♥️ മയിൽ‌പീലി ♥️ ഭാഗം 3

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

റെയിൽവേ സ്റ്റേഷനിൽ എത്തി ഓട്ടോ ഇറങ്ങി പുള്ളി തന്നെ ക്യാഷ് കൊടുത്തു. പേഴ്‌സ് എടുത്ത എന്നെ തടഞ്ഞു. എന്താടോ ഇത്? താൻ നല്ല പുള്ളിയാ ഫ്രണ്ട്‌സ് ആന്നു പറഞ്ഞിട്ട്. ഞാൻ ക്യാഷ് കൊടുത്തല്ലോ അത് മടക്കിത്തരാൻ നോക്കാണോ? ഏയ്‌! അങ്ങനൊന്നും ഇല്ല. ഞാനും കൂടി വന്നല്ലേ അതാ ഷെയർ ചെയ്യാന്നു കരുതിയേ. ഓഹോ എന്നാല് ഇയാളിപ്പോ ഷെയർ ചെയ്തു സഹായിക്കേണ്ട. ഇനി നിർബന്ധം ആണേല് ഇനി കാണുമ്പോ ആയിക്കോട്ടെ. അപ്പൊ ഞാൻ പോട്ടെ? ഓഹ് sure. anyway thanks a lot bhavan. ആയിക്കോട്ടെ വരവ് വെച്ചിട്ടുണ്ട് miss.peeli. ചിരിച്ചു കൊണ്ട് തിരിഞ്ഞ അവനെ പീലി പുറകിൽ നിന്നു വിളിച്ചു ചോദിച്ചു. അതേ മാഷേ നമ്മൾ അപ്പൊ ഇനി എപ്പാ കാണണേ? ഭൂമി ഉരുണ്ടതല്ലെടോ വിധിയുണ്ടെങ്കിൽ ഇവിടെവിടെലും വെച്ചു കാണാം. so സീ യു എഗൈൻ... ഒരുനിമിഷം അവൾക്കു മറ്റേതോ ലോകത്ത് എത്തിയപോലെ തോന്നി. തന്റെ മാറ്റം ഒട്ടും വിശ്വസിക്കാനായില്ല. എല്ലാം നഷ്ടപ്പെട്ടു തകർന്ന അവസ്ഥയിലാണ് ഇങ്ങോട്ട് വന്നത്. എന്നാൽ ചുരുങ്ങിയ സമയംകൊണ്ട് എന്റെ മനസ്സിന് ഇത്രയും ഊർജം നൽകാൻ ഭവന് എങ്ങനെ കഴിഞ്ഞു? എന്തോ ഇയാൾക്ക് എന്റെ ജീവിതത്തിൽ എന്തോ ഒരു സ്ഥാനം ഉള്ളതായി തോന്നുന്നല്ലോ കണ്ണാ.....

വയ്യ ഇനിയും വേദനിക്കാൻ എന്റെ പാസ്ററ് ഒട്ടും നല്ലതല്ല ഇങ്ങനെ ഒരാളോട് സഹകരിക്കാൻ ആരും തയ്യാറാകില്ല. അതുകൊണ്ട് ആവശ്യമില്ലാത്തതൊന്നും ആഗ്രഹിക്കരുത്. സ്നേഹം നൽകുന്ന മുറിവുകൾക്കു മരുന്ന് കിട്ടുക പ്രയാസമാണ്. റെയിൽവേ സ്റ്റേഷനിൽ കയറി വാഷ്‌റൂമിലൊക്കെ പോയി വന്നപ്പോഴേയ്ക്കും മായ എത്തിയിരുന്നു. അവളോടൊപ്പം ഫ്ലാറ്റിൽ എത്തി നേരെ ബെഡിലേയ്ക് ചാഞ്ഞു. നാളെയാണ് ജോബിന് ജോയിൻ ചെയ്യേണ്ടത്. അതുകൊണ്ട് ഇന്നു ഉറങ്ങി ക്ഷീണമെല്ലാം മാറ്റാമെന്ന് കരുതി. ഫുഡ്‌ ഒക്കെ എടുത്തുകഴിക്കാൻ പറഞ്ഞു കുറേ മോട്ടിവേഷൻ ടോക്ക് ഒക്കെ നടത്തി മായ ഓഫീസിലേയ്ക്ക് പോയി. ഞാൻ പതിയെ ഉറങ്ങാനും. വൈകുന്നേരം ആയപ്പോഴേക്കും മായ വന്നിരുന്നു. പിന്നെ അവളോട് കുറച്ചുനേരം സംസാരിച്ചിരുന്നു. ഈ മായ ആള് ഒരു പാവമാണുട്ടോ. ഞാൻ പഠിക്കണ കാലത്തൊക്കെ അത്യാവശ്യം ജഗജില്ലി ആയിരുന്നു. എന്നാലും എന്റെ കൂടെ നടന്നിട്ടുകൂടി ആള് തല്ലിപ്പൊളി ആയില്ലാട്ടോ.

എന്താ പ്രശ്നം ഉണ്ടായാലും ഒരുലോഡ് ഉപദേശവുമായി പുറകെ നടക്കും. ഈ പാവത്തം തന്നെയാണ് അവളുടെ ലൈഫിൽ വില്ലനായതും പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങടെ സീനിയർ ആയിരുന്ന ഒരു ചേട്ടനുമായി അടുപ്പത്തിലായി. അവൻ ഒത്തിരി പുറകെനടന്നു സെന്റി അടിച്ചു വീഴ്ത്തിയതാട്ടോ. പാവം വിശ്വസിച്ചു. ഒടുവില് വീട്ടിൽ അറിഞ്ഞു. സമ്മതിക്കില്ലാന് ആയപ്പോ കൂടെ ഇറങ്ങിപ്പോയി. കൊറേ ആയിട്ടും വീട്ടുകാരൊന്നും തിരികെ വിളിച്ചില്ല. ഇവളുടെ സ്വത്തൊക്കെ നോക്കിയിരുന്ന അവനു അത് വലിയ തിരിച്ചടിയായി. പിന്നെ വഴക്കായി ബഹളായി. ലാസ്റ്റ് ഡിവോഴ്സ് ആയി. ഇപ്പോ ആരുമില്ല. ഇവിടെ ജോലിയും ചെയ്തു ഒറ്റയ്ക്കു ജീവിക്കുന്നു. ഏകദേശം എന്റെ ലെവൽ തന്നെ. ഇപ്പോ ഇങ്ങനൊക്കെ തന്നാ ആത്മാർത്ഥ സ്നേഹമൊക്കെ റെയർ അല്ലേ. വല്ല സിനിമയും കാണണം. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടരിക്കും വന്നിട്ട് ഇതുവരെ വീട്ടിലെ കാര്യങ്ങളൊന്നും ചോദിച്ചില്ല. ഓർക്കുമ്പോൾ കയ്പേറിയതാണേല് അതങ്ങു വിട്ടേക്കണം. ഒരുകണക്കിന് ഈ അപ്പ്രോച് ആണ് നല്ലത് ഇതുപോലൊരു കൂട്ടാണ്

ഇപ്പോ എനിക്കും ആവശ്യം. ഓരോന്നോർത്തിരുന്നു സമയം പോയതറിഞ്ഞില്ല. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി കിടന്നു. മായയോടൊപ്പമാണ് കിടന്നത്. പണ്ട് ഹോസ്റ്റലിൽ നിന്ന സമയമാണ് ഓര്മവരുന്നത്. അന്നും ഇതുപോലെ ഞങ്ങൾ ഒരുമിച്ചാണ് കിടന്നിരുന്നത്. അവളെ കെട്ടിപിടിച്ചു കിടന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. എത്ര ശ്രമിച്ചിട്ടും പിടിച്ചുനിർത്താനായില്ല. ഏങ്ങലടികൾ ഉച്ചത്തിലായപ്പോൾ മെല്ലെ അവൾ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു. സാരമില്ലടാ.. ഒന്നും പെട്ടെന്ന് മറക്കാൻ പറ്റില്ലാന്ന് അറിയാം. എന്നാലും മറക്കാൻ ശ്രമിക്കണം. പ്രഭു ഏട്ടൻ അങ്ങനൊക്കെ പറഞ്ഞത് കുറച്ചെങ്കിലും മനസിലാക്കാം. സ്വന്തം ഭാര്യയെ വിശ്വസിച്ചു. എന്നാലും നിന്റെ അച്ഛനും അമ്മയും ചെയ്തത് അംഗീകരിക്കാൻ പറ്റില്ല. നിന്നെ വിശ്വസിക്കാമായിരുന്നു. ഇല്ലേല് നീ തെറ്റ് ചെയ്തെന്നു തന്നെ കരുതിയാലും സ്നേഹമുള്ള ഒരു അച്ഛനും അമ്മയും മകളെ തെരുവിലേയ്ക്ക് ഇറക്കിവിടില്ല. അപ്പൊ പിന്നെ അവരെയോർത്തു നീ വിഷമിക്കണ്ട. എല്ലാം ശരിയാകും.

നിന്റെ ലൈഫിൽ നിന്നെ മനസ്സിലാക്കുന്ന ഈ ദുഃഖങ്ങളെക്കാൾ സന്തോഷം നൽകുന്ന ആരേലും വരും. ആരുമില്ലേലും ഞാൻ ഉണ്ടാകും ഈ പീലിക്കുട്ടിക്. ഒരു ബെസ്റ്റ് ഫ്രണ്ട് ആയി ഒരു കൂടപ്പിറപ്പായി. ചതിയുടെയും ഒറ്റപ്പെടലിന്റെയും വേദന എന്നേക്കാൾ നന്നായി ആർക്കാണ് മനസ്സിലാകുന്നേടി പെണ്ണേ. സ്വന്തം കുഞ്ഞിനെപ്പോലും എനിക്ക് കൂട്ടായി കിട്ടിയില്ല. അതുവരെ പറഞ്ഞപ്പോഴേയ്കും മായയുടെ നെഞ്ചും വിങ്ങുന്നത് ഞാൻ അറിഞ്ഞു. കുഞ്ഞിന്റെ കാര്യം എനിക്ക് പുതിയ അറിവായിരുന്നു. സഞ്ജുവുമായി ഡിവോഴ്സ് അയിന് മാത്രമേ അറിയുള്ളു. എടാ നീ എന്താ പറഞ്ഞത് കുഞ്ഞോ? അതേടി ഞാൻ പ്രെഗ്നന്റ് ആരുന്നു. ഒരു കുഞ്ഞു കൂടെ ആയാല് ഒരു ബാധ്യത ആകുമെന്ന് കരുതി അയാള് അതിനെ നശിപ്പിച്ചു എന്റെ വയറ്റിൽ വെച്ചുതന്നെ. അറിഞ്ഞു കുറച്ചി ദിവസമേ ആയിട്ടുളളർന്നു.

അവന്റെ സന്തോഷം കണ്ടപ്പോൾ ചതിക്കാൻ ആയിരുന്നുവെന്നു അറിഞ്ഞില്ലടാ. ജസ്റ്റ് ഒരു ഫുഡ്‌ പോയ്സൺ. പിന്നെയാണ് സത്യം അറിയുന്നത്.ഡിവോഴ്സ് ആയാലും കുഞ്ഞുണ്ടെല് ന്തേലും തരേണ്ടി വരില്ലേ. അന്നു മുതൽ വെറുത്തതാ. കഴിഞ്ഞ മാസം അവന്റെ കല്യാണമായിരുന്നു. പെണ്ണ് റിയാദിൽ നേഴ്സ് ആണ്. അവൻ രെക്ഷപ്പെട്ടില്ലേ. ഞാൻ ആരായി വെറും മണ്ടു. കേട്ടപ്പോൾ എനിക്കും തോന്നി.ഇത്രയും വരുമോ എന്റെ ദുഃഖം. പരസ്പരം ആശ്വസിപ്പിച്ചു ഉറങ്ങുമ്പോൾ ഒരു ഉറച്ച തീരുമാനം എടുത്തു. ഇനി ഒരിക്കലും തലരില്ലെന്നു. പഴയ പീലി ആകണമെന്നു. രാവിലെ നേരത്തെ ഉണർന്നു കുളിച്ച് മഴയ്‌ക്കൊപ്പം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പോയി. ഇനിയുള്ള ദിവസങ്ങളിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വിഘ്‌നങ്ങൾ മാറ്റി കാത്തോളണേയെന്നു തേങ്ങയുടച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു പുതിയ ഊർജം കൈവന്നത് പോലെ തോന്നി. താഴെനിന്നും ഉടഞ്ഞ തേങ്ങാപ്പൂള്എടുത്തു നിവർന്നപ്പോഴാണ് തന്റെ മുന്നിൽ കൈയും നീട്ടി നിൽക്കുന്ന ഭവനെ കണ്ടത്. അന്തംവിട്ടു വായും തുറന്നുനിൽക്കുന്ന എന്നെക്കണ്ടു അവൻ കൈയിലിരുന്ന തേങ്ങാപ്പൂള് പിടിച്ചുവാങ്ങി. ശേഷം കുറച്ചെടുത്തിട്ടു ബാക്കി എന്റെ വായിൽ വെച്ചു തന്നു.

എന്തൊരു നിപ്പാടോ ഇത്‌. ഒന്ന് വിഷ് ചെയ്യടോ? ഓഹ് ! sorry ഞാൻ പെട്ടെന്ന് കണ്ട ഒരു ഇതിൽ.... സോറി good morning. അല്ല താനെന്താ ഇവിടെ. എന്റെ ചോദ്യം കേട്ടു ഭവൻ ചിരിക്കാൻ തുടങ്ങി. വഴിപാട് വാങ്ങി വന്ന മായ ഇതുകണ്ട് കാര്യം അറിയാണ്ട് നിൽക്കാണ്. എടോ എല്ലാരും എന്തിനാ അമ്പലത്തിൽ വരണേ? താനെന്തിനാ വന്നേ? അതിനു തന്നാ ഞാനും വന്നേ. പറഞ്ഞുപോയതാ വിഡ്ഢിത്തമോർത്തു ഞാൻ മെല്ലെ നാക്കു കടിച്ചു. ഞങ്ങളെ നോക്കി നിൽക്കുന്ന മായയ്ക്ക് അവനെ പരിചയപ്പെടുത്തി. മായാ, ഇത്‌ ഭവൻ. ഇന്നലെ ഞാൻ പറഞ്ഞില്ലേ ബസിൽ വെച്ചു പരിചയപ്പെട്ടതു. ഇന്നലെ പറഞ്ഞ അറിവുള്ളതുകൊണ്ടു അവൾക്കും ആളെ മനസ്സിലായി. ഹായ് ! ഞാൻ മായ. ഇവളുടെ ഫ്രണ്ട് ആണ്. ഇന്നലെ ഇയാള് പറഞ്ഞാരുന്നു ഇയാളെ കുറിച്ച്. anyway thanks അവളെ ഹെല്പ് ചെയ്യാൻ മനസ്സുകാണിച്ചതിനു. ohh!സമ്മതിച്ചു. ഇയാളുടെ ഫ്രണ്ട് തന്നാ. താങ്ക്സ് ഗിവിങ് തുടങ്ങിലോ. അല്ല നിങ്ങള് വർക്ക്‌ ചെയ്യാണോ? മായയാണ് ഉത്തരം പറഞ്ഞത്. അതേ ഞാൻ ടെക്നോപാർക്കിൽ SRK അസ്സോസിയേറ്റീസിൽ വർക്ക്‌ ചെയ്യുന്നു. ഇവൾക്ക് അവിടെ ഗ്ലോബൽ ഗ്രൂപ്പിൽ ഒരു ജോബ് ശരിയായിട്ടുണ്ട്. ഇന്ന് ജോയിൻ ചെയ്യും. ഓഹ് ! വാട്ട്‌ എ മിറക്കിൾ. ഞാനും ഗ്ലോബൽ ഗ്രൂപ്പിൽ ആണ്.

1 Yr ആയി കയറിയിട്ട്. SRK ഗ്രൗണ്ട് ഫ്ലോറിൽ അല്ലേ. കണ്ടിട്ടുണ്ട് .ബട്ട് ഇയാളെ കണ്ടിട്ടില്ല. ആഹാ അപ്പോ നിനക്ക് കൂട്ടായല്ലോ?. എങ്ങനാ പോകണേ? ആക്ച്വലി ഞാൻ എന്നും ബൈക്കിൽ ആണ് പോകണേ. ബട്ട് ഇന്നു അത് സെർവിസിന്കൊടുത്തേക്കാ അതുകൊണ്ട് ബസിലാ. അതാ ബസിനു വന്നപ്പോ അമ്പലത്തിൽ കയറിയത്. നിങ്ങളോ? ഞാൻ എന്നും കമ്പനി ബസിലാ പോകണേ. ഇന്ന് ഇവളുടെ ഫസ്റ്റ് ഡേ അല്ലേ അതോണ്ട് കൂടെ ബസിൽ പോകാന്നു കരുതി. മായ പറഞ്ഞു. അപ്പോഴും ഭവനെ പെട്ടെന്നുകണ്ട എക്സൈറ്റ്മെന്റ് മാറിയിട്ടില്ലായിരുന്നു. ഞാൻ മിണ്ടാണ്ട് നിൽക്കുന്ന കണ്ടിട്ട് ഭവൻ പറഞ്ഞു. ഇപ്പോ ഇനി നമ്മൾ ഒരുമിച്ചല്ലേ പോകണേ. അതോണ്ട് മായ പേടിക്കണ്ട കമ്പനി ബസിൽ പൊയ്ക്കോ ലേറ്റ് ആയാലോ? ഞങ്ങൾ ഓഫീസ് മേറ്റ്സ് ഒരുമിച്ചു പൊയ്ക്കോളാം അല്ലെടോ? ഒരു തീരുമാനം എടുക്കാനാകാതെ നിൽക്കുന്നതുകണ്ടു മായ കൂടെ വരാമെന്നു പറഞ്ഞു. അപ്പോ തനിക്കു എന്നെ ഇപ്പളും വിശ്വാസമില്ലല്ലേ? എന്തോ അവന്റെ മുഖത്തുനോക്കി നിരാശനാക്കാൻ തോന്നിയില്ല. ഞാൻ മായയോട് പറഞ്ഞു. നീ പൊയ്‌ക്കോട ലേറ്റ് ആകണ്ട. ഞങ്ങൾ പൊയ്ക്കോളാം. നിനക്ക് 9 ന് പഞ്ചിങ് ചെയ്യണ്ടേ. നിക്ക് 10നു മതി.

ഞാൻ ഓക്കേ ആണോന്നറിയാൻ അവൾ ഒന്നുകൂടി എന്നെ നോക്കി. പുഞ്ചിരി വിരിഞ്ഞ മുഖം കണ്ടപ്പോൾ ആശ്വാസത്തോടെ ചേർത്തുപിടിച്ചു. വിഷ് യു ഓൾ ദി ബെസ്റ്റ്. പുതിയ തുടക്കം. ഓർമകളും പുതിയത് മതി കേട്ടോ. ധൈര്യമായിട്ടിരിക്. വിഷ് ചെയ്തു നടന്നകലുന്ന മായയെ നോക്കി നിന്നു. എടോ പോകണ്ടേ? ആഹ്ഹ് ! ഭവൻ പോകാം. പിന്നെ എന്നെ എപ്പോഴും ഭവൻ എന്നു വിളിക്കണ്ട. ഫ്രണ്ട്‌സ് ശ്രീ എന്നും രാമെന്നുമൊക്കെ വിളിക്കും ഇയാൾക്ക് ഏതാ ഇഷ്ടമാണ് വെച്ചാല് അത് വിളിച്ചോ. ഈ ഭവൻ കുറച്ചു ഡിസ്റ്റൻസ് തോന്നുന്നു. ഐ മീൻ ഫ്രിഷിപ്പിലെ. ഓക്കേ... ശ്രീ... അത് വേണ്ട.... റാമും ഒരു ഇതില്ല.. അവൾ ചൂണ്ടുവിരൽ കവിളിൽ ചേർത്ത് ആലോചിച്ചു. ഭവി... അതുമതി... പോരെ? ഒരു സംശയത്തോടെ അവനെ നോക്കി ചോദിച്ചു. ഭവനും അവളെ ഒരുനിമിഷം ആലോചനയോടെ നോക്കി പറഞ്ഞു. പീലു ഞാൻ അതേ വിളിക്കുള്ളു. സമ്മതമാണേല് കരാറിൽ ഒപ്പ് വെയ്ക്കാം. ഒരുനിമിഷം പീലുവെന്നു കേട്ടപ്പോൾ ഏട്ടനെ ഓർമവന്നു.

ഇനി പഴയതൊന്നും ഓർക്കരുത്. മായയുടെ വാക്കുകൾ തന്ന ഊർജം മനസ്സിൽ വന്നപ്പോൾ മുഖത്ത് വന്ന സങ്കടം ഒളിപ്പിച്ചു സന്തോഷത്തിന്റെ മുഖംമൂടി അണിഞ്ഞു. ഒരുനിമിഷം അവന്റെ മുഖത്തേക്കു നോക്കി നിന്നിട്ടു ചിരിച്ചുകൊണ്ട് കൈകൊടുത്തു. ഓക്കേ ഭവി... കം മിസ്സ്‌ പീലു.. നമുക്ക് ഈ ബോണ്ട്‌ ഒന്നുടെ സ്ട്രോങ്ങ്‌ ആക്കാൻ ഗണേശനോട് പ്രാർത്ഥിക്കാം. നമ്മളു കാണേണ്ടവരായോണ്ടല്ലേ ഈ തിരുനടയിൽ വെച്ചു തന്നെ വീണ്ടും കണ്ടേ. ഭവിയുടെ വാക്കുകൾ ശരിയാണെന്നു എനിക്കും തോന്നി. ഒന്നുകൂടി ഗണേശന്റെ മുൻപിൽ ഒരുമിച്ചു കൈകൂപ്പി നിന്നപ്പോൾ കുറച്ചുമുന്നേ ഇവിടെ തനിച്ചു വന്നു നിന്നു പ്രാർത്ഥിച്ചപ്പോഴുള്ള ഓർമ വന്നു. ഈ സൗഹൃദം എന്നും നിലനിൽക്കാൻ അനുഗ്രഹിക്കണേയെന്നു മാനമുരുകിപ്രാര്ഥിച്ചു . ഇടയ്ക്കു ഭവിയെ നോക്കിയപ്പോൾ തന്നെത്തന്നെ നോക്കി നില്കുന്നത് കണ്ടു. എന്തെന്ന് കണ്ണുകൊണ്ടു ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാട്ടി..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story