♥️ മയിൽ‌പീലി ♥️ ഭാഗം 28

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

മായയും പ്രഭുവിനെ നോക്കിക്കാണുവായിരുന്നു... സ്വന്തം ഭാര്യയെ ജീവനോളം സ്നേഹിച്ചു.. വിശ്വസിച്ചു... ഒടുവിൽ കോമാളിയായി മാറി... സ്നേഹം കൊണ്ട് തകർന്നവൻ.. അതേ.. താനും... സ്നേഹത്താൽ തകർക്കപെട്ടവൾ.. തന്നെക്കാളും സ്നേഹിച്ചവരാൽ വിശ്വസിച്ചവരാൽ പറ്റിയ്ക്കപ്പെടുമ്പോഴുള്ള വേദന... അത് തന്നെക്കാൾ നന്നായി ആർക്കാണ് മനസ്സിലാക്കാൻ കഴിയുക.. അവളോർത്തു... ഇല്ല ഏട്ടാ... ഒന്നുമുണ്ടാകില്ല.... നമുക്കെന്തെലും വഴിയുണ്ടാക്കാം.. ഇപ്പോൾ അതൊക്കെ വിട് ഏട്ടൻ പോയി കാറിൽ നിന്നും ഡ്രസ്സ്‌ എടുത്തിട്ട് വാ.. എന്നിട്ട് ഫ്രഷ് ആക്.. പീലീ ആ വിഷയം മാറ്റാനെന്നോണം പറഞ്ഞു.. ഏയ്... ഞാൻ പുറത്ത് ഏതേലും ഹോട്ടലിൽ റൂം എടുക്കാം മോളേ... നിങ്ങൾക്കു അതൊരു... പ്രഭു പറഞ്ഞു പൂർത്തിയാക്കും മുന്നേ പീലീ ഇടയ്ക്കു കയറി പറഞ്ഞു... ബുദ്ധിമുട്ടാകുമെന്ന് അല്ലേ.... അതേ വല്യ ബുദ്ധിമുട്ടാണ്.... ഒന്ന് പോയേ ഏട്ടാ.... ഏട്ടൻ ഇവിടെ ഞങ്ങളടുത്തു വന്നേച്ചു ഒരു അന്യനെ പോലെ വേറെ എവിടെലുമൊക്കെ പോയി നിന്നാലാണ് സങ്കടാവുക...

അവൾ പരിഭവത്തോടെ പറഞ്ഞു... പ്രഭു ആകെ കൺഫ്യൂഷനിലായി... കുറേ നാളുകൾക്കു ശേഷം കണ്ടതാണ് പെങ്ങളെ.. ഒരുപാട് നാളത്തെ പരിഭവങ്ങളും സ്നേഹവുമൊക്കെ പങ്കുവെയ്ക്കാനുണ്ട്... അതുകൊണ്ടുതന്നെ അവളുടെ കൂടെ ഇരിയ്ക്കാനാണ് ആഗ്രഹവും.... എന്നാൽ മറ്റൊരു പെൺകുട്ടി കൂടെ ഉള്ളതല്ലേ അതിനു ഒരു ബുദ്ധിമുട്ടാകാൻ പാടില്ല.. ഈ ചിന്ത അവനെ ആകെ സങ്കടത്തിലാക്കി... അതേ ഏട്ടാ... ഇത്രേടം വരെ വന്നേച്ചു ഏട്ടൻ ഇനി വേറെങ്ങും പോകണ്ട..... ഇവിടെ നിൽക്കു... പാവം പീലീ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... പ്രഭുവിന്റെ മനസ്സറിഞ്ഞെന്നോണം മായ പറഞ്ഞു.. കം ഓൺ ഏട്ടാ... ഇനി ഒന്നും ആലോചിക്കാനില്ല... പോയേ... ബാഗ് എടുത്തേച് വാ.... പീലീ കൊഞ്ചി പറഞ്ഞു... അല്ലേൽ വേണ്ട.. ഏട്ടൻ കീ ഇങ്ങു തന്നേ.. ഞാൻ പോയേച്ചും വരാം.... പ്രഭുവിനെ ഒന്നും പറയാൻ അനുവദിക്കാതെ അവൾ അവന്റെ കൈയിൽ നിന്നും കീ ബലമായി പിടിച്ചു വാങ്ങിക്കൊണ്ട് പോയി... ഈ പെണ്ണിന്റെ ഒരു കാര്യം.... തലയ്ക്കു കൈയും കൊടുത്തു ചിരിച്ചികൊണ്ടവൻ പറഞ്ഞു....

മായ ചായ കപ്പും പ്ലേറ്റും എടുത്തു കിച്ചണിലേയ്ക് നടന്നു.. അവൾ അതുവെച്ചു വന്നപ്പോൾ ഹാളിൽ വോൾ പിക്ചർസ് നോക്കി നിൽക്കുന്ന പ്രഭുവിനെയാണ് കണ്ടത്... മായ അങ്ങോട്ടേയ്ക്ക് വരുന്നതുകണ്ട പ്രഭു അവിടെ ഉള്ള ഡ്രയിങ്‌സ് ചൂണ്ടി ചോദിച്ചു..... ഇതൊക്കെ വരച്ചതാണോ? മേടിച്ചതാണോ.? എല്ലാം വരച്ചതല്ല..... ചിലതെല്ലാം എക്സിബിഷനു പോയപ്പോൾ മേടിച്ചതാ.. മായ പുഞ്ചിരിയോടെ പറഞ്ഞു.. ആഹാ ! അപ്പോൾ ഇയാള് വരയ്ക്കുമോ? വരയ്ക്കുമോന്നു ചോതിച്ചാൽ ചെറുതായിട്ട്... മായ പറഞ്ഞു.. ഈ പെയിന്റിംഗ് താൻ വരച്ചതാണോ? അവിടെ ഉണ്ടായിരുന്ന വരകളിൽ നിറവയറിൽ ചോരപ്പാടുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ പൈന്റിങ്ങിനു നേരെ വിരൽ ചൂണ്ടിയവൻ ചോദിച്ചു. അതേ... ഒരുനിമിഷം അത് നോക്കിനിന്നശേഷം അവൾ പറഞ്ഞു... പെട്ടെന്ന് അവളുടെ മുഖം മ്ലാനമാകുന്നതവൻ ശ്രദ്ധിച്ചു... എന്താടോ ഇവിടെ ഉള്ള മിക്ക പൈന്റിങ്‌സും ഹാർട്ട്‌ ബ്രെക്കിങ് ആണല്ലോ? അവൻ കളിയായി ചോദിച്ചു... നമ്മുടെ ഉള്ളിലുള്ളതല്ലേ വരയ്ക്കാൻ പറ്റുള്ളൂ..

ഇതുവരെ സന്തോഷമുള്ളൊരു പിക്ചർ എന്റെ സ്വപ്നങ്ങളിൽ പോലും തെളിയുന്നില്ല... അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഒന്നു തുളുമ്പിയൊയെന്നവൻ സംശയിച്ചു... അപ്പോഴേയ്ക്കും പീലീ ബാഗുമായി വന്നിരുന്നു.. ആ ഏട്ടൻ ഇവിടെത്തന്നെ നിക്കാണോ? വാ എന്റെ റൂമിൽ പോയി ഫ്രഷ് ആകൂ.. ഇത്രെയും യാത്ര ചെയ്തതല്ലേ എന്നിട്ടൊന്നു കിടന്നോ... അപ്പോഴേയ്ക്കും ഞങ്ങൾ രാത്രിലേക്കുള്ള ഫുഡ്‌ ആക്കാം... പീലീ മായയെ നോക്കി തമ്പ്സ് അപ്പ്‌ കാണിച്ചുകൊണ്ട് പറഞ്ഞു.. പ്രഭുവിനെപ്പോഴും മായ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ... അവൾക്കു താൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോന്ന് ഓർത്തുനിൽക്കയായിരുന്നു.. അവന്റെ നിൽപ്പുകണ്ടു പീലീ ഉന്തിത്തള്ളിയവനെ റൂമിലേക്കാക്കി.. പീലീ ഫ്രര്ഷ ആയി വന്നപ്പോളേക്കും മായ കിച്ചണിൽ കയറിയിരുന്നു.. പീലീ അവളെ പുറകിലൂടെ കെട്ടിപ്പിടിച്ചു.... അവളുടെ സന്തോഷം മനസ്സിലായെന്നോണം മായയുടെ മുഖത്തും പുഞ്ചിരി വിരിഞ്ഞു.. അതേടി ഞാൻ ഒത്തിരി സന്തോഷത്തിലാ...

എന്റെ ഏട്ടനെ വീണ്ടും എനിക്ക് തിരികെ കിട്ടി.. പക്ഷേ... ഏട്ടന്റെ അവസ്ഥ ഓർക്കുമ്പോൾ ആ സന്തോഷമൊക്കെ പോകാടി... പീലീ പറഞ്ഞു.. എന്തിനാടി ഇങ്ങനെ വിഷമിക്കണേ... എല്ലാം ശരിയാകും... ഇപ്പൊത്തന്നെ നോക്കിയേ പ്രഭു ഏട്ടൻ ഇത്ര പെട്ടെന്ന് സത്യങ്ങൾ അറിയുമെന്നും നിന്നെ തിരക്കിയിവിടെ വരുമെന്നുമൊക്കെ നീ കരുതിയതാണോ? എന്നിട്ടെന്തായി എല്ലാം അറിയുന്ന നിന്റെ ഗണേശൻ എല്ലാം ശരിയാക്കിയില്ലേ... അതുപോലെ ഓരോരുത്തരും നിന്നെ മനസ്സിലാക്കും.. മായ പറഞ്ഞു... മ്മ്.. അതേടി... ഇനി ഭവിയുടെ കാര്യം കൂടി ഏട്ടനോട് പറയണം.. ഏട്ടന് ഇഷ്ടമാകുമായിരിക്കുമല്ലേ? മായ കട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നതിൽനിന്നും ഒരു കഷ്ണം ക്യാരറ്റ് എടുത്തു കടിച്ചുകൊണ്ടവൾ തിരക്കി.. ഭാവിയെപോലെ ഒരു പയ്യനെ ആർക്കാടി ഇഷ്ടമാകാത്തത്? ഇനിയിപ്പോ നിന്റെ ഏട്ടന് ഇഷ്ടമായില്ലെങ്കിൽ നീ അവനെ മറക്കുമോ? ഒരു കുസൃതി ചിരിയോടെ മായ തിരക്കി.. ആ ചോദ്യം എനിക്ക് നന്നേ ബോധിച്ചു.... പിന്നെ ചോദിച്ച സ്ഥിതിയ്ക്ക് ഞാൻ ഉത്തരം പറഞ്ഞേക്കാം...

നീ പറഞ്ഞത് ശരിയാ... അവനെ പോലെ നന്മയുള്ള ഒരാളെ ജീവന്റെ പതിയാക്കാൻ കിട്ടുക മഹാഭാഗ്യമാണ്.. ഒന്നുമില്ലെന്നറിഞ്ഞിട്ടും എല്ലാവരാലും അവഗണിക്കപ്പെട്ടവളാണെന്നറിഞ്ഞിട്ടും എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചവനാണ് ഭവി... സത്യത്തിൽ ഇരുട്ടിലായിരുന്ന എന്റെ ജീവിതത്തിൽ വെളിച്ചം തെളിച്ചവൻ... അവനില്ലെങ്കിൽ ചിലപ്പോൾ ഈ പീലീ ഇതുപോലെ ഉണ്ടാകുമായിരുന്നില്ല... ഇനി എന്തിന്റെ പേരിലും അവനെ നഷ്ടമാകാൻ വയ്യെടി... ഇല്ല മോളേ... ഇനി നിന്റെ ജീവിതത്തിൽ ഒരു നഷ്ടവും ഉണ്ടാകാൻ ഈ ഏട്ടൻ ഇടവരുത്തില്ല... പ്രഭു അവിടേയ്ക്കു വന്നുകൊണ്ടു പറഞ്ഞു.. അപ്പോഴാണ് തങ്ങൾ പറഞ്ഞതൊക്കെ അവൻ കേട്ടിരിക്കുന്നുവെന്നവർ മനസ്സിലാക്കിയത്.. ഏട്ടാ.. അത്.. ഞാൻ... പീലീ എങ്ങനെ തുടങ്ങണമെന്നറിയാതെ കുഴങ്ങി..

വേണ്ടടാ.. എല്ലാം ഞാൻ കേട്ടു... എന്റെ പീലിയുടെ സന്തോഷമാണ് ഈ ഏട്ടന് വലുത്.. ഞാൻ കാരണമാണ് ഇപ്പോൾ നിനക്ക് ഈ അവസ്ഥ വന്നത്.. ഇനിയും ഒന്നിന്റെ പേരിലും നിന്റെ കണ്ണ് നിറയരുതെന്നു ഈ ഏട്ടന് നിര്ബന്ധമാണ്.. നിന്റെ ഭവിയെക്കാണാൻ നമുക്ക് നാളെ പോകാം . എനിക്കും കാണണം എന്റെ അനിയത്തിയെ ഇത്രയും സ്നേഹിക്കുന്ന ആളെ.... അവൻ പറഞ്ഞു... പീലീയ്ക്കു എന്തു പറയണമെന്നറിയില്ലായിരുന്നു.. സന്തോഷംകൊണ്ട് അവളുടെ മനസ്സും കണ്ണും നിറഞ്ഞു.. ഈ വാർത്ത ഉടനെത്തന്നെ ഭവിയെ അറിയിക്കാനായി അവൾ roomileykkodi. ഭവിയെ വിളിച്ചു പ്രഭു വന്നതും.. അവന്റെ അവസ്ഥയുമൊക്കെ പറഞ്ഞു.. ഏട്ടനും പെങ്ങളും ഒരുമിച്ചതിൽ ഭവി ഒരുപാട് സന്തോഷിച്ചു.. ഭവി... നാളെ ഏട്ടനുമായിട്ട് ഞാൻ വരും.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ... ഇത്രപെട്ടെന്ന് ഇങ്ങനൊക്കെ... അവൾക്കു വാക്കുകൾ പൂർത്തിയാകുന്നില്ലായിരുന്നു.. പീലു ഞാൻ പറഞ്ഞിട്ടില്ലേ.... നമ്മളൊരുമിക്കുമ്പോൾ എല്ലാവരുടെയും അനുഗ്രഹം കൂടെ കാണുമെന്ന്...

അതോടൊപ്പം നിന്നെ കരയിച്ച അവളെ വധുവിനെ വേരോടെ തകർക്കുമെന്ന്... എന്നാല് കേട്ടോ.... ഇത്രയും നമ്മളെ എത്തിച്ച നമ്മുടെ ഗണേശൻ താമസിയാതെ അവളുടെ പതനവും കാണിച്ചുതരും... നീ അപമാനിക്കപ്പെട്ടതിന്റെ നൂറിരട്ടി അവൾ നാണംകെടും... ഭവി പറഞ്ഞു... മ്മ്... അതുവേണം... ഇതുവരെ അവളുടെ നാശമൊന്നും ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല. എന്നാലിപ്പോ എന്റെ ഏട്ടനോട് അവൾ ചെയ്തത് കേട്ടപ്പോൾ എനിക്കും കാണണം അവളുടെ നാശം.. പീലീ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. പിന്നേ ഇതൊക്കെ കാണാൻ നടക്കുന്ന കൂട്ടത്തിൽ നമ്മളെ മറക്കല്ലേ.. ഒരു പാവം ഭവിയിവിടെ ഈ മയില്പീലിയും കാത്തിരിക്കുവാണെന്നു മറക്കല്ലേ... അവൻ കുസൃതിയോടെ പറഞ്ഞു.. ഇല്ലായെ.... ദിവസവും ഓർമിച്ചോളാമേ.... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നേ ഫോൺ വെച്ചേരെ... പാവം മായ ഒറ്റയ്ക്കു ഫുഡ്‌ ആക്കുവാ.. അങ്ങോട്ട് ചെല്ലട്ടെ... ശരിയെടി.. നാളെ വരുമ്പോ വിളിക്ക്.. അതുംപറഞ്ഞു ഭവി കാൾ കട്ട്‌ ചെയ്‌തു.......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story