♥️ മയിൽ‌പീലി ♥️ ഭാഗം 22

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എനിക്ക് എന്നും ഈ സ്നേഹം വേണം അമ്മേ... പക്ഷേ എനിക്ക് അതിനുള്ളർഹതയുണ്ടോയെന്നറിയില്ല... പക്ഷേ ഒന്നറിയാം ഞാനും ഒരുപാട് കൊതിക്കുന്നമ്മേ ഈ സ്നേഹം... ഭവിയുടെ കൂടൊരു ജീവിതം... അമ്മയെ ചേർന്നുറങ്ങുമ്പോൾ വളരെ നാളുകൾക്കുശേഷം സുഖകരമായൊരു നിദ്ര കിട്ടി. രാവിലെ നേരത്തെതന്നെ ഉണർന്നു. ആരെയും അറിയാതെ ഒരു അപരിചയെപ്പോലെ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ വന്നവളാണ് ഞാൻ. അന്ന് ആദ്യമായി ഗണേശനെക്കണ്ടു തൊഴുമ്പോഴാണ് ഭവിയെ ഒരു നല്ല ഫ്രണ്ടായി ഈ ജീവിതത്തിൽ കിട്ടിയത്. അന്ന് മുതൽ ഇന്ന് വരെ അവനെ എന്റേത് മാത്രമായിത്തന്ന ഗണേശനെക്കണ്ടു ഈ സന്തോഷം അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടുതന്നെ ഓഫീസിലേയ്ക്ക് പോകുംവഴി അമ്പലത്തിൽ കയറാൻ തീരുമാനിച്ചിരുന്നു. പോകാനായി ഇറങ്ങിയപ്പോൾ സുചിക്കുട്ടിയ്ക്കു സങ്കടമായി. എനിക്കും നല്ല വിഷമമുണ്ടായിരുന്നു. മോളെ പോയിട്ട് വേഗംതന്നെ ഇവിടേയ്ക്ക് തിരിച്ചുവരണം കേട്ടോ? എന്റെ ശ്രീയുടെ പെണ്ണായി..

സുചിത്രയത് പറയുമ്പോൾ ഭാവിയുടെയും പീലിയുടെയും ഹൃദയം തുടികൊട്ടി. അമ്പലത്തിലെത്തി ഒരുമിച്ചു ഗണേശനുമുന്നിൽ തൊഴുതുനിൽക്കുമ്പോൾ രണ്ടാൾക്കും ഒരേയൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.. തങ്ങളുടെ ജീവിതത്തിൽ എന്നും സ്നേഹവും സന്തോഷവും നിറയ്ക്കണേയെന്ന്.. സൺ‌ഡേ ഓഫ്‌ കഴിഞ്ഞ് വീണ്ടും ഓഫീസിലെത്തിയപ്പോഴാണ് കഴിഞ്ഞ് പോയ ദിവസം തന്റെ ജീവിതത്തിൽ എത്രത്തോളം മനോഹരമായിരുന്നുവെന്നു മനസ്സിലായത്. ഭവി... ഞാൻ ഇന്നലെ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്.. ലിഫ്റ്റിലേയ്ക് കയറുന്നതിനിടയിൽ പീലീ പറഞ്ഞു. എന്താ പീലു? നിനക്ക് വിനുവേട്ടനെ കാണണ്ടേ? എന്തിന്? അത് നിനക്ക് മുന്നിൽ അടഞ്ഞ അധ്യയമല്ലേ? അല്ലടാ അത് ആരാന്നു നിനക്ക് അറിയണ്ടേ? വേണ്ട.. അതാരായാലും എനിക്ക് അറിയണ്ട.. നമുക്ക് ആ ടോപ്പിക്ക് വിടാം പീലു..

ഒട്ടും ഇന്റെരെസ്റ്റ്‌ ഇല്ലാത്തപോലെ അവൻ പറഞ്ഞു. ഇല്ലടാ വിനുവേട്ടനാണ്.... നിർത്തൂ പീലു.. എനിക്ക് അറിയേണ്ടെന്നല്ലേ പറഞ്ഞേ.. പിന്നെന്തിനാ വീണ്ടും അയാളെക്കുറിച്ചുതന്നെ പറയണേ.. പീലുവിന്റെ ചുണ്ടിൽ വിരൽ ചേർത്തു അവൻ വിലക്കി. എന്റെ പീലു നമുക്ക് സംസാരിക്കാൻ എന്തോരം കാര്യങ്ങളുണ്ട്.. പ്ലാൻ ചെയ്യാനാണേൽ ഒരുപാട് ഉണ്ട്. അതൊന്നും പറയാതെ നിന്നെ വേണ്ടന്നുപറഞ്ഞു പോയ അയാളെക്കുറിച്ചു എന്തിനാ പറയണേ? അവളുടെ വാടിയ മുഖം കണ്ടു ഒരു ചെറിയ ചിരി വരുത്തി അവൻ പറഞ്ഞു. അവന്റെ ചിരി കണ്ടു ചുണ്ട് കൂർപ്പിച്ചു നോക്കിയവൾ ചോദിച്ചു. ഓഹോ... അപ്പോൾ നിനക്ക് ചെറിയ അസൂയയുമുണ്ടല്ലേ? മ്മ്.. അസൂയ ഇല്ലാതില്ല. പക്ഷേ അങ്ങേരോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.. നിന്നെ വേണ്ടാന്ന് വച്ചതുകൊണ്ടല്ലേ എനിക്ക് കിട്ടിയത്... അവളെ ചേർത്തുപിടിച്ചു ലിഫ്റ്റിൽനിന്നും ഇറങ്ങിക്കൊണ്ട് ഭവി പറഞ്ഞു. അയ്യോടാ.... നന്ദിയൊക്കെ കാണുമ്പോൾ നേരിട്ട് കൊടുത്തേക്കു.. എനിക്ക് ഇന്ന് കുറച്ച് ഫയലുകൾ എന്റർ ചെയ്യാനുണ്ട്.

ഇല്ലേല് ആ ദുഷ്ടൻ എന്നെ നിർത്തിപൊരിയ്ക്കും.. അതുംപറഞ്ഞുകൊണ്ടു അവന്റെ പിടിവിടുവിച്ചു പീലീ ക്യാബിനിലേയ്ക് കയറി.. ഫയൽ എന്റർ ചെയ്തു കഴിയാറായപ്പോഴേയ്ക്കും വിനയ് അവളെ ക്യാബിനിലേയ്ക് വിളിപ്പിച്ചു.... എന്തെങ്കിലും പറഞ്ഞു വഴക്ക് പറയാനാണ് വിളിക്കുന്നതെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ പേടിച്ചു പേടിച്ചാണ് അവൾ ക്യാബിനിലേയ്ക് കയറിയത്.. ചെന്നപ്പോഴേ കണ്ടു ലാപ്പിൽ എന്തോ കാര്യമായ വർക്കിലാണ്. പീലീ വന്നതറിഞ്ഞപ്പോൾ നിവർന്നുനോക്കി ഒരു ഫയൽ എടുത്തു മുന്നിലേക്കിട്ടു. ആ എത്തിയോ മിസ് പീലീ പ്രഭാകർ... ദാ.. ഈ ഫയൽ ശ്രദ്ധിച്ചു പഠിക്കണം.. എന്നിട്ട് പെർഫെക്ട് ആയുള്ള ഒരു റിപ്പോർട്ട്‌ വിതിൻ ഒൺ അവർ എനിക്ക് കിട്ടണം... ക്ലിയർ ആയോ? വിനയ് ചോദിച്ചു. യെസ് സർ.... തേൻ യു ക്യാൻ ഗോ നൗ.... ഓക്കേ സർ... ക്യാബിനിൽ എത്തിയപ്പോൾ ഭവി എന്തോ കാര്യമായ തിരക്കിലായിരുന്നു.

ഫയൽ നോക്കിയപ്പോഴേ മനസ്സിലായി.. തന്നെ പരീക്ഷിക്കാൻ മനപ്പൂർവം തന്നതാണെന്ന്. കാരണം ഒരു ഫ്രഷേർക്കു പെട്ടെന്നൊന്നും അത് മനസ്സിലാക്കാൻ പറ്റില്ല. എത്ര നോക്കിയിട്ടും അവൾക്കു ഒന്നും പിടികിട്ടിയില്ലായിരുന്നു... ഭവി ഹെല്പ് ചെയ്യുമെന്ന് കരുതിയായിരിക്കും കൂടുതൽ സമയവും അവനെ ക്യാബിനിൽ നിന്നും മാറ്റിനിർത്തി.. മിതുവും ഇന്ന് ലീവ് ആണ്. ഒരുവിധം അത് ശരിയാക്കിയപ്പോൾ രണ്ട് മണിക്കൂറായിക്കാണും.. റിപ്പോർട്ട്‌ ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി വിനയുടെ ക്യാബിനിലേയ്ക് പോയി.. അകത്തേയ്ക്കു കയറാൻ മടിച്ചെങ്കിലും ഭവി അകത്തുനിൽക്കുന്നതു കണ്ടപ്പോൾ കുറച്ചു സമാധാനം കിട്ടി..

ഞാൻ എന്താണ് ഇയാളോട് പറഞ്ഞത് ? ഇപ്പോൾ സമയം എന്തായി? കണ്ടയുടനെ വിനയ് ദേഷ്യത്തിൽ ചോദിച്ചു.. അടുത്തിരിക്കുന്ന ഭവിയെ ഒന്നുനോക്കിയശേഷം പതിയെ പറഞ്ഞു.. സർ..ഫയൽ പഠിച്ചുവന്നപ്പോഴേയ്കും ലേറ്റ് ആയി.. അവളെ ഒന്നു രൂക്ഷമായി നോക്കിയ ശേഷം വിനയ് ഫയൽ ചെക് ചെയ്തു... നോക്കുംതോറും കണ്ണുകൾ കുറുകുന്നതും മുഖത്ത് ദേഷ്യം നിറയുന്നതുമവൾ ഭയത്തോടെ നോക്കിക്കണ്ടു..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story