♥️ മയിൽ‌പീലി ♥️ ഭാഗം 33

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഒരു മഴ പെയ്തുതോർന്ന പ്രതീതിയായിരുന്നു മായയ്ക്ക്.... ഏറെ നാളായി ഉള്ളിൽ ഒതുക്കി വെച്ചിരുന്നതെല്ലാം ഒരാൾക്കുമുന്നിൽ പെയ്തൊഴിയാനും താങ്ങിനായി ഒരു ചുമലും കിട്ടിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി... വൈകുന്നേരം എല്ലാവരും പോകാനായിറങ്ങിയപ്പോൾ ഭവിയുടെ മുഖം വാടുന്നത് പീലീ ശ്രദ്ധിച്ചു.. കാര്യം അറിയാമെങ്കിലും അത് സമ്മതിച്ചുകൊടുക്കാൻ മനസ്സനുവദിച്ചില്ല..... കല്യാണം കഴിയുംവരെ ഇവിടെ നിൽക്കാൻ പറ്റില്ല.... കാരണം എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടുകാരുടെ കാര്യമല്ലേ അവളോർത്തു.. മക്കളെ അമ്മയൊരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ? മാറിനിൽക്കുന്ന പ്രഭുവിനെ നോക്കി സുചിത്ര ചോദിച്ചു.. എല്ലാവരും പരസ്പരം ഒന്നുനോക്കി... എന്നിട്ട് പീലീ പറഞ്ഞു... അതെന്താ അമ്മേ..... അമ്മ പറഞ്ഞാൽ ഞങ്ങൾ എന്തേലും അനുസരിക്കാതിരിക്കുമോ ? പീലി സുചിത്രയെ വട്ടം പിടിച്ചുകൊണ്ടു തിരക്കി.. മോളും മായയും ഇനി ഇവിടെ നിൽക്കുമോ ? ഒരു കുറവും വരാതെ നോക്കിക്കോളാം എന്ന് പറയണമെന്നുണ്ട്... പക്ഷേ ദേ.... ഈ ഇരുപ്പല്ലായിരുന്നെങ്കിൽ അങ്ങനെ പറഞ്ഞേനെ... എന്നാലും ഒരിക്കലും വിഷമിപ്പിക്കാതെ നോക്കിക്കോളാം...

അവർ മായയെക്കൂടി തനിക്കരികിലേയ്ക് വിളിച്ചുകൊണ്ടു പറഞ്ഞു... പീലിയും മായയും പരസ്പരം നോക്കി.... ഭവി ഇന്ന് പറഞ്ഞതാണ് ആഗ്രഹമുണ്ടെങ്കിലും ആൾക്കാരെ ഭയന്നാണ് അത് ഒതുക്കിയത്... എന്നാൽ ഇപ്പോൾ മായയുടെ അഭിപ്രായം എന്തായാലും അത് സ്വീകരിക്കും കാരണം അവൾക്ക് ഇപ്പോൾ തന്നെക്കാൾ സ്നേഹവും കരുതലും വേണം.. നാളെ എന്തായാലും ഞാൻ ഇങ്ങോട്ട് തന്നെ വരേണ്ടതാണ്. പക്ഷേ അന്ന് മായ വന്നില്ലെങ്കിലോയെന്നു പേടിയുണ്ട്. ഇതാകുമ്പോൾ അവളെന്നും ഞങ്ങളുടെ കൂടെ കാണും.. പീലീ മനസ്സിലോർത്തു.... ഇരുവരും സുചിത്രയ്ക് ഇരുവശത്തുമായി നിൽക്കുകയാണ്... മായ പീലിയെയും പ്രഭുവിനെയും മാറിമാറി നോക്കി.... അമ്മേ അത്.... ഞാൻ ഇവിടെ... മായ വാക്കുകൾ പൂർത്തീകരിക്കാനാകാതെ നിർത്തി.. എന്താ മോളെ.... പറ്റില്ലെങ്കിൽ വേണ്ട.. എന്റെ ഭവ്യയുടെ സ്ഥാനത്താ നിന്നെ കാണുന്നെ... അതുകൊണ്ട് ചോദിച്ചുന്നേയുള്ളു.... സുചിത്ര പറഞ്ഞു നിർത്തി.. ഏയ് ! അതല്ലമ്മേ... ഞാൻ ഇവിടെ നിന്നാല് നാളെ അതൊരു....

മായ എന്തുപറയുമെന്നറിയാതെ വിഷമിച്ചു.. നാളെ അതൊരു തരത്തിലും ഞങ്ങൾക്കു ബുദ്ധിമുട്ടാകില്ല... അല്ലെടോ ഉടനെ ഭവി പീലിയെനോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.. പ്രഭുവിന്റെ മുഖത്തും അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു.. എന്നാലും.... അമ്മേ... മായ എന്തോ പറയാനായി ശ്രമിച്ചു.. ആഹ് ! ഒരെന്നാലുമില്ല... നീ എന്റെ പെങ്ങളാണെങ്കിൽ ഇവിടെ നിൽക്കും.. ഈ സ്നേഹമൊക്കെ കള്ളമാണെങ്കിൽ പൊയ്ക്കോ... ഇവിടാരും തടയില്ല.. ഭവി തെല്ലു ഗൗരവത്തോടെ അവളെ നോക്കിപ്പറഞ്ഞു.. ഇതെല്ലാം കേട്ടപ്പോൾ മായയ്ക്കു പിന്നെ ആലോചിച്ചു നിൽക്കാനായില്ല.. ഇല്ലമ്മേ... ഇതുവരെയും സ്നേഹിച്ചിട്ടേയുള്ളു... കള്ളം ചേർത്തിട്ടില്ല... ഭാവിയെയും എന്റെ കൂടപ്പിറപ്പായെ കാണുന്നുള്ളൂ.. കാരണം കൂടെ പിറന്നാലേ കൂടപ്പിറപ്പാകുവെന്നില്ല.. അങ്ങനാണെങ്കിൽ ഇന്നെനിക്കു arelumokke ഉണ്ടായേനെ.. എന്റെ ഏട്ടന്മാർ എന്നെ പടിയടച്ചു കളയില്ലായിരുന്നു.. അവൾ സുമിത്രയുടെ അരികിൽ മുട്ടുകുത്തിയിരുന്നുകൊണ്ടു പറഞ്ഞു.. ഇനി അതൊന്നും ഓർക്കേണ്ട.. നീ എന്റെ മോളാണ്.. ദേ ശ്രീ നിന്റെ ഏട്ടനും.. വേറൊന്നും വേണ്ട മനസിൽ കേട്ടല്ലോ? സുചിത്ര അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..

ശരിയമ്മേ... അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.. പിന്നെ... ഞങ്ങളുടെ കല്യാണം കഴിയുമ്പോൾ നിന്നെ ഞങ്ങൾ ഇവിടുന്നു കെട്ടുകെട്ടിക്കും.. അല്ലേ പീലു ? ഭവി അവളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.. അതേടി... നീയും കൂടി ഇവിടുണ്ടേല് നാത്തൂൻ പോരെടുത്താലോ? അതുകൊണ്ട് നിന്നെ ഞങ്ങള് ഓടിക്കും.. പീലീ ചിരിച്ചുകൊണ്ട് പറഞ്ഞു.. മായ ഒന്നും മനസ്സിലാകാതെ നിന്നു.. പ്രഭുവും എന്താണെന്ന് ഭാവിയോട് കണ്ണുകൊണ്ടു ചോദിച്ചു.. എടി പൊട്ടി.. നിന്നെ ഞങ്ങൾ അങ്ങു കെട്ടിച്ചയക്കും... ഭവി അവളുടെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു.. പെട്ടെന്ന് അവളുടെ മുഖം വിവർണമായി.. തല കുനിഞ്ഞു.. പ്രഭുവും അവരെത്തന്നെ നോക്കി.. നീ വിഷമിക്കണ്ടടി ആ ശരത്തിനെ പോലെയുള്ള കോന്തന്മാരെയൊന്നും നോക്കില്ല.. എന്റെ ഏട്ടനെപ്പോലെ ഒരു പാവം ചെക്കനെ നിനക്കുവേണ്ടി ഞങ്ങൾ കണ്ടുപിടിച്ചുതരും... പീലീ പ്രഭുവിനെ വട്ടം പിടിച്ചുകൊണ്ടു പറഞ്ഞു.. അതേ മോളേ... എന്റെ ഭവ്യ മോളുടെ കല്യാണം ഒരുപാട് ആഗ്രഹിച്ചതാണ്....

എല്ലാം സ്വരുക്കൂട്ടി.. ഒരുപാട് സ്വപ്നങ്ങളും.. പക്ഷേ എല്ലാം ബാക്കിയാക്കി അവൾ പോയി.. ഇപ്പോഴും ആ സ്വപ്‌നങ്ങൾ ബാക്കിയാണ്... അത് മോളെങ്കിലും നടത്തിത്തരണം.. സുചിത്ര സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പിക്കൊണ്ട് പറഞ്ഞു.. അടുത്ത ആഴ്ച ഞങ്ങളിങ്‌ പോരാം അമ്മേ... അവിടെ ഫ്ലാറ്റിന്റെ കാര്യം എന്തെങ്കിലും ആക്കണ്ടേ? അപ്പോൾ മറുത്തൊന്നും പറയാൻ മായയ്ക്ക് ആയില്ല.. അതുകൊണ്ടുതന്നെ തന്നേ ചേർത്തുപിടിച്ചിരിക്കുന്ന ഭാവിയുടെ കൈയിൽ മുറുകെപ്പിടിച്ചവൾ പറഞ്ഞു.. അത് പീലിയ്ക്കും ഒരുപാട് സന്തോഷം നൽകി.. അപ്പോൾ നമുക്ക് ഇറങ്ങിയാലോ ? പ്രഭു പീലിയോടും മായയോടുമായി ചോദിച്ചു.. കുറച്ചുകൂടിക്കഴിഞ്ഞു പോകാം ഏട്ടാ ... ഏട്ടൻ നാളെയല്ലേ പോകുള്ളൂ.. ഭവി പരിഭവത്തോടെ ചോദിച്ചു.. ഇല്ല ഭവി.. നമുക്കൊന്ന് പുറത്ത് പോയാലോ... ഇവളുടെ കൂടെ നിന്നു കൊതി മാറീട്ടില്ല.. അതാ നേരത്തെ ഇറങ്ങാന്ന് കരുതിയേ.. പീലിയെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.. എന്നാല് ചെല്ല് ശ്രീ.. അവര് ഒരുപാട് ദിവസം കഴിഞ്ഞു കാണുന്നതല്ലേ? സുചിത്രയും നിർബന്ധിച്ചു...

ഒടുവിൽ നാലുപേരും കൂടി പോകാൻ തീരുമാനിച്ചു.. ഇറങ്ങാൻ നേരം പ്രഭു സുചിത്രയുടെ അരികിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു.. അമ്മേ.... ഈ ഒരൊറ്റ ദിവസം കൊണ്ട് ഒരുപാട് സ്നേഹം എനിക്ക് തന്നു.. എന്റെ ഈ പെങ്ങളെ ഒരു പരാതിയുമില്ലാതെ ചേർത്തുപിടിച്ചു.. അതിനൊന്നും ഒരിക്കലും പകരം വയ്ക്കാൻ ഒന്നിനുമാകില്ല.. എങ്കിലും ഇപ്പോൾ പോകുമ്പോൾ ഒരു വാക്ക് തരുവാ... ഈ വീൽചെയറിൽ നിന്നും എഴുന്നേൽപ്പിക്കാൻ എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അതെല്ലാം ഞാൻ ചെയ്യും.. ഇങ്ങോട്ട് പോരുമ്പോൾ അവിടെ റിസൈൻ ലെറ്റർ കൊടുത്തിട്ടാ പോന്നെ.. ഇവളെ ഒന്നു കണ്ടിട്ട് പുറത്തെവിടെയെങ്കിലും പോകാനായിരുന്നു പ്ലാൻ.. പക്ഷേ ഇനി ഇല്ല... ഇവിടെവിടെലും കയറാൻ നോക്കും.. ഞാൻ ഉടനെ വരും... എല്ലാം ശരിയാകും.. ദൈവം അനുഗ്രഹിക്കുവാണെങ്കിൽ അമ്മയെ പഴയെപോലെ എഴുന്നേറ്റുനടത്തും... അവൻ പറഞ്ഞു.. സുചിത്രയുടെ മനസ്സിലെ സന്തോഷം കണ്ണുനീരായി അവന്റെ കൈകളിൽ അടർന്നുവീണു..

ഭാവിയ്ക്കും സന്തോഷത്താൽ വാക്കുകൾ കിട്ടുന്നില്ലായിരുന്നു.. അയ്യേ ഇതെന്താ അമ്മയും മോനും കരയുന്നോ ? എല്ലാം ശരിയാകുമെന്നേ... എന്നിട്ട് വേണ്ടേ നമുക്ക് മായയെ സന്തോഷത്തോടെ കെട്ടിച്ചയക്കാൻ.. അല്ലേ മായേ ? ഇതെല്ലാം കണ്ട് മനസ്സുനിറഞ്ഞുനിൽക്കുന്ന മായയോടായാവാൻ തിരക്കി.. അവൾ മുഖം കൂർപ്പിച്ചവനെയൊന്നു നോക്കി.. പ്രഭുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി തിളങ്ങി.. ഒരുപാട് സന്തോഷത്തോടെയാണ് നാലുപേരും അവിടെനിന്നിറങ്ങിയത്.. എവിടെക്കാ ഏട്ടാ പോകുന്നെ ? കാറിൽ കയറിയയുടനെ പീലീ ചോദിച്ചു.. പ്രഭുവിനൊപ്പം മുന്നിൽ ഭവിയും ബാക്‌സീറ്റിൽ പീലിയും മായയുമാണിരുന്നത്.. എവിടെ പോകണം ? നമുക്ക് മാളിൽ പോയാലോ ? പീലീ എല്ലാവരോടുമായി ചോദിച്ചു.. ഒടുവിൽ അതുതന്നെ ഉറപ്പിച്ചു... പ്രഭുവിന്റെ കൈയിൽ തൂങ്ങി കൊച്ചുകുഞ്ഞിനെപ്പോലെ നടക്കുന്ന പീലിയെക്കണ്ടപ്പോൾ ഭവിയും മായയും ഒരുപോലെ സന്തോഷിച്ചു. മായയ്ക്കും പുതിയ അനുഭവമായിരുന്നു ഭവിയ്‌ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും..

ഒരു കൂടപ്പിറപ്പിന്റെ കരുതലും വാത്സല്യവും ആദ്യമായി അറിയുകയായിരുന്നു.. ഏട്ടന്മാർ ഒരിക്കലും ഒരു ഡ്രെസ്സൊ എന്തിനേറെ മിട്ടായി പോലും മേടിച്ചുതന്ന ഓർമ തനിക്കില്ല.. അവളോർത്തു.. എന്താടി... ഇവിടെങ്ങുമില്ലെ ? ഡ്രസ്സ്‌ കോർണറിൽ ആലോചനയോടെ തനിക്കൊപ്പം നടക്കുന്ന മായയെ നോക്കി ഭവി ചോദിച്ചു.. ഏയ്യ് ! ഒന്നുല്ല... ഞാൻ വെറുതെ... നീ വെറുതേ ഒന്നും ഓർക്കണ്ടാന്നു എത്ര തവണ പറഞ്ഞു... ഇനി നല്ല തല്ല് കിട്ടിയാലേ മാറുള്ളു.. ഭവി മായയോടായി തെല്ലു ഗൗരവത്തിൽ പറഞ്ഞു. വാ നമുക്ക് അവരുടെ അടുത്തേയ്ക്കു പോകാം.. അവൻ അവളെയും കൂട്ടി പീലിയ്ക്കും പ്രഭുവിനുംഅടുത്തേയ്ക്കു ചെന്നു.. സാരി സെക്ഷനിൽ പീലിയ്ക്കുവേണ്ടി വന്നതായിരുന്നു പ്രഭു.. അവിടെ ഡിസ്‌പ്ലേയിൽ കിടക്കുന്ന ഒരു സാരി അവന് നന്നായി ഇഷ്ടപ്പെട്ടു. അത് പീലിയെ കാണിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ചുമലിൽ ആരോ തൊട്ടത്... ഹായ് പ്രഭുവേട്ടാ.... എന്താ പെങ്ങളെയുംകൊണ്ട് ഷോപ്പിങ്ങിനിറങ്ങിയതാണോ ? തിരിഞ്ഞു നോക്കിയ പ്രഭു കണ്ടത് തനിക്കരികിൽ നിൽക്കുന്ന വിനയെ ആണ്..

ഒരുനിമിഷം ആലോചിച്ചാൽ ശേഷം അവൻ മറുപടി പറഞ്ഞു.. അതേ.... പിന്നൊന്നും പറയാൻ അവന് തോന്നിയില്ല.. അപ്പോഴാണ് വിനയന് അരികിലായി നിൽക്കുന്ന നിമിഷയിൽ അവന്റെ ശ്രദ്ധ പതിഞ്ഞത്.. അവന്റെ ഭാര്യയാണ്... വിവാഹത്തിന് പോയപ്പോൾ കണ്ടിരുന്നു... ഇതുകണ്ടുകൊണ്ടാണ് ഭവിയും മായയും അവിടേയ്ക്കു വന്നത്... പീലീ നിമിഷയെ ഒന്നുനോക്കിയ ശേഷം പ്രഭുവിന്റെ കൈയിൽ മുറുകെപ്പിടിച്ചു ചേർന്നുനിന്നു.. മീറ്റ് മൈ വൈഫ്‌ മിസ്സിസ് നിമിഷ വിനയ് പ്രതാപ് മിസ്സ്‌ പീലീ.... കുനിഞ്ഞ മുഖവുമായി നിൽക്കുന്ന പീലിയെ നോക്കി വിനയ് പറഞ്ഞു.. ഹായ് പീലി.... നിമിഷ പീലിയ്ക്കു നേരെ കൈനീട്ടി വിഷ് ചെയ്തു.. പ്രഭുവിനെയും വിനയ്‌ക്കു purakilaayi നിൽക്കുന്ന ഭാവിയെയും ഒന്നുനോക്കിയശേഷം മനസ്സില്ലാ മനസ്സോടെ പീലീ നിമിഷയ്ക്കു കൈകൊടുത്തു.. ഹായ് സാർ... ഭവി വിനയ്‌ക്കു മുന്നിലേയ്ക്ക് വന്നുനിന്നുകൊണ്ട് വിഷ് ചെയ്തു.. ആഹാ ! ഭവനുമുണ്ടായിരുന്നോ? ഇതാരാ ? ഭവിക്കരുകിൽ നിൽക്കുന്ന മായയെ ചൂണ്ടിയവൻ ചോദിച്ചു.. സാർ എന്റെ അനിയത്തിയാണ്... മായ...

അവളെ അരികിലേക്കു ചേർത്തുനിർത്തി ഭവി പറഞ്ഞു.. മായ നന്ദിപൂർവം അവനെ നോക്കി. ഭവി പുഞ്ചിരിയോടെ കണ്ണടച്ചു കാണിച്ചു.. മായ ഇത് Mr.വിനയ് പ്രതാപ് ഞങ്ങടെ ഹെഡ് ആണ് ഓഫീസിൽ.. അവൻ മായ്ക്ക് പരിചയപ്പെടുത്തി.. മായ അന്നൊരിക്കൽ മാളിൽ വെച്ചു കണ്ടിട്ടുണ്ട്.. എന്നാലും നേരിട്ട് ആദ്യമായാണ്. ഇവളിവിടെയുണ്ടെന്നു പറഞ്ഞപ്പോൾ ഏട്ടൻ ഇത്രപെട്ടെന്ന് ഓടിയെത്തുമെന്നു കരുതിയില്ല.. അപ്പോൾ അഭിനയിക്കുവായിരുന്നല്ലേ ? ഒരു പുച്ഛച്ചിരിയോടെ വിനയ് പ്രഭുവിനോടായി ചോദിച്ചു... ഇതെല്ലാം കേട്ടു മനസ്സിലാകാതെ നിൽക്കുന്ന നിമിഷയോടായി വിനയ് പറഞ്ഞു.. ദാ... ഈ നിൽക്കുന്ന കക്ഷിയാണ് എന്നെ വിദഗ്ധമായി പറ്റിച്ച ആള്.. പെട്ടെന്ന് നിമിഷയുടെ മുഖത്തെ ചിരി മാഞ്ഞു അവിടെ വെറുപ് നിറയുന്നത് പീലീ അറിഞ്ഞു.......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story