♥️ മയിൽ‌പീലി ♥️ ഭാഗം 45

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ആരെങ്കിലും വച്ചുനീട്ടുന്ന കാരുണ്യം പ്രതീക്ഷിച്ചു ജീവിതം കെട്ടിപ്പടുക്കുമ്പോൾ ഒരിക്കൽപോലും അവർ ദൈവം സമ്മാനിച്ച ഈ ജീവിതം നശിപ്പിക്കാൻ മുതിർന്നിട്ടില്ല... അപ്പോൾ ഞാനും തീരുമാനിച്ചു... നശിപ്പിച്ചുകളയാൻ കൊതിച്ചിരുന്ന ഈ ജീവിതം ആർക്കെങ്കിലും പ്രയോജനപ്പെടുത്തണമെന്ന്... അങ്ങനെയാണ്ജോലിയ്ക്കു ട്രൈ ചെയ്തതും... അങ്ങനെ കിട്ടുന്നത് കൊണ്ട് ഒരാളെ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നതും... ഇതൊക്കെയാണ് ഇതുവരെയുള്ള മായ.. ഇനിയും... അവൾ പറഞ്ഞുനിർത്തുമ്പോൾ തന്നെത്തന്നെ നോക്കിയിരിക്കുന്ന പ്രഭുവിനെയാണ് കണ്ടത്... ജീവിതത്തിൽ തെറ്റ് പറ്റാത്തവരായി ആരും കാണില്ല മായ... അത് മനസ്സിലാക്കി മുന്നേറുമ്പോഴാണ്‌ ജീവിതം പരിപൂര്ണമാകുന്നത്.. ഈ ഞാൻ പോലും തെറ്റ് ചെയ്തിട്ടില്ലേ.. കൂടപ്പിറപ്പിനേക്കാൾ പീലീ എന്റെ മകളായിരുന്നു... അവളെ ഞാൻ തള്ളിപ്പറഞ്ഞില്ലേ... എന്നാൽ തെറ്റ് മനസ്സിലാക്കിയപ്പോൾ തിരുത്തി... അതുകൊണ്ട് അതോർത്തു ഇനിയും വിഷമിക്കരുത്... പ്രഭു അവളോടായി പറഞ്ഞു...

പക്ഷേ മായ അവിടെ തെളിച്ചിരുന്ന ദീപത്തിലേയ്ക്ക് ദൃഷ്ടി പായിച്ചിരുന്നു... പ്രഭുവിന്റെ ജീവിതത്തിൽ താനായിട്ട് ഒരു ബാധ്യതയാകാൻ പാടില്ല... വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനുമാകില്ല... മൗനം തന്നെയാണ് നല്ലതെന്നവൾ കരുതി... മായയുടെ മൗനം മുള്ളുകളായി ആഴ്ന്നിറങ്ങുന്നതായി അവനു തോന്നി.. ഒരാളെ ജീവിതത്തിന്ന് ഒഴിവാക്കാൻ എന്തെളുപ്പാല്ലേ .. ചിലർക്ക് രണ്ട് വാക്കു മതി.... എന്നാൽ ചിലർ അതും ചിലവാക്കില്ല .. മൗനം കൊണ്ടൊഴിവാക്കിക്കളയും... അവൻ മെല്ലെ പറഞ്ഞു... ചിലരുടെ ജീവിതത്തിൽ കയ്പ് മാത്രമേ വിളയുള്ളൂ... അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നവർക്കും കണ്ണീരുപ്പും കയ്‌പേറിയ അനുഭവങ്ങളുമേ ലഭിക്കുള്ളു... വാക്കുകൾ കൂരമ്പുകളായേക്കാം... അപ്പോൾ മൗനം തന്നെയാണ് നല്ലത്... മായ ഉള്ളിലൂറിയ പിടപ്പ് മറച്ചുകൊണ്ട് പറഞ്ഞു... പക്ഷേ അവസാനമായപ്പോഴേയ്കും തൊണ്ടയൊന്നിടറി...

ഗദ്ഗദം കൂട്ടിന്നുവന്നു... ശബ്ദം ചതിച്ചല്ലേ... എത്രയൊക്കെ മറച്ചാലും ചിലതൊക്കെ വികാരത്തിനടിമപ്പെടും മായേ....... സ്നേഹവും അതുപോലാണ് ഒരിക്കലും വാക്കുകൾ കൊണ്ട് മറയ്ക്കാനാകില്ല.. ദേ... ഇപ്പോൾ തൊണ്ട ഇടറിയില്ലേ അതുപോലെ.. അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവളെ നോക്കി... തന്റെ ഉള്ളിൽ ഒളിപ്പിച്ചതെല്ലാം എത്ര കൃത്യമായാണ് പ്രഭു പറയുന്നതെന്നവളോർത്തു .. ശരത്തിനോട് പോലും ഇത്രയും ഇഴയടുപ്പം തനിക്കുണ്ടായിരുന്നോയെന്നവൾ ഒരു നിമിഷം ചിന്തിച്ചു.. കുറച്ചുനേരം കണ്ണുകൾ വാചാലമായി.. വാക്കുകൾ നിശ്ചലമാകുന്നിടത്തു കണ്ണുകൾ പലപ്പോഴും ഇതുപോലെ വാചാലമാകാറുണ്ടല്ലോ ? കണ്പീലികളുടെ ചലനം പോലും ഉള്ളറകളുടെ ആഴവും പരപ്പും അളന്നിറങ്ങാറുണ്ട്.. ഇതിലും മനോഹരമായി ആസ്വാദ്യമായി സ്നേഹിക്കുന്ന ഹൃദയങ്ങൾ എങ്ങനെയാണ് സംസാരിക്കുക... ഞാൻ ഏട്ടന് ചേരുമെന്ന് ഒരിക്കലും തോന്നുന്നില്ല...

എല്ലാ പരിശുദ്ധിയോടും കൂടി ഈ നെഞ്ചിൽ ചേരാൻ എനിക്കൊരിക്കലും കഴിയുമെന്നു തോന്നുന്നില്ല... സ്വന്തമായൊരു adresso പണമോ സൗന്ദര്യമോ എന്തിന് പറയുന്നു ശരീരം കൂടി ഏട്ടന് തരണയെനിക്കില്ല... ഇതൊക്കെ അറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഞാൻ ഒരു ബാധ്യതയാകുന്നത്.. അവൾ നിർവികാരയായി പറഞ്ഞു... അപ്പോഴും മിഴികൾ തമ്മിൽ വിട്ടുമാറിയിരുന്നില്ല.. എന്താ മായാ.... നീ കാരണങ്ങൾ കണ്ടെത്തുകയാണോ ? നീ ഉദ്ദേശിച്ചതൊക്കെ എനിക്ക് മനസ്സിലായി.. അങ്ങനാണെങ്കിൽ ഈ പറഞ്ഞ പരിശുദ്ധി എനിക്കും നഷ്ടപ്പെട്ടിരിക്കുന്നു... മറ്റൊരാൾക്കു പങ്കുവെച്ച മനസ്സും ശരീരവും മാത്രമേ നിനക്ക് നൽകാൻ എന്റെ കൈയിലും ഉള്ളൂ... ഞാൻ സ്നേഹിക്കുന്നതും ആഗ്രഹിക്കുന്നതും നിന്റെ മനസ്സിനെയാണ്... ആ നീ എങ്ങനാണോ അതുപോലെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്... എന്നെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാമെങ്കിൽ വരാം നിനക്ക്...

അവളുടെ നേരെ കൈകൾ നീട്ടിക്കൊണ്ട് അവൻ നിലത്തുനിന്നെഴുന്നേറ്റു.. കുറച്ചുനിമിഷം ആലോചിച്ചശേഷം ആ കൈകളിൽ പിടിച്ചെഴുന്നേറ്റു.. അവളുടെ കൈകൾ വേർപെടുത്താതെ മുറുകെ പിടിച്ചുകൊണ്ടു തന്നെ അവർ പുറത്തേയ്ക്കു പോയി.. ഇനിയും ഈ സ്നേഹം നിഷേധിക്കാനും വല്യ പാപം വേറെയില്ലെന്നവൾക്കു തോന്നി.. ഗാർഡൻ കഴിഞ്ഞു ഓഫീസിലെക് ചെല്ലുമ്പോൾ റിത്വി അവരെ പ്രതീകഷിച്ചിരിക്കുകയായിരുന്നു... ആഹ് ! ഇറങ്ങാറായോ രണ്ടാളും ? അതേ റിത്വി ഇറങ്ങുവാ... പറഞ്ഞില്ലേ ഇന്ന് വൈകിട്ടാ പോകുന്നെ... വന്നിട്ട് കാണാം.. മായ റിത്വിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... ഒരു ഡോക്ടറെ കൈയിൽ കിട്ടിയിട്ട് വെറുതേ വിടുന്നത് മോശമല്ലേ... ഇങ്ങട് ചെറിയ സഹായങ്ങളൊക്കെ പ്രതീക്ഷിക്കാമോ ? റിത്വി ചിരിച്ചുകൊണ്ട് തിരക്കി... അതിനെന്താടോ എന്നെക്കൊണ്ട് പറ്റുന്നതെന്തും ചെയ്യാൻ ഞാൻ തയ്യാറാണ്..

പ്രഭു ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇവിടെ പ്രായമായവർക്കൊക്കെ മാസാമാസം ഒരു ചെക്ക് അപ്പ് നടത്താറുണ്ട്... മിക്കവാറും ഡോക്ടർസ് എല്ലാം ഒന്നുരണ്ടു പ്രാവശ്യം വന്നു മതിയാക്കും... വല്യ കൂലിയൊന്നും പ്രതീക്ഷക്കണ്ടല്ലോ ? റിത്വി പറഞ്ഞു... ഡോക്ടർക്ക് വരാൻ പറ്റുമോ ? സേവനമായിട്ടാറ്റോ... അവൾ കൂട്ടി ചേർത്തു... ആഹ്.. അതിനെന്താ ഞാൻ വരാല്ലോ .. അവൻ പറഞ്ഞു... ഇവർക്കൊക്കെ വേണ്ടി എന്തുചെയ്യുന്നതിനും എനിക്ക് സന്തോഷമേയുള്ളൂ... എന്നാൽ ഞങ്ങളിറങ്ങട്ടെ.. അവൻ ചോദിച്ചു shariyedo കാണാം... റിത്വി അവരെ യാത്രയാക്കി.. വൈകുന്നേരത്തോടെ പ്രഭും മായയും സുചിത്രയെയുംകൊണ്ട് പോകാനായിറങ്ങി.. ഏട്ടാ... വരേണ്ടന്നു പറഞ്ഞോണ്ടാ അല്ലേല് ഞങ്ങളും കൂടി വന്നേനെ... ഭവി അവരോടായി പറഞ്ഞു... അതെന്താ ഭവി ഇതെന്റെ അമ്മയല്ലേ.. നീ പോകും പോലല്ലേ ഞാനും... പ്രഭു ചോദിച്ചു.. ആന്നു മാഷേ.. ഇനി അതും പറഞ്ഞു അടിയിടണ്ട...

എത്തിയിട്ട് വിളിക്കണേ.. ഭവി സുചിത്ത്രയെ കാറിലേയ്ക് എടുത്തിരുത്തുന്നതിനിടയിൽ പറഞ്ഞു.. പീലീ മായയെ ചേർത്തുപിടിച്ചു സുചിത്രയെ നോക്കി... മക്കളെ... നിങ്ങളെ ഈ അമ്മയ്ക്കു പൂർണ വിശ്വാസമാണ്.. അതുകൊണ്ടാ രണ്ടാളെയും ഇവിടെ തനിച്ചു നിർത്തുന്നത്.. അതു കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കാണ്... പീലിയോടും ഭവിയോടുമായി സുചിത്ര പറഞ്ഞു... അറിയാം സുചിക്കുട്ടി ... നിങ്ങളുടെ പ്രതീക്ഷ ഞങ്ങൾ തെറ്റിക്കുമെന്നു തോന്നുന്നുണ്ടോ? ഭവി ചോദിച്ചു.. പോയിട്ട് വാ അമ്മേ... തിരികെ വരുമ്പോൾ ഇതുപോലല്ല തനിയെ നടന്നുവന്നു എന്നെ കെട്ടിപിടിക്കണം.. പീലീ പറഞ്ഞു.. ശരി മക്കളെ... പോയി വരാം... ഭവി മായയെ ചേർത്തുപിടിച്ചു കാറിൽ കയറ്റി.. ഡോർ അടച്ചശേഷം അവരെനോക്കി കൈവീശി... കാർ കണ്ണിൽനിന്നും മറയുംവരെ ഇരുവരും ഗേറ്റിനരികിൽ തന്നെ നിന്നു.. പീലു... വാടോ നമുക്ക് കുറച്ചുനേരം ഗാർഡനിൽ ഇരുന്നാലോ ? മ്മ്... ശരി.. ഭവി സുചിക്കുട്ടി പറഞ്ഞിട്ട് പോയത് കേട്ടോ നമ്മളെ അത്രയ്ക്കു വിശ്വാസമാണെന്ന്....

പീലീ അവന്റെ മടിയിലായി കിടന്നുകൊണ്ട് പറഞ്ഞു.. എന്താ... തനിക്കെന്നെ വിശ്വാസമില്ലേ ? അവൻ അവളുടെ മിഴികളിലേയ്ക് നോക്കി ചോദിച്ചു... പിന്നല്ലാതെ... എന്നെക്കാളും... അവൾ പറഞ്ഞു... പീലു..... സ്നേഹം എന്താന്നറിയോ ? അതൊരിക്കലും ഫിസിക്കൽ സാറ്റിസ്ഫാക്ഷൻ അല്ല.... Love is not about kissing, holding hands and the dates.... It's about being with someonewho makes you happy.... In a way that no one else can..... അവളുടെ കണ്ണുകളിലെ തിളക്കം നോക്കി ഭവി മൊഴിഞ്ഞു... അതുകേൾക്കേ പീലിയുടെ ഉള്ളിൽ പ്രണയത്തിന്റെ കടലിരമ്പം ഉയർന്നു... താനും ഇതുപോലൊരു മനസ്സല്ലേ ആഗ്രഹിച്ചതെന്നോർത്തു .. ഭവിയുടെ കവിളുകളിൽ കൈചേർത്തവൾ പറഞ്ഞു... It's about being with someone who accepts you and your weirdness... It's about being yourself around them and they can be themselves around you..... തങ്ങളുടെ ഉള്ളിലെ പ്രണയതീവ്രത ഉരുക്കിട്ടുറപ്പിക്കുകയായിരുന്നു അവർ............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story