♥️ മയിൽ‌പീലി ♥️ ഭാഗം 43

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പീലിയെ പലയാവർത്തി ചോദ്യം ചെയ്തതും അപമാനിച്ചതുമോർക്കുമ്പോൾ ആകെ വട്ടുപിടിക്കുന്നു... വീട്ടിൽ നിമ്മിയുടെ ഓരോ വട്ടുകൾ.... ആകെ വശം കെട്ടു... വിനയുടെ ചിന്തകൾ കാടുകയറി... അപ്പോഴാണ് പരസ്പരം കൈകോർത്തു ചിരിച്ചുകൊണ്ട് സ്റ്റാഫ്‌ ഏരിയയിലേക്ക് പോകുന്ന പീലിയെയും ഭവിയെയുമവൻ കണ്ടത്.... താൻ വലിച്ചെറിഞ്ഞ സൗഭാഗ്യത്തെയോർത്തുള്ള കുറ്റബോധത്താൽ അവന്റെ തല കുനിഞ്ഞു.... ഇന്നലെകൾ ഒരിക്കലും തിരികെ വരില്ലല്ലോ......... ജീവിതകാലം മുഴുവനും ഓര്മിക്കാനുള്ള വകയായിരിക്കും ഇന്നലെകളിലെ നഷ്ടങ്ങൾ സമ്മാനിക്കുക... ഭവി.... നമുക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവ് ചോദിക്കണ്ടേ... വിനയ് സാർ.... അവൾ വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി... പിന്നില്ലാതെ ഓഡിറ്റിംഗ് നടക്കണോണ്ടാ അല്ലേല് ഇന്ന് ഫുൾ ലീവ് എടുക്കാമായിരുന്നു... ഭവി പറഞ്ഞു... നീ വാ നമുക്ക് വിനയ് സാർ നെ കണ്ടു ലീവ് ചോദിക്കാം... ഇല്ലേല് ഉച്ചയ്ക്ക് ഇറങ്ങാൻ ലേറ്റ് ആകും പീലീ... പീലീ മനസ്സില്ലാമനസ്സോടെ അവനുപുറകേ ചെന്നു...

ഡോറിൽ ക്നോക്ക് ചെയ്തു അകത്തേയ്ക്കു ചെല്ലുമ്പോൾ വിനയ് ലാപ്പിൽ എന്തോ തിരക്കിട്ടു ചെയ്യുവായിരുന്നു.. അവരെ കണ്ടപ്പോൾ തലയുയർത്തി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു... എന്താടോ രണ്ടാളും ഒരുമിച്ച്.... സർ.... ഇന്ന് ആഫ്റ്റർനൂൺ ലീവ് വേണമായിരുന്നു... ഭവിയാണ് സംസാരത്തിനു തുടക്കമിട്ടത്.... പക്ഷേ വിനയുടെ ദൃഷ്ടി പീലിയിലേക്കാണെത്തി നിന്നത്.... അതു മനസ്സിലാക്കിയിട്ടെന്നോണം അവൾ പെട്ടെന്ന് പറഞ്ഞു.. സർ... എനിക്കും... ഒരുനിമിഷം ഇരുവരെയും നോക്കിയ ശേഷം വിനയ് സമ്മതം മൂളി... വിനയുടെ നോട്ടം പീലിയിൽനിന്നും മാറാത്തത് എന്തുകൊണ്ടോ ഭവിയിൽ ചെറിയൊരു വിഷമം ഉണ്ടാക്കി... അതിന്റെ പ്രതിഭലനമെന്നോണം വിനയോടു പറഞ്ഞു തിരികെപോകാനായി ഇറങ്ങി... മായയെ വിളിക്കാനും മറന്നില്ല... പീലീ.... പ്രഭുവേട്ടൻ... വിനയ് പറഞ്ഞുമുഴുമിപ്പിക്കാതെ നിർത്തി... എന്റെ കൂടുണ്ട്.... തിരിഞ്ഞുനോക്കാതെതന്നെ അവൾ മറുപടി പറഞ്ഞിറങ്ങിപ്പോയി... ഒരു നോക്കുകൊണ്ടുപോലും ക്ഷമയുടെ ലാഞ്ചന അവളിൽ നിന്നും കിട്ടില്ലായെന്നവനുറപ്പായി...

എന്തോ ഓർത്തെന്നപോലെ ഇരുന്നിട്ട് വീണ്ടും അവൻ ലാപ്പിലേയ്ക് നോട്ടം മാറ്റി... ക്യാബിനിൽ സീറ്റിലേയ്ക്കിരിക്കുമ്പോഴും ഭവിയുടെ മുഖത്തെ ഗൗരവം ശ്രദ്ധിക്കുകയായിരുന്നു പീലീ.... കാര്യം മനസ്സിലായിട്ടെന്നോണം അവൾ ഭവിയുടെ മുഖം മെല്ലെയുയർത്തി... എന്റെ ഭവിയ്ക്കും അസൂയയൊക്കെ ഉണ്ടായിരുന്നോ ? വിനയ് സാറിനടുത്തുന്നു എന്നെ കൂട്ടി പോരാൻ ദൃതി ആയിരുന്നല്ലോ ? അതെന്താ എനിക്ക് അസൂയ പാടില്ലേ..... നിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് അസൂയയൊക്കെ ഉണ്ടെന്ന് കൂട്ടിക്കോ... അവനൊട്ടും ഗൗരവം കുറയ്ക്കാതെ തന്നെ പറഞ്ഞു... ഭവി.... മതി കേട്ടോ... ഈ ഗൗരവം ninakkottum ചേരില്ലെടോ എനിക്കെന്റെ കണ്ണുകളിൽ കുസൃതി ഒളിപ്പിയ്ക്കുന്ന.... ആ ആഴപ്പരപ്പിൽ പ്രണയം അലയടിക്കുന്ന ഭവിയെയാണിഷ്ടം... അവൾ അവന്റെ മുഖം തന്റെ മുഖത്തിനുനേരെ തിരിച്ചുകൊണ്ടു കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു... അയ്യോടാ.... മിണ്ടാപ്പൂച്ചയായിരുന്ന എന്റെ പീലുവിനു കുറച്ച് റൊമാൻസൊക്കെ വരുന്നുണ്ടല്ലോ...?

ഭവി പെട്ടന്ന് ഗൗരവമൊക്കെ മാറ്റി ചോദിച്ചു... അതെന്താടാ നീയിങ്ങനെ പറഞ്ഞത്... നിന്റെ അത്രയും ഇല്ലേലും ഞാൻ ഒരു അൺ റൊമാന്റിക് മൂരാച്ചിയൊന്നുമല്ല.... അവൾ ചുണ്ട് കോട്ടിക്കൊണ്ടു പറഞ്ഞു... ആഹ് ! നോക്കട്ടെ.... ആരാ ബെറ്റെറെന്നു.... അവൻ അതേ ടോണിൽ പറഞ്ഞു.. നോക്കി നോക്കി ഇരുന്നോ... വിനയ് സർ വന്നു രണ്ടിനെയും ചവിട്ടി പുറത്താക്കും... അപ്പോൾ സ്വസ്ഥമായിട്ടു വീട്ടിലിരുന്നു റൊമാന്സിക്കാം... മിതു അകത്തേയ്ക്കു വന്നുകൊണ്ടു പറഞ്ഞു... പീലീ പതിയെ നാക്കുകടിച്ചുകൊണ്ട് സിസ്റ്റത്തിലേയ്ക് കണ്ണോടിച്ചു.. ഭവി കണ്ണടച്ചൊരു ചിരി പാസ്സാക്കിക്കൊണ്ട് വർക്കിലേയ്ക് കടന്നു... മായ ഓഫീസിൽ കയറി ലിവിന്റെ കാര്യങ്ങളൊക്കെ ശരിയാക്കുന്നതുവരെ പ്രഭു പാർക്കിംഗ് ഏരിയയിൽ കാറിൽ തന്നെയിരുന്നു... ഒരു പത്തുമിനിറ്റത്തെ കാര്യമേ ഉണ്ടായിരുന്നുള്ളു... പ്രഭുവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനായി അവൾ പരമാവധി ദൃതിയിൽ കാര്യം കഴിഞ്ഞിറങ്ങി.... അവിടുന്ന് നേരെ അവർ പോയത് ആശാനിലയത്തിലേക്കായിരുന്നു...

പുറമെനിന്ന് കാണുമ്പോൾ ആ നഗരത്തിന്റെ ഹൃദയഭാഗത്തു ഒതുങ്ങിനിൽക്കുന്ന ഒരു പ്രദേശമായേ തോന്നുള്ളു.. നാലുപാടും വല്യ ചുമരുകൾ കെട്ടി അടച്ചിട്ടുണ്ട്... പുറത്തേയ്ക്കു ഒരു ഗേറ്റ് ഉണ്ട്... അത്യാവശ്യം ഒരു ലോറി കയറാൻ പാകത്തിൽ.. ഏട്ടാ... ഇവിടെ നിർത്തിയാൽ മതി... ഞാനും സെക്യൂരിറ്റിയോട് പറയാം ഗേറ്റ് തുറക്കാൻ... ഏട്ടൻ കാർ ഉള്ളിൽ കയറ്റുമ്പോഴേയ്ക്കും ഞാൻ ദേ... ആ റോഡിനു ഓപ്പോസിറ്റുള്ള കടയിൽനിന്നും കുറച്ച് സ്വീറ്സ് വാങ്ങി വരാം... അവൾ പ്രഭുവിനോടായി പറഞ്ഞു ഡോർ തുറന്നു പുറത്തിറങ്ങി... ഗേറ്റിനടുത്തുചെന്നു ബെല്ലിൽ പ്രെസ്സ് ചെയ്തു... കുറച്ചുനിമിഷങ്ങൾക്കകം ഗേറ്റ് തുറക്കപ്പെട്ടു....... സെക്യൂരിറ്റി യൂണിഫോമിലുള്ളയാളോട് മായ ചിരിച്ചു സംസാരിച്ചുകൊണ്ടു പുറത്തേയ്ക്കു തന്നെ കാട്ടുന്നത് പ്രഭു കണ്ടു.. സംസാരം കണ്ടാൽ അറിയാം അവർ തമ്മിൽ നല്ല പരിചയമുണ്ടെന്ന്... ഗേറ്റ് തുറന്നപ്പോൾ അവൾ കാറിനടുത്തായി വന്നു അകത്തു കയറിക്കൊള്ളാൻ പറഞ്ഞു... തിരിഞ്ഞു പോകാൻ നിന്ന മായയെ അവൻ പുറകില്നിന്നും വിളിച്ചു...

മായേ... ഞാൻ ഓർത്തിരുന്നില്ല... പറഞ്ഞെങ്കിൽ വന്ന വഴിക്കു നല്ല കടകൾ ഉണ്ടായിരുന്നല്ലോ... എന്തേലുമൊക്കെ വാങ്ങാമായിരുന്നു... അവൻ കുറ്റബോധത്തോടെ പറഞ്ഞു.. താൻ അകത്തേയ്ക്കു പൊയ്ക്കോളൂ.. ഞാൻ പോയി എന്തെങ്കിലും മേടിച്ചിട്ട് വരാം.. ഏയ്... വേണ്ട ഏട്ടാ... ഞാൻ സ്ഥിരമായി അവിടെ നിന്നാ മേടിക്കണേ.... പിന്നെ അവിടെ നല്ല നാടൻ പലഹാരങ്ങൾ കിട്ടും.. ഞാൻ അധികവും അതാ വാങ്ങാറ്... കുഞ്ഞ് കിട്ടികളെക്കാളും പ്രായം ചെന്നവരും മുതിർന്ന പെണ്കുട്ടികളുമാണ് കൂടുതലും... അവൾ പറഞ്ഞു... അവന് എന്നാലും തന്റെ മറവിയിൽ തെല്ലു വിഷമം തോന്നി... കാറിൽ നിന്നിറങ്ങി മഴയോടൊപ്പം കടയിൽപോയി മനസ്സിനിഷ്ടപ്പെട്ടതൊക്കെ വാങ്ങി... തിരികെ വന്നു കാർ പാർക്ക്‌ ചെയ്തു.. ഉള്ളിൽ പുറമേകാനും പോലല്ല വിശാലമായ മുറ്റം... ഇരുവശവും തണൽമരങ്ങൾ... ആകെ ഒരു കുളിർമ... ഇത്രയും മനോഹരമായ സ്ഥലം ഈ നഗരത്തിന്റെ ഹൃദയത്തിൽ ഉണ്ടോയെന്നു ശങ്കിക്കും പോലെ... ആദ്യം പോയത് ഓഫീസിലേയ്ക്കായിരുന്നു..... മായ ഡോറിൽ മുട്ടി അനുവാദം ചോദിച്ചു...

. അവൾക്കൊപ്പം ഉള്ളിലേയ്ക്ക് കയറുമ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെയാണ് മാനേജർ ചെയറിൽ കണ്ടത്..... ഏകദേശം മുപ്പതു വയസ്സ് തോന്നിക്കും.... വിവാഹം കഴിഞ്ഞെന്നു നെറ്റിയിലെ സിന്ദൂരചുവപ്പു കണ്ടു ബോധ്യമായി.... ആഹ്... മായ.... ഇരിക്കേടോ... അവർ മായയെനോക്കി ചിരിച്ചുകൊണ്ട് ചെയർ കാട്ടി പറഞ്ഞു... എന്നിട്ട് കൂടെയുള്ള പ്രഭുവിനെ നോക്കി ഒന്നു സംശയിച്ചിട്ടു ഇരിക്കാൻ കൈ കാട്ടി... ഇരിക്കൂ... ഇതാരാ മായ മനസ്സിലായില്ല... ഓഹ് ! മറന്നു പരിചയപ്പെടുത്താൻ... റിത്വി.... ഇത് പ്രഭു ഏട്ടൻ... ഞാൻ പറയാറില്ലേ പീലീ.... അവളുടെ ഏട്ടനാ... പുള്ളി ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ ആണ്... മായ പ്രഭുവിനെ പരിചയപ്പെടുത്തി.... പിന്നെ ഏട്ടാ... ഇത്... മായ പ്രഭുവിന് റിത്വിയെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവളെതടഞ്ഞുകൊണ്ടവർ പറഞ്ഞു.... ഏയ്... വേണ്ട മായ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം... ഹലോ... ഡോക്ടർ... ഐആം റിത്വി... റിത്വി നകുൽ.... നകുൽ ഹസ്ബൻഡ് ആണ് കേട്ടോ.... ഇവിടെ സിറ്റി പോലീസ് കമ്മീഷണർ ആണ്.. ആ സർ നെയിം കിട്ടിയിട്ട് വർഷം ഒന്നാകുന്നതേയുള്ളു.... അതുവരെ പേര് മാത്രമേ ഉള്ളായിരുന്നു... അതും ഇവിടെ വന്നപ്പോൾ കിട്ടിയതാണ്... അല്ലെങ്കിലും എല്ലാപേരും പേരുമായല്ലല്ലോ ജനിക്കുന്നത്.... എല്ലാം ജനിച്ചുവീഴുമ്പോൾ ഭൂമിയിൽ നിന്നു കിട്ടുന്നു.... ഈ ചെറു പ്രായത്തിലും ദീർഘവീക്ഷണത്തോടെയുള്ള അവളുടെ സംസാരം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു പ്രഭു............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story