♥️ മയിൽ‌പീലി ♥️ ഭാഗം 40

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു ദേഷ്യം തീർത്തുകൊണ്ടു ശരത് കാറിൽ കയറി പോയി... സൈഡ് മിററിൽ കൂടി ഒരുവട്ടം കൂടി ഇരുവരെയും നോക്കാൻ മറന്നില്ല.. പ്രഭുവിനൊപ്പം ഇടറിയ കാലടികളോടെ നടക്കുമ്പോഴും.... മിഴികൾ അവന്റെ മിഴികളിൽ ഒരായിരം ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു.. പീലിയുടെയും ഭവിയുടെയും കണ്ണുകൾ സന്തോഷത്താൽ പെയ്തുതുടങ്ങിയിരുന്നു ... ഇരുവരിലും അധികരിച്ചത് സഹോദരസ്നേഹമാണെങ്കിലും പീലിയിൽ തന്റെ കൂട്ടുകാരിയായിവന്നു കൂടപ്പിറപ്പായവൾക്കു ഒരു ജീവിതം കിട്ടിയ സന്തോഷം കൂടിയായിരുന്നു ... അവൾ ഓടിവന്നു പ്രഭുവിന്റെ കവിളിൽ ചേർത്തുമുത്തി... മായയുടെ കവിളിൽ തഴുകി... പ്രഭുവിനോപ്പം മായയെ പതിയെ താങ്ങി കാറിന്റെ ബാക്‌സീറ്റിൽ ഇരുത്തി.... പീലിയും അവൾക്കൊപ്പം കയറി... ഭവി കാറിൽ കയറിയശേഷം ബാക്ക് സീറ്റിലേക്ക് നോക്കി... പീലിയുടെ തോളിൽ ചാരിയിരിക്കുന്ന മായയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... തളർച്ച മുഖത്ത് പ്രകടമായിരുന്നു...

പ്രഭു ഫ്രണ്ട് മിററിൽ കൂടി അവളെ ഒന്നു നോക്കിയശേഷം മെല്ലെ കാറെടുത്തു... ഏട്ടാ.. നമുക്ക് വീട്ടിൽ പോകാം... ഞാനും ഭവിയും വൈകിട്ടെങ്ങാനും വന്നു മേടിച്ചോളാം... ഇവൾക്ക് ഒട്ടും വയ്യാന്നു തോന്നണു... പീലീ മായയുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു... പ്രഭു ഒന്നും മിണ്ടിയില്ല... ശ്രദ്ധ ഡ്രൈവിങ്ങിൽ എന്നപോലെയിരുന്നു... ഏട്ടന്റെ ഗൗരവം കണ്ടു മുഖം കൂർപ്പിച്ചിരിക്കുന്ന അവളെ നോക്കി ഭവി ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു... കാർ നേരെ ചെന്നുനിന്നതു ന്യൂ ലൈഫ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ എൻട്രൻസിന് മുന്നിലാണ്.. ക്യാഷ്യാലിറ്റിയുടെ മുന്നിലേയ്ക്ക് കാർ ഒതുക്കി അവൻ ഭവിയോടും പീലിയോടുമായി പറഞ്ഞു.. നിങ്ങൾ പോയി നാളത്തേയ്ക്ക് കൊണ്ടുപോകാൻ വേണ്ടതൊക്കെ മേടിക്ക്... ഞാൻ മായയെ ഇവിടെ ഒന്നു കാണിച്ചു ഒരു ഡ്രിപ് ഇട്ടേച്ചിരിക്കാം...

തന്നെത്തന്നെ അന്തംവിട്ടു നോക്കിയിരിക്കുന്ന പീലിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തുകൊണ്ട് തളർച്ചയോടെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന മായയെ നോക്കി പ്രഭു തുടർന്നു... കണ്ടില്ലേ നല്ല തളർച്ചയുണ്ട്... നാളെ യാത്രയുള്ളതല്ലേ... പിന്നെ അപ്പോതിനെയ്ക്കും എനിക്ക് ഒന്നു റൗണ്ട്സിനു പോയിവരാം.. രണ്ട് മൂന്ന് സർജറി കേസ് ഉണ്ട്.... അവരെ ഒന്നു നോക്കിയെച്ചും വരാം... ഭവിയുടെ ചുണ്ടിൽ ഇതെല്ലാം കേട്ട് ഒരു പുഞ്ചിരി വിരിഞ്ഞു... ഓക്കേ... ഏട്ടാ... ഞങ്ങൾ പോയിട്ട് വരാം... ഭവി ഉടനെ പറഞ്ഞു... പ്രഭു ഡോർ തുറന്നിറങ്ങിയപ്പോഴേയ്കും സെക്യൂരിറ്റി അവിടേയ്ക്കു വന്നിരുന്നു... ആ... ഡോക്ടർ കുഞ്ഞായിരുന്നോ... എന്താ... ഇവിടെ കാർ നിർത്തിയത്.. ആർക്കേലും വയ്യായോ ? അയാൾ കുനിഞ്ഞു കാറിലേയ്ക് നോക്കി ചോദിച്ചു.. ആ... രാമേട്ടാ... ക്യാഷുവാലിറ്റിയിൽ ഒന്നു കാണിക്കാനാ... അവൻ പറയുന്നതിനോടൊപ്പം മായ ഇരിക്കുന്ന ഭാഗത്തെ ഡോർ തുറന്നു... വീൽ ചെയർ വേണോ കുഞ്ഞേ ? രാമേട്ടൻ ചോദിച്ചു.. മായ തനിക്കു നടക്കാൻ പറ്റുമോ ? ഇല്ലെങ്കിൽ വീൽചെയർ എടുക്കാം...

അവൻ മായയോടായി ചോദിച്ചു.. സാരമില്ല ഞാൻ നടക്കാം.... പതിയെ ഇറങ്ങാൻ ശ്രമിച്ചുകൊണ്ടവൾ പറഞ്ഞു.. അതുമനസ്സിലാക്കിയെന്നോണം പ്രഭു അവളെ താങ്ങി പിടിച്ചു... ആദ്യമൊന്നു പതറിയെങ്കിലും അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ മിണ്ടാതെ അനുസരിച്ചു.. പീലീ ബാക്കിൽ നിന്നും ഫ്രണ്ട് സീറ്റിലേയ്ക് മാറി.. എന്നാൽ ഉടനെ വരാമേട്ടാ... ഭവി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു.. ആഹ്ഹ് ! ഡാഷ് ബോർഡിൽ എന്റെ സ്റ്റെത് ഉണ്ട്.. ഇങ്ങെടുക്ക് പീലീ.. പ്രഭു പെട്ടെന്ന് ഓർത്തുകൊണ്ട് പറഞ്ഞു.. ദാ.. ഏട്ടാ... പീലിയുടെ കൈയിൽ നിന്നും സ്റ്റെത് വാങ്ങി കഴുത്തിലിട്ടു മായയെ ചേർത്തുപിടിച്ചവൻ നേരെ ക്യാഷുവാലിറ്റിയിലേയ്ക് നടന്നു.. അവരെ ഒരുനിമിഷം നോക്കി പീലിയും ഭവിയും തിരിച്ചു.. ആഹ് ! പ്രഭു ഡോക്ടറോ ? ക്യാഷുവാലിറ്റി ഒപിയിലെ ഡോക്ടർ എൽസ മാത്യു അവനെക്കണ്ടു ചോദിച്ചു...

ഇവിടെ ഹൌസ് സർജൻസി ചെയ്യുവാണ്... യങ് ആൻഡ് എഫീഷ്യന്റ് ജൂനിയർ ഡോക്ടർ... എമർജൻസി മെഡിസിൻ ആണ് സ്പെഷ്യലൈസേഷൻ... മിക്കവാറും ആക്‌സിഡന്റ് കേസുകളിലൊക്കെ പ്രഭുവിനെ അസ്സിസ്റ്റ്‌ ചെയ്യാറുണ്ട്.. പ്രഭുവിനെക്കണ്ടപ്പോൾ തിളങ്ങിയ കണ്ണുകൾ അവൻ താങ്ങി പിടിച്ചിരിയ്ക്കുന്ന മഴയെക്കണ്ടപ്പോൾ മങ്ങി.. എങ്കിലും അത് മറച്ചുകൊണ്ട് ചെറിയൊരു പുഞ്ചിരിയോടെ അവരെ നോക്കി.. ഗുഡ് ആഫ്റ്റർനൂൺ എൽസ... തനായിരുന്നോ ഒപി.. ഡ്യൂട്ടിയിൽ... മായയെ ശ്രദ്ധയോടെ ചെയറിലേക്കിരുത്തിക്കൊണ്ടവൻ ചോദിച്ചു.. യെസ്.. ഡോക്ടർ.. അല്ലാ എന്താ വൈഫിനു പറ്റിയത് ? സ്റ്റെത് കൈയിലെടുത്തുകൊണ്ടവൾ മായയുടെ നേരെ ചെയർ അടുപ്പിച്ചുകൊണ്ട് ചോദിച്ചു.. വൈഫ്‌ എന്ന് കേട്ടപ്പോൾ മായ തികച്ചും ഞെട്ടി.. അവൾ പ്രഭുവിന്റെ മുഖത്തേയ്ക്കു നോക്കി..

അവൻ കണ്ണുചിമ്മി കാണിച്ചുകൊണ്ട് എത്സയോടായി പറഞ്ഞു.. ബിപി ഷൂട്ട്‌ ആയതാണെന്നു തോന്നുന്നു.. ഒന്നു ഫൈന്റ് ആയി... അവൻ പറഞ്ഞു.. വൈഫിന് നല്ല വിളർച്ചയുണ്ടല്ലോ ? ഈ ഹോസ്പിറ്റലിനും ഓട്ടത്തിനുമിടയിൽ പുള്ളിക്കാരത്തിയെ മറന്നോ ? അവൾ പുഞ്ചിരിയോടെ ചോദിച്ചു.. ഏയ്... അങ്ങനൊന്നുമില്ലെടോ പ്രഭു മായയുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.. ബിപി അല്പം കൂടുതലാ... കണ്ണ് കാണുമ്പോഴേ അറിയാം.. ഉറക്കവുമില്ല... എന്താടോ ഇത് ? എൽസ മായയോടായി ചോദിച്ചു.. അത് ഡോക്ടർ... വർക്ക്‌ ടെൻഷൻ കാരണം... അവൾ പ്രഭുവിന്റെ നേരെയുള്ള ചോദ്യരൂപത്തിലുള്ള എൽസയുടെ നോട്ടത്തെ തടുക്കാനെന്നോണം പറഞ്ഞു.. ഇങ്ങനെ ഉറക്കമില്ലാതെ ഫുഡും കളഞ്ഞു ജോലി ചെയ്താല് ഇയാളുടെ കാര്യം പോക്കാ... അപ്പോളെങ്ങനാ ഡോക്ടറെ വൈഫിന് ഒരു ട്രിപ്പ്‌ ഇടട്ടെ...? എൽസ പ്രിസ്ക്രിപ്ഷൻ എഴുതാനായി ലെറ്റര്പാഡ് എടുത്തുകൊണ്ടു ചോദിച്ചു.. യാ... ഷുവർ... പ്രഭു പറഞ്ഞു... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം...

പിന്നെ ട്രിപ്പ്‌ കഴിഞ്ഞു ബിപി നോർമൽ ആയാൽ പോകാം.. റൂമിലേയ്ക്ക് റെഫർ ചെയ്യട്ടെ... അതാകുമ്പോൾ കുറച്ച് ഫ്രീഡം കിട്ടും.. അവർ ചോദിച്ചു.. ഓക്കേ.. എൽസ... ഐ തിങ്ക് ഇറ്റ്സ് ബെറ്റർ... ബികാസ് ഐ വാണ്ട്‌ ടു കംപ്ലീറ്റ് മൈ റൗണ്ട്സ് ഒൺസ്.. പ്രഭു പറഞ്ഞു.. മായയെ റൂമിലാക്കി.... പ്രഭുതന്നെ ട്രിപ്പ്‌ ഇട്ടു... ഡ്രോപ്പ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് മായയോടായി ചോദിച്ചു.. മായ... ഇപ്പോൾ എങ്ങനുണ്ട്..? ഞാനൊന്നു റൗണ്ട്സിനു പോയി വരട്ടെ.. ജസ്റ്റ്‌ 15 മിനിറ്റ്.. താൻ ഓക്കേ ആല്ലേ ? ഏട്ടൻ പോയിട്ട് വാ... കുഴപ്പമൊന്നുമില്ല.. അവൾ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.. പിന്നെ... ഏട്ടാ.. തിരിഞ്ഞു നടക്കാനൊരുങ്ങിയ പ്രഭുവിനെ അവൾ വിളിച്ചു.. പ്രഭു എന്തായെന്ന് സംശയത്തിൽ നോക്കി.. താങ്ക്സ്... ഒരുപാട് ബുദ്ധിമുട്ടായില്ലേ... എന്റെ തെറ്റിന് ഒരുപാട് നാണം കെടേണ്ടി വന്നു ഇന്ന്... അവൾ റൂഫിലേയ്ക് നോക്കിക്കൊണ്ട് പറഞ്ഞു.. ഇന്ന് ശരത്തിന്റെ സംഭവവും ഹോസ്പിറ്റലിൽ എൽസയുടെ സംസാരവുമൊക്കെയാണ് അവളുദ്ദേശിച്ചതെന്നവന് മനസ്സിലായി...

മായ... ഇതുവരെ എനിക്കൊന്നും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല... പിന്നെ ഞാൻ ശരത്തിനോട് പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ അതു സീരിയസ് ആയിട്ട് തന്നാ... അവളുടെ അരികിലേക്കു ചെയർ വലിച്ചിട്ടതിലേയ്ക്കിരുന്നുകൊണ്ടവൻ പറഞ്ഞു.. ജീവിതത്തിൽ സ്നേഹം കൊണ്ട് മുറിവേൽക്കപ്പെട്ടവരാ നമ്മൾ.... സ്നേഹത്തിന്റെ ചതിക്കുഴിയിൽ വീണവർ... അതു മനസ്സിലാക്കിയിട്ടും ജീവിതം ദുഖിച്ചു കളയുന്നതിൽ ഒരർത്ഥവുമില്ല... പിന്നെ തന്നെപ്പോലെ എനിക്കും ഒന്നും പെട്ടെന്ന് മറക്കാനോ പുതിയതിലേയ്ക് ചേക്കേറാനൊ കഴിയില്ല... പക്ഷേ... എന്തോ... എന്നെങ്കിലും നമ്മുടെ വഴി ഒന്നാക്കണമെന്നൊരു തോന്നൽ... അതിന് തെറ്റായൊരർത്ഥവുമില്ല.... നമ്മളെ സ്നേഹിക്കുന്ന ചുരുക്കം പേർക്കെങ്കിലും അതുകൊണ്ട് സന്തോഷം കിട്ടുമെങ്കിൽ അതുപോരെടോ ? അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു...

ശരീരത്തിന്റെയും മോഡിയുടെയും അല്ല മനസ്സുകൊണ്ടുള്ള ഒരു കൂടിച്ചേരൽ... താൻ ആലോചിക്കൂ... നിര്ബന്ധിക്കില്ല... അതും പറഞ്ഞവൻ പുറത്തേയ്ക്കു പോയി... സ്നേഹത്തിന്റെ... പ്രണയത്തിന്റെ.... പുതിയൊരു താളം അവിടെ അവൾക്കു കേൾക്കാനായി... തന്നോട് ശരത് ചെയ്ത ചതിയോര്ത്തു നശിപ്പിക്കാനുള്ളതല്ല ജീവിതം.. എനിക്കറിയാം... എന്നാലും.... മുറിവുകൾ മാഞ്ഞിട്ടില്ല... എന്നെങ്കിലും തനിക്ക് പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കാൻ ആകുമോയെന്നുമറിയില്ല.... വയറിനു മുകളിലേയ്ക്കു കൈകൾ അറിയാതെ ചലിച്ചു... ഇരു കണ്പോളകളെയും കടന്നു മിഴിനീർ ചെന്നിയിലേക്കൊഴുകി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 സെക്കന്റ്‌ ഫ്ലോറിൽ ലിഫ്റ്റ് ഇറങ്ങി നഴ്സസ് റൂമിലേയ്ക്ക് പോയി.. റൗണ്ട്സിനു ഒരാളെക്കൂടെ കൂട്ടാനായി പ്രഭു അവിടേയ്ക്കു നോക്കി... ഡോക്ടർ...

അവനെക്കണ്ട പാടെ ഒരു പെൺകുട്ടി വിളിച്ചു... തന്നെ ഞാൻ എവിടെയോ കണ്ടപോലെ തോന്നുന്നു... അവളോടായവൻ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോലെ പറഞ്ഞു... ഡോക്ടർ.... സിറ്റി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിട്ടില്ലേ... ഞാൻ രേഷ്മ... അവിടെ നേഴ്സ് ആയിരുന്നു... ഇവിടെ ഇന്ന് ജോയിൻ ചെയ്തതേയുള്ളു... അവൾ അടുത്തേയ്ക്കു വന്നുകൊണ്ടു പറഞ്ഞു.. ഓഹ്... അതാ കണ്ട പോലെ തോന്നിയത്... എനിവെയ്... താൻ ഒന്നു വരൂ... റൗണ്ട്സിനാണ്... ഫയൽ കൂടി എടുത്തോളൂ... അവൻ പറഞ്ഞു ഓക്കേ ഡോക്ടർ... അവൾ ടേബിളിൽ നിന്നും ഫയൽഎടുത്ത് അവന് പിന്നാലെ ചെന്നു.. സാർ ഇവിടേയ്ക്ക് വന്നിട്ട് ഒരുപാടായോ? ഇല്ലെടോ എബൌട്ട്‌ ടു വീക്ക്‌... അല്ലാ താനെന്താ അവിടുന്ന് മാറിയേ? പ്രഭു ചോദിച്ചു.. അത് ഡോക്ടർ... അവൾ പൂർത്തിയാക്കാതെ നിർത്തി... എന്തെങ്കിലും പേർസണൽ ആണേൽ പറയണ്ട...

അവൻ പറഞ്ഞു.. ഏയ്... അതല്ല ഡോക്ടർ... നമുക്ക് പറ്റിയ ഇടമല്ലെന്നു തോന്നി.. ലോൺ എടുത്തും പലിശയ്ക്കു കടമെടുത്തുമൊക്കെയാ പഠിപ്പിച്ചത്... അതുകൊണ്ടാ ഇത്രയും ദൂരെ ജോലി ശരിയായപ്പോൾ പോയത്... പക്ഷേ... അവിടെ നടക്കുന്നതൊക്കെ നമ്മുടെ ലെവെലിനും മുകളിലാ.. ഡോക്ടർ... ദൈവഭയമുള്ളോർക്കു സഹിക്കാൻ പറ്റാത്തത്... വീട്ടുകാരുടെ ആകെ പ്രതീക്ഷ എന്നിലാ.. അതുകൊണ്ട് ബോണ്ട്‌ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലേയ്ക്ക് വന്നു.. ഒന്നൊന്നര മാസം കഴിഞ്ഞു ഇപ്പോഴാ ഒരു ജോലി ശരിയായെ.. ജീവനെക്കാളും വലുതൊന്നുമില്ലല്ലോ ഡോക്ടർ... അവൾ പറഞ്ഞു നിർത്തി.. അതേടോ.... മനുഷ്യത്വത്തേക്കാൾ വലുതൊന്നുമില്ല...

അവളുടെ ഉള്ളിൽ വേറെന്തൊക്കെയോ രഹസ്യങ്ങൾ നിറഞ്ഞിരിക്കുന്നതായവന് തോന്നി.. വരട്ടെ... ഇവിടെത്തന്നുണ്ടല്ലോ വഴിയേ മനസിലാക്കാം... അതുമോർത്തവൻ റൂമിലേയ്ക്ക് കയറി.. 6 നീയൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ലന്നു വിചാരിക്ക് കൊച്ചേ.... ആണായിട്ടും പെണ്ണായിട്ടും നീയേയുള്ളു മോളേ.. അവരൊക്കെ പിടിയുള്ള ആൾക്കാരാ.. നമ്മള് പിടിച്ചാൽ കൂടില്ല... എല്ലാം കർത്താവ് കാണുന്നുണ്ട്.... അവൾ കഴുത്തിലെ കൊന്തയിൽ അമർത്തിപ്പിടിച്ചു ഒരുനിമിഷം കണ്ണടച്ചു പ്രാർത്ഥിച്ച ശേഷം അവനൊപ്പം അകത്തേയ്ക്കു കയറി........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story