♥️ മയിൽ‌പീലി ♥️ ഭാഗം 26

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഇത് നിന്റെ ഹസും ഇത് വിധുച്ചേച്ചി.. പിന്നേ ഇയാൾ ഇയാളാടാ രാഹുൽ..... പീലീ പറഞ്ഞു.. മ്മ്...... നീ പറഞ്ഞതൊക്കെ ശരിതന്നെ. ബട്ട്‌ ഇവര് മൂന്നും അത്ര വെടിപ്പുള്ള പാർട്ടീസ് അല്ല.. അതുപോലാ അന്ന് കണ്ടത്. മായ കൂട്ടിച്ചേർത്തു.. അന്ന് കിടന്നെങ്കിലും ഉറക്കം അത്ര അവളെ കടാക്ഷിച്ചില്ല.. ആ ഫോട്ടോയും വിധുവും രാഹുലുമൊക്കെയായിരുന്നു അവളുടെ മനസിൽ.... പിന്നെയുള്ള ദിവസങ്ങളിൽ വിനയുടെ ഭാഗത്തുനിന്നും വലിയ പ്രശ്നങ്ങളൊന്നുംതന്നെ ഉണ്ടായില്ല... എങ്കിലും ഇടയ്ക്ക് വീണുകിട്ടുന്ന അവസരങ്ങൾ പാഴാക്കിയുമില്ല.. ഇതിനൊക്കെയിടയിലും ഭവിയും പീലിയും തമ്മിലുള്ള പ്രണയം തീവ്രമായിക്കൊണ്ടിരുന്നു.. ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു... മായയാണ് ദിവസവും ഓഫീസിൽ നിന്നും നേരത്തെ ഫ്ലാറ്റിൽ എത്തുന്നത്.... കമ്പനി വക ബസ് ഉള്ളതുകൊണ്ട് അവൾക്കു നേരത്തെ ഇങ്ങെത്താം.. പീലിയെ ഭവി ബൈക്ക് എടുക്കുന്ന ദിവസം ഫ്ലാറ്റിൽ ആക്കിയിട്ടാണ് പോകുന്നത്. അല്ലാത്തപ്പോൾ ബസിലും..

ഓഫീസിൽ നിന്നും വന്നു ഫ്രഷ് ആയ ശേഷം ചായ കൂട്ടിക്കൊണ്ടുനിന്നപ്പോഴാണ് മായ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.. ഹേ... ഇവളിന്നു നേരത്തെ എത്തിയോ? മണി 5 ആകുന്നതല്ലേയുള്ളു... ബസിൽ വരുന്നെന്നു പറഞ്ഞിട്ട്.... വാച്ചിലേയ്ക് നോക്കി പറഞ്ഞുകൊണ്ട് അവൾ ഡോർ തുറന്നു... ഡോർ തുറന്നപ്പോൾ ഒരാൾ തിരിഞ്ഞുനിന്നു ഫോൺ ചെയ്യുന്നതാണ് കണ്ടത്. അങ്ങനെ വിസിറ്റർസ് ഒന്നും ഫ്ലാറ്റിൽ വരാറില്ല. വല്ലപ്പോഴും ഭവിയാണ് ഇപ്പോൾ വരുന്നത്. ഇതെന്തായാലും അവനല്ലല്ലോ? ഇങ്ങനെ സംശയിച്ചു നിന്നപ്പോഴാണ് അയാൾ തിരിഞ്ഞത്... പത്തുമുപ്പതു വയസ്സ് തോന്നിയ്ക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ.. കണ്ടാൽ ഒരു വെൽ സെറ്റൽഡ് ലുക്കുണ്ട്.. അവളൊരു നിമിഷം ആലോചിച്ചു... പെട്ടെന്ന് ആളെ മനസ്സിലായപ്പോൾ പെട്ടെന്ന് മുഖം മങ്ങി.. പ്രഭുവേട്ടൻ.... പീലിയുടെ ഏട്ടൻ... അവൾ മനസിൽ പറഞ്ഞു. എന്താ മായ ഇങ്ങനെ നോക്കുന്നെ? എന്നെ മനസ്സിലായില്ലേ... ഞാൻ പ്രഭു... പീലിയുടെ ബ്രദർ ആണ്.. അയാൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.. മ.. മനസ്സിലായി.. മായ പറഞ്ഞു.. എന്താടോ എന്നെ അകത്തേയ്ക്കു വിളിക്കാത്തത്? ഞാൻ വന്നത് ഇഷ്ടമായില്ലേ? അവൻ ചോദിച്ചു. ഇ.. ഇല്ല.... അങ്ങനൊന്നുമില്ല... പെട്ടെന്ന് കണ്ടപ്പോ മനസ്സിലായില്ല..

അകത്തേക്കു വരൂ... അവൾ അകത്തേയ്ക്കു മാറിക്കൊണ്ട് അവനെ ക്ഷണിച്ചു.. പ്രഭു അകത്തേയ്ക്കു കയറി ചുറ്റുമൊന്നു വീക്ഷിച്ചു... ഡബിൾ ബെഡ്‌റൂം ഫ്ലാറ്റ് ആണ്. ഹാളിൽ നിന്നാൽ കിച്ചൻ കാണാം. അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ട്.. അവനോർത്തു. ഇരിക്കൂ... അടുത്തുള്ള സോഫ കാട്ടി അവൾ പറഞ്ഞു. മായയുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. താങ്ക്സ്.... പ്രഭു ഇരുന്നുകൊണ്ട് പറഞ്ഞു... ചായ എടുക്കട്ടേ... ഇപ്പോൾ ഒന്നും വേണ്ട... പീലീ ഇവിടില്ലേ... അതുചോദിക്കുന്നതിനോടൊപ്പം അവന്റെ കണ്ണുകൾ അകത്തേയ്ക്കു അവൾക്കായി പരതുന്നുണ്ടായിരുന്നു.. ഇല്ല.. അവൾ വരാൻ സമയമായതേയുള്ളു.. തനിക്ക് മുന്നിലുള്ള ചെയറിനു പിന്നിലായി നിൽക്കുന്ന പെൺകുട്ടിയെ അവൻ നോക്കിക്കാണുകയായിരുന്നു. കുളിച്ച് മുടി തോർത്തിട്ടു കെട്ടിയിരിക്കുന്നു. വെളുത്തു മെലിഞ്ഞ , തന്റെ പീലിയുടെ അതേ പ്രായത്തിലുള്ള കുട്ടി.. കണ്ണുകളിൽ വിഷാദച്ചുവ പടർന്നിരിക്കുന്നു. നെറ്റിയിലെ ഭസ്മക്കുറി അവളുടെ മുഖത്തിന്‌ തിളക്കം കൂട്ടുന്നു..

ഇയാളെന്താ അവിടെത്തന്നെ നിൽക്കുന്നത് ഇവിടിരിക്ക്.. നിലത്തേയ്ക് ദൃഷ്ടിയൂന്നിനിൽക്കുന്ന അവളോട്‌ പ്രഭു പറഞ്ഞു. വേണ്ട... ഞാൻ ഇവിടെ നിന്നോളം.. അവൾ പറഞ്ഞു.. അന്നത്തെ സംഭവം സത്യത്തിൽ എനിക്കൊരു ഷോക്ക് ആയിരുന്നു.. എന്റെ പെങ്ങൾ അങ്ങനൊരു സാഹചര്യത്തിൽ .... ഞാൻ ആകെത്തകർന്നുപോയി... അതിനൊപ്പം വധുവിനെ പഴിചാരകൂടി ചെയ്‌തപ്പോൾ എന്റെ നിയന്ത്രണം തെറ്റിപ്പോയി... ഒരു മുഖവുരയുമില്ലാതെ പ്രഭു പറഞ്ഞു തുടങ്ങിയപ്പോൾ മായ അവനെ ഒന്നു നോക്കി... വീണ്ടും പീലിയെ കുറ്റപ്പെടുത്താനുള്ള വരാവണോയെന്നു ഒരുനിമിഷം ശങ്കിച്ചു.. ഡോക്ടർ.. പ്ലീസ്... ചെയ്യാത്ത തെറ്റിന് ഒരുപാട് അനുഭവിച്ചു ആ പാവം.. ഇനിയും അതൊക്കെപ്പറഞ്ഞു അവളെ കുറ്റപ്പെടുത്താനാണ് ഈ വരവെങ്കിൽ ദയവുചെയ്ത് അവൾ വരുന്നതിനു മുൻപേ പോകണം.. ആകെ തകർന്നു... എല്ലാം നഷ്ടപെട്ടവളെപ്പോലെയാ ആ പാവം ഇവിടേയ്ക്ക് വന്നത്... ഒന്നും മറക്കാൻ പറ്റില്ല എങ്കിലും ഒരുവിധം പുതിയ ലൈഫ് ആയിട്ട് അവൾ അഡ്ജസ്റ്റ് ചെയ്തുവരാ... പ്ലീസ്‌ ഇനിയും അവളെ സങ്കടപ്പെടുത്തരുത്.. പ്രഭുവിനോടായി അവൾ പറഞ്ഞു.. ഏയ്... ഇല്ലെടോ.. ഒരിക്കലും എന്റെ പീലിയെ സങ്കടപ്പെടുത്താനോ കുറ്റപ്പെടുത്താനോ വന്നതല്ല..

ഇയാൾക്കറിയോ ഞാനും പീലിയും തമ്മിൽ പത്തുവയസ്സെങ്കിലും വ്യത്യാസം കാണും.. ദാ.. ഈ കൈയിലാ അവളെ ഞാൻ കോരിയെടുത്തു നടന്നേ... വലുതായി ഞാൻ ഹോസ്റ്റലിലേയ്ക് മാറുംവരെ എന്റെ മടിയിൽ തലചായ്ച്ചാ അവൾ ഉറങ്ങിയിരുന്നെ... അമ്മയെക്കാളും അച്ഛായെക്കാളും എന്നെയാണ് ഇഷ്ടംന് അവളെപ്പോഴും പറയും.. അത്രക്ക് എന്നെ ഇഷ്ടമാണവൾക്കു.. എന്നിട്ടും തെറ്റ് പറ്റിയെങ്കിൽകൂടി അത് പറഞ്ഞു തിരുത്തേണ്ട ഞാൻ അവളെ തള്ളിക്കളഞ്ഞു.. ഭാര്യയെ അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എനിക്ക് ഈ ഇരുപത്തിരണ്ടുവര്ഷം എന്റെ നിഴലായി നടന്ന കൂടപ്പിറപ്പിനെ മനസിലാക്കാനായില്ല.. തെറ്റുപറ്റിപ്പോയി... അന്ന് പോലീസ്‌സ്റ്റേറ്റിനിൽ നിന്നും വിധു എന്നെ അവളുടെ വീട്ടിലേയ്ക്കു കൂട്ടിപ്പോയി.. തിരികെ വന്നപ്പോഴേയ്കും ഞാൻ അറിഞ്ഞത് അവൾ ഇവിടേയ്ക്ക് വന്നെന്നാണ്. വിധുവിന്റെ വാക്ക് കേട്ടു നിസ്സഹായനായ എനിക്ക് അപ്പോൾ പീലിയെ ഒന്നു വിളിക്കാൻ കൂടി പറ്റിയില്ല... അതുപറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനാകുന്നതവൾ കണ്ടു..

എന്നിട്ടിപ്പോ പെട്ടെന്ന് സ്നേഹം വരാനെന്താ കാര്യം? മായ ചോദിച്ചു.. അവളെ കണ്ടെന്നു വിനയ് പറഞ്ഞപ്പോൾ പലതവണ വരാൻ തോന്നിയതാണ് പക്ഷേ എന്തോ ഫേസ് ചെയ്യാൻ വിഷമം തോന്നി.. അതും പറഞ്ഞു നിവർന്ന പ്രഭു കണ്ടത് ഇതെല്ലാം നോക്കി നിൽക്കുന്ന പീലിയെയാണ്.. കണ്ണെല്ലാം നിറഞ്ഞു മുഖമൊക്കെ ചുവന്നുള്ള നിൽപ്പുകണ്ടപ്പോഴേ മനസ്സിലായി എല്ലാം കേട്ടെന്ന്.. പ്രഭുവിന്റെ കണ്ണുകളുടെ കൂടെ പോയപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന പീലിയെ മായ കണ്ടത്. പ്രഭു പീലിയുടെ അടുത്തേയ്ക്കു ചെന്നു. മോളെ ... പീലീ... അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു വിളിച്ചു.. പീലിയ്ക്കു അപ്പോഴും വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല.. തുറന്നുകിടന്ന ഡോറിലൂടെ അകത്തേയ്ക്കു കയറിയപ്പോഴാണ്. അകത്തു സംസാരം കേട്ടത്... ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ അവൾക്കധികം സമയം വേണ്ടിവന്നില്ല.. ഒരുനിമിഷം വിശ്വസിക്കാനായില്ല എന്നാൽ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ മുന്നോട്ടുവെച്ച കാലുകൾ നിശ്ചലമായി.

ഒരുനിമിഷം ഇരുവരും പരസ്പരം നോക്കിനിന്നു. പീലീ നോക്കിക്കാണുകയായിരുന്നു.. എപ്പോഴും തിളങ്ങിനിന്ന മിഴികളോട് കൂടിയ തന്റെ ഏട്ടനെ... എന്നാൽ ഇന്ന് ആ മിഴികളുടെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.. ആ ചുറുചുറുക്ക് നഷ്ടമായിരിക്കുന്നു.. എനിക്ക് തെറ്റുപറ്റിപ്പോയി മോളേ... നിന്നെ മനസ്സിലാക്കാൻ വൈകിപ്പോയി.. അതുപറയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ പീലിയുടെ ഉള്ളിൽ വിങ്ങലായി മാറി. ഏട്ടാ... എന്തായിത്? അവന്റെ മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു.. ഏട്ടനും പെങ്ങൾക്കും ഇടം നൽകിക്കൊണ്ട് മായ പതിയെ കിച്ചണിലേയ്ക് വലിഞ്ഞു. മോളായിരുന്നു ശരി.. അവളെ ഞാൻ അന്ധമായി വിശ്വസിച്ചുപോയി.... ഈ ഏട്ടന് തെറ്റുപറ്റിപ്പോയി ക്ഷമിക്കെടാ... ഇത്രയും തകർന്ന അവസ്ഥയിൽ തന്റെ ഏട്ടനെ അവൾ ആദ്യമായി കാണുകയായിരുന്നു......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story