♥️ മയിൽ‌പീലി ♥️ ഭാഗം 32

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

i love u bhavi... love you lot..... ഇനി ഈ പാസ്ററ് വേണ്ട.... എന്നും നിന്റെ കൂടെ ഞാൻ ഉണ്ടാകും.. സുചിക്കുട്ടി എന്റെ അമ്മയല്ലേടാ... കിട്ടാതെപോയ സ്നേഹമെല്ലാം എനിക്ക് അനുഭവിക്കണം ഈ അമ്മക്കിളിയിൽനിന്ന്... ദാ.. ...ഈ നെഞ്ചിന്റെ ചൂടിൽ അലിഞ്ഞില്ലാതാകുന്ന വിഷമമേ എനിക്കിപ്പോഴുള്ളൂ... നിനക്കും അതുമതി.... അവന്റെ നെഞ്ചിൽ ചേർന്നിരുന്നുകൊണ്ടവൾ പറഞ്ഞു... ******************** സുചിത്രയെ റൂമിലാക്കി പ്രഭു മായയെ തിരഞ്ഞു.. അപ്പോൾ വെറുതേ ചോദിച്ചതാണ് അതിത്രയും അവൾക്കു വേദന നൽകുമെന്ന് കരുതിയില്ല... എന്തോ നിറഞ്ഞുതുളുമ്പിയ മിഴികൾ അമർത്തിതുടച്ചു നടന്നുനീങ്ങുന്ന ആ കുഞ്ഞുമിഴികളാണ് മനസിൽ.... സുചിയമ്മ പറഞ്ഞു കാര്യങ്ങളറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല... ഇങ്ങനൊരു പാസ്ററ് ഒട്ടും പ്രതീക്ഷിച്ചില്ല... ഗാർഡനിലും അടുക്കളയിലുമൊക്കെ തിരഞ്ഞു... അവിടൊന്നും കാണാതെവന്നപ്പോഴാണ് ഭവിയുടെ റൂമിലേയ്ക്ക് പോയിനോക്കിയത്... ചാരിയിരിക്കുന്ന വാതിൽ മെല്ലെത്തുറന്നു നോക്കി..

കട്ടിലിൽ ഒരുമൂലയിൽ മുട്ടിന്മേൽ മുഖമൊളിപ്പിച്ചിരിക്കുകയാണ്.... ഇടയ്ക്ക് ഏങ്ങലടികൾ നിശബ്ദതയെ ഭേദിക്കുന്നുണ്ട്.. ഒരുനിമിഷം തിരിച്ചുപോയാലോയെന്നു ചിന്തിച്ചു തിരിഞ്ഞു.... പക്ഷേ ആ ഏങ്ങലടികൾ പിന്നോട്ട് വലിക്കുംപോലെ... അവൻ മെല്ലെ ബെഡിനരികിലേയ്ക്ക് ചെന്നു.. സോറി... ഞാൻ അറിയാതെ.... വാക്കുകൾ മുഴുമിപ്പിക്കാതെയവൻ നിന്നു.. ഏയ്.. സാരമില്ല ഏട്ടാ... മറന്നതൊക്കെ... അല്ല.. മറക്കാൻ ശ്രമിച്ചുകൊണ്ട് മനസ്സിന്റെ ഉള്ളറയിലൊളിപ്പിച്ചതൊക്കെ ഒരുനിമിഷം പുറത്തുചാടിപ്പോയി.... അവൾ മെല്ലെ എഴുന്നേറ്റ് ജനലരികിൽ പോയി ജനലഴികളിൽ പിടിച്ചുനിന്നുകൊണ്ട് പറഞ്ഞു.. എല്ലാം മറക്കണം.... ഇനിയും ഇതൊക്കെയോർത്തു ജീവിതം നശിപ്പിക്കരുത് താൻ... ഗാർഡനിലേയ്ക് തുറക്കുന്ന വാതിലിനരികെ വന്നു ഗ്ലാസ്‌ കർട്ടൻ മാറ്റിക്കൊണ്ട് പ്രഭു പറഞ്ഞു... മറക്കാനോ.... എങ്ങനെ.....

വധുവിനെ മറക്കാൻ ഏട്ടന് പറ്റുമോ? ഗ്ലാസ്സ്‌ഡോറിൽ വിരലിനാൽ കോറിനിൽക്കുന്ന പ്രഭുവിനോടവൾ ചോദിച്ചു.. ഒരുനിമിഷം വിധുവിനോടൊത്തുള്ള ഓരോനിമിഷവും മനസ്സിലൂടൊരു ഓട്ടപ്രദക്ഷിണം നടത്തി... ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് ഹൃദയം ആവർത്തിച്ചുപറയുന്ന ഒരുപാട് നിമിഷങ്ങൾ... ഞങ്ങളുടെ ജീവിത നിമിഷങ്ങൾ ഈ നെഞ്ചിലുണ്ട്... എന്നാൽ അതിലിരട്ടി ശക്തിയിൽ മനസ്സ് മറക്കാൻ പറയുന്ന... നെഞ്ചുപൊളിയുന്ന നിമിഷങ്ങളുമുണ്ട്... ഈ കണ്ണുകൾ സാക്ഷിയായത്... കണ്ണുകളിറുക്കിയടച്ചുകൊണ്ടവൻ പറഞ്ഞു.. ഇതെല്ലാം ഞാൻ അനുഭവിക്കാനുള്ളതാണ് ഏട്ടാ... വീട്ടുകാരെ തള്ളിപ്പറഞ്ഞു ശരത്തിനൊപ്പം ഇറങ്ങിതിരിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല .. നാശത്തിലേക്കാണ് പോക്കെന്ന്.. സ്നേഹം മാത്രം കൈമുതലായുള്ളയിരുന്നു .. എന്നാൽ അവനും വീട്ടുകാർക്കും അതുമാത്രം പോരായിരുന്നു ..

ഒന്നും കിട്ടാതായപ്പോൾ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു.. വെറും ഒരു വർഷം മാത്രം നീണ്ട ദാമ്പത്യം ... വേറൊരു പണച്ചാക്കിനെക്കണ്ടപ്പോൾ ഞാൻ പുറത്തായി... വിവാഹത്തിനുമുമ്പ് ഉണ്ടായിരുന്ന പ്രണയമല്ലായിരുന്നു വിവാഹശേഷം കണ്ടത്... അതുകൊണ്ട് ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് സുന്ദരനിമിഷങ്ങളൊന്നുമില്ലായിരുന്നു കിട്ടിയത് കുറേ ദുരനുഭവങ്ങൾ.... അതുകൊണ്ടുതന്നെ അവനെമറക്കാൻ ഹൃദയംതന്നെ നൂറാവർത്തി പറഞ്ഞുകഴിഞ്ഞു.... പക്ഷേ.... മറക്കാൻ കഴിയാത്ത ഒരുനോവെനിക്കവൻ സമ്മാനിച്ചു... അതുപറയുമ്പോൾ ജനലഴികളിൽനിന്നും കൈകൾ പതിയെ വയറിനു മുകളിൽ സ്ഥാനംപിടിച്ചു.... ഞാൻ എന്റെ ഉദരത്തിലും ഹൃദയത്തിലും പേറിയ എന്റെ കുഞ്ഞിനെ അവൻ കൊന്നുകളഞ്ഞു.... അതും സ്നേഹം നടിച്ചു വഞ്ചിച്ചു.... എന്നെയും കൊന്നു അവൻ.... അതുപറയുമ്പോഴേയ്ക്കും വയറിൽ മുറുകെപ്പിടിച്ചു നിലത്തേയ്ക്കൂർന്നിരുന്നുപോയി.. കൊന്നു അവൻ... സ്നേഹിച്ചു സ്നേഹിച്ചു കൊന്നു...

അവനെ നന്നായി മനസ്സിലാക്കിയിട്ടും ഞാൻ വീണ്ടും അവന്റെ സ്നേഹത്തിൽ വിശ്വസിച്ചു എന്റെ കുഞ്ഞിനെ കൊല്ലാൻ കൊടുത്തു ഞാൻ.. ഈ മുറിവ് ഒരിക്കലും ഉണങ്ങില്ല.. എനിക്കെന്നോട് തന്നേ വെറുപ്പാണ് ഏട്ടാ... തന്റെ മുന്നിൽ നിലത്തിരുന്നു കരയുന്ന ആ പെൺകുട്ടിയെ കണ്ടില്ലെന്നുവെയ്ക്കാൻ അവനാകുമായിരുന്നില്ല.. എന്റെ പീലിയോളം ഉള്ളൊരു പെൺകുട്ടി... ജീവിതത്തിൽ സ്നേഹിച്ചു തോറ്റവൾ... അല്ല തന്നെപ്പോലെ സ്നേഹത്താൽ മുറിവേറ്റവൾ... ഒരു സ്ത്രീയിൽ മാതൃത്യം ജനിക്കുന്നത് പത്തുമാസം വയറ്റിൽചുമന്നു പ്രസവിക്കുമ്പോഴല്ല..... അതിനും മുന്നേ ഒരു കുരുന്നുജീവൻ തന്റെയുള്ളിൽ നാമ്പിടുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം മുതലാണ്... ആ അമ്മയെയാണ് ആ ജീവന്റെ avakashithanne നിഷ്കരുണം illathakkiyathu... ഇതുപോലൊരു ജീവനെ thaanethratholam aagrahichathaanu.. തന്റെമുന്നിൽ പതം പറഞ്ഞു കരയുന്ന മായയെ melleyavan പിടിച്ചെഴുന്നേല്പിച്ചു... ഇത്രയും നാളും ഉള്ളിൽ മൂടിയിട്ടിരുന്നതെല്ലാം പെരുമഴയിൽ ഒഴുക്കിക്കളഞ്ഞപ്പോൾ മനസ്സ് പോലെ ശരീരവും തളർന്നുതുടങ്ങി...

വേച്ചു വീഴാൻ പോയ അവളെ അവൻ താങ്ങി ബെഡിലേയ്ക്കിരുത്തി.. ആനിമിഷമവന് അവളോട് തോന്നിയത് ഒരു വഴിയറിയാതെ ഒറ്റപ്പെട്ടുപോയ ആട്ടിന്കുട്ടിയോടുള്ളപോലെ വാത്സല്യമായിരുന്നു... ഇത്രയും ദുഃഖം നീ എങ്ങിനാണ് കുഞ്ഞേ ഉള്ളിൽ ഒളിപ്പിച്ചു നടന്നത്... എന്തിനിങ്ങനെ.... ആരോടേലും പറഞ്ഞോന്നു കരഞ്ഞൂടാരുന്നോ? ആരോട് പറയാൻ ? ആര് കേൾക്കാനാണ് ? വീട്ടുകാരെ തള്ളിപ്പറഞ്ഞു കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയ ഒരുവളെ ആര് സ്വീകരിക്കാനാണ് ? ശരതുപേക്ഷിച്ചപ്പോൾ മടിച്ചിട്ടാണേലും വീട്ടിൽ പോയി.. എല്ലാ തെറ്റും ഏറ്റുപറഞ്ഞു... എന്നാൽ ഏട്ടന്മാർ സ്വീകരിച്ചില്ല... അമ്മയും അച്ഛനും ആകെ ആശ്രയം അവരല്ലേ അതുകൊണ്ട് ദരിദ്രവാസിയായ മകളെ ഉപേക്ഷിച്ചു... ആകെ സ്വന്തമായുണ്ടായിരുന്ന കുഞ്ഞു ജീവനും വയറ്റിൽവെച്ചുതന്നെ അസ്തമിച്ചു... പിന്നേ ഒരു ഒറ്റപ്പെടലായിരുന്നു... കൂട്ടിനുണ്ടായിരുന്നത് ഏകാന്തതയും കുറ്റപ്പെടുത്തലും മാത്രം... എന്റെ സങ്കടങ്ങൾക്കും പരിഭവങ്ങൾക്കും ഞാൻ തീർത്ത മറയായിരുന്നു ഈ മൗനം...

അവൾ പറഞ്ഞു നിർത്തി..... ഇറുക്കിയടച്ചുതുറന്ന മിഴികളിൽ നിന്നുമുതിർന്ന മിഴിനീർ പ്രഭുവിന്റെ നെഞ്ച് നനച്ചു കടന്നുപോയി.... അതിന്റെ പൊള്ളലിൽ ദേഹമൊന്നു വിറച്ചു.. സ്നേഹം കൊടുത്തു വിലയ്ക്കുവാങ്ങിയ സങ്കടം... അതല്ലെടോ നമ്മളിപ്പോൾ അനുഭവിയ്ക്കുന്നതു... പ്രഭു മനസ്സിൽ ഓർത്തു.. എന്തിരുന്നാലും തൊട്ടതിനും പിടിച്ചതിനുമൊക്കെ ജീവൻ കളയാൻ നടക്കുന്ന പെണ്കുട്ടികളെവെച്ചു നോക്കുമ്പോൾ മായയോട് ഒരുനിമിഷമവന് ആദരവും തോന്നി.. പെട്ടെന്ന് മായ അവന്റെ നെഞ്ചിൽനിന്നും പിടഞ്ഞെഴുന്നേറ്റു... രണ്ടുപേർക്കും തെറ്റായിപ്പോയെന്ന് തെല്ലു വിഷമം തോന്നി... കാരണം സങ്കടങ്ങളുടെ മഴ ഒരുമിച്ചുനനയുകയായിരുന്നു ഇരുവരും... അപ്പോൾ ഒരുമിച്ചൊരു കുടക്കീഴിൽ അഭയം തേടിയവർ.... അത്രയേ ഈ ആശ്വസിപ്പിക്കലിന് അവർ അർഥം നല്കിയുള്ളു... നമുക്ക് വേണ്ടപ്പെട്ട ആരേലും ഇങ്ങനെ സങ്കടപ്പെടുമ്പോൾ നമ്മൾ അവരെ താങ്ങിനിർത്തില്ലേ അതേ ഇവിടെയും നടന്നുള്ളു... അവളുടെ കുനിഞ്ഞ മുഖം കണ്ട് പ്രഭു പറഞ്ഞു...

എന്തായാലും താൻ അരുതാത്തതൊന്നും ചെയ്തില്ലല്ലോ അതിലെനിക്ക് സന്തോഷമുണ്ട്... ഈ ഞാൻ പോലും ഇടയ്ക്കൊക്കെ ഈ ജീവിതം അങ്ങ് നശിപ്പിച്ചാലോയെന്ന് ചിന്തിച്ചിട്ടുണ്ട്.. പ്രഭു ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്താൻ പണിപ്പെട്ടുകൊണ്ട് പറഞ്ഞു... മ്മ്.... കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ ജീവിക്കാൻ കൂടി ആഗ്രഹമില്ലായിരുന്നു.... ആരുമില്ലാതെ തെരുവിലാക്കപ്പെട്ടപ്പോൾ.... ശരത്തിന്റെ ക്രൂരതയോർത്തപ്പോൾ തോന്നി... ആർക്കും വേണ്ടേലും ജീവിക്കണമെന്ന്... തന്നെപ്പോലെ ആരോരുമില്ലാത്ത എത്രയോപേർ തീരാവേദനയിൽ കഴിയുന്നു... എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ അതിനോടുള്ള കടമകൾ നിറവേറ്റാനായില്ല.. അതുകൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു.. ഇവിടെ അടുത്തൊരു അനാഥാലയത്തിൽ കഴിയുന്ന ഒരു കുട്ടിയുടെ സ്‌പോൺസർഷിപ് ഏറ്റെടുത്തു..

എന്റെ സാലറിയിൽനിന്നും ഒരുതുക അതിനായി നൽകുന്നുണ്ട്.. അങ്ങനെയെങ്കിലും എന്നെക്കൊണ്ട് ആർക്കേലും ഉപയോഗപ്പെടുമല്ലോ?? ജനലഴികളിൽ പിടിച്ചു വിധൂരതയിലേയ്ക് നോക്കിനിന്നു ഇതൊക്ക പറയുന്ന മായയെ തെല്ലൊരു അത്ഭുതത്തോടെ പ്രഭു നോക്കിക്കണ്ടു... ഗ്ലാസ്‌ ഡോറിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ ഗാർഡനിൽ സിമെന്റ് ബെഞ്ചിലിരുന്നു പീലിയുടെ വയലിൻ താളത്തിൽ പാട്ടുമൂളുന്ന ഭവിയെ കണ്ടു.. മറഞ്ഞു നിന്നെന്തിനെന്‍..... മനസ്സിലെ കുങ്കുമം..... തളിര്‍വിരല്‍ തുമ്പിനാല്‍.... കവര്‍ന്നു നീ ഇന്നലെ...... ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍... എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍....... മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍.... ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍..... വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍.... തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story