♥️ മയിൽ‌പീലി ♥️ ഭാഗം 31

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

കൊല്ലും ഞാൻ അവളെ.... അവനെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം... എന്തായാലും എന്റെ ജീവിതം നശിച്ചു.. ഇവിടെ വരുംവരെ ഞാൻ ഒന്നിനും മുതിരാതിരുന്നത് എന്റെ പെങ്ങളെ ഓർത്തിട്ടായിരുന്നു.... പക്ഷേ ഇപ്പോൾ അറിയാം.. ഞാൻ ഇല്ലെങ്കിലും നിന്റെ കൈയിൽ ഇവൾ സുരക്ഷിയായിരിക്കുമെന്ന്.. ഈ അമ്മയുടെ തണലിൽ അവൾ സന്തോഷവതിയായിരിക്കുമെന്ന്..... സുചിത്രയുമായി പുറത്തേയ്ക്കു വന്ന പ്രഭു അതുകേട്ടു പറഞ്ഞു.. അവന്റെ വാക്കിൻറെ തീവ്രത അറിഞ്ഞെന്നോണം സുചിത്ര അവന്റെ കൈകൾക്കുമേൽ കൈചേർത്തു... എന്താ ഏട്ടാ.... അങ്ങനൊന്നും ചിന്തിക്കരുത്... ഏട്ടൻ ഒരുതെറ്റും ചെയ്തിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഒട്ടും പേടിക്കണ്ട... പീലീ പ്രഭുവിന്റെ കൈയിൽ തൂങ്ങി തോളിൽ തലചായ്ച്ചുകൊണ്ടു പറഞ്ഞു. അതേ ഏട്ടാ...

അവളെപ്പോലെ ഒരുത്തിയ്ക്കുവേണ്ടി നശിപ്പിക്കാനുള്ളതല്ല ഏട്ടന്റെ ജീവിതം... ഭവി പറഞ്ഞു.. അതേ മോനേ... കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനിയും തോൽപ്പിച്ചവർക്കുമുന്നിൽ തളരാതെ ജയിച്ചു കാണിക്ക്.. ഞങ്ങളൊക്കെയില്ലേ കൂടെ... സുചിത്ര പറഞ്ഞു... ഇതുപറയുമ്പോൾ അവരുടെ കണ്ണുകൾ മായയുടെ മുഖത്തായിരുന്നു... തനിക്ക് കൂടി വേണ്ടിയിട്ടാണ് അവർ അതുപറഞ്ഞതെന്നു അവൾക്കു മനസ്സിലായി.. പെട്ടെന്ന് മുഖംതാഴ്ത്തി നിവികാരയായവൾ നിന്നു.. മായാ... തനിക്ക് വധുവിനെ പരിചയമുണ്ടോ? പെട്ടെന്നുള്ള പ്രഭുവിന്റെ ചോദ്യം അവളെ ചിന്തകളിൽനിന്നുണർത്തി... ഇല്ലാ.... എന്താ? അവൾ ചോദ്യഭാവത്തിൽ നോക്കി.. ഒന്നുമില്ല.... ഇയാള് ഫോട്ടോയൊക്കെ എടുത്തില്ലേ അതുകൊണ്ട് ചോതിച്ചതാ...? പെട്ടെന്ന് മായയുടെ മുഖം വിവർണ്ണമാകുന്നതുകണ്ടു പീലിയ്ക്കും ഭവിക്കും സങ്കടമായി.. ആക്കൂട്ടത്തിൽ എനിക്ക് പരിചയമുള്ളൊരാൾ ഉണ്ടായിരുന്നു.... അതുകൊണ്ട് എടുത്തു..... മായ ദൂരേയ്ക്ക് ദൃഷ്ടിയൂന്നി പറഞ്ഞു..

അതാരാ? അതിൽ വിധുവും രാഹുലുമല്ലാതെ ഒരാൾകൂടി ഇല്ലായിരുന്നോ? ശരത്..... അയാളെന്റെ ഭർത്താവായിരുന്നു.... നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചവൾ അകത്തേക്കോടി.... പ്രഭുവിന്റെ മുഖമൊന്നു വിളറി.... ഇങ്ങനൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല..... അവൻ പീലിയെയും ഭാവിയെയുമൊന്നു നോക്കി... എന്നിട്ട് സുചിത്രയോടായി പറഞ്ഞു.. അമ്മേ ഞാൻ അറിഞ്ഞിരുന്നില്ല... ശേ.... ചോദിക്കണ്ടായിരുന്നു... നെറ്റിയിൽ കൈമുട്ടിച്ചുകൊണ്ടവൻ പറഞ്ഞു... സാരമില്ല മോനേ.. അറിയാണ്ടല്ലേ... സുചിത്ര അവനെ ആശ്വസിപ്പിച്ചു..... അവളുടെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഏടാണ് അതൊക്കെ... പീലീ പറഞ്ഞു.. ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി... ഇപ്പോഴും അനുഭവിക്കുന്നു... താനായിട്ട് സ്വീകരിച്ചതല്ലേ.... തന്റെ തെറ്റിന്റെ ഫലമായി പരാതിയില്ലാതെ അനുഭവിക്കുന്നു... എന്റെ ഭവ്യ മോളുടെ സ്ഥാനത്താ കാണണേ ഞാൻ... പറഞ്ഞിട്ടെന്താ ഇപ്പളും ഇങ്ങനെ നീറി നീറി കഴിയുന്നു.. സുചിത്ര സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി പറഞ്ഞു..

പ്രഭുവിന് കാര്യമായൊന്നും മനസ്സിലായിട്ടില്ലായിരുന്നു.... അത് ചോദ്യമായി അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.. സുചിത്ര എല്ലാം അവനോട് പറഞ്ഞു... ഗാർഡനിൽ തണലുള്ള ചെമ്പകമറച്ചുവട്ടിൽ ഇരുവരും സംസാരിച്ചിരുന്നു... ഇതേസമയം പീലിയും ഭവിയും വീടിനുപുറകിലായുള്ള ചെറിയ കുളത്തിന്റെ കരയിലോട്ട് നടന്നു... പീലു.... ഇപ്പോൾ ഏട്ടൻ വന്നില്ലേ? സത്യങ്ങളെല്ലാം മനസ്സിലായില്ലേ.... നീ ഹാപ്പി അല്ലേടി? നടക്കുന്നതിനിടയിൽ വഴിയരികിൽ നിന്നൊരു മൂക്കുത്തി പിച്ചിയെടുത്തുകൊണ്ടവൻ ചോദിച്ചു... പിന്നേ..... ഞാൻ ഒരുപാട് ഹാപ്പിയാടാ... ഒരുപക്ഷെ നീ വിചാരിക്കുന്നതിനേക്കാളേറെ... എന്തിനാന്നറിയോ? അറിയില്ലായെന്ന മട്ടിൽ അവൻ ഇല്ലെന്ന് കണ്ണടച്ച് ചുമൽ കൂച്ചി.. നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കിട്ടിയതിന്... പിന്നേ.... നിന്നെപ്പോലൊരാളെ എന്റെ ജീവനിൽ ചേർത്തതിന്..

അവന്റെ കണ്ണികളിൽനോക്കിയവൾ പറഞ്ഞു.. പീലു.... റൊമാന്റിക് ആയിക്കോ... ബട്ട്‌ സെന്റി ആകണ്ടട്ടോ? ഭവി കൈയിലിരിക്കുന്ന മുക്കുത്തികൊണ്ടു അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.. വാ... കുറച്ചുനേരം നമുക്ക് ആ കുളക്കരയിലിരിക്കാം... പീലിയുടെ കൈയും പിടിച്ചു മടന്നുകൊണ്ടവൻ പറഞ്ഞു.. അങ്ങനെയൊരു കുളം അവിടെയുണ്ടാകുമെന്നവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... അത്രയ്ക്കും മനോഹരമായിരുന്നു... ഒരു കുഞ്ഞു കുളം... വല്യ ആഴമൊന്നുമില്ലയെന്നുതോന്നുന്നു.... അങ്ങിങ്ങായി കുറച്ച് ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽപ്പുണ്ട്.. അങ്ങനെ ആരും അവിടെ വരില്ലയെന്നു തോന്നുന്നു.. ഇവിടെ ആർക്കാ അതിനൊക്കെ സമയം അവളോർത്തു.. പീലിയ്ക്കു തികച്ചും അത്ഭുതമായിരുന്നുവത്. കാരണം ഇതെല്ലാം ബാംഗ്ലൂർ ലൈഫിൽ സ്വപ്‌നം കാണാനേ കഴിഞ്ഞിരുന്നുള്ളൂ.. മെല്ലെ കൈപിടിച്ച് കരയിലുള്ള ഒരു കല്ലിൽ അവളെ ഭവി ഇരുത്തി... ഇട്ടിരുന്ന ലെഗ്ഗിന്സിന്റെ ബോട്ടം അൽപ്പം ചുരുക്കി മുകളിലേയ്ക്കു വെച്ചുകൊണ്ടവൾ വെള്ളത്തിലേക്കു കാലിട്ടിരുന്നു...

വെള്ളത്തിന്റെ തണുപ്പ് ശരീരത്തിലേയ്ക് പടരുന്നതായി തോന്നിയവൾക്ക്.. കുഞ്ഞു പരല്മീനുകൾ കാലിൽ ഇക്കിളിയാക്കി കടന്നുപോയി... പീലു.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇതെല്ലാം ആസ്വദിയ്ക്കുന്ന പീലിയെ നോക്കി ഭവി ചോദിച്ചു... ചോദിക്കേടാ.... അതിനെന്തിനാ ഇത്ര ഇൻട്രൊഡക്ഷൻ ? വേണ്ട.... ഞാൻ ചോദിക്കുന്നത് തെറ്റാണേല് .... വേണ്ടടാ.... ഭവി വെള്ളത്തിലേക്കു ഒരു കല്ലെടുത്തിട്ടുകൊണ്ടു പറഞ്ഞു... ഭവി...... അവന്റെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ടവൾ വിളിച്ചു... പറയെടാ.... അവൾ കെഞ്ചി പറയുംപോലെ പറഞ്ഞു.. നീയും മായയും ഇവിടെ നിക്കോ ? അത്രയും ചോദിച്ചു അവൻ ദൃഷ്ടി കുളത്തിലേക്കു പായിച്ചു.. പീലീ വീണ്ടും അവന്റെ മുഖം തനിക്കു നേരെ ഉയർത്തി... പറയാൻ കണ്ണുകാണിച്ചു..

നിങ്ങളിവിടെ വന്നുപോകുന്ന ഓരോ ദിവസവും എന്തു സന്തോഷമാണെന്നറിയോടി ? പോയ്ക്കഴിയുമ്പോൾ നെഞ്ചിലൊരു കല്ലുകയറ്റിയ ഭാരമാ.. സൂചിക്കുട്ടിക്കും അതേടാ.... ഭവി പറഞ്ഞു നിർത്തി... ഭവി.... ningalokkeyalle ഞങ്ങൾക്കുമുള്ളു... ഒരമ്മയുടെ സ്നേഹം ആവോളം ആസ്വദിച്ചിട് തിരികെ പോകുമ്പോൾ ഞങ്ങൾക്കും വിഷമമുണ്ട്.. പക്ഷേ അത് ശരിയല്ലടാ... നമ്മുടെ സൊസൈറ്റി വെറുതേ നിങ്ങൾക്കൊരു പേരുദോഷം വരുത്തി വെയ്ക്കണ്ട.. ഇതുപോലെ ഇടയ്ക്കൊക്കെ വരാം.. പിന്നേ വൈകാതെ ഞാൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ... പീലീ പറഞ്ഞു... അപ്പോൾ മായായോ? ഭവി ഉടനെ ചോദിച്ചു.. അവളുടെ കാര്യമാ എനിക്കും വിഷമം.. നമ്മുടെ കല്യാണം കഴിയുമ്പോൾ അവളെ അവിടെ ഒറ്റയ്ക്കാക്കി ഞാൻ ഒരിക്കലും വരില്ലെടാ... പിടിച്ച പിടിയാലേ കൂട്ടും ഇവിടേയ്ക്ക്... അവൾ ദൃഢസ്വരത്തിൽ പറഞ്ഞു.. പക്ഷേ... എന്നും അവളെ ഇങ്ങനെ വിഷമിക്കാൻ വിടാൻ പറ്റില്ലെടാ.. എങ്ങനേലും പുതിയൊരു ജീവിതത്തിനു സമ്മതിപ്പിക്കണം... പീലീ കൂട്ടിച്ചേർത്തു...

മാറ്റാടാ... എന്റെ പെങ്ങളല്ലേ അവൾ... അവളെ അങ്ങനെ വിട്ടുകളയാൻ പറ്റുവോ ? ഭവി പീലിയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നുകൊണ്ട് അവളെ തോളിലൂടെ കൈയിട്ടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു... മനസ്സുനിറഞ്ഞൊരു പുഞ്ചിരി അവൾ അവനായി സമ്മാനിച്ചു.. പിന്നേ സൊസൈറ്റിയുടെ കാര്യം പറഞ്ഞു എന്നെ ഒഴിവാക്കേണ്ട... നമ്മുടെ സന്തോഷങ്ങളിൽ സന്തോഷിക്കാൻ ഇഷ്ടപ്പെടുന്ന വളരെ കുറച്ചാളുകളെ ഇന്നി ലോകത്തുള്ളെടോ..... മറിച്ചു ദുഃഖത്തിൽ സഹതപിക്കാനും പഴിചാരാനും ഒരുപാട് പേര് കാണും... അതുകൊണ്ട് അത്തരം ആൾക്കാരെ നോക്കി ജീവിച്ചാല് ഒരിക്കലും നമുക്ക് സന്തോഷായി കഴിയാൻ പറ്റില്ല.. ഭവി പറഞ്ഞു പീലീ ഒരുനിമിഷം അവന്റെ വാക്കുകളുടെ ഉള്ളിലൂടെ സഞ്ചരിക്കുകയായിരുന്നു.. അതേ.... ഇന്നത്തെലോകം അങ്ങനെയാണ്.. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണല്ലോ ഞാനും മായയുമൊക്കെ....

അവളോർത്തു... താൻ അന്തംവിട്ടു നോക്കേണ്ടെടോ... കള്ളമല്ല എന്റെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നു ഡെവലപ്പ് ചെയ്ത ഫിലോസോഫിയാ.... ഒരു കണ്ണിറുക്കി ഭാവിയത് പറയുമ്പോൾ അവന്റെ ഉള്ള് വിങ്ങുന്നതവളറിഞ്ഞു... അപ്പയും ഭവ്യയും പോയി... വിലപ്പെട്ട രണ്ടുപേർ... ആകെത്തളർന്നു നിൽക്കുമ്പോൾ താങ്ങാൻ ആരുമുണ്ടായില്ല.... തിരികെക്കിട്ടിയ ജീവൻ... എന്റെ സുചിക്കുട്ടി... അതിനു കാവലിരിക്കുമ്പോൾ ആരും വന്നില്ല തണലായി.... കൈയിലുള്ളതെല്ലാം എടുത്തു ചികിൽസിച്ചു.... ഇതുപോലെയാക്കി.... ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... പട്ടിണി കിടന്നിട്ടുണ്ട്.... ഈ വൈറ്റ് കോളർ ജോബ് കിട്ടും മുന്നേ പല ജോലിയും ചെയ്തിട്ടുണ്ട്... അന്നൊന്നും കുറ്റപ്പെടുത്താനും സഹതാപത്തിനുമല്ലാതെ ഈ സൊസൈറ്റി ഒന്നിനും വന്നിട്ടില്ല...

ദിവസവും വീടുപൂട്ടി ഇറങ്ങുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് ഒരുദിവസമെങ്കിലും ഉമ്മറ വാതിൽ പൂട്ടാതെ പുഞ്ചിരിക്കുന്ന സൂചിക്കുട്ടിയെക്കണ്ടുകൊണ്ട് പോകണമെന്ന്... ഭവി..... ഇനിയും അവനെ തകർന്നുകാണാൻ ശക്തിയില്ലാത്തതുകൊണ്ട് പീലീ അവന്റെ ചുണ്ടുകളിൽ വിരൽ ചേർത്തു.. വേണ്ടായെന്നു തലയനക്കി... ഇനിയും ഒന്നും പറയണ്ട... കണ്ണുകളിൽ കുസൃതി നിറഞ്ഞ വാക്കുകളിൽ ഒരായിരം പൂക്കാലം വിരിക്കുന്ന ഭവിയെ മതി എനിക്ക്... i love u bhavi... love you lot..... ഇനി ഈ പാസ്ററ് വേണ്ട.... എന്നും നിന്റെ കൂടെ ഞാൻ ഉണ്ടാകും.. സുചിക്കുട്ടി എന്റെ അമ്മയല്ലേടാ... കിട്ടാതെപോയ സ്നേഹമെല്ലാം എനിക്ക് അനുഭവിക്കണം ഈ അമ്മക്കിളിയിൽനിന്ന്... ദാ.. ...ഈ നെഞ്ചിന്റെ ചൂടിൽ അലിഞ്ഞില്ലാതാകുന്ന വിഷമമേ എനിക്കിപ്പോഴുള്ളൂ... നിനക്കും അതുമതി.... അവന്റെ നെഞ്ചിൽ ചേർന്നിരുന്നുകൊണ്ടവൾ പറഞ്ഞു......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story