♥️ മയിൽ‌പീലി ♥️ ഭാഗം 30

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

" ഹോട്ടൽ ഗ്രീൻ ലാൻഡ് " ആ പേര് പീലിയുടെ ഉള്ളിൽ മുഴങ്ങിക്കേട്ടു .. പെട്ടെന്നവളുടെ മുഖം മ്ലാനമായി .. എന്താ പീലു എന്താ പറ്റിയെ? ഇതുശ്രദ്ധിച്ച ഭവി അവളോട്‌ ചോദിച്ചു.. ഇല്ലെടാ.. പെട്ടെന്ന് നീ ആ ഹോട്ടലിനെക്കുറിച്ചു പറഞ്ഞകേട്ടപ്പോൾ...... പീലീ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി.. അതെന്താ? ഭവി തിരക്കി.. ഈ പറഞ്ഞ ഹോട്ടൽ എനിക്ക് ഒരിക്കലും മറക്കാനാകില്ല .... എന്റെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തതൊക്കെ നടന്നതിവിടെ വെച്ചാണ്.. അതുപറഞ്ഞപ്പോഴേയ്ക്കും പീലിയുടെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണീർ അവളുടെ കൈയിലേയ്ക് പതിച്ചിരുന്നു... ആ കണ്ണുനീർ തന്റെ ഹൃദയത്തിലാണ് പതിയ്ക്കുന്നതെന്നവന് തോന്നി... പ്രഭു പീലിയ്ക്കരികിലേയ്ക് ചെന്നിരുന്നുകൊണ്ടു അവളെ ചേർത്തുപിടിച്ചു... പ്രഭുവിന്റെയും സ്ഥിതി മറിച്ചല്ലായിരുന്നു... ഒരു പെണ്ണിനാൽ ജീവിതം തകർക്കപ്പെട്ട രണ്ടുപേർ... സഹോദരങ്ങൾ... പീലു... നീ വിഷമിക്കാതെ.... ഞാൻ പറഞ്ഞില്ലായിരുന്നോ നമുക്കെന്തെങ്കിലും വഴി തെളിയുമെന്ന്...

ദാ.. ഇപ്പോൾ കണ്ടോ ഇതിലും വലിയ ലൂപ്പ് ഒന്നും വേണ്ട... നീ എന്താ പറഞ്ഞുവരുന്നത് ഭവി? മായ ആകാംക്ഷയോടെ തിരക്കി.. പ്രഭുവിന്റെ തോളിൽ ചാഞ്ഞിരുന്നിരുന്ന പീലീ മെല്ലെ തലയുയർത്തി അവനെന്താണ് പറയുന്നതെന്ന് കാതോർത്തു. ദൈവം നമുക്കുമുന്പിൽ അവസരങ്ങൾ വെച്ചുനീട്ടുമ്പോൾ ഒരിക്കലും അത് കണ്ടില്ലായെന്നു നടിക്കരുത്... ഇപ്പൊത്തന്നെ നോക്ക്.. മായയ്ക്ക് ഈ ഡിപി ഇടാൻ തോന്നിയതുകൊണ്ടല്ലേ ഞാൻ ആ ഹോട്ടലിനെക്കുറിച്ചറിഞ്ഞത്.. നീ പറഞ്ഞത് വെച്ചുനോക്കുമ്പോൾ നിന്നെ കുടുക്കിയ ദിവസം ഇതേ ഹോട്ടലിൽ അവരുടെ ടീം ഉണ്ടായിരുന്നു.. അതല്ലേ നീ അവരുടെ കെണിയിൽ പെട്ടത്.. ഞാൻ ജോജുവിനോടൊന്നു തിരക്കട്ടെ.. എന്തേലും ഹിന്റു കിട്ടാതിരിക്കില്ല.. ഭവി പറഞ്ഞു... ഭവി ഒരു കാര്യം കൂടുണ്ട്.. ഞാൻ ടൂർ പോയില്ലേ അന്ന് അവിടെ വിധുവും അവളുടെ ഫ്രണ്ടും ഉണ്ടായിരുന്നു... അതും പറഞ്ഞു അവൾ അന്നെടുത്ത ഫോട്ടോ ഭവിയെ കാണിച്ചു.. അതിനർദ്ധം അന്ന് അറസ്റ്റ് ഉണ്ടായിട്ടും അവർ പ്ലേസ് മാറ്റിയില്ല എന്നല്ലേ..

അങ്ങനാണെങ്കിൽ ആ ഹോട്ടലിൽ അവർക്കു ആരുടെയോ ഹെല്പ് ഉണ്ടെന്നല്ലേ... ഫോട്ടോ നോക്കിയിട്ട് ഭവി പറഞ്ഞു... പക്ഷേ ഭവി ഇതൊക്കെയറിഞ്ഞിട്ട് നമ്മളെന്തുചെയ്യാനാ പീലീ കണ്ണുതുടച്ചുകൊണ്ട് ചോദിച്ചു... നമ്മുടെ ഊഹങ്ങളൊക്കെ ശരിയാണെങ്കിൽ നമുക്ക് പലതും ചെയ്യാൻ പറ്റും.. ഞാൻ ജോജുവിനെ ഒന്നുവിളിക്കട്ടെ... മായ നീ ആ ഫോട്ടോസ് എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യ്.. അവനെ കാണിക്കാനാ... ഭവി പറഞ്ഞു.. മായ അവളെടുത്ത പിക് എല്ലാം ഭവിക്കയച്ചുകൊടുത്തു.... അവൻ അപ്പോൾത്തന്നെ ജോജുവിനെ വിളിക്കാനായി ഫോണുമായികുറച്ചപ്പുറത്തേയ്ക് മാറിനിന്നു... പീലീ അവനൊപ്പം പോയി നിന്നു.. മായാ.... ഞാൻ ആ പിക് ഒന്നു നോക്കിക്കോട്ടെ? പ്രഭു മടിച്ചു മടിച്ചു ചോദിച്ചു.. മായ...... അവളുടെ ഫോൺ പ്രഭുവിന് നേരെ നീട്ടി... അവൻ ഓരോ ഫോട്ടോ ആയി നോക്കി... വിധുവും കൂടെ ഒരു ചെറുപ്പക്കാരനും.. പരസ്പരം ചേർന്നുനിൽക്കുന്നു... അയാളെ ഇടയ്ക്കെപ്പഴോ വിധുവിന്റെ ഫോണിലും പിന്നീട് പലയിടങ്ങളിലും ഞാനും കണ്ടിട്ടുണ്ട്...

രാഹുൽ... അങ്ങനെന്തോ ആണ് പേര് കേട്ടേ ... അവനോട് സംസാരിക്കുമ്പോൾ വിധുവിന്റെ ശബ്ദത്തിലെ പ്രണയം എത്രയോതവണ ഒരു പരാജിതനെപ്പോലെ കേട്ടുനിന്നിട്ടുണ്ട്.... അവനോർത്തു... ഏട്ടാ... പ്രഭുവിന്റെ ഭാഗത്തുനിന്ന് അനക്കമൊന്നുമില്ലാതിരുന്നപ്പോൾ മായ വിളിച്ചു.. മ്മ്... ഇതാ... ഞാൻ വെറുതെ... അനുസരണയില്ലാതെ ഊർനിറങ്ങിയ കണ്ണീർ മായ കാണാതിരിക്കാൻ പണിപ്പെട്ട് തുടച്ചു കളഞ്ഞുകൊണ്ട് പ്രഭു പറഞ്ഞു... ഹൃദയത്തിനു മീതെ ഒരു കരിങ്കല്ലെടുത്തുവെച്ച ഭാരമായിരുന്നു എല്ലാം തകര്നുള്ള ആ ചെറുപ്പക്കാരന്റെ വ്യഥ തന്നിൽ ഏൽപ്പിക്കുന്നതെന്നവളോർത്തു... ഏയ്... ഒന്നുല്ലടോ.. പെട്ടെന്ന് കണ്ടപ്പോ.... അറിയാതെ.... വീണ്ടും വീണ്ടും നിർത്താതെ പെയ്യുന്ന കണ്ണുകളെ മത്സരിച്ചു തുടച്ചുകൊണ്ടാവൻ പറഞ്ഞു.. ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്.... നേരിട്ടും അല്ലാതെയും ഇതൊക്കെ.... ഇടയ്ക്കൊക്കെ എന്നെ മനപ്പൂർവം കുത്തിനോവിക്കാനായി അവൾ ഇയാളോടൊപ്പം വീട്ടിൽ വരുമായിരുന്നു... അതെല്ലാം നെഞ്ചുപൊട്ടുന്ന വേദനയോടെ കണ്ടുനിന്നിട്ടുണ്ട്...

അവൻ കൂട്ടിച്ചേർത്തു.... ഇനിയും ഇവിടെ നിന്നാൽ തന്നെത്തന്നെ നിയന്ത്രിക്കാൻ ആകില്ലെന്നുറപ്പിച്ചപ്പോൾ അവൻ അകത്തേയ്ക്കു പോയി.... പ്രഭുവിന്റെ അവസ്ഥ അത് എത്ര ദയനീയമാണെന്നവൾ ഓർക്കുകയായിരുന്നു... എന്ത് ക്രൂരതയാണ് വിധു ഈ പാവത്തിനോട് കാണിച്ചത്.... ഒരു പുരുഷനും... ഭാര്യയെ ഒരുപാട് വിശ്വസിക്കുകയും... ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുമ്പോൾ ഇത് സഹിക്കാനാകില്ല.. ആ മനുഷ്യൻ നെഞ്ചുപൊട്ടി ചാകാതിരുന്നത് ഭാഗ്യം.... നെഞ്ചിലെ വിങ്ങലൊതുക്കി അവളോർത്തു.. അകത്തേയ്ക്കു ചെന്നപ്പോൾ കണ്ടു സുചിത്രയുടെ മടിയിൽ മുഖം പൂഴ്ത്തി കരയുന്ന പ്രഭുവിനെ... അവർ വാത്സല്യത്തോടെ അവന്റെ മുടിയിൽ തഴുകുന്നുണ്ട്... മായ വാതിൽക്കൽത്തന്നെ അതുംനോക്കി നിന്നു. കരയട്ടെ... ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ ഒഴുക്കിക്കളയട്ടെ അവൾ പുറത്തേയ്ക്കിറങ്ങി... അപ്പോഴേയ്ക്കും ഭവിയും മായയും ഫോൺ വിളി കഴിഞ്ഞ് വന്നു.. മായേ ഏട്ടൻ എവിടെ? വിടർന്നുവരുന്ന പനിനീര്പൂവിൽ തഴുകി നിൽക്കുന്ന മായയെ നോക്കി പീലീ ചോദിച്ചു... അകത്തുണ്ട് അമ്മയുടെ അടുത്ത്.... അവൾ പറഞ്ഞു.. ഭവി നീ സൂക്ഷിച്ചോ ഏട്ടൻ മിക്കവാറും ഇവിടുന്നു പോകുമ്പോൾ സുചിക്കുട്ടിയുടെ കൂടെ കൊണ്ടുപോകും...

പീലീ കുസൃതിയോടെ പറഞ്ഞു... ഓഹ് ! അപ്പോൾ നിനക്ക് അൽപ്പം അസൂയയുണ്ടല്ലേ.... ഭവി അതേ കുസൃതിയോടെ തിരിച്ചു ചോദിച്ചു... രണ്ടുപേരുടെയും സംസാരം കേട്ടു ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ മായ ചോദിച്ചു.. ഭവി .... നിന്റെ ഫ്രണ്ട് എന്തുപറഞ്ഞെടാ? നമ്മൾ ഊഹിച്ചതൊക്കെ ഏകദേശം ശരിയാടോ... അവരുടെ ഡീലിങ് മിക്കതും നടക്കുന്നത് അവിടെ വെച്ചാണ്... മാസത്തിൽ മിക്ക സൺ‌ഡേ കളിലും അവർ അവിടെ വരാറുണ്ട്.. ഹോട്ടലിലെ ചില സ്റ്റാഫുകളുമായി ഉള്ള ഡീലിങ് പിന്നെ പൊലീസിലെ ചിലരുമായുള്ള ബന്ധം ഇതൊക്കെയാണ് മുതൽക്കൂട്ട്... അതുകൊണ്ടായിരിക്കുമല്ലോ ഒരുതവണ പോലീസ് പിടിച്ചിട്ടും വീണ്ടും അവിടെത്തന്നെ തിരഞ്ഞെടുത്തത്... അവൻ എന്ത് ഹെല്പ് വേണേലും ചെയ്യും.. എല്ലാം കാണുന്നെങ്കിലും ഒന്നും മിണ്ടാതെ നോക്കിനിൽക്കുന്നുവെന്നേയുള്ളു... കുടുംബമായി കഴിയുമ്പോൾ ബാംഗ്ലൂർ പോലൊരു നഗരത്തിൽ ഇവരെപ്പോലെയുള്ളവരുമായി നേരിട്ട് എറ്റുമുട്ടാനവനും പേടിയായിരിക്കും..

പക്ഷേ നമുക്ക് വേണ്ട എന്തു ഹെല്പ് വേണേലും അവൻ മറഞ്ഞിരുന്നു ചെയ്യും.. ഒത്തിരി നിഷ്കളങ്കരായ പെൺകുട്ടികൾ ദിവസവും അവരുടെ കൈയിൽ പെടുന്നുണ്ട്.. രക്ഷപ്പെട്ടത് ഞാൻ മാത്രം അല്ലേ ഭവി.. പീലീ ചോദിച്ചു.. നിർവികാരമായ പുഞ്ചിരിയായിരുന്നു അതിനെ ശരിവച്ചുകൊണ്ട് അവനില്നിന്നും ഉതിർന്നത്.. കൊല്ലും ഞാൻ അവളെ.... അവനെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം... എന്തായാലും എന്റെ ജീവിതം നശിച്ചു.. ഇവിടെ വരുംവരെ ഞാൻ ഒന്നിനും മുതിരാതിരുന്നത് എന്റെ പെങ്ങളെ ഓർത്തിട്ടായിരുന്നു.... പക്ഷേ ഇപ്പോൾ അറിയാം.. ഞാൻ ഇല്ലെങ്കിലും നിന്റെ കൈയിൽ ഇവൾ സുരക്ഷിയായിരിക്കുമെന്ന്.. ഈ അമ്മയുടെ തണലിൽ അവൾ സന്തോഷവതിയായിരിക്കുമെന്ന്..... സുചിത്രയുമായി പുറത്തേയ്ക്കു വന്ന പ്രഭു അതുകേട്ടു പറഞ്ഞു.. അവന്റെ വാക്കിൻറെ തീവ്രത അറിഞ്ഞെന്നോണം സുചിത്ര അവന്റെ കൈകൾക്കുമേൽ കൈചേർത്തു............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story