♥️ മയിൽ‌പീലി ♥️ ഭാഗം 27

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഏട്ടാ... എന്തായിത്? അവന്റെ മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു.. ഏട്ടനും പെങ്ങൾക്കും ഇടം നൽകിക്കൊണ്ട് മായ പതിയെ കിച്ചണിലേയ്ക് വലിഞ്ഞു. മോളായിരുന്നു ശരി.. അവളെ ഞാൻ അന്ധമായി വിശ്വസിച്ചുപോയി.... ഈ ഏട്ടന് തെറ്റുപറ്റിപ്പോയി ക്ഷമിക്കെടാ... ഇത്രയും തകർന്ന അവസ്ഥയിൽ തന്റെ ഏട്ടനെ അവൾ ആദ്യമായി കാണുകയായിരുന്നു.... എപ്പോഴും തനിക്ക് ധൈര്യം പകരാറുള്ള താങ്ങായി നിൽക്കാറുള്ള മനുഷ്യൻ ഇന്ന് ഒരു താങ്ങിനായി കേഴുന്നു.. ചുമൽ നനചൂർന്നിറങ്ങുന്ന അവന്റെ കണ്ണുനീർ പൊള്ളിക്കുന്നത് തന്റെ ഹൃദയമാണെന്നവൾ ഓർത്തു. ആദ്യമായാണ് ഒരു ആൺകുട്ടി കരയുന്നത് ഞാൻ കാണുന്നത്.. അതും തന്റെ എല്ലാമെല്ലാമായ ഏട്ടൻ... ഇന്നാദ്യമായി അവളുടെ മനസിൽ വിധുവിനോടുള്ള പകയെരിഞ്ഞു.. തന്റെ ഏട്ടന്റെ കണ്ണുനീരിനു പകരം അവൾ ആർത്തുകരയുന്നതു കാണണമെന്ന് ആഗ്രഹിച്ചു...

ചായയും സ്നാക്സുമായി അവിടേയ്ക്കു വന്ന മായയുടെ ഉള്ളും അതുകണ്ടഒരുനിമിഷം തുളുമ്പി. ഇനിയും അവരെ ഇങ്ങനെ നിർത്തുന്നത് നന്നല്ലെന്നു മനസ്സിലായപ്പോൾ അവൾ അവരെ വിളിച്ചു. ആഹാ... ! രണ്ടാളും കൊള്ളാം ഇവിടെ ഈ വാതിൽക്കൽ നിന്നു സെന്റി ആണോ? വന്നേ വാ ചായ കുടിക്കാം.. മായയുടെ സംസാരമാണ് അവരെ പിന്തിരിപ്പിച്ചത്.. പീലിയുടെ ചുമലിൽനിന്നും മുഖമുയർത്തി കണ്ണുകൾ തുടച്ചു തിരിഞ്ഞ പ്രഭു നേരെ നോക്കിയത് മായയുടെ മുഖത്തായിരുന്നു.. താൻ കരഞ്ഞത് അവൾ കണ്ടെന്നു മനസ്സിലായപ്പോൾ ചെറിയൊരു ചമ്മൽ തോന്നി.. വാ ഏട്ടാ.. ചായ കുടിക്കാം... ആ ഏട്ടാ.. ഏട്ടനറിയോ ഈ മായയുണ്ടല്ലോ ഒരു നല്ല ചായ സ്പെഷ്യലിസ്റ്റാ... എന്നും വെറൈറ്റി സ്‌നാക്‌സും കാണും... ഇന്നെന്താടി സ്പെഷ്യൽ?? പീലീ പ്രഭുവിന്റെ അവസ്ഥ മനസ്സിലാക്കി അവനെയും വിളിച്ചു ടേബിളിനടുത്തേയ്ക് കൊണ്ടുപ്പോയി..

ദാ നോക്ക്... മായ മൂടിവെച്ചിരുന്ന പ്ലേറ്റ് തുറന്നുകൊണ്ട് പറഞ്ഞു.. ഹായ്.. നല്ല ചൂട് ഇലയട.... പീലീ ഒരെണ്ണം എടുത്തു ഇലകളഞ്ഞുകൊണ്ട് പറഞ്ഞു.. മുഖം കഴുകി ഗ്ലാസ്‌ കണ്ണിലേക്കു വെച്ചുകൊണ്ട് പ്രഭു പീലിയ്ക്കടുത്തേയ്ക് വന്നു.. ദാ ഏട്ടാ ... കഴിച്ചിട്ട് എങ്ങനുണ്ടെന്നു പറയ്... അവൾ തന്റെ കൈയിലിരുന്ന അട അവന് നൽകിക്കൊണ്ട് പറഞ്ഞു.. അപ്പോഴേയ്ക്കും മായ ഒരു ഗ്ലാസിൽ ചായ പകർന്നവന് നൽകി.. ചൂട് അട ചെറിയ പിസ് ആയി ഒടിച്ചു പതിയെ വായിലേയ്ക്ക് വെച്ചുകൊണ്ട് പ്രഭു പറഞ്ഞു.. നന്നായിട്ടുണ്ടെടോ... എത്ര നാളായെന്നറിയോ ഇതൊക്കെ കഴിച്ചിട്ട്... നമ്മൾ കുഞ്ഞിലേ നാട്ടിൽ പോയപ്പോ കഴിച്ച ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്... ആ കൊതിയിൽ കഴിഞ്ഞ വർഷം കൊച്ചിയിലൊരു കോൺഫെറെൻസിനു പോയപ്പോൾ അവിടുത്തെ ഹോട്ടലിൽ നിന്നും ഒന്ന് മേടിച്ചുകഴിച്ചു.. ഒട്ടും രുചിയില്ലായിരുന്നു..

വെറുതേ കാശ് പിഴുങ്ങാൻ ഇലയടയെന്ന ലേബൽ ആത്രേള്ളൂ.. വാതോരാതെ സംസാരിച്ചുകൊണ്ട് ആസ്വദിച്ചു ഇലയട കഴിക്കുന്ന പ്രഭുവിനെ ഒരുനിമിഷം മായയും പീലിയും നോക്കിയിരുന്നു.. ദുഖത്തിന്റെ കരിമ്പടം പുതച്ചിരുന്ന ആ കണ്ണുകളിൽ വീണ്ടും വെളിച്ചം എത്തിനോക്കുന്നതു അവർ സന്തോഷത്തോടെ നോക്കിക്കണ്ടു.... എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംഷ പീലിയിലുണ്ടായിരുന്നു.. എന്നാൽ വീണ്ടും അതൊക്കെ അവനെ ഓര്മിപ്പിച്ചുവിഷമിപ്പിക്കാനും വയ്യ... പ്രഭുവിനും ഉള്ളിലുള്ളതൊക്കെ ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു.. ആരോടും ഒന്നും പറയാതെ വീർപ്പുമുട്ടി..... ഏട്ടാ.... ഇന്ന് പോകണ്ട.. രണ്ടു ദിവസം എന്റെ കൂടെ നിൽക്കോ? പീലീ ചോദിച്ചു... മ്മ്.. എന്റെ മോളുടെ കൂടെ കുറച്ചു നേരം ചെലവഴിക്കണം... പിന്നെ അതിനു കഴിഞ്ഞില്ലെങ്കിലോ എന്നാ എന്റെ ഭയം.. പ്രഭു എന്തോ ആലോചിച്ചെന്നപോലെ പറഞ്ഞു.. എന്താ ഏട്ടാ ഈ പറയുന്നേ? ഏട്ടനെന്താ പറ്റിയെ? എന്തേലും സീരിയസ് ടെൻഷൻ ഉണ്ടോ? അവന്റെ ഭാവം കണ്ടെന്നോണം അവൾ തിരക്കി..

പറയാടാ.. അതിനാ ഞാൻ ഇപ്പോൾ ഓടി വന്നേ .... നിന്റെ വിഷമഘട്ടത്തിൽ ഞാൻ നിന്നെ സങ്കടപെടുത്തിട്ടേയുള്ളു.. വിശ്വസിച്ചില്ല... അതിന്റെ ശിക്ഷ ആയിരിക്കും മോളേ ഇപ്പോൾ ഞാൻ ഓരോ നിമിഷവും നീറുന്നത്... പ്രഭു എല്ലാം തുറന്നുപറയാൻ തയ്യാറെടുക്കുകയായിരുന്നു.. അന്ന് ആ സംഭവത്തിനുശേഷം വിധുവിനോപ്പം രണ്ടുമൂന്നുദിവസം നാട്ടിലായിരുന്നു.. അവൾ എന്നെ കൂടുതൽ ശ്രദ്ധിച്ചു... കൂടെനിന്നു ആശ്വസിപ്പിച്ചു.... തിരികെ വന്നപ്പോഴേയ്കും നീ പോയിക്കഴിഞ്ഞിരുന്നു... മീഡിയ ഒരുവിധം പബ്ലിസിറ്റി ആ ന്യൂസിന് കൊടുത്തിരുന്നു.. അതുകൊണ്ടുതന്നെ അമ്മയും അച്ഛയും ഹോസ്പിറ്റലിൽ പോകുന്നത് കുറച്ചു...എന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.. വിധു ഈ സ്ഥിതിയിൽ നാട്ടിൽ ഏതേലും ഹോസ്പിറ്റലിൽ കയറാൻ നിർബന്ധിച്ചു... അവൾക്കു ഒരു സ്മാർട്ട്‌ അപ്പ് തുടങ്ങണമെന്നും പറഞ്ഞു. അതിനായി അവളുടെ ഷെയർ ചോദിച്ചു. വീട്ടുകാർ കൊടുക്കുയും ചെയ്തു... എന്റെ ബാലൻസിൽനിന്നും ഒരു പ്രോപ്പർട്ടി ഓഫീസ് സ്പേസ് ആയി വാങ്ങാൻ പ്ലാൻ ഉണ്ടെന്നുപറഞ്ഞു കാശ് മേടിച്ചു...

എന്നെ ഇത്രയും സ്നേഹിക്കുന്ന ഭാര്യയുടെ ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതിച്ചു. എന്നാൽ അതോടെ എല്ലാം തകിടം മറിഞ്ഞു. വീട്ടിൽനിന്നും അവളുടെ ഷെയർ സ്വന്തം പേരിൽ എഴുതി മേടിച്ചു. എന്റെ കൈയിൽനിന്നും നല്ലൊരു തുകയും കൈക്കലാക്കി.. പതിയെ സ്വഭാവം മാറാൻ തുടങ്ങി.... പക്ഷേ യാദൃശ്ചികമായി അവൾക്കുവന്നൊരു ഫോൺ കാൾ ഞാൻ അറ്റൻഡ് ചെയ്തു. മറുതലയ്ക്കൽ നിന്നും കേട്ട കാര്യങ്ങൾ എന്റെ ദേഹം തളർത്തി.. അവളാണെന്നുകരുതി പറഞ്ഞതിൽനിന്നും അവർ തമ്മിൽ റിലേഷനിലാണെന്നു മനസ്സിലായി.. അത് എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു.. അതുചോദിച്ചു വഴക്കായി.. ദേഷ്യത്തിൽ എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞു. അതെന്നെ തളർത്തി... സത്യങ്ങളെല്ലാം വിളിച്ചുപറയുമെന്നായപ്പോൾ അവൾ വിദഗ്ദ്ധമായെന്നെ പൂട്ടി...ഞാൻ ഓർഗൻ ലോബിയിൽ മെമ്പർ ആണെന്നും ഹോസ്പിറ്റലിന്റെ മറവിൽ ഓർഗൻ ട്രാൻസ്ഫർ നടത്തുന്നുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി..

വെറും ഭീഷണിയല്ല കുറേ വ്യാജ തെളിവും സാക്ഷിയും പോലും എന്റെ മുന്നിൽ നിരത്തി.. ആരേലും അറിഞ്ഞാൽ എന്നെ കുടുക്കുമെന്നു പറഞ്ഞു.. ഞാൻ നോബിൾ ആയി കാണുന്ന എന്റെ പ്രൊഫഷൻ.. എന്റെ കരിയർ.... അതൊക്കെ പോയാൽ... പിന്നെ ഒരുനിയമത്തിനും ഞാൻ പിടികൊടുക്കില്ല. ഈ ജീവിതം പോലും വേണ്ടന്നുവെയ്ക്കും... പീലീ അവനെ മുഴുവൻ പറയാൻ അനുവദിക്കാതെ വായ പൊത്തി... വേണ്ട ഏട്ടാ.. എപ്പോഴും ബോൾഡ് ആയി മാത്രം കണ്ടിട്ടുള്ള എന്റെ ഏട്ടൻ ഇങ്ങനെ ഒളിച്ചോടാൻ പാടില്ല.. എല്ലാം ശരിയാകും... അവൾ പറഞ്ഞു.. പക്ഷേ എങ്ങനെ എന്ന ചോദ്യം അവൾക്ക് ഉള്ളിലും അവശേഷിച്ചു.. എന്നാലും അവന്ന്മുന്നിൽ പതറാതിരിക്കാൻ ശ്രമിച്ചു.. ഇല്ല മോളെ.. ഞാൻ ഇന്നുവരെ മെഡിക്കൽ എത്തിക്സിന് വിപരീതമായി ഒന്നും ചെയ്തിട്ടില്ല..

പക്ഷേ അവൾക്കുവേണ്ടി എന്ത് ചീപ്പ് വേലയും കാണിക്കാൻ ആളുണ്ട്.. അതുമതി ഒരു വല്യ പ്രശ്നത്തിന്.. മെഡിക്കൽ ഫീൽഡ് ആകുമ്പോ ഒരു ചെറിയ കാര്യം മതി എല്ലാം കൈവിട്ടുപോകും.. എനിക്കെന്തെങ്കിലും പറ്റിയാലും ആരെങ്കിലും സത്യം അറിയണ്ടേ.. അതാ മോളോട് പറഞ്ഞേ.. പ്രഭു പറഞ്ഞു.. മായയും നോക്കിക്കാണുവായിരുന്നു... സ്വന്തം ഭാര്യയെ ജീവനോളം സ്നേഹിച്ചു.. വിശ്വസിച്ചു... ഒടുവിൽ കോമാളിയായി മാറി... സ്നേഹം കൊണ്ട് തകർന്നവൻ.. അതേ.. താനും... സ്നേഹത്താൽ തകർക്കപെട്ടവൾ.. തന്നെക്കാളും സ്നേഹിച്ചവരാൽ വിശ്വസിച്ചവരാൽ പറ്റിയ്ക്കപ്പെടുമ്പോഴുള്ള വേദന... അത് തന്നെക്കാൾ നന്നായി ആർക്കാണ് മനസ്സിലാക്കാൻ കഴിയുക.. അവളോർത്തു.......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story