♥️ മയിൽ‌പീലി ♥️ ഭാഗം 41

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

നീയൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ലന്നു വിചാരിക്ക് കൊച്ചേ.... ആണായിട്ടും പെണ്ണായിട്ടും നീയേയുള്ളു മോളേ.. അവരൊക്കെ പിടിയുള്ള ആൾക്കാരാ.. നമ്മള് പിടിച്ചാൽ കൂടില്ല... എല്ലാം കർത്താവ് കാണുന്നുണ്ട്.... അവൾ കഴുത്തിലെ കൊന്തയിൽ അമർത്തിപ്പിടിച്ചു ഒരുനിമിഷം കണ്ണടച്ചു പ്രാർത്ഥിച്ച ശേഷം അവനൊപ്പം അകത്തേയ്ക്കു കയറി... 💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧 ഭവി..... താങ്ക്സ്.... എന്തിനാ പീലു.... മായയെ ഇത്രയും സ്നേഹിക്കുന്നതിന്..... അവളെ കൂടപ്പിറപ്പായി ചേർത്തുനിർത്തുന്നതിന്... അതിനേക്കാളേറെ ബന്ധങ്ങളെ മാനിക്കുന്നതിന്.... അവൾ അവനെത്തന്നെ നോക്കി പറഞ്ഞു... കഴിഞ്ഞോ ? ഒരു ഒരു കുസൃതി ചിരിയോടെ കാർ സൈഡിലേക്ക് ഒതുക്കിക്കൊണ്ടവൻ അവളുടെ നേരെ തിരിഞ്ഞിരുന്നുകൊണ്ടു ചോദിച്ചു... ഭവി.... im serious... ഓഹ് ! പീലു... ഞാനും.. സത്യത്തിൽ എല്ലാത്തിനും ഞാൻ നിന്നോടല്ലേടോ താങ്ക്സ് പറയേണ്ടെ.... ഞങ്ങൾ രണ്ടുപേരും മാത്രമുണ്ടായിരുന്ന ലോകത്തേയ്ക്ക് ഒരു മയിൽ‌പീലി തുണ്ടുപോലെ നീ വന്നു...

അവിടെന്നു ഞങ്ങൾക്ക് കിട്ടിയത് നിന്നെ മാത്രമായിരുന്നില്ല... മായയെ കൂടി ആയിരുന്നു... ഭവ്യയുടെ മരണശേഷം പലപ്പോഴും കൊതിച്ചിട്ടുണ്ട്.... അവളെയൊന്നു തിരികെ കിട്ടിയിരുന്നെങ്കിലെന്നു.... അത്രയ്ക്കു സ്നേഹിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു എന്റെ മോളൂട്ടിയെ... അതൊക്കെ മാറിയത് മായയെ കിട്ടിയപ്പോഴാണ്... പിന്നെ പ്രഭു ഏട്ടൻ.... നഷ്ടപ്പെട്ട അച്ഛന്റെ കരുതലാണ് ഒരു ഏട്ടന്റെ സ്നേഹത്തേക്കാളും ഞാൻ അറിയുന്നത്... ഇതിനേക്കാളൊക്കെയപ്പുറം എല്ലാം മനസ്സിലാക്കി എന്റെ കൂടെ നിൽക്കുന്ന.... എന്റെ നല്ല പാതി... നീ..... പീലു... നീ പറഞ്ഞില്ലേ ബന്ധങ്ങളെ മാനിക്കുന്നുവെന്ന്... നിന്റെ ഉള്ളിൽ ആ മൂല്യം ഉള്ളതുകൊണ്ടാണ് എനിക്കവളെ എന്റെ പെങ്ങളായി ചേർത്തു നിർത്താൻ കഴിയുന്നത്... അവൻ പീലിയുടെ കൈകൾ തന്റെ കൈകക്കുള്ളിലാക്കി പറഞ്ഞു... മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താന്നറിയോ ഭവി...?

പീലീ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു... അവളെന്താണ് പറയുന്നതെന്നറിയാനവൻ ആ കണ്ണുകളിലേയ്ക്ക് നോക്കി.. വിവേകവും വികാരങ്ങളുമാണ് ഭവി.... തന്റെ സഹജീവിയോട് തോന്നുന്ന ഫീലിംഗ്സ് വിവേകപൂർവം വേർതിരിക്കാനുള്ള കഴിവ്... അതില്ലാത്ത പക്ഷം അവൻ മൃഗത്തിന് തുല്യമാണ്.... ഇന്ന് നമ്മുടെ സമൂഹത്തിൽ മനുഷ്യനെക്കാളേറെ ക്രൂര മൃഗങ്ങളാണെടോ ? എങ്കിലും അവർക്കുള്ള വികാരം പോലുമില്ലാത്ത മനുഷ്യരുമുണ്ട് ഇവിടെ... ഒരമ്മയ്ക് കുഞ്ഞുങ്ങളോടുള്ള കരുതൽ.. സ്നേഹം ഇതൊക്കെ ചിലപ്പോൾ നാം അവരെക്കണ്ടും മനസ്സിലാക്കേണ്ടിയിരിക്കുന്നു.. അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.. താൻ എന്തിനാടോ വിഷമിക്കണേ ? തനിക്ക് ഞാനില്ലേ ? ഈ നെഞ്ചിൽ അവസാന മിടിപ്പുവരെ... ദാ.... ഇങ്ങനെ ചേർത്തുപിടിക്കും നിന്നെ ഞാൻ... പീലിയെ നെഞ്ചോടു ചേർത്തുപിടിച്ചവൻ പറഞ്ഞു....

പിന്നെ മാഷേ... ഇത് നടുറോഡാ..... പോലീസിനെക്കാളും ഭീകരരായ സദാചാരക്കാരുണ്ട്.... അല്ലെങ്കിലേ എനിക്ക് ചീത്തപ്പേരൊത്തിരി കൂടുതലാ... ഇനി ഇതും കൂടി.... അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൻ കൈകൊണ്ട് വായ മൂടി. വേണ്ടായെന്നു തലയാട്ടി... അതു മനസ്സിലാക്കിയെന്നോണം അവളും മൗനം പാലിച്ചു... പ്രഭു റൗണ്ട്സ് കഴിഞ്ഞു വന്നപ്പോൾ മായ നല്ല മയക്കത്തിലായിരുന്നു.... ബെഡിനടുത്തേയ്ക് ചെയർ വലിച്ചിട്ടു അവൻ അതിലിരുന്നു.... ഡ്രിപ് കഴിഞ്ഞപ്പോൾ ക്യാനിലാ മാറ്റി... അപ്പോഴാണ് അവൾ മെല്ലെ കണ്ണുതുറന്നത്.. കഴിഞ്ഞെടോ... ഇനി ബിപി കൂടി നോക്കിട്ട് പോകാം... ബിപി നോര്മലായതുകൊണ്ട് പെട്ടെന്നുതന്നെ ഡിസ്ചാർജ് ഷീറ്റ് എഴുതാനായി... അപ്പോഴേക്കും പീലിയും ഭവിയും എത്തി... പിന്നെ ഉടനെത്തന്നെ അവർ വീട്ടിലേയ്ക്കു തിരിച്ചു... നിങ്ങൾ അകത്തേയ്ക്കു പൊയ്ക്കോളൂ... പീലീ.... മായയെ അകത്തേയ്ക്കു കൊണ്ടുപോകു... ഞങ്ങൾ കവറൊക്കെ എടുത്തുവരാം... പ്രഭു പറഞ്ഞു.. ശരി ഏട്ടാ... പീലീ മായയെ വിളിച്ചു അകത്തേയ്ക്കു പോയി..

ഏട്ടാ.. ജോജു വിളിച്ചിട്ടുണ്ടായിരുന്നു.. ഒരു ന്യൂ ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്... എന്നിട്ട് ...? ഭവിയുടെ വാക്കുകൾ പ്രഭുവിന്റെ മുഖത്ത് പ്രത്യാശയുടെ വെളിച്ചം നൽകി.. അവൻ ഭവിയുടെ വാക്കുകൾക്കായി കാതോർത്തു... ഹോട്ടലിൽ ഇടയ്ക്കിടയ്ക്ക് ഏതോ ഒരു ഡോക്ടർ കൂടി വരാറുണ്ടത്രെ.... ചില സൺ‌ഡേ നടക്കുന്ന വിധുവിന്റെ പാർട്ടികളിലും അയാളുടെ സാന്നിധ്യമുണ്ടത്രെ... ഡോക്ടറോ ? ആരായിരിക്കും..? പ്രഭുവിനു ആകെ കൺഫ്യൂഷനായി... ഡോക്ടർ സുധീപ് ഖോയൽ.... സിറ്റി ഹോസ്പിറ്റലിൽ നെഫ്രോളജി വിഭാഗം ഹെഡ് ആണ്... ഭവി പറഞ്ഞു... ഡോക്ടർ സുദീപ് ഖോയലോ ? ആർ യൂ ഷുവർ ? ഐ ക്യാന്റ് ബിലീവ് ദിസ്‌ ... പ്രഭു വിശ്വസിക്കാനാകാതെ വിരലുകൾ മുടിയിൽ കോർത്തുവലിച്ചുകൊണ്ടു ചോദിച്ചു.. അതേ... ഏട്ടാ... അവനും ആദ്യം ആളെ അറിയില്ലായിരുന്നു.. അവന്റെ വൈഫ്‌ പ്രെഗ്നന്റ് ആണ്.. സിറ്റി ഹോസ്പിറ്റലിൽ ആണ് കൺസൽട്ടിങ്.. കഴിഞ്ഞദിവസം അവിടെ പോയപ്പോൾ യാദൃശ്ചികമായി ഇയാളെ കണ്ടു.. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്...

താങ്ക് ഗോഡ്... നീയെന്റെ വിളി കേട്ടു... ഒരു തുമ്പുമില്ലാതെ ടെൻഷൻ അടിച്ചിരിക്കയിരുന്നു... അപ്പോൾ സുദീപ് ഡോക്ടർ ആയിരിക്കും ഓർഗൻ മാഫിയയിലെ സിറ്റി ഹോസ്പിറ്റലിലെ കണ്ണി... കൂടുതൽ പ്രൂഫ് കിട്ടിയാൽ എനിക്ക് വിധുവിനെ ധൈര്യമായി എതിർക്കാം.. പ്രഭു സന്തോഷത്തോടെ പറഞ്ഞു... അതേ ഏട്ടാ... ഹോസ്പിറ്റലിൽനിന്നും എന്തേലും വിവരം കിട്ടിയാൽ കുറച്ചുകൂടി എളുപ്പമാകും.. ഭവി പ്രഭുവിന്റെ ചുമലിൽ തട്ടി സന്തോഷം അറിയിച്ചുകൊണ്ട് പറഞ്ഞു.. ഹോസ്പിറ്റലിൽ നിന്നും ഇപ്പോൾ... നെറ്റിയിൽ വിരലൊടിച്ചുകൊണ്ട് പ്രഭു പരിചിതമായ പല മുഖങ്ങളും മനസ്സിലൂടെയൊന്നോടിച്ചു ഒരു സഹായത്തിനായി.... പെട്ടെന്നാണ് ഇന്ന് ഡ്യൂട്ടിയിൽ പരിചയപ്പെട്ട രേഷ്മയുടെ മുഖം മനസിൽ തെളിഞ്ഞത്.. ആഹ് ! ഭവി ഇന്ന് ഡ്യൂട്ടിയിൽ സിറ്റി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിരുന്ന ഒരു നഴ്സിനെ കണ്ടായിരുന്നു...

ഇവിടെ ഇന്ന് ജോയിൻ ചെയ്തതാ... ആ കുട്ടിയുടെ സംസാരത്തിൽ നിന്നും എന്തൊക്കെയോ പന്തികേട് തോന്നിയതാ... ആരെയോ ഭയന്നു ജോലി വിട്ടപോലെ.... പരിചയപ്പെട്ടപ്പോഴും അതാ തോന്നിയെ... കണ്ടിട്ടുണ്ടെന്നല്ലാതെ മിണ്ടുന്നത് ഇന്നാദ്യമായാ... അതുകൊണ്ടാ ഒന്നും വിട്ടു ചോദിക്കാതിരുന്നത്.. വരട്ടെ... വഴിയേ നോക്കാം... എന്റെ ഡിപ്പാർട്മെന്റിൽ തന്നെയാ ഇപ്പോൾ ഡ്യൂട്ടി... കണ്ടിട്ട് പാവമാണെന്ന് തോന്നുന്നു.... പ്രഭു ഭവിയോടായി പറഞ്ഞു... ആഹ് ! ശരിയാ ഏട്ടാ... നമുക്ക് നോക്കാം... പിന്നെ ഏട്ടാ... താങ്ക്സ്.... മായയെ കൂടുകൂട്ടാൻ തോന്നിയതിന്... ഇന്ന് പറഞ്ഞതൊക്കെ സത്യമാണെന്ന് വിശ്വസിച്ചോട്ടെ ? പ്രഭു ചോദിച്ചു.. മ്മ്... വിശ്വസിക്കാം.... എത്ര സമയമെടുക്കുമെന്നൊന്നുമറിയില്ല.... പക്ഷേ ഈ ജീവിതത്തിൽ ഇനി ആരെയെങ്കിലും കൂടെ കൂട്ടുമെങ്കിൽ അതു മായയെ മാത്രമായിരിക്കും... പ്രഭു ഉറപ്പിച്ചുപറഞ്ഞു.. ഉള്ളിലെ സന്തോഷം പ്രഭുവിനെ ചേർത്തുപുണർന്നുകൊണ്ടു ഭവി പ്രകടിപ്പിച്ചു... അകത്തേയ്ക്കു കയറിയ പ്രഭുവും ഭവിയും സുചിത്രയുടെ മടിയിൽ തലവെച്ചുകിടക്കുന്ന മായയെയാണ് കണ്ടത്... സുചിത്ര തലയിൽ തഴുകി അവളെ ആശ്വസിപ്പിക്കുന്നുണ്ട്...

അടുത്തായി സോഫയിൽ പീലിയുമിരിപ്പുണ്ട്.. പീലീ എല്ലാം സുചിത്രയോടു പറയുകയായിരുന്നു... ഒപ്പം ഒരു കൈ മായയുടെ കൈകൾക്കുള്ളിൽ മുറുക്കെ പിടിച്ചിരിക്കുന്നു... പ്രഭുവും ഭവിയും പീലിയ്ക്കടുത്തായി വന്നിരുന്നു... മോളേ.... കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനി അതോർത്തു വിഷമിക്കാതെ... ഇങ്ങനെ വിഷമിച്ചിരിക്കുന്നതു കണ്ടാൽ അമ്മയ്ക്കും സങ്കടം വരും കേട്ടോ ? സുചിത്ര പറഞ്ഞു... അതേയമ്മാ.... ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു... ദാ... ഭവിയെപ്പോലെ ഒരേട്ടൻ ഉള്ളപ്പോൾ നീയെന്തിനാടി ഇങ്ങനെ സങ്കടപ്പെടണേ ? പീലീ ചോദിച്ചു... അവന്റെ വായിൽനിന്നും വീണ വാക്കുകൾ കേട്ടപ്പോൾ..... ഏട്ടൻ തടഞ്ഞിട്ടാ ഇല്ലേല് നല്ലത് മേടിച്ചിട്ട് പോയേനെ ... ഭവി അമർഷത്തോടെ പറഞ്ഞു... പോട്ടേ മോളേ.... ദൈവം എല്ലാക്കാലവും ഒരാളെ പരീക്ഷിക്കില്ല... എന്റെ മോൾക്ക് നല്ലൊരു ജീവിതം തരും...

വിഷമിക്കണ്ട... അവർ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു... എനിക്ക് ഇപ്പോൾ സങ്കടമൊന്നുമില്ലമ്മേ... അതൊക്കെ പോട്ടേ... അമ്മ ടാബ്ലറ്റ് കഴിച്ചായിരുന്നോ ? മായ കണ്ണുതുടച്ചുകൊണ്ടു നിവർന്നിരുന്നു ചോദിച്ചു... ഇല്ല മോളേ... നിങ്ങള് ഹോസ്പിറ്റലിൽ ആണെന്നും മോൾക്ക്‌ വയ്യെന്നുമൊക്കെ കേട്ടപ്പോൾ ഒരു സമാധാനവുമില്ലായിരുന്നു... അതുകൊണ്ട് ഗുളിക കഴിക്കാനൊന്നും തോന്നിയില്ല... അവർ പറഞ്ഞു.. കൊള്ളാം നല്ല ആളാ... അസുഖം മാറണമെന്ന് ഒരു വിചാരവുമില്ല ഈ സുചിക്കുട്ടിക്ക്... പ്രഭു മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.... പോടാ... അല്ലേലും അമ്മമാർക്ക് മക്കൾക്കെന്തെലും വയ്യാന്നു കേട്ടാല് ഉള്ളിൽ ഒരു ആധിയാ... സുചിത്ര പറഞ്ഞു... തന്നോടുള്ള സ്നേഹവും കരുതലും മായയുടെ ഉള്ളിൽ കുളിര്മഴയായി പെയ്തു........... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story