♥️ മയിൽ‌പീലി ♥️ ഭാഗം 4

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

അമ്പലത്തിൽനിന്നിറങ്ങി ബസിൽ കയറി. ഇവിടെ അങ്ങനെ വന്നു പരിചയമില്ലാത്തോണ്ട് ഭവിയാണ് ഗൈഡൻസ് ഒക്കെ തന്നത്. ബസിൽ കയറി ഒരുമിച്ചാണ് ഇരുന്നത്. ടിക്കറ്റ് എടുക്കാനായി ഭവി ക്യാഷ് എടുത്തു. ഞാൻ പക്ഷേ അവനെ തടഞ്ഞുകൊണ്ട് കഴിഞ്ഞദിവസത്തെ കരാർ ഓർമിപ്പിച്ചു. തലയ്ക്കു ഒരു കൊട്ട് തന്നിട്ട് അവൻ ക്യാഷ് വാങ്ങി ടിക്കറ്റ് എടുത്തു. കോളേജ് സ്റുഡന്റ്സിന്റെയും ജോലിക്കാരുടേയുമൊക്കെ തിരക്കുണ്ടായിരുന്നു. സ്ഥലമെത്തിയപ്പോൾ ഭവിതന്നെയാണ് ഓർമിപ്പിച്ചത് അല്ലാണ്ട് എനിക്കറിയില്ലല്ലോ? തിരക്കുള്ള റോഡ് ആയിരുന്നു.ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ കാണെ ഉള്ളിൽ ഒരു പേടി തോന്നി. പണ്ടേ തിരക്കുള്ള റോഡിലൊക്കെ ക്രോസ്സ് ചെയ്യാൻ പേടിയാണ്. കോളേജിലൊക്കെ ഏട്ടൻ ഡ്രോപ്പ് ചെയ്യാറാണ് പതിവ്. ഭവി താൻ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ ക്രോസ്സ് ചെയ്തുപോയി.

പക്ഷെ മുന്നോട്ടു വയ്ക്കുന്നതിനേക്കാൾ വേഗത്തിൽ ഞാൻ പിന്നോട്ടു മാറി. എന്നെക്കൊണ്ട് നടക്കില്ലെന്നു മനസ്സിലായിട്ടായിരിക്കും പാവം തിരികെ വന്നു കൈ പിടിച്ചു ക്രോസ്സ് ചെയ്യിച്ചു. എന്താടോ ഇത് കൊച്ചുപിള്ളേരെപോലെ ഒന്ന് റോഡ് ക്രോസ്സ് ചെയ്യാനും അറിയില്ലേ? താങ്ക്സ് ഭവി.. ഇങ്ങനെ.... ഞാൻ.. തനിച്ച് പോയിട്ടെല്ലെടോ... പറയാൻ വാക്കുകൾ പരതുന്ന പീലിയെ കുസൃതിയോടെ നോക്കി ഭവി പറഞ്ഞു. അതിനാരാ പറഞ്ഞേ നീ തനിച്ചാണെന്നു ഞാനും കൂടില്ലാരുന്നോ? ഓഹ് ലീവ് ഇറ്റ്... കൂൾ പീലു. അപ്പൊ ഇന്ന് തന്റെ ജോബ് ലൈഫ് സ്റ്റാർട്ട്‌ ചെയ്യാണ്. അപ്പൊ എന്നെ മനസ്സിൽ വിചാരിച്ചു ഓരോ സ്റ്റെപ് വെച്ചു കയറിക്കോ... കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ടു പീലി ഒന്നു കൂർപ്പിച്ചു നോക്കി.. ഓഹോ പീലി എന്താ ഇങ്ങനെ നോക്കണേ... നീ ഫസ്റ്റ് ടൈം അല്ലേ ജോബ് ചെയ്യാൻ പോണേ.

അപ്പൊ 1 ഇയർ എക്സ്പീരിയൻസ് ഉള്ള ഞാൻ അല്ലേ ഗുരുസ്ഥാനത്തു അതാടോ പറഞ്ഞേ.. ഓഹ് ഗുരുവേ അനുഗ്രഹിച്ചാലും... തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു അവനൊപ്പം ഓഫീസിലേയ്ക്ക് കടന്നു. ഒത്തിരി നിലകളുള്ള വലിയ ബിഎൽഡിങ്ങിൽ 3 ആമത്തെ ഫ്ലോറിൽ ആയിരുന്നു ഗ്ലോബൽ ഗ്രൂപ്സ് പ്രവർത്തിക്കുന്നത്. ലിഫ്റ്റിൽ ചെന്നു ഇറങ്ങുന്നത് മെയിൻ എൻട്രൻസിലോട്ട് ആണ്. ഭവി കൂടെയുള്ളത് എന്തുകൊണ്ടും ഒരു ഭാഗ്യമായി. അല്ലെങ്കിൽ താനാകെ പെട്ടുപോയേനെ. എന്നിട്ടും ac യുടെ തണുപ്പിലും താൻ വിയർക്കുന്നത് അവളോർത്തു. ശരീരമാകെ വിറയ്ക്കുന്നു. പീലിയെ കണ്ടപ്പോഴേ ഭവിയ്ക്കു കാര്യം മനസ്സിലായി. മെല്ലെ ഷോൾഡറിൽ തട്ടി പറഞ്ഞു. പേടിക്കണ്ട ഞാൻ സർ നോട് പറയാം ഇയാള് പോയി ആ വെയ്റ്റിങ് ഏരിയയിൽ ഇരിക്ക്. തിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട് അതേ സ്പീഡിൽ തിരിച്ചുവന്നിട്ട് പറഞ്ഞു.

അതേ.... ഈ നേർവസ്നേസ്സൊക്കെ മാറ്റിവെച്ചിട്ടു വേണം വരാൻ. അല്ലേല് ഇവിടെ പിടിച്ചുനിൽക്കാൻ കുറച്ചു പാടാ. എല്ലാം ഹൈലി എക്സ്പ്ലോസിയ്‌വ് സാധനങ്ങളാ. എന്നു കരുതി പേടിക്കൊന്നും വേണ്ടാ. ഈ ബെസ്റ്റ് ഫ്രണ്ട് ഉണ്ടല്ലോ. പിന്നെ നമ്മൾ തമ്മിൽ മുന്നേ അറിയുമെന്ന ഭാവം കാണിക്കണ്ട. എന്തിനാ വെറുതെ പ്രശ്നങ്ങൾ വണ്ടി വിളിച്ചു വരുത്തുന്നത്. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ഞാൻ തലയാട്ടി. ഉള്ളിലേയ്ക്കുപോയ ഭവി കുറച്ചു സമയത്തിനകം പുറത്തേയ്ക്കു വന്നു എന്നോട് അകത്തേയ്ക്കു ചെല്ലാൻ പറഞ്ഞു. വിശാലമായ ഒരു ക്യാബിൻ ആയിരുന്നു. ഒരു 40 vayassinodu അടുത്ത് പ്രായം തോന്നിയ്ക്കുന്ന ഒരു ആളായിരുന്നു CEO. ഗുഡ് മോർണിംഗ് സർ... ഗുഡ് മോർണിംഗ്... യുവർ ഗുഡ് നെയിം പ്ലീസ്‌.. സർ ഐആം പീലി പ്രഭാകർ. അതും പറഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു. വെൽക്കം മിസ് പീലി..

ഐആം അലക്സ്‌ പോൾ സിഇഒ of ഗ്ലോബൽ ഗ്രൂപ്സ്. അപ്പൊ ഇന്ന് മുതൽ ഇവിടെ HR ഡിപ്പാർട്മെന്റിൽ ട്രെയിനീ ആയി ജോയിൻ ചെയ്തോളു. mr.ഭവൻ എല്ലാം പറഞ്ഞുതരും. ഇയാളും HR ഇൽ ആണ്. സീനിയർ റ്റു യു. ok.thank you sir. ഭവിക്കൊപ്പം പുറത്തേയ്ക്കിറങ്ങി വർക്കിംഗ്‌ ക്യാബിനിലോട്ടു നടക്കുമ്പോൾ ഒരുപാട് മുഖങ്ങൾ ചോത്യരൂപത്തിൽ ഉയരുന്നത് കണ്ടു. പീലി ഇവരെയൊക്കെ ഒന്നു പരിചയപ്പെട്ടിട്ടുപോകാം. ഗയ്‌സ്... മീറ്റ് മിസ്സ്‌ പീലി പ്രഭാകർ ഫ്രം ബാംഗ്ലൂർ. ഇന്ന് മുതൽ നമ്മുടെ HR ഡിപ്പാർട്മെന്റിൽ ട്രെയിനീ ആയിട്ടു വർക്ക്‌ ചെയ്യാൻ പോകാണ്. so ലെറ്റ്‌ അസ് വെൽക്കം ഹേർ വിത്ത്‌ എ ക്ലാപ്പ്. ചിലമുഖങ്ങളിൽ പുഞ്ചിരിയും ചിലതിൽ പുച്ഛവും ചിലതിൽ ഒരു വികാരങ്ങളും ഇല്ലാത്തപോലെയും തോന്നി. എല്ലാരും പരിചയപ്പെടുത്തി. സീറ്റിൽ വന്നിരുന്നപ്പോഴേയ്കും ഭവി ഫസ്റ്റ് ടാസ്ക് കൊണ്ട് വന്നിരുന്നു.

ആവശ്യമായ നിർദ്ദേശങ്ങൾ തന്നു സ്വന്തം സീറ്റിലോട്ടു പോയി. എന്റെ തൊട്ടടുത്ത സീറ്റ്‌ ആയിരുന്നു ഭവിക്ക്. ഗണേശനെ മനസ്സിൽ ധ്യാനിച്ച് സിസ്റ്റം ഓൺ ആക്കി. ഫയൽ തുറന്നു. ടാസ്ക് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കുറച്ചു പാടായി തോന്നി ഭവി ഡൌട്ട് എല്ലാം പറഞ്ഞു മനസ്സിലാക്കിത്തന്നതുകൊണ്ടു സമയത്ത് പൂർത്തിയാക്കാനായി. മനസ്സിൽ കുറച്ചൊക്കെ ആത്മവിശ്വാസം വന്നപോലെ തോന്നി. ഭവിയെപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടിയതോർത്തു സന്തോഷം തോന്നി..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story