♥️ മയിൽ‌പീലി ♥️ ഭാഗം 37

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

സ്നേഹത്തിന്റെ..... പ്രഭു ഒട്ടും സംശയമില്ലാതെ പറഞ്ഞു... അച്ചയുമമ്മയും കടമ തീർത്തതല്ലാതെ ഞങ്ങൾക്കുവേണ്ടി ഒരുദിവസമെങ്കിലും മാറ്റിവെച്ചിട്ടുണ്ടോ ? സ്നേഹത്തോടെ ഒന്നു ചേർത്തുപിടിച്ചിട്ടുണ്ടോ ? അവൻ തുടർന്നു ചോദിച്ചു... ഇപ്പോഴും നിങ്ങളുടെ സ്വാർത്ഥതയ്ക്കുവേണ്ടിയല്ലേ ഇവളെ ആ കല്യാണത്തിന് നിർബന്ധിക്കുന്നത്.? ഇത്രയും നാളായിട്ടു ഒന്നു തിരിച്ചുവിളിക്കാൻ തോന്നിയോ ? സ്വന്തം മകളല്ലേ ? അവൻ ചോദിച്ചു.. സുമിത്ര ഒരുനിമിഷം ഉത്തരമില്ലാതെ വലഞ്ഞു... അപ്പോൾ നീ സമ്മതിക്കില്ലായെന്നു ഉറപ്പാണല്ലോ ? സുമിത്ര ചോദിച്ചു.. അതേയമ്മേ.... എന്റെ ജീവിതത്തിൽ ഇനി ഭവിയല്ലാതെ മറ്റൊരാളില്ല... പീലീ ഉറച്ച ശബ്ദത്തിൽ പറഞ്ഞു... എങ്കിൽ ഇനി ഞങ്ങൾക്ക് ഇങ്ങനെയൊരു മകൾ ഇല്ലായെന്ന് അങ്ങ് കരുതിക്കോളാം.. ഇവനെക്കണ്ടു നീയി കാട്ടിക്കൂട്ടുന്നതിനൊക്കെ അനുഭവിക്കും... മുന്നിൽ കിട്ടിയ സുഖം വേണ്ടന്നുവെച്ചു ഈ ദരിദ്രവാസിയുടെ കൂടെ ജീവിച്ചു മടുക്കുമ്പോൾ അങ്ങോട്ടേയ്ക്ക് വരരുത്.. ഒന്നും അവിടെനിന്നും കിട്ടില്ല.. അവർ ഭവിയെ വെറുപ്പോടെ നോക്കിക്കൊണ്ട് പീലിയോടായി പറഞ്ഞു.. ഇല്ല.... എന്റെ ജീവിതത്തിൽ സുഖവും ദുഖവും ഇവനോടൊപ്പം അനുഭവിക്കാനാണ് എന്റെ തീരുമാനം...

പിന്നെ അമ്മ പറഞ്ഞില്ലേ ദാരിദ്രവാസിയെന്നു... പണമാണ് ജീവിതത്തിന്റെ അളവുകോലെന്ന് കണക്കാക്കുന്നവർക്ക് ഇവൻ ഒരു ദരിദ്രവാസിയായിരിക്കും... പക്ഷേ അത് ആവോളം ഉണ്ടായിട്ടും ഇതുവരെ ഞാൻ ദരിദ്രയായിരുന്നു... ഏട്ടൻ പറഞ്ഞപോലെ സ്നേഹത്തിന്റെ കാര്യത്തിൽ... ഇന്നുവരെ അമിതമായൊന്നും ആഗ്രഹിച്ചിട്ടില്ല.. ജീവിക്കാനുള്ളത് മാത്രം... സന്തോഷവും പരസ്പരസ്നേഹവുമാണ് സമ്പത്തെങ്കിൽ എന്റെ ഭവി സമ്പന്നനാണ്.. എനിക്കതുമതി... പിന്നെ ഞാൻ ഒന്നുമല്ലായിരുന്ന സമയത്ത് ഒരു ചില്ലിക്കാശിന്റെ പോലും പ്രതീക്ഷയില്ലാതെ എന്നെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചവനാണ് ഭവി... അവനൊരിക്കലും ഈ കൈ വിടില്ലെന്നുണ്ട്... എനിക്ക് അതുമതി... പിന്നെ എന്തുവന്നാലും എന്നെ ചേർത്തുപിടിക്കാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ഏട്ടനും... അപ്പോൾപിന്നെ ഞാനെന്തിന് പേടിക്കണം... അവൾ പറഞ്ഞു.. അമ്മാ.. ഞാൻ പറഞ്ഞതല്ലേ ഇതുമായി മുന്നോട്ട് പോകേണ്ടെന്നു.. ഇനിയെങ്കിലും അവളെ മനസ്സിലാക്കൂ.. ചേർത്തുപിടിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..

പ്രഭു സുമിത്രയോടായി പറഞ്ഞു.. ഇവളോടൊപ്പം ചേർന്നു നീയും ഞങ്ങളെ തോൽപ്പിച്ചോളു..... കഷ്ടപ്പെട്ട് തളരുമ്പോൾ അങ്ങോട്ടേയ്ക്ക് വരരുത്... ഒറ്റവക കിട്ടില്ല.. ഏട്ടനും പെങ്ങളുമോർത്തോ... സുമിത്ര പ്രഭുവിന്റെ നേരെ കൈചൂണ്ടി പറഞ്ഞു... തോല്പിക്കാനോ ഞാനോ ? ജീവിതത്തിൽ ബിഗ് സീറോ ആയിട്ട് നിൽക്കുന്ന ഞാൻ അമ്മയെ തോല്പിക്കാനോ. ? പിന്നെ ഞങ്ങൾക്കൊന്നും വേണ്ട... എല്ലാം വെട്ടിപ്പിടിച്ചു പൂട്ടിവെച്ചോ നാളെയൊരിക്കൽ എല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കൊണ്ടുപോകാം.... അല്ലെങ്കിൽ അവിടെ നിങ്ങളായിട്ട് കണ്ടുപിടിച്ചു എന്റെ തലയിൽ വെച്ചുതന്നെ ഒരാളുണ്ടല്ലോ പ്രിയപ്പെട്ട മരുമകൾ... അവൾക്കു കൊടുക്ക്‌... സ്വത്തിനും പണത്തിനും വേണ്ടി കഷ്ടപ്പെടുവല്ലേ ? പ്രഭു നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു... ഒന്നും വേണ്ടമ്മാ... ഞങ്ങളെ ഒന്നു ചേർത്തുപിടിച്ചാൽ മതി... Dr.പ്രഭാകരൻ തമ്പിയും Dr.സുമിത്ര പ്രഭാകറും ആയിട്ടല്ല.. ഞങ്ങളുടെ അച്ഛനും അമ്മയുമായിട്ട്... അവൻ അവസാന പ്രതീക്ഷയെന്നോണം പറഞ്ഞുകൊണ്ട് പീലിയെ ചേർത്തുപിടിച്ചു..

എന്നാൽ അവരെ തള്ളിമാറ്റി സുമിത്ര ഇറങ്ങിപ്പോയി.. ഏയ് ! മാറാനൊന്നും പോണില്ല... എന്നാലും ഒന്നു പറഞ്ഞുനോക്കിതാ... തന്നെത്തന്നെ നോക്കിനിൽക്കുന്ന ഭവിയോടും മായയോടുമായി പറഞ്ഞുകൊണ്ടവൻ അകത്തേയ്ക്കുപോയി... അമ്മയുടെ പ്രതികരണം ഇത്രയും പ്രതീക്ഷിക്കാതിരുന്നാൽ പീലിയ്ക്കതു തികച്ചും ഒരു ഷോക്കായിരുന്നു.. കുറച്ചുനേരം കൂടി നിന്നനിൽപ്പുതുടർന്നു... പീലിയ്ക്കിപ്പോൾ ആവശ്യം ഭവിയുടെ ആശ്വാസവാക്കുകളാണെന്നു മായക്ക് തോന്നി.. അതിനാൽത്തന്നെ ചായ ഒരുക്കാനായവൾ അടുക്കളയിലേയ്ക്ക് പോയി.. ഭവിയപ്പോൾ പീലിയുടെ സ്നേഹത്തിൽ അലിഞ്ഞുനിൽക്കുകയായിരുന്നു... അമ്മയോട് തനിക്കുവേണ്ടി വാദിക്കുന്ന അവളെ സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെയാണവൻ നോക്കിനിന്നത്.. തന്നെ മുറിവേൽപ്പിക്കുന്ന കൂരമ്പുകൾ അമ്മയുടെ ഭാഗത്തുനിന്ന് വന്നപ്പോൾ ആ മുറിവിൽ ഔഷധമായാണവളുടെ വാക്കുകൾ വീണത്... അവനോർത്തു.. സത്യത്തിൽ തന്നെ ഇത്രമാത്രം വിശ്വസിക്കുന്ന ഈ പെൺകുട്ടി തന്റെ ഭാഗ്യമാണ്... പീലീ... പോട്ടെടാ... ഞാനില്ലേ കൂടെ....

അവൻ പതിയെ അവളുടെ ചുമലിൽ കൈചേർത്തുകൊണ്ട് പറഞ്ഞു.. മ്മ്... അതാണെന്റെ ആശ്വാസം.... പീലീ തന്റെ ചുമലിൽ ഇരിക്കുന്ന ഭവിയുടെ കൈകൾക്കുമേൽ കൈചേർത്തുപറഞ്ഞു.. നിനക്ക് എങ്ങനെ എന്നെ ഇത്രയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്നെടോ ? അവളെ തനിക്കഭിമുഖമായി തിരിച്ചുകൊണ്ടവൻ ചോദിച്ചു.. എല്ലാരും ആവിശ്യസിച്ചിട്ടും.... വെറുത്തിട്ടും നീയെന്നെ ചേർത്തുപിടിച്ചില്ലേ..... വിശ്വസിച്ചില്ലേ.... ആ നിന്നെ എനിക്കെങ്ങനെ സ്നേഹിക്കാതിരിക്കാനാകും...? അവൾ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു... നിന്റെ സ്നേഹം തന്നു നീ പകരം മേടിച്ചതാണെന്റെ വിശ്വാസം... അത് എന്നെങ്കിലും നഷ്ടമായാൽ പിന്നെ ഈ പീലിയില്ല.... അവൾ മിഴികൾ താഴ്ത്തി പറഞ്ഞു... ഇല്ല... അങ്ങനൊന്നും സംഭവിക്കില്ല... ദേ... നോക്കിയേ... നിന്നെ ഒരിക്കലും വെറുക്കാൻ എനിക്കാകില്ല... ഇനിയും ആർക്കുവേണ്ടിയും കാത്തിരിക്കാൻ വയ്യെടാ.. എനിക്ക് വേണം നിന്നെ എന്റെ പെണ്ണായിട്ട്.. ഏട്ടനോട് പറയട്ടെ... നിന്നെ എനിക്ക് കെട്ടിച്ചുതരാൻ ?

പീലിയുടെ മുഖം കൈകളിലെടുത്തുകൊണ്ടു ഭവി ചോദിച്ചു... മ്മ്... എനിക്കും വയ്യ.... നമ്മളെ കുറ്റപ്പെടുത്തിയവർക്കും ഒറ്റപ്പെടുത്തിയവർക്കും മുന്നിൽ ജീവിച്ചുകാണിക്കണം... അതിന് നിന്റെ പെണ്ണായി വരണം... ഒരിക്കലും വാശി തീർക്കാനല്ലടാ.... നമ്മളെ സ്നേഹിക്കുന്ന.... നമ്മളെ ചേർത്തുപിടിക്കുന്ന.. ഒരാളുടെ കൂടെ ജീവിക്കുമ്പോഴുള്ള ആ ത്രില്ല് ഇല്ലേ.. അത് അറിഞ്ഞു ജീവിക്കാൻ കൊതിയായിട്ടാടാ... അവൾ പറഞ്ഞു.. ഇനിയും ആരുടേയും സമ്മതത്തിനു കാത്തുനിൽക്കണ്ട.... നിങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കണം... അത് ഞാനും തീരുമാനിച്ചതാ... സുചി അമ്മയോട് പറഞ്ഞു ബാക്കി കാര്യങ്ങൾ ശരിയാക്കി ഉടനെ അതങ്ങു നടത്താം.. അല്ലെടോ ? അവിടേയ്ക്കു ചായയുമായി വന്ന മായയോടായി ചോദിച്ചുകൊണ്ട് പ്രഭു കടന്നു വന്നു... മായയും ചിരിച്ചുകൊണ്ട് തലകുലുക്കി... അതിന്റെ പ്രതിഭലനമെന്നോണം പീലിയുടെയും ഭവിയുടെയും കണ്ണുകൾ ഒരുപോലെ തിളങ്ങി... അതേ ഇങ്ങനെ നോക്കിനിൽക്കാതെ ചായ കുടിച്ചേച്ചു ഇറങ്ങാൻ നോക്ക് ഭവി... അമ്മയവിടെ ഒറ്റയ്ക്കാണ്... മായ കപ്പിലേയ്ക് ചായ പകർന്നുകൊണ്ട് അവനെ ഓർമിപ്പിച്ചു.... ഓഹ് ! എന്നെക്കാളും ഇപ്പോൾ അമ്മയുടെ കാര്യത്തിൽ ചിന്ത നിനക്കാണല്ലോ ?

ഇത്രയ്ക്കു വേവലാതിയുണ്ടായിട്ടാണോ ഇത്രയും ദിവസം വിളിച്ചിട്ടും അങ്ങോട്ടേയ്ക്ക് വരാതിരുന്നത് ? ഭവി അവളെ കളിയാക്കിക്കൊണ്ടു ചോദിച്ചു.. പോടാ കളിയാക്കാതെ... ഞാൻ നാളെ അങ്ങോട്ടൊന്നു വന്നോട്ടെ... കാണിച്ചുതരുന്നുണ്ട്.. ഭവി അവളുടെ കൈയിൽ നിന്നും ചായ വാങ്ങിക്കുടിച്ചുകൊണ്ട് പറഞ്ഞു... ഇതെല്ലാം കണ്ടുനിന്ന പീലിയുടെ മുഖത്തും ചെറു പുഞ്ചിരി വിരിഞ്ഞു... ഭവി പെട്ടെന്നിവൾക്കു പറ്റിയ ചെക്കനെ നോക്കിക്കോട്ടോ ..... അല്ലേല് നമ്മള് ഔട്ട്‌ ആകും.. പീലിയും കണ്ണുതുടച്ചുകൊണ്ടു മായയ്ക്കടുത്തേയ്ക് വന്നവളെ ചേർത്തുപിടിച്ചു പറഞ്ഞു... കളിയായി അവളുടെ കൈയിൽ തല്ലിക്കൊണ്ടു മായ ചായയെടുത്തു കൈയിൽ വെച്ചുകൊടുത്തി... ഏട്ടാ... മുടിഞ്ഞ ടേസ്റ്റ് ആട്ടോ ഇവള് എന്തു ഉണ്ടാക്കിയാലും.... ഇവളെ നമുക്ക് എന്റെ ഏട്ടത്തിയായി അങ്ങ് കൂടിയാലോ ? പീലീ ചെറിയൊരു കുസൃതിയോടെ പ്രഭുവിനെ നോക്കി തിരക്കി... മായയും പ്രഭുവും ഞെട്ടി പരസ്പരം നോക്കി.. അപ്പോഴാണ് താനെന്താണ് പറഞ്ഞതെന്നവളോർത്തത് ... എന്തോ അപ്പോൾ വായിൽ വനതങ്ങു പറഞ്ഞു...

സോറി... ഞാൻ ഓർക്കാതെ.... പോട്ടെടി.. ഏട്ടാ.... ഇരുവരെയും നിൽപ്പുകണ്ടിട്ടു പീലീ പതിയെ കണ്ണടച്ചു ചെവിയിൽ വിരൽ ചേർത്തു സോറി പറഞ്ഞു.... എന്നാൽ ഞാൻ ഇറങ്ങട്ടെ... രാവിലെ നിങ്ങൾ അങ്ങ് വരുമല്ലോല്ലേ.... അവിടുത്തെ രംഗം ശാന്തമാക്കാനെന്നോണം പറഞ്ഞു... മ്മ്.. ശരി.. പീലിയും മായയും ഒരുമിച്ചു പറഞ്ഞു.. ഏട്ടാ.. നാളെ അവിടാണെ.. തിങ്കളാഴ്ച അവിടുന്ന് നേരെ ഹോസ്പിറ്റലിൽ പോകാം... അമ്മ പ്രേത്യേകം പറയാൻ പറഞ്ഞു... ആഹ്ഹ ! ഞാനേറ്റു... പ്രഭു ചിരിച്ചുകൊണ്ടവന്റെ പുറത്തുതട്ടി.. ഭവിയുടെകൂടെ പാർക്കിങ് ഏരിയ വരെ പ്രഭുവും കൂടെയിറങ്ങി.. പുറത്തിറങ്ങി നടക്കുമ്പോഴും ഭവിയുടെയുള്ളിൽ പീലീ അറിയാതെ പറഞ്ഞതെങ്കിലും കുറച്ചുമുമ്പ് കേട്ട കാര്യമായിരുന്നു.. ബൈക്കിലേയ്ക് കയറുന്നതിനിടയിൽ തൊട്ടടുത്തു നിൽക്കുന്ന പ്രഭുവിനോട് ആയിട്ടവൻ പറഞ്ഞു..

മായയുടെ കാര്യം ഒന്നു ചിന്തിച്ചൂടെ... എന്താ? പെട്ടെന്ന് മനസ്സിലാകാതെ പ്രഭു തിരക്കി.. അല്ല .. എന്റെ പെങ്ങളെ ഞാൻ അങ്ങോട്ട് തരട്ടേ... പാവമാ.... സ്നേഹിക്കാനെയറിയുള്ളു.. അതൊന്നാലോചിച്ചുടെ... ഭവി ചോദിച്ചു.. അത്.. ഞാൻ... പ്രഭുവിന് എന്തു പറയണമെന്നറിയാതെ കുഴങ്ങി... സാരമില്ല... ആലോചിക്ക്... പിന്നെ പറഞ്ഞത് തെറ്റാണെങ്കിൽ പൊറുക്കണം.. പെങ്ങളെയോർത്തുള്ള ആദിയിൽ പറഞ്ഞുപോയതാ... അത്രെയും പറഞ്ഞവൻ ബൈക്കെടുത്തുകൊണ്ട് പോയി.. ഭവി കാഴ്ചയിൽനിന്നും മറയുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ ഉള്ളിൽ പ്രത്യധ്വനിച്ചുകൊണ്ടിരുന്നു............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story