♥️ മയിൽ‌പീലി ♥️ ഭാഗം 24

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അതേ ഭവി... ഈ നിൽക്കുന്ന വിനയ് പ്രതാപാണ് ഞാൻ പറഞ്ഞ വിനു ഏട്ടൻ... ഭവിയുടെ വാക്കുകൾ പൂർത്തിയാക്കിക്കൊണ്ട് പീലീ പറഞ്ഞു.. ഭവിയ്ക്കു എല്ലാമറിയാമെന്ന അറിവ് വിനയിനെ അമ്പരപ്പിച്ചു... അപ്പോൾ ഇതെല്ലാം അറിയാമല്ലേ? മുഴുവൻ കഥകളും പറഞ്ഞോ ആവോ? അതോ എന്നെപോലെ ഇവനെയും നീ പറ്റിക്കായിരുന്നോ? വിനയ് അവളെ പുച്ഛിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു.. അല്ലാ... അഭിനയിക്കാൻ ഇവൾ പണ്ടേ മിടുക്കിയാ... അതേ ഞാൻ നല്ലൊരു അഭിനയേത്രിയാ... പക്ഷേ നിങ്ങളുടെ പെങ്ങളുടെ അത്രയും പോരാ... അവൻ പറഞ്ഞതിന് ഉത്തരമെന്നോണം പീലീ മറുപടി പറഞ്ഞു... ഡീ.... നിന്റെ വൃത്തികെട്ട നാവുകൊണ്ട് എന്റെ പെങ്ങളെക്കുറിച്ചു എന്തേലും പറഞ്ഞാലുണ്ടല്ലോ ഇതൊരു ഓഫീസ് ആണെന്ന് ഞാൻ മറക്കും... അവൾക്കുനേരെ കൈചൂണ്ടിക്കൊണ്ടു വിനയ് പറഞ്ഞു... സർ... ഇതൊരു ഓഫീസ് ആണ്.. നമ്മുടെ ഫാമിലി ഇഷ്യൂസ് തീർക്കാനുളളിടമല്ല...

അതുകൊണ്ട് ഈ ടോക് ഇവിടെ നിർത്താം. പിന്നേ സർ ഇത്രയും ഇവളെക്കുറിച്ചു പറഞ്ഞതുകൊണ്ട് ഒന്നുരണ്ടു കാര്യങ്ങൾ കൂടി പറയാതിരിക്കാൻ വയ്യ. കാരണം ഇവളെന്റെ പെണ്ണായിപ്പോയില്ലേ... വിനയുടെ അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ട് ഭവി തുടർന്നു.. ഇവളുടെ പാസ്ററ് മുഴുവൻ ഞാൻ കേട്ടതാണ്.. അത് അറിയും മുന്നേ ഞാൻ ഇവളെ സ്നേഹിച്ചതാണ്.. ഇതുവരെ എനിക്കറിയാവുന്ന പീലിയ്ക്കു ഒരിക്കലും അത്രയും ചീപ്പ് ആകാൻ കഴിയില്ല. പിന്നേ സംഭവങ്ങളൊക്കെ ഒന്നുടെ മനസ്സിരുത്തി റീവൈൻഡ് ചെയ്താൽ മനസ്സിലാക്കാവുന്നതേയുള്ളൂ... അപ്പോൾ ഇനി നിങ്ങൾ തമ്മിൽ ഒഫീഷ്യൽ ടോക് മതി.... ഫയൽ ഞാൻ ഒന്നുടെ ചെക്ക് ചെയ്തിട്ട് കൊണ്ടുത്തരാം സർ.... ഷാൾ വി....? ടേബിളിൽ നിന്നും ഫയൽ കൈയിലെടുത്തു പീലിയുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു. ഡോർ ഹാന്ഡിലിൽ പിടിച്ചു ഒന്നു തിരിഞ്ഞുനിന്നു വിനയെ നോക്കി ഭവി പറഞ്ഞു..

സർ... നിങ്ങളെ ഞാൻ ഒരിക്കലും മുഴുവനായി കുറ്റപ്പെടുത്തില്ല.... നമ്മളെ സ്നേഹിക്കുന്നവരെ പ്രേത്യേകിച്ചു പതിയാകാൻ പോകുന്നവരെ സ്നേഹിച്ചാൽ മാത്രം പോരാ... പരസ്പരം ഒരു വിശ്വാസം കൂടി വേണം... പിന്നേ കണ്ണിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല.. സത്യം അധികനാൾ മൂടിവെയ്ക്കാനാകില്ല അതെന്നായാലും മറനീക്കി പുറത്തുവരും.. അതും പറഞ്ഞവർ നടന്നകന്നു. ഭവിയുടെ വാക്കുകൾ വിനയുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഒരേസമയം പീലിയുടെയും വധുവിന്റെയും മുഖങ്ങൾ മനസ്സിൽ മാറി മാറി മിന്നിമാഞ്ഞു.. തന്റെ കൈവിരൽത്തുമ്പിൽ പിടിച്ചു പാറി നടന്ന പെങ്ങളേക്കാൾ മനസ്സിന്റെ തട്ടിൽ പീലിയ്ക്കു ഭാരം തോന്നിയില്ല. അന്ന് ഹോട്ടലിൽ താൻ കണ്ടതോർക്കുമ്പോൾ മറിച്ചൊന്നും ചിന്തിക്കാനും ആകുന്നില്ല... ആകെ ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നിയവന്.. ഓർക്കുംതോറും മനസ്സ് മറവിക്കുംപോലെ....

വിനയ് തളർന്നു ചെയറിലേയ്ക്കിരുന്നു.. ടേബിളിൽ തലചായ്ച്ചു കിടക്കുമ്പോൾ അവന്റെ മനസ്സ് രണ്ട് വർഷം മുൻപുള്ള ഒരു വിവാഹവേദിയിലേയ്ക് പോയി... വിധുവിന്റെയും പ്രഭുവിന്റെയും വിവാഹം... അന്നാണ് ആദ്യമായി ഞാൻ പീലിയെ കാണുന്നത്... വിധുവിന്റെ കല്യാണസമയത് കമ്പനിയുടെ ചെന്നിയിലുള്ള ബ്രാഞ്ചിലായിരുന്നു വർക്ക്‌ ചെയ്തിരുന്നത്... അതിനാൽ പെണ്ണുകാണലിനോ നിശ്ചയത്തിനോ ഒന്നും വരാൻ കഴിഞ്ഞിരുന്നില്ല... വിവാഹത്തിന് രണ്ട് ദിവസം മുന്നെയാണ് നാട്ടിൽ വന്നത്.... അതുകൊണ്ട് തന്നെ പ്രഭുവിന്റെ വീട്ടിൽ മുൻപ് പോയിട്ടില്ല.. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിൽപോലും കുട്ടികളെയൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല. അന്ന് വിവാഹദിവസം പ്രഭുവിന്റെ കൈയിൽതൂങ്ങി വരുന്ന പച്ച പാവടക്കാരിയിൽ യാദൃച്ഛികമായാണ് കണ്ണുടക്കിയത്... സ്വതവേ ഗൗരവം മുഖത്തണിഞ്ഞതിനാൽ ഇതുവരെ ആരോടും പ്രണയമൊന്നും തോന്നിയിട്ടില്ല.. അന്നാദ്യമായാണ് ഒരു പെൺകുട്ടിയോട് എന്തോ ഒരു പ്രേത്യക അഫക്ഷൻ തോന്നിയത്...

പിന്നീടങ്ങോട് മറ്റൊരു പെണ്ണും അവളെക്കാൾ മനസിൽ പതിഞ്ഞില്ല. അതുകൊണ്ടാണ് വിധു പീലിയ്ക്കു വിവാഹം ആലോചിക്കുന്നുണ്ടെന്നു പറഞ്ഞറിഞ്ഞപ്പോൾ എന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. പിന്നീടങ്ങോട് എല്ലാം പെട്ടെന്നായിരുന്നു... ഉള്ളിൽ അത്രയും സ്നേഹം ഉണ്ടായിട്ടും എപ്പോഴും ഒരു അകലം കാത്തുസൂക്ഷിച്ചത്‌ അവളുടെ പഠിത്തത്തെ ബാധിക്കണ്ടേയെന്നു കരുതിയാണ്.. പലപ്പോഴും ഫോൺ വിളികൾ ചുരുക്കം വാക്കുകളിൽ ഒതുക്കി.. എങ്കിലും ആ ശബ്ദം റെക്കോർഡ് ചെയ്തു ഇടയ്ക്കിടയ്ക്ക് കേൾക്കുമായിരുന്നു. ബാംഗ്ലൂരിൽ വളർന്നിട്ടും ആ പരിഷ്കാരമൊന്നും തൊട്ടുതീണ്ടാത്ത ഒരു തൊട്ടാവാടി പെണ്ണ്..... അങ്ങനെയാണ് കരുതിയത്...അവളുടെ പഠിത്തം കഴിഞ്ഞ് സ്വന്തമായി ഒരുമിച്ചൊരു സംരംഭം എന്റെ സ്വപ്നമായിരുന്നു.. അവളുമൊത്തൊരു ജീവിതം സ്വപ്നം കണ്ട് അത് സഫലമാകുന്നതിന്റെ ആദ്യ പടിയായിരുന്നു നിശ്ചയം. മോതിരം പരസ്പരം മാറുമ്പോൾ മനസ്സ് തുടികൊട്ടുകയായിരുന്നു... പക്ഷേ എല്ലാം തകിടം മറിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു.. അവളുടെ കൂട്ടുകാർക്കു ഒരു പാർട്ടി..

അതിനു അവളുടെ കൂടെ പോയെങ്കിലും ഞാൻ കാരണം അവരുടെ പ്രൈവസി നഷ്ടമാകേണ്ടെന്നു കരുതിയാണ് മാറിക്കൊടുത്തത്.. തിരികെ വന്ന എന്റെ മുൻപിൽ കൂടിയാണ് മറ്റൊരുത്തനൊപ്പം അവളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയത്... വിധു അവളെക്കുറിച്ചു ആദ്യം പറഞ്ഞപ്പോൾ അതൊക്കെ തള്ളിക്കളഞ്ഞതാണ് പക്ഷേ നേരിട്ട് കണ്ടതു എങ്ങനെ വിശ്വസിക്കാതിരിക്കും.. ഒടുവിൽ എന്റെ പെങ്ങളുടെ സ്വഭാവശുദ്ധിയെക്കൂടി പഴിച്ചാൽ ഏതൊരു കൂടപ്പിറപ്പും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. വീട്ടുകാരൊന്നാകെ അവളെ കുറ്റപ്പെടുത്തിയപ്പോൾ ഞാനും വിശ്വസിച്ചു.. അങ്ങനെയൊരാളെ ഒരു പുരുഷനും ആഗ്രഹിക്കില്ല.. അതുകൊണ്ടാണ് വീട്ടുകാരുടെ നിർബന്ധത്തിൽ അന്നുതന്നെ മോതിരം ഊരി മാറ്റിയത്.. പിന്നേ ജ്യോതിയുമായുള്ള വിവാഹം... അത് വീട്ടുകാരുടെ നിർബന്ധമായിരുന്നു.. ഉടനെ മറ്റൊരു പെൺകുട്ടിയെ പീലിയുടെ സ്ഥാനത് കാണാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ വീട്ടുകാരുടെ വാശി... വിവാഹം മുടങ്ങിയതിനാലുള്ള ആധി..

അതൊക്കെക്കൊണ്ട് മാതാപിതാക്കളെ സ്നേഹിക്കുന്ന അനുസരിക്കുന്ന ഒരു മകന് എതിർക്കാനായില്ല.. ജ്യോതിയെപ്പോലെ ഭർത്താവിനെ ജീവശ്വാസമായിക്കാണുന്ന പെണ്ണിനെ എങ്ങനെ മാറ്റിനിർത്താനാകും... ഒരുവിധം എല്ലാം മറക്കാൻ ശ്രെമിക്കുമ്പോഴാണ് പീലീ വീണ്ടും മുന്നിലേയ്ക്ക് വന്നത്... സഹിക്കാൻ ആയില്ല... അപമാനവും ദേഷ്യവുമെല്ലാം കൂടുപൊട്ടിച്ചു പുറത്തുചാടി.... എന്തൊക്കെയായാലും ഭവി അവളെ ചേർത്തുപിടിച്ചപ്പോൾ സഹിക്കാൻ പറ്റുന്നില്ല.. അതല്ലെങ്കിലും അങ്ങനെയാണല്ലോ? ആദ്യ പ്രണയം ഒരാൾക്കും മറക്കാനാകില്ല ആ നോവ് എന്നും ഉള്ളിലൊരു നീറ്റലായിത്തന്നെ അവശേഷിക്കും... മരണം വരേയ്ക്കും.... ( തുടരും..... )

ഇത്രയും നാൾ പീലിയും ഭവിയുമാണല്ലോ കഥ പറഞ്ഞത്... ഇപ്പോൾ ദേ വിനയ് സ്റ്റാൻഡ് ക്ലിയർ ആകിയിട്ടുണ്ടേ.... വിനയ്‌ക്കു ഫാൻസ്‌ അസ്സോസ്സിയേഷൻ വരെ ആയിയെന്നു അറിഞ്ഞതിൽ സന്തോഷം.... കഥ നീട്ടിക്കൊണ്ടു പോകല്ല കേട്ടോ... ഇങ്ങനെ ഡീപ് ആയി പറഞ്ഞാലേ എന്റെ ഉള്ളിലുള്ള സ്റ്റോറി നിങ്ങളോട് പറയാൻ പറ്റുള്ളൂ.. അതുകൊണ്ടാണേ.... പിന്നേ ഇതിൽ വല്യ ട്വിസ്റ്റും സ്റ്റണ്ടുമൊന്നുമില്ല കേട്ടോ.. കാരണം വിധുവിനുള്ള പണി വഴിയേ കിട്ടിക്കൊള്ളും... നോർമൽ ആയൊരു ലൈഫ് സ്റ്റോറി... അതിൽ നോർമൽ സംഭവങ്ങളെയുള്ളൂ.... നിങ്ങളുടെ വായനയ്ക്കും സപ്പോർട്ടിനും ഒരുപാട് ഒരുപാട് നന്ദി...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story