♥️ മയിൽ‌പീലി ♥️ ഭാഗം 46

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

It's about being with someone who accepts you and your weirdness... It's about being yourself around them and they can be themselves around you..... തങ്ങളുടെ ഉള്ളിലെ പ്രണയതീവ്രത ഉരുക്കിട്ടുറപ്പിക്കുകയായിരുന്നു അവർ... അടുത്ത ദിവസം രാവിലെതന്നെ പ്രഭുവും മായയും സുചിത്രയെയും കൊണ്ട് ആശ്രമത്തിൽ എത്തി... വയനാടിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരിടം... ഓരോ രോഗികൾക്കും ഓരോ കുടിലായിരുന്നു നൽകിയിരുന്നത്.. അതിനകത്തു രണ്ടു പേർക്ക് താമസിക്കാനുള്ള തയ്യാറെടുപ്പുണ്ട്.. ഉഴിച്ചിലും മറ്റുമൊക്കെ ചെയ്യാനായി പ്രേത്യേകം സ്ഥലമുണ്ട്.. ഇങ്ങനെ ഒത്തിരി കുഞ്ഞ് കുടിലുകൾ ചേർന്നൊരു ചെറിയ ഗ്രാമം പോലെ തോന്നിയവിടം കണ്ടപ്പോൾ... സുചിത്രയെയും മായയെയും അവിടെ എല്ലാം ശരിയാക്കി ആക്കിയ ശേഷം പ്രഭു വൈകിട്ടോടു കൂടിയാണ് അവിടുന്ന് തിരിച്ചത്.. ഇറങ്ങാൻ നേരം മായ പ്രഭുവിനൊപ്പം കാറിനടുത്തുവരെ ചെന്നു.. മായ.... ഇനി കുറച്ചുദിവസം എന്റെ ശല്യം ഇല്ലകേട്ടോ ? അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. രൂക്ഷമായ ഒരു നോട്ടമാണ് അവൾ പകരം നൽകിയത്...

അതു കാണെ അവന്റെ ഉള്ളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.. അപ്പോൾ ഇഷ്ടമുണ്ടല്ലേ... പിന്നെ അതു എക്സ്പ്രെസ് ചെയ്താലെന്താടോ ? അവൻ കാറിൽ ചാരി അവൾക്കഭിമുഖമായി നിന്നുകൊണ്ട് ചോദിച്ചു.. എനിക്കും ആഗ്രഹമുണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും... പക്ഷേ... സ്നേഹം കൊടുത്തു ഞാൻ വാങ്ങിയതൊക്കെ അപമാനവും വെറുപ്പുമായിരുന്നു... ഒന്നു സ്നേഹത്തോടെ ചേർത്തുപിടിക്കാനോ... എന്റെ സ്നേഹം ഏറ്റുവാങ്ങാനോ ആരുമില്ലായിരുന്നു ... അവൾ പറഞ്ഞു.. ഏയ് ! ഞാൻ വെറുതേ പറഞ്ഞതാ... പിന്നേ... ഇനി ആഗ്രഹങ്ങളൊന്നും മറച്ചുവെയ്ക്കണ്ടട്ടോ... അവൻ കുസൃതി ചിരിയോടെ പറഞ്ഞു.. മായ എന്തെന്ന അർത്ഥത്തിൽ മിഴിച്ചുനോക്കി.... പ്രഭു പതിയെ അവളെ കൈത്തണ്ടയിൽ പിടിച്ചു തന്റെ നെഞ്ചോടു ചേർത്തുനിർത്തി.. എന്നിട്ട് കാതോരം പതിയെ പറഞ്ഞു... ഈ ജന്മം മുഴുവൻ നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കുവാനും ഞാൻ ഉള്ളപ്പോൾ ഇനി ആഗ്രഹങ്ങളൊന്നും മാറ്റിവെയ്‌ക്കേണ്ടെന്ന്... മനസ്സിലായോ ? മായ കിതപ്പോടെ പ്രഭുവിന്റെ മിഴികളിലേയ്ക് നോക്കി..

ഈ ഒരു മാസം കാത്തിരിപ്പിന്റേതാണെനിക്ക് ... നമുക്കിടയിലെ ദൂരം അലിഞ്ഞില്ലാതാവുന്നതിനുള്ള ഉഷ്ണദൂരം ... കാത്തിരിക്കുമോ ? അവൻ പ്രണയാർദ്രമായി ചോദിച്ചു.. അത്രമേൽ ആഗ്രഹത്തോടെ ആരെയെങ്കിലും കാത്തിരുന്നിട്ടുണ്ടോ.. ? കാറ്റത്തു വീഴുന്ന ഒരിലയുടെ ശബ്ദം പോലും അയാളുടെ കാലൊച്ചയാണെന്ന് തോന്നിയിട്ടില്ലേ.. ? മായ അവനോടായി മന്ത്രിച്ചു... ഇതേ ആവേശത്തോടെ ആഗ്രഹത്തോടെ കാത്തിരിക്കാം... നീ എന്നിലേയ്ക്ക് അണയുന്ന നാളിനായി.. പോയിട്ട് വരട്ടെടോ ? എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കണം... ഭവിയെ ടെൻഷൻ ആക്കണ്ട.. എന്നെ വിളിച്ചാൽ മതി... അതും പറഞ്ഞു മിഴികളാലെ വീണ്ടും യാത്ര പറഞ്ഞവൻ തിരിച്ചു.. കണ്ണിൽനിന്നും മറയുംവരെ നീർത്തിളക്കമാർന്ന മിഴികളാലെ അവൾ നോക്കിനിന്നു.. ഇത്തവണ പക്ഷേ.... സന്തോഷത്തിന്റെ... പ്രത്യാശയുടെ നീർമുത്തുകളായിരുന്നു അവയെന്നു മാത്രം...

പതിവുപോലെ ഹോസ്പിറ്റലിൽ എത്തി ഒപി തുടങ്ങുന്നതിനുമുന്നെയുള്ള റൗണ്ട്സിനു പോയതായിരുന്നു പ്രഭു... കൂടെ രേഷ്മയുമുണ്ട്.. വലുതല്ലെങ്കിലും അത്യാവശ്യം നല്ലൊരു ഫ്രണ്ട്ഷിപ് അവർക്കിടയിൽ ഉണ്ടായിരുന്നു... പഠിച്ചിറങ്ങി ഒരു വര്ഷമായിക്കാണുകയേയുള്ളു... അതുകൊണ്ടുതന്നെ എന്തും കൃത്യമായി ചോദിച്ചറിഞ്ഞേ അവൾ ചെയ്യാറുള്ളു... മുൻപത്തെ ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിക്കാനുള്ള കരണത്തെക്കുറിച്ചു തിരക്കണമെന്നുണ്ടായിരുന്നെങ്കിലും പലപ്പോഴും അവസരം കിട്ടിയിരുന്നില്ല.. റൗണ്ടസ് കഴിഞ്ഞു ഒപി സെക്ഷനിലേയ്ക് പോയി.. അഞ്ചാറു പേരെ nokkikkazhinjappozhanu.. പുറത്ത് നല്ല ബഹളം കേട്ടത്.. കുറച്ച് ക്ഷമിച്ചിട്ടും മാറുന്നില്ലെന്നു കണ്ടപ്പോൾ പതിയെ പുറത്തേയ്ക്കു വന്നു നോക്കി.. ആദ്യം കണ്ടത് രേഷ്മ നിന്നു കരയുന്നതാണ്.. അടുത്തായി ഒരു മധ്യവയസ്‌കൻ അവളെ എന്തൊക്കെയോ പറയുന്നു..

ഡോക്ടറെ കാണാൻ വന്നവരിൽ ചിലരൊക്കെ അയാളെ പിന്തിരിപ്പിക്കാനും അവളെ ആശ്വസിപ്പിക്കാനും നോക്കുന്നുണ്ട്.. എന്നാൽ അയാൾ അമ്പിനും വില്ലിനും അടുക്കുന്ന കോളില്ല... എന്താ ഇവിടെ ബഹളം..? ഹേയ്.. മിസ്റ്റർ ഇതൊരു ഹോസ്പിറ്റലാണ്.. അവൻ ദേഷ്യത്തോടെ പറഞ്ഞു.. രേഷ്മ എന്താ പറ്റിയെ ? താനെന്തിനാ കരായണേ ? കരഞ്ഞുനിൽക്കുന്ന രേഷ്മയുടെ അടുത്തേയ്ക്കു ചെന്നുകൊണ്ടു പ്രഭു ചോദിച്ചു... ഉവ്വാ... ഈ വറീതേ അത്ര പൊട്ടനൊന്നുമല്ല ഡോക്ടറെ... ഇതേ ഹോസ്പിറ്റലാണെന്നൊക്കെ വ്യക്തമായറിയാം... പിന്നെ... ദാ... ഈ നിക്കണ രേഷ്മ കൊച്ചില്ലേ അതിനെ കണ്ടു രണ്ട് വർത്തമാനം പറയാനാ ഞാൻ ഇപ്പൊ വന്നത്... അയാൾ പ്രഭുവിനെ നോക്കി പറഞ്ഞു.. ഒരുനിമിഷം രേഷ്മയെനോക്കി വറീതിനോടായവൻ പറഞ്ഞു.. അതൊക്കെ ശരിതന്നെ... അതിന് ഹോസ്പിറ്റലിൽ വന്നു രോഗികൾക്കു ശല്യമുണ്ടാക്കുകല്ല ചെയ്യേണ്ടത്...

മോനെ ഡോക്ടറെ ഇയാളെന്നെ കൂടുതൽ മര്യാദ പഠിപ്പിക്കുകയൊന്നും വേണ്ട... ഇവളെ കാണാൻ വീട്ടിൽ ചെന്നാല് കിട്ടണ്ടേ... ബാങ്ക് ലോൺ തികയാതെ വന്നപ്പോൾ എന്റെ കയ്യിന്നു പണം എണ്ണിമേടിച്ചാ ഇവളുടെ തന്ത ഇവളെ പഠിപ്പിച്ചത്.. എന്നിട്ടിപ്പോ മുതലുമില്ല പലിശയുമില്ല.. ജോലിയും കൂലിയുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ഇവളുടെ അപ്പനോട് ചോദിച്ചിട്ട് കാര്യമില്ലാത്തോണ്ടാ ഇങ്ങോട്ട് വന്നേ... പലിശയെങ്കിലും കിട്ടാതെ ഈ വറീത് മടങ്ങിപ്പോകുമെന്നു സ്വപ്നത്തിൽപ്പോലും മോള് കരുതേണ്ട.. അയാൾ രേഷ്മയെനോക്കി ചീറിക്കൊണ്ട് പറഞ്ഞു.. ആളുകളെല്ലാം നോക്കി നിൽക്കുന്നു.. ജോലിക്ക് കയറിയിട്ട് കഷ്ടിച്ച് ഒരാഴ്ച ആകുന്നതേയുള്ളു... ഇയാളുടെ പലിശ മാത്രം പത്തുമുപ്പതു അടുപ്പിച്ചു കൊടുക്കാനുണ്ട്.. അപമാനഭാരത്താലും ദുഖത്താലും കുനിഞ്ഞ ശിരസ്സ് ഉയർത്താനാവൾക്കായില്ല.. തന്റെ പീലിയെക്കാളും വളരെ ചെറുപ്പമാണിവൾ...

ജീവിക്കാൻ പെടാപാട് പെടുന്നവൾ.. അപമാനഭാരത്താൽ തലകുനിച്ചുനിന്നു മിഴിനീർ വാർക്കുന്ന രേഷ്മയെ കാണുംതോറും പ്രഭുവിന്റെ ഉള്ളിലെന്തോ സങ്കടം നിറഞ്ഞു.. തനിക്കിപ്പോ എന്താ വേണ്ടത് ..? അതെന്തായാലും നമുക്ക് അകത്തിരുന്നു സമാധാനത്തിൽ സംസാരിക്കാം... ഇപ്പോൾ ദേ... ഈ രോഗികളെ ഒന്നു നോക്കിക്കോട്ടെ.. അതുവരെയ്ക്കും വറീതേട്ടൻ അവിടിരിക്ക്... അതല്ല പ്രശ്നം വലുതാക്കാനാണ് ഭാവമെങ്കിൽ പോലീസിനെ വിളിക്കേണ്ടിവരും... അവൻ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ കൈയിലെടുത്തുകൊണ്ടു പറഞ്ഞു.. ഡോക്ടർ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ ക്ഷമിക്കാം.. പക്ഷേ പലിശത്തുകയെങ്കിലും കിട്ടാണ്ട് ഞാൻ പോകുമെന്ന് കരുതേണ്ട... വിസിറ്റേഴ്സിനുള്ള കസേരയിലേയ്ക്കിരുന്നുകൊണ്ടയാൾ പറഞ്ഞു.. രേഷ്മ അടുത്ത ആളെ വിളിക്കൂ... പ്രഭു റൂമിലേയ്ക്ക് പോയ്കൊണ്ടു പറഞ്ഞു.. വറീതിനെ അവസാനം റൂമിലേയ്ക്ക് വിളിച്ചു പലിശത്തുക നൽകിക്കൊണ്ട് പറഞ്ഞയച്ചു.. ഒരുനിമിഷം സന്തോഷവും ആശ്ചര്യവും അവളുടെ ഉള്ളിൽ നിറഞ്ഞു.. നന്ദിയോടെ അവനെ നോക്കി..

ഡോക്ടർ.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.. ഈ ഉപകാരം ഒരിക്കലും മറക്കില്ല... സാലറി കിട്ടുമ്പോൾ കുറേശ്ശേയായി തന്നുതീർത്തോളം... അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു... അയ്യേ.. എന്തായിത്...? പണം പരസ്പരം സഹായിക്കാനുള്ളതല്ലേ... തന്റെ കൂടപ്പിറപ്പായി കണ്ടാൽ മതി... അതിന് നന്ദി പറച്ചിലിന്റെയൊന്നും ആവശ്യമില്ല... പ്രഭു പറഞ്ഞു.. ബാങ്കിലെ ലോൺ ശരിയാകാൻ താമസിച്ചപ്പോൾ രണ്ടു വർഷത്തെ ഫീസിനും മറ്റുമായി നല്ലൊരുതുക ഇയാളിൽ നിന്നുമാണ് അപ്പൻ മേടിച്ചത്... ബാംഗ്ലൂർ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പലിശ മുടക്കമില്ലതെ അടച്ചിരുന്നു.. പിന്നെ അറിയാല്ലോ ആ തുശ്ചമായ തുകയിൽനിന്നു മുതലടയ്ക്കാനൊന്നും പറ്റില്ല.. കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ.. അവിടെ നിന്നും ഒരുവർഷം തികഞ്ഞപ്പോൾ മാറേണ്ടിവന്നു... ഇപ്പോൾ ദേ... ഇവിടെയും എത്തി.... അവൾ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു... രേഷ്മാ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? പ്രഭു ഒന്നു ശങ്കിച്ച ശേഷം ചോദിച്ചു.. അതെന്താ ഡോക്ടർ... അങ്ങനെ ചോദിച്ചത്... രേഷ്മ സംശയത്തോടെ ചോദിച്ചു... അത്.. പിന്നെ... പഴയ ഹോസ്പിറ്റലിൽ നിന്നും മാറാൻ എന്താ കാര്യം ?

അവൻ തിരക്കി... പറയാൻ പറ്റുന്നതാണെങ്കിൽ ഒരു സഹോദരനോടെന്നപോലെ പറയാം.. അവൻ രേഷ്മയ്ക് ധൈര്യം നല്കുമ്പോലെ പറഞ്ഞു.. അതു ഡോക്ടർ... അവിടെ നമ്മൾ പുറമെ കാണുന്നപോലെയല്ല.. രഹസ്യങ്ങളുടെ ഒരു കലവറയാണ്... ഒരുപക്ഷേ... എന്റെ വായിൽനിന്നും ഇതുപുറത്തുവന്നാൽ ജീവനുപോലും ആപത്താകും... അവൾ പറഞ്ഞുനിർത്തി പ്രഭുവിനെ നോക്കി... ഞാൻ പറഞ്ഞില്ലേ... പേടിക്കണ്ട... എന്തുണ്ടെങ്കിലും പരിഹാരം കാണാം.. പിന്നെ ഇയാൾ പറയാതെതന്നെ അവിടെ നടക്കുന്ന കൊള്ളയുടെ ചെറിയ വിവരമൊക്കെ എനിക്കറിയാം... പ്രഭു പറഞ്ഞു.. അതുകേട്ടപ്പോൾ രേഷ്മയുടെ മുഖത്തുനിന്ന് കുറച്ച് പേടി മറിയാതായവന് തോന്നി.. നെഫ്രോളജി ഡിപ്പാർട്മെന്റിൽ ഡ്യൂട്ടിയ്ക് കയറിയ ആദ്യനാളുകളിൽ തന്നെ ചില പൊരുത്തക്കേടുകൾ ഫീൽ ചെയ്തിരുന്നു.. പക്ഷേ അതൊക്കെ ഗൗനിക്കാതെ വിട്ടു...

പക്ഷേ... പതിയെ പതിയെ ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഞാൻ അറിഞ്ഞു... അല്ല.. നേരിട്ട് കണ്ടെന്നു പറയുന്നതാകും ശരി... അവൾ പറഞ്ഞു നിർത്തി അവനെ നോക്കി... ആകാംഷയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്നു... ഡോറിനടുത്തേയ്ക് നോക്കിയശേഷം അവനടുത്തായി നീങ്ങി നിന്നുകൊണ്ടവൾ തുടർന്നു... കിഡ്നി സ്റ്റോൺ, യൂറിനറി ഇൻഫെക്ഷൻ അങ്ങനെ ചെറിയ പ്രശ്നങ്ങളുമായി വരുന്ന രോഗികളെ വ്യാജ സ്കാനിംഗ് റിപ്പോർട്ട്‌ കാണിച്ചു തെറ്റിദ്ധരിപ്പിച്ചു സര്ജറിക് നിർബന്ധിക്കും .. എന്നിട്ട് ഒരു കിഡ്നി മാറ്റി അതു dameg ആണെന്ന് അറിയിക്കും... ആദ്യമൊക്കെ ഈ കള്ളത്തരം മനസ്സിലായില്ലായിരുന്നു ... പക്ഷേ... പതിയെ സത്യങ്ങൾ മനസ്സിലായപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി... മനസ്സാക്ഷിയ്ക്കു നിരക്കാത്തപലതും കാണേണ്ടിവന്നു.... .സത്യത്തിൽ ഓർഗൻ മാഫിയയുടെ ഒരു വലിയ കണ്ണിതന്നെ അവിടെ ചുറ്റിപ്പറ്റിനടക്കുന്നുവെന്ന സത്യം അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല... രേഷ്മ പറഞ്ഞു... രേഷ്മ പറഞ്ഞതുകേട്ടപ്പോൾ തന്റെ ഊഹം തെറ്റിയില്ലയെന്നു അവന് മനസ്സിലായി ............ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story