♥️ മയിൽ‌പീലി ♥️ ഭാഗം 25

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഒരുവിധം എല്ലാം മറക്കാൻ ശ്രെമിക്കുമ്പോഴാണ് പീലീ വീണ്ടും മുന്നിലേയ്ക്ക് വന്നത്... സഹിക്കാൻ ആയില്ല... അപമാനവും ദേഷ്യവുമെല്ലാം കൂടുപൊട്ടിച്ചു പുറത്തുചാടി.... എന്തൊക്കെയായാലും ഭവി അവളെ ചേർത്തുപിടിച്ചപ്പോൾ സഹിക്കാൻ പറ്റുന്നില്ല.. അതല്ലെങ്കിലും അങ്ങനെയാണല്ലോ? ആദ്യ പ്രണയം ഒരാൾക്കും മറക്കാനാകില്ല ആ നോവ് എന്നും ഉള്ളിലൊരു നീറ്റലായിത്തന്നെ അവശേഷിക്കും... മരണം വരേയ്ക്കും... പിന്നേ കൂടുതൽ നേരം അവിടെയിരിക്കാൻ അവന് തോന്നിയില്ല.. അതുകൊണ്ടുതന്നെ ഹാൽഫ്‌ഡേ ലീവ് എടുത്ത് വീട്ടിലേയ്ക്കു പോയി.. പീലിയെയുംകൊണ്ട് ഭവി നേരെ പോയത് ക്യാന്റീനിലേയ്ക്കായിരുന്നു. കോഫി ഓർഡർ ചെയ്ത് ടേബിളിനിരുവശവും ഇരിക്കുമ്പോഴും അവളുടെ മുഖം താഴ്ന്നുതന്നെയിരുന്നു... മനസ്സിന്റെ വിങ്ങൽ നന്നായി മനസ്സിലാക്കിയിട്ടെന്നോണം കുറച്ചുസമയം അവൾക്കായി നല്കാനവൻ തീരുമാനിച്ചു...

സമയം കടന്നുപോകുന്നതല്ലാതെ മാറ്റമൊന്നുമില്ലെന്നുകണ്ടപ്പോൾ ഇനിയും ഇങ്ങനെ വിടുന്നത് ശരിയല്ലെന്ന് തോന്നി... പീലു...... ടേബിളിനുമുകളിലിരിക്കുന്ന പീലിയുടെ കൈകൾക്കുമേൽ കൈചേർത്തവൻ വിളിച്ചു.. പീലു.... സോറി.... അവൾ പതിയെ മുഖമുയർത്തി എന്ത് എന്ന ഭാവത്തിൽ അവനെ നോക്കി.. നീ ഇന്ന് രാവിലെ പറയാൻവന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാത്തതിന്.... അതുകൊണ്ടല്ലേ വിനയ് സർ ആണ് നിന്റെ വിനു ഏട്ടൻ എന്ന് അറിയാൻ പറ്റാഞ്ഞത്.. അവൻ തലകുനിച്ചുകൊണ്ടു പറഞ്ഞു. ഭവി.. നീ എന്നോടൊരിക്കലും സോറി പറയരുത്... അതെനിക്ക് സഹിക്കാൻ പറ്റില്ലെടാ... എന്റെ മനസിൽ നിന്റെ സ്ഥാനം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാൻ അറിയില്ല.. കാരണം നീ എന്നെ മനസ്സിലാക്കിയതുപോലെ മറ്റാരും എന്നെ മനസ്സിലാക്കിയിട്ടില്ല... മായയല്ലാതെ...

ഇന്ന് പെട്ടെന്ന് വിനു ഏട്ടൻ അങ്ങനൊക്കെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ലേടാ... അതാ നിയന്ത്രിക്കാൻ പറ്റാഞ്ഞത്... പീലീ പറഞ്ഞുനിർത്തി... സാരമില്ലടാ.. പിന്നേ വിനയ് സാറിന്റെ ദേഷ്യം സത്യങ്ങൾ അറിയുമ്പോൾ തീരാവുന്നതേയുള്ളു... സ്വന്തം ചോരതന്നെ ചെയ്ത ചതിയിൽ അകപ്പെട്ടതല്ലേ... ഭവി പറഞ്ഞു. ഇല്ലെടാ എനിക്കും ഒരിക്കലും വിനു ഏട്ടനോട് ദേഷ്യവും വെറുപ്പുമൊന്നും തോന്നിയിട്ടില്ല.. സഹതാപം മാത്രം.... പീലു നിഷ്പ്രഭമായി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. മ്മ്മ്.. അതുപറഞ്ഞപ്പോഴാ മായ എന്തുപറയുന്നു... നമ്മുടെ കാര്യം പറഞ്ഞോ? വിഷയം മാറ്റിക്കൊണ്ട് ഭവി ചോദിച്ചു.. പറഞ്ഞു.... അവൾക്കൊത്തിരി സന്തോഷമായി.. പാവം ഒത്തിരി അനുഭവിച്ചിട്ടുണ്ട്... അവളുടെ ലൈഫ് ഓർക്കുമ്പോൾ ഒരു സങ്കടം...

എനിക്കിപ്പോ നീയും അമ്മയുമൊക്കെയില്ലേ അവൾക്കു മാത്രം ഒരു ലൈഫ് ഇല്ലാല്ലോ? പീലീ നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു.. എല്ലാം ശരിയാകുമെടാ.. അവളെ നമുക്ക് വീട്ടിലേയ്ക്കു കൊണ്ടുപോകണം.... സുചിക്കുട്ടിക്ക് ഒത്തിരി സന്തോഷമാകും.. എന്റെ പെങ്ങളുട്ടി ആയിട്ട്... ഒന്നു കണ്ണ് ചിമ്മി ഭവി പറഞ്ഞു... പീലിയും അവന്റെ ചിരിയിൽ പങ്കുചേർന്നു... അപ്പോഴെല്ലാം അവൾ അവനെ നോക്കിക്കാണുകയായിരുന്നു.... എത്ര പോസിറ്റീവ് ആയിട്ടാണ് അവനോരോ കാര്യത്തെയും കാണുന്നത്... അവളോർത്തു... വൈകുന്നേരം ഫ്ലാറ്റിൽ എത്തുമ്പോൾ മായ ചായയ്ക്കുള്ള പണിത്തിരക്കിലായിരുന്നു.. അകത്തേയ്ക്കു കയറിയപ്പോഴേ നല്ല ഉള്ളിവടയുടെ വാസന ഒഴുകിവന്നു.. റൂമിൽ ചെന്നു ഫ്രഷായി കിച്ചണിലേയ്ക് ചെന്നപ്പോഴേയ്കും അവൾ എല്ലാം വറുത്തുകോരി പാത്രത്തിലേക്കു പകർന്നിരുന്നു...

എന്നെ കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഒരു കപ്പ്‌ ചായ ഫ്ലാസ്കിൽനിന്നും പകർന്നു എനിക്ക് നേരെ നീട്ടി... ആഹാ ഇന്നെന്താ ഒരു ഉള്ളിവട.... പീലീ പ്ലേറ്റിൽ നിന്നും ഒരു ഉള്ളിവടയെടുത്തു കടിച്ചുകൊണ്ട് ചോദിച്ചു.. മ്മ്... എനിക്ക് തോന്നി... ഒരു സന്തോഷത്തിന്.... പീലിയ്‌ക്കൊപ്പം ചായ കിടിച്ചുകൊണ്ടവൾ പറഞ്ഞു.. ആഹാ... അപ്പോൾ ടൂറൊക്കെ കഴിഞ്ഞു വന്നപ്പോൾ ആളാകെ സന്തോഷത്തിലാണല്ലോ? ആ.... അതും ഒരു കാര്യമാണ്... നീ പറഞ്ഞപോലെ പുറത്തൊക്കെപ്പോയി ഒന്നു ചുറ്റിവന്നപ്പോൾ മനസ്സിനൊരുന്മേഷമൊക്കെ തോന്നുന്നുണ്ട്.. പിന്നേ നിന്റെ കാര്യം... നിനക്ക് ഭവിയെപ്പോലെ നല്ലൊരു കൂട്ട് കിട്ടിയില്ലേ... എന്നെപോലെ ജീവിതം വഴിമുട്ടിപ്പോകുമോയെന്നായിരുന്നു എന്റെ വേവലാതി... മായ പറഞ്ഞു.. പോടീ.. നിന്റെ ജീവിതം വഴിമുട്ടിയെന്നു ആരാ പറഞ്ഞേ.....

നിനക്ക് മുന്നിൽ ഇനിയും നല്ല ഒരു കാലയളവ് ഉണ്ട്. നിന്നെ വഞ്ചിച്ച അവനിപ്പോൾ സുഖിച്ചു കഴിയല്ലേ.. അപ്പോൾ നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ തോറ്റതിന് തുല്യമാകുന്നത്... പീലീ അവളുടെ മുടിയിൽ തഴുകു ആശ്വാസോപ്പിച്ചുകൊണ്ട് പറഞ്ഞു... നീ പറഞ്ഞത് ശരിയാടി.. അവനിപ്പോ സുഖിക്കയാ... ഞാൻ വെറും മണ്ടി.. അവനെ വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു അവന്റെ കൽക്കെഴിൽ ജീവിതം ഹോമിച്ചു.. ഇനിയില്ലെടി... ഞങ്ങൾ ബാംഗ്ലൂരിൽ സ്റ്റേ ചെയ്ത ഹോട്ടലിൽ വെച്ച് അവനെ കണ്ടു.. കൂടെ ഒരു പെണ്ണും മറ്റൊരു ആളും ഉണ്ടായിരുന്നു.. .ആദ്യം അതൊരു ഷോക്ക് ആയിരുന്നു പിന്നേ മനസ്സിലായി എന്നെ സ്നേഹിക്കാത്ത ആളെ ഞാൻ എന്തിന് ഓർത്തു കരയണം... ഒരു നിമിഷം അറിയാതെ ഒരു തേങ്ങൽ പുറത്തേയ്ക്കു വന്നു.. മായേ.. എടി.. നീ എന്തിനാ വിഷമിക്കണേ... നീ പറഞ്ഞതാ ശരി.. എടി.. ആ പെണ്ണിനെ ഞാൻ എവിടോ കണ്ട പരിചയം തോന്നി..

പക്ഷേ ആരാന്നു അങ്ങ് ഓർമകിട്ടുന്നില്ല. മായ പറഞ്ഞു.. അതൊക്കെ വിട്... നീയെന്താ എനിക്ക് കൊണ്ടുവന്നേ... പീലീ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.. വാ കാണിച്ചുതരാം... മായ അവളെയും വിളിച്ചുകൊണ്ട് റൂമിലേയ്ക്ക് കയറി... ഒരുപാട് നേരം അവരിരുവരും സംസാരിച്ചിരുന്നു... രണ്ട് ദിവസത്തെ വിശേഷങ്ങൾ ഒറ്റയിരുപ്പിനു പങ്കുവെച്ചു.. രാത്രി കിടക്കാൻ നേരം മായ അവിടെയൊക്കെ വച്ചെടുത്ത ഫോട്ടോസ് പീലിയെ കാണിക്കുകയായിരുന്നു.. ബാംഗ്ലൂരിൽ ഹോട്ടലിൽ നൈറ്റ് ഒരു ഡിജെ പാർട്ടിയിൽ പങ്കെടുത്ത വിശേഷങ്ങളും ഫോട്ടോസും കാണിക്കുന്നതിനിടയിൽ ഒരു പിക്കിൽ പീലിയുടെ കണ്ണുടക്കി... എടി.. ഈ പിക്ക്.... അതിലേയ്ക്ക് ചൂണ്ടി അവൾ ചോദിച്ചു.. ഓഹ്.. ഇത് ഞാൻ നിന്നെക്കാണിക്കാൻ എടുത്തതാ.. ഇതാ എന്റെ x-ഹസ്ബൻഡ്.... കൂടെ ഒരു പെണ്ണും ചെറുക്കനും ഉണ്ടായിരുന്നെന്ന് പറഞ്ഞിരുന്നില്ലേ..

അതാ ഈ പാർട്ടീസ്... ഫോട്ടോയിലെ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും ചൂണ്ടി മായ പറഞ്ഞു.. എടി... ഈ പെൺകുട്ടി.. ഇത് വിധു ചേച്ചിയാടി... പീലീ പറഞ്ഞു.. ങേ..... വിധുവോ..... അവൾ ഒന്നുകൂടി ഫോട്ടോയിലേയ്ക് നോക്കി... പീലീ അപ്പോഴേയ്ക്കും തന്റെ ഫോണിൽ പ്രഭുവും വിധുവും ഒരുമിച്ചുള്ള പിക് എടുത്തു കാട്ടി... അതേടി നീ പറയുമ്പോലെ ഇത് വിധു ആണല്ലോ... ഞാൻ നേരിട്ട് അന്ന് കല്യാണത്തിനല്ലേ കണ്ടിട്ടുള്ളു.. അതാടാ പറഞ്ഞേ ഞാൻ എവിടെയോ കണ്ടിട്ടുടെന്ന്... മായ പറഞ്ഞു. ഇത് നിന്റെ ഹസും ഇത് വിധുച്ചേച്ചി.. പിന്നേ ഇയാൾ ഇയാളാടാ രാഹുൽ..... പീലീ പറഞ്ഞു.. മ്മ്...... നീ പറഞ്ഞതൊക്കെ ശരിതന്നെ. ബട്ട്‌ ഇവര് മൂന്നും അത്ര വെടിപ്പുള്ള പാർട്ടീസ് അല്ല.. അതുപോലാ അന്ന് കണ്ടത്. മായ കൂട്ടിച്ചേർത്തു.. അന്ന് കിടന്നെങ്കിലും ഉറക്കം അത്ര അവളെ കടാക്ഷിച്ചില്ല.. ആ ഫോട്ടോയും വിധുവും രാഹുലുമൊക്കെയായിരുന്നു അവളുടെ മനസിൽ....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story