.. പറയടാ.... എന്താ മനസിൽ... ഭവി അവളെ സിമന്റ് ബെഞ്ചിലേയ്ക് പിടിച്ചിരുത്തിക്കൊണ്ടു ചോദിച്ചു. അപ്പോഴും അവളുടെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു. ഭവി ഞാൻ പറഞ്ഞില്ലേ എനിക്ക് പേടിയാടാ... എല്ലാരും ഉണ്ടായിട്ടും അനാഥയെപ്പോലെ ഇവിടിങ്ങനെ കഴിയുമ്പോൾ മനസ്സ് മടുത്തിട്ടുണ്ട്. പല രാത്രികളിലും പേടിച്ച് പുതപ്പുകൊണ്ട് മൂടി ഉറങ്ങാതെ കരഞ്ഞുതീർത്തിട്ടുണ്ട്.... മാസംതോറും അമ്മയുടെ വക അക്കൗണ്ടിൽ ഒരു തുക വീഴാറുണ്ട്... അത് തൊട്ടുനോക്കിയിട്ടു കൂടിയില്ല... ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോളുള്ള വേദന അത്..

അതൊരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ലെടാ... അതും തെറ്റ് ചെയ്തവരുടെ മുന്നിൽ നിരപരാധിത്യം തെളിയിക്കാൻ പറ്റാത്തവസ്ഥ... നിനക്കൊരുകാര്യം അറിയോ ഭവി.. അന്ന് എന്റെ ജീവിതം പോലും കളയാൻ തയ്യാറായാ ഞാൻ നിന്നത് ... അവനെന്നെ എന്തേലും ചെയ്തിരുന്നേല് പിന്നേ ഞാൻ ഒരുനിമിഷം കൂടി ജീവിക്കില്ലായിരുന്നു... എടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? പീലീ ചോദിച്ചു.. എന്താ പീലു ചോദിക്ക്? നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസമാണോ? എനിക്ക് ഒന്നും കൃത്യമായി ഓർമയില്ല. പക്ഷേ എന്നെ അവനൊന്നും ചെയ്തിട്ടില്ല ഭവി.. പക്ഷേ ആരും എന്നെ വിശ്വസിച്ചിട്ടില്ല... നിനക്ക് നാളെ ഒരിക്കൽ എന്നിൽ സംശയം വരുമോ? നിനക്കെന്നെ വേണ്ട.....

മുഴുവൻ പറയും മുന്നേ ഭവി അവളുടെ വാ പൊത്തി.. മതി.. ഇനിയൊന്നും പറയണ്ട... എനിക്ക് നിന്നെ വിശ്വാസമാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... അവളെ മെല്ലെ തന്റെ നെഞ്ചിലേയ്ക് ചായ്ച്ചിരുത്തിയവൻ പറഞ്ഞു.. പിന്നേ ഇനി ഈ സംസാരം നമുക്കിടയിൽ വേണ്ടാ.. പിന്നേ ഒരു കാര്യം കൂടി പറയട്ടെ... നിനക്കൊന്നും അന്ന് സംഭവിച്ചിട്ടില്ല....ഇനിയിപ്പോ എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ ഒരു കുറവും വരില്ല.. ഞാൻ നിന്റെ ശരീരത്തെയല്ല സ്നേഹിച്ചത്.... നിന്റെ മനസ്സിനെയാണ്... ഈ നിഷ്കളങ്കമായ ഹൃദയത്തെയാണ്.. അതുകൊണ്ട് ഇനി ഈ ചോദ്യത്തിന് നമുക്കിടയിൽ പ്രസക്തിയില്ല...

അവന്റെ സ്നേഹത്തിനു മുന്നിൽ താൻ വീണ്ടും ചെറുതാകുന്നതായി പീലിയ്ക്കു തോന്നി.. ഗണേശൻ തനിക്കുതന്നെ ഈ അനുഗ്രഹത്തെ തട്ടിക്കളഞ്ഞാൽ അത് വലിയൊരു അപരാധമാണെന്നവൾക്കു തോന്നി. ഇനിയും മനസ്സിനെ തടഞ്ഞുനിർത്താനാകില്ലെന്നു മനസ്സിലായി. അവന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചവൾ പറഞ്ഞു... ഐ ലവ് യു ഭവി... ലവ് യു ലോട്ട്.... അവരിരുവരും പരസ്പരം പ്രണയം പങ്കുവച്ചപ്പോൾ ആകാശത്തു രണ്ട് നക്ഷത്രങ്ങൾ അവരെ നോക്കി കണ്ണുചിമ്മി. ആകാശത്തിരുന്നു അച്ഛനും ഭവ്യചേച്ചിയും തങ്ങളെ അനുഗ്രഹിച്ചതാണെന്നു ഇരുവർക്കും തോന്നി...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story