♥️ മയിൽ‌പീലി ♥️ ഭാഗം 21

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഐ ലവ് യു ഭവി..... ലവ് യു ലോട്ട്...... അവരിരുവരും പരസ്പരം പ്രണയം പങ്കുവച്ചപ്പോൾ ആകാശത്തു രണ്ട് നക്ഷത്രങ്ങൾ അവരെ നോക്കി കണ്ണുചിമ്മി. ആകാശത്തിരുന്നു അച്ഛനും ഭവ്യചേച്ചിയും തങ്ങളെ അനുഗ്രഹിച്ചതാണെന്നു ഇരുവർക്കും തോന്നി. കാറ്റിലൂടെ ഒഴുകിയെത്തുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം പീലീ ശ്വാസത്തിലേയ്ക് ആവാഹിച്ചു.. എന്തു രാസമാടാ ഇവിടിങ്ങനെയിരിക്കാൻ... നിനക്കറിയോ ഞാൻ ഇന്ന് ആദ്യമായി ഇവിടെ വന്നിറങ്ങിയപ്പോൾ ഒത്തിരി ആശിച്ചതാടാ ഇതെല്ലാം എന്റേതുകൂടി ആയെങ്കിലെന്ന്... ദാ ഇതുപോലെ ഈ പുൽത്തകിടിയിലിരുന്നു നിലാവത്തു ഈ മുല്ലപ്പൂക്കൾ വിരിയുന്നത് കണ്ട് ആസ്വദിക്കണമെന്ന്.... പീലീ നിലത്തു പുല്തകിടിയിലേയ്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ആഹാ എന്നാല് നടക്കട്ടെ... എന്റെ പീലു നിന്റെ ഒരാഗ്രഹവും നാളത്തേയ്ക്ക് മാറ്റണ്ട..

എന്നെക്കൊണ്ട് നടത്തിത്തരാൻ പറ്റുന്നതാണെങ്കിൽ അതെല്ലാം സാധിച്ചുതരും... ഭവിയും അവളുടെ അടുത്തായിരുന്നുകൊണ്ടു പറഞ്ഞു... പിന്നേ ഞാൻ ഒരു സാധാരണ മാസശമ്പളക്കാരനാണ്... അതുകൊണ്ട് ആഗ്രഹിക്കുമ്പോൾ മോള് അത് ഒന്നോർക്കുന്നതു നന്നായിരിക്കും.. കേട്ടോ? ഭവി ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു. ഓഹോ ആയിക്കോട്ടെ... പീലു ചിണ്ടുകൂർപ്പിച്ചുകൊണ്ടു പറഞ്ഞു. ഭവി അപ്പോൾ ഞാൻ എന്റെ ആദ്യത്തെ ആഗ്രഹം പറയട്ടെ... പീലീ അവന്റെ മടിയിലേക്കു കിടന്നുകൊണ്ട് ചോദിച്ചു... ആഹാ കേൾക്കട്ടെ എന്താണാവോ? . നീ പേടിക്കണ്ട ഒരു സാധാരണ മാസശമ്പളക്കാരന് പറ്റുന്ന കാര്യം തന്നാ... പീലീ അവന്റെ കൈവിരലിൽ നെട്ട ഓടിച്ചുകൊണ്ടു പറഞ്ഞു. കളിയാക്കാതെ കാര്യം പറയ്... ഇപ്പൊ ഒരു പാട്ട് പാടാവോ? ഇങ്ങനെ ഈ നിലാവത്തു.... നിന്റെ മടിയിൽ കിടന്നു.... ഒരു പാട്ട് പാടിതാ ഭവി..... മ്മ്...

ആദ്യമായി പറഞ്ഞ ആഗ്രഹമല്ലേ... പാടിത്തരാം.. പിന്നേ ഞാൻ വല്യ ഗായകനൊന്നുമല്ല... പിന്നേ തട്ടിം മുട്ടിയും ഒപ്പിക്കാം... ഭവി ചിരിച്ചുകൊണ്ട് പറഞ്ഞു... മ്മ്മ്.. പാട് ഭവി..... പീലിയുടെ മുടിയിഴകളിൽ തഴുകി പൂര്ണചന്ദ്രനെ നോക്കി അവൻ പാടിത്തുടങ്ങി... മുകിലുകൾ മേയും മാമഴക്കുന്നിൽ തളിരണിയും മയില്പീലിക്കാവിൽ മുകിലുകൾ മേയും മാമഴക്കുന്നിൽ തളിരണിയും മയില്പീലിക്കാവിൽ കാതരമീ കളിവീണ മീട്ടിതേടിയലഞ്ഞു നിന്നെ ഞാൻ വരൂ വരൂ വരദേ തരുമോ ഒരു നിമിഷം മയിലായ് ഓ.മയിലായ് പറന്നു വാ മഴവില്ല് തോൽക്കുമെന്നഴകെ കനിവായ് പൊഴിഞ്ഞു താമണിപ്പീലിയൊന്നു നീയരികെ... വിരഹ നിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി വിരഹ നിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായി വരൂ വരൂ വരദേ തരുമോ തിരുമധുരം മയിലായ് ഓ.... മയിലായ് ഓ.... മയിലായ് പറന്നു വാമഴവില്ല് തോൽക്കുമെന്നഴകെ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീയരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെയുള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീയണിയൂ നീലരാവുകളും ഈ കുളിരുംപകരം ഞാൻ നൽകും ആരുമാരും അറിയാതൊരു നാൾ ഹൃദയം നീ കവരും മയിലായ് ഓ..... മയിലായ് പറന്നു വാ മഴവില്ല് തോൽക്കുമെന്നഴകെ...

ഇത്രയും താൻ സന്തോഷിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലായെന്നു ഓർക്കുകയായിരുന്നു പീലിയപ്പോൾ.... thanks bhavi.... ഇപ്പൊ എന്റെ മനസ്സിൽ കാര്മേഘങ്ങളൊഴിഞ്ഞു..... ഞാൻ ഇപ്പോൾ ആസ്വദിച്ചൊരു മഴ നനയുകയാണ്... കോരിച്ചൊരിയുന്ന മഴ... ഒരിക്കലും തോരരുതേയെന്നു ആഗ്രഹിക്കുന്ന മഴ... നിന്റെ പ്രണയമഴ.... കൈവെള്ളയിൽ മുത്തങ്ങളായി അവൻ തന്റെ സന്തോഷം അറിയിച്ചു. വാ.. കിടക്കാം... ഇനിം ഇരുന്നാല് മഞ്ഞു കനക്കും... മുറിയിൽ അമ്മയെ ചേർന്നു കിടക്കുമ്പോൾ തന്റെ അമ്മയെയാണ് ഓർമവന്നത്. .. ഓര്മവെച്ചതില്പിന്നെ ഒരിക്കലും അമ്മയുടെ കൂടെ ഉറങ്ങിയ ഓർമയില്ല... ഏട്ടനൊപ്പമാണ് ഉറങ്ങിയിരുന്നത്. ഏട്ടന്റെ പഠിത്തമൊക്കെയായപ്പോൾ പിന്നെ തനിച്ചായി. അമ്മയെ ഒന്നുകെട്ടിപിടിച്ചുറങ്ങാൻ കൊതിയായെങ്കിലും ഉറങ്ങിയതുകൊണ്ട് ശല്യം ചെയ്യാൻ തോന്നിയില്ല.

പതിയെ തിരിഞ്ഞു കിടന്നു. പതിയെ ഒരു വാത്സല്യച്ചൂട് അറിഞ്ഞപ്പോഴാണ്.. തന്നെ ചുറ്റിപ്പിച്ചിരിക്കുന്ന സുചിയമ്മയുടെ കൈകൾ കണ്ടത്.. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. തിരിഞ്ഞു ആ മാറിൽ മുഖംപൂഴ്ത്തി കിടക്കുമ്പോൾ നെറുകയിലൊരു മുത്തം നൽകി അമ്മ ചോദിച്ചു.. സ്നേഹിച്ചു കൊതിതീരും മുൻപേ എനിക്ക് നഷ്ടപ്പെട്ടതാ എന്റെ കുഞ്ഞിനെ.. അവൾക് കൊടുക്കാൻ കാത്തുവെച്ചതൊക്കെ തരാം.... എന്റെ മോളായി എന്റെ ശ്രീയുടെ പെണ്ണായി വന്നൂടെ മോളേ നിനക്ക്? നെറ്റിയിലൂടെ ഉതിരുന്ന ആ കണ്ണുനീർ ഉള്ളിനെ ചുട്ടുപൊള്ളിക്കുന്നതായി തോന്നിയവൾക്.. ഇതുപോലെ ചേർത്തുപിടിക്കാനൊരു അമ്മക്കിളിയെ കിട്ടുമ്പോൾ ആരാണു വേണ്ടാന്ന് വെയ്ക്കണേ? എനിക്ക് എന്നും ഈ സ്നേഹം വേണം അമ്മേ... പക്ഷേ എനിക്ക് അതിനുള്ളർഹതയുണ്ടോയെന്നറിയില്ല... പക്ഷേ ഒന്നറിയാം ഞാനും ഒരുപാട് കൊതിക്കുന്നമ്മേ ഈ സ്നേഹം... ഭവിയുടെ കൂടൊരു ജീവിതം... അമ്മയെ ചേർന്നുറങ്ങുമ്പോൾ വളരെ നാളുകൾക്കുശേഷം സുഖകരമായൊരു നിദ്ര കിട്ടി.......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story