♥️ മയിൽ‌പീലി ♥️ ഭാഗം 47

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

കിഡ്നി സ്റ്റോൺ, യൂറിനറി ഇൻഫെക്ഷൻ അങ്ങനെ ചെറിയ പ്രശ്നങ്ങളുമായി വരുന്ന രോഗികളെ വ്യാജ സ്കാനിംഗ് റിപ്പോർട്ട്‌ കാണിച്ചു തെറ്റിദ്ധരിപ്പിച്ചു സര്ജറിക് നിർബന്ധിക്കും .. എന്നിട്ട് ഒരു കിഡ്നി മാറ്റി അതു ഡാമേജ് ആണെന്ന് അറിയിക്കും... സത്യത്തിൽ ഓർഗൻ മാഫിയയുടെ ഒരു വലിയ കണ്ണിതന്നെ അവിടെ ചുറ്റിപ്പറ്റിനടക്കുന്നുവെന്ന സത്യം അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല... രേഷ്മ പറഞ്ഞു... രേഷ്മ പറഞ്ഞതുകേട്ടപ്പോൾ തന്റെ ഊഹം തെറ്റിയില്ലയെന്നു പ്രഭുവിന് മനസ്സിലായി.. അപ്പോൾ അതാണോ താൻ അവിടുത്തെ ജോലി ഉപേക്ഷിച്ചു വരാൻ കാരണം..? അവൻ കസേരയിൽ ഒന്നു ചാഞ്ഞിരുന്നുകൊണ്ടു ചോദിച്ചു... മുഖത്തെ ഭയത്തിന്റെ പ്രതിഭലനമെന്നോണം.. കൈയിലിരുന്ന പേന മുറുകുന്നതും വളയുന്നതും അവൻ നോക്കിക്കണ്ടു... അത്.. ഡോക്ടർ സമാധാനത്തോടെ അവിടെ ജോലി ചെയ്യാൻ പറ്റില്ലാന്ന് പേടിച്ചു...

അവൾ വാക്കുകൾ കിട്ടാതെ ഉഴറി... സീ.... രേഷ്മ.... ഞാൻ തന്നോട് ഇത്രയും ഇന്റെരെസ്റ്റ്‌ എടുത്തു ഈ കാര്യം തിരക്കണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശം കാണുമെന്നു അറിയാല്ലോ ? ആദ്യം സിംപിൾ ആയി തോന്നിയെങ്കിലും ഇപ്പോൾ തന്റെ ഈ വിറയ്ക്കുന്ന കൈകളും കണ്ണിലെ പേടിയുമെല്ലാം പറയുന്നത് നിന്റെ മനസ്സിലുള്ളത് അത്ര സീരിയസ് ഇഷ്യൂ അല്ല ... താൻ പറഞ്ഞതുപോലെ തന്റെ ജീവന്റെ വിലയുള്ള രഹസ്യങ്ങൾ.... അതിനിപ്പോൾ എന്റെ ജീവന്റെ കൂടി വിലയുണ്ട് കുട്ടി... അവൻ അവളെത്തന്നെ നോക്കി പറഞ്ഞു... താൻ കേട്ടത് വിശ്വാസം വരാത്തപോലെ അവൾ പ്രഭുവിനെ തറപ്പിച്ചു നോക്കി... അതേടോ... വളരെ ഇഷ്ടത്തോടെ സ്വീകരിച്ച പ്രൊഫെഷൻ ആണ്.. ഇന്നിതുവരെ മനസ്സാക്ഷിക്കും മെഡിക്കൽ എത്തിക്സിനും വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.. അങ്ങനെയുള്ള ഞാൻ ചതിക്കപെട്ടാൽ.. ഇല്ലാത്ത അപവാദം കേട്ടാൽ..

അതെനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ലെടോ... അവിടെ അവസാനിപ്പിക്കും ഈ ജീവിതം... പറഞ്ഞുകഴിഞ്ഞപ്പോഴേയ്കും അവന്റെ ശബ്ദമിടറി... ഡോക്ടർ... ഡോക്ടർ എന്താ പറഞ്ഞുവരുന്നതെന്നു എനിക്ക് മനസ്സിലായില്ല... തന്റെ ഈറനണിഞ്ഞ മിഴികൾ അവൾ കാണാതെ ഒപ്പിക്കൊണ്ടവൻ ചെയറിൽ നിന്നും എഴുന്നേറ്റ് ജനാലയ്ക്കരികിലേയ്ക് നീങ്ങി നിന്നു.. മനസിൽ നിറഞ്ഞിരിക്കുന്ന സമസ്യകളെല്ലാം അവൾക്കുമുന്നിൽ ഇറക്കിവെച്ചു.. രേഷ്മയ്ക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല... Dr.പ്രഭു പ്രഭാകർ... ബാംഗ്ലൂരിലെ ഫേമസ് സിറ്റി ഹോസ്പിറ്റലിലെ തന്നെ സീനിയർ ഡോക്ടര്സിന്റെ മകൻ.. ഈ ചെറിയ പ്രായത്തിൽത്തന്നെ പേരുകേട്ട ഓർത്തോസർജൻ... കൂടെ വർക്ക്‌ ചെയ്യുന്നവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് പ്രഭു ഡോക്ടറിനെ കുറിച്ച്...... എപ്പോൾ നോക്കിയാലും ഒരു പുഞ്ചിരിയോടെയല്ലാതെ കണ്ടിട്ടില്ല... അത് അവിടെയായാലും ഇപ്പോൾ ഇവിടെ ആയാലും.. ഇത്രയും ദുഃഖങ്ങൾ ഉള്ളിലൊതുക്കി... ജീവിതം തന്നെ തുലാസിൽ ആടുമ്പോഴാണ് അദ്ദേഹം തന്നെ കാണാൻ എത്തുന്ന രോഗികൾക്കു പുഞ്ചിരിയോടെ ആശ്വാസമേകിയത്...

അതോർത്തപ്പോൾ രേഷ്മയ്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി... ഇത്രയും പ്രൊഫഷണൽ ആയൊരാൾക്കു മുന്നിൽ താൻ മനപ്പൂർവം ഒളിച്ചോടിയ പ്രൊഫഷണൽ എത്തിക്സിനെ കുറിച്ചെങ്ങനെ പറയും.. അവൾക്കു തെല്ലു ജാള്യത തോന്നി... സോറി ഡോക്ടർ.... എന്നെ മാത്രം ആശ്രയിച്ചുകഴിയുന്ന അപ്പനെയും അമ്മച്ചിയേയും കുറിച്ചോർത്തപ്പോൾ പ്രൊഫഷണൽ എത്തിക്സ് ഞാൻ മറന്നു... കുറച്ചു സെൽഫിഷ് ആയിപ്പോയി.. അത് തെറ്റായിപ്പോയെന്ന് ഇപ്പോൾ ബോധ്യമായി... ഇനിം ഞാൻ ഒന്നും മറച്ചുവെയ്ക്കുന്നില്ല... ഇപ്പോളെങ്കിലും ഇതൊക്കെ തുറന്നുപറഞ്ഞു എന്നാൽ കഴിയുന്നത് ചെയ്തില്ലെങ്കിൽ പ്രൊഫഷനെക്കാളേറെ എന്റെ ദേവുവിനോട് ചെയ്യുന്ന ഏറ്റവും വല്യ ക്രൂരതയായിരിക്കും... അവൾ പറഞ്ഞു നിർത്തി... രേഷ്മ തന്റെ ഉള്ളിലെ രഹസ്യത്തിന്റെ നിലവറ തുറക്കുകയാണെന്നും അതിൽ തന്നോടുള്ള വിശ്വാസവും പ്രതീക്ഷയുമാണെന്നറിഞ്ഞപ്പോൾ അവൻ അവളെ കേൾക്കാനെന്നോണം കാതോർത്തു... ദേവനന്ദ എന്ന എന്റെ ദേവു... പാലക്കാട്ടുകാരി തനി ബ്രാഹ്മിൻ പെൺകുട്ടി........

ബാംഗ്ലൂർ ബി എസ് സി നഴ്സിങ്ങിന് ചേർന്നപ്പോൾ കിട്ടിയ കൂട്ട്... ഹോസ്റ്റലിലും ഒരേ റൂമിൽ... എന്നെപോലെ ആയിരുന്നില്ല.. ഒരു മിണ്ടാപ്പൂച്ചയായിരുന്നു... എന്ത് പ്രേശ്നമുണ്ടെങ്കിലും അതില്നിന്നൊക്കെ ഒഴിഞ്ഞു നടക്കുമായിരുന്നു... പക്ഷേ ഞാൻ അങ്ങനെയായിരുന്നില്ല ഇഷ്ടമല്ലാത്തത് കണ്ടാൽ പ്രതികരിക്കും... ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ സിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തപ്പോൾ എന്നെ പിരിയാൻ വയ്യായെന്നു പറഞ്ഞവളും അവിടെത്തന്നെ ജോലിക്ക് കയറി... ആദ്യത്തെ മാസം പീഡിയാട്രിക്കിലും ജനറൽ വാർഡിലുമൊക്കെയായിരുന്നു ഡ്യൂട്ടി.. അത്യാവശ്യം കുഴപ്പമില്ലാതെ രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് നെഫ്രോളജി ഡിപ്പാർട്മെന്റിലേയ്ക് ഡ്യൂട്ടി അസ്സൈഗൻ ചെയ്തത്... എനിക്ക് ഒപിയിലും അവൾക്കു വാർഡിലുമായിരുന്നു ഡ്യൂട്ടി.. അപ്പോഴാണ് സീനിയർ നെഫ്രോളജിസ്റ് ആയ സുദീപ് ഗോയലിന്റെ ഒപി യിൽ ഡ്യൂട്ടി മാറിയത്... നല്ല പെരുമാറ്റം...

എല്ലാവരോടും തുറന്ന സമീപനം... എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഡോക്ടറുടെ സമീപനം... അങ്ങനെയിരിക്കെയാണ് ഒരുദിവസം ഒപി ടൈമിൽ സാറിനെ കാണാൻ ഒരു സ്ത്രീ വന്നത്... ഞാൻ ഒബ്സെർവഷൻ റൂമിൽ ബെഡോക്കെ ശരിയാക്കി എക്വിപ്മെന്റ്സ് ക്ലീൻ ചെയ്യുകയായിരുന്നു... ഞാൻ അതിനകത്തുള്ള കാര്യം അവർ അറിഞ്ഞിരുന്നില്ല... സംസാരം കേട്ടപ്പോൾ ഡോക്ടറുടെ ഫ്രണ്ട് ആണെന്നാണ് കരുതിയത്... പക്ഷേ അവരവിടെ പറഞ്ഞ കാര്യങ്ങൾ എന്നെ തികച്ചും ഞെട്ടിച്ചു കളഞ്ഞു... രേഷ്മ അന്നത്തെ കാര്യം ഓർത്തു പറഞ്ഞുതുടങ്ങി... good afternoon ഡോക്ടർ സുദീപ്... ഓഹ്... വെരി good ആഫ്റ്റർനൂൺ... വിധു അപ്പോൾ എങ്ങനാ കാര്യങ്ങൾ ? എന്റെ പൊന്ന് ഡോക്ടറെ അറേഞ്ച്മെൻറ്സ് ഒക്കെ ചെയ്തിട്ടുണ്ട്... ഡോക്ടർ നമുക്ക് പറ്റിയ ഒരു എ പോസിറ്റീവ് കിഡ്നി ഒപ്പിച്ചാൽ മതി.. അതിലെന്തു പറയാനിരിക്കുന്നു വിധു... ഇന്ത്യയിലെ തന്നെ ഫേമസ് നെഫ്രോളജിസ്റ് ആയ ഈ സുദീപ് ഗോയലിനു ഒരു എ പോസിറ്റീവ് കിഡ്നി ഒപ്പിക്കാനാണോ പാട്... അതൊക്കെ എനിക്കറിയാം ഡോക്ടറെ...

അതിന്റെ പ്രതിഫലം കൃത്യമായി അക്കൗണ്ടിൽ വീഴുന്നുണ്ടല്ലോ..? പിന്നെ ആഗ്രഹിക്കുബോഴൊക്കെ ഡ്രഗ് പാർട്ടികളും അതിനേക്കാൾ ലഹരിയായി പെൺകുട്ടികളും... അവൾ ചിരിച്ചുകൊണ്ട് സുദീപിനോടായി പറഞ്ഞു... പിന്നല്ലാതെ ജീവിതം ആസ്വദിക്കാനുള്ളതല്ലേ... ഇതുവരെ ആർക്കും സംശയം വരാത്ത രീതിയിൽ കാര്യങ്ങൾ നടന്നുപോയി... എങ്ങാനും പിടിക്കപ്പെട്ടാൽ അറിയാല്ലോ ? വകുപ്പ് ലഹരിയും ഓർഗൻ മാഫിയയുമാ.. ആജീവനാന്തം അഴിയെണ്ണാം... സുദീപ് പറഞ്ഞു... അറിയാം ഡോക്ടറെ... പിന്നെ താൻ ഒട്ടും പേടിക്കണ്ട... എന്തേലും ചെറിയ പ്രശ്നം ഉണ്ടായാൽപോലും അതൊക്കെ വെച്ചൊഴിഞ്ഞു സേഫ് ആയിട്ട് മുങ്ങാനുള്ള ആളിനെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്.. അവൾ പറഞ്ഞു.. എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ... അവൾ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു... ശരിയെടോ... സുദീപ് അവൾക്കു കൈകൊടുതു... വിധു പോയ ഉടനെ ഡോക്ടറും ഒപിയിലേയ്ക്ക് തിരികെ പോയി... എന്തോ കേട്ടതൊന്നും വിശ്വസിക്കാനെനിക്കായില്ല.... സുദീപ് ഡോക്ടറുടെ ചിരിക്കുന്ന മുഖംമൂടിക്കുള്ളിലെ അസുരനെ കണ്ട ഞെട്ടലായിരുന്നു.

റൂമിൽ വന്നു ദേവുവിനോട് പറഞ്ഞപ്പോൾ അവളും ചില സംശയങ്ങൾ പറഞ്ഞു... ഓപ്പറേഷൻ തീയറ്ററിൽ വെച്ചു അവൾ കണ്ട കാഴ്ചകൾ... ഞാൻ എടുത്തുചാടി പ്രശ്നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടാണത്രെ പറയാഞ്ഞത്.... സംശയം ബലപ്പെട്ടപ്പോൾ ഞാൻ അയാളെ നിരീക്ഷിക്കാൻ തീരുമാനിച്ചു... ആദ്യം എതിർത്തെങ്കിലും പിന്നീട് ദേവുവും സമ്മതിച്ചു... തെളിവിനായി ദേവുവിനെക്കൊണ്ട് ഓപ്പറേഷൻ തീയറ്ററിൽ നടക്കുന്നത് ആരും അറിയാതെ ഷൂട്ട്‌ ചെയ്തു... എല്ലാം എന്നെയവൾ ഭദ്രമായി ഏൽപ്പിക്കുമായിരുന്നു... പക്ഷെ... സുദീപിന്റെ കണ്ണുകൾ ദേവുവിലെത്തിയത് അവളറിഞ്ഞില്ല... അതുമനസ്സിലാക്കിയ അയാൾ എന്റെ ദേവുവിനെ.... രേഷ്മയുടെ വാക്കുകൾ ഇടറി... ഹോസ്പിറ്റലിൽ പോലും അവർക്കു ഡ്രഗ്സ് സെയിലും മറ്റുമുണ്ടായിരുന്നു... പല പാവപ്പെട്ട പെൺകുട്ടികളെയും പ്രലോഭനങ്ങളിലൂടെയും ചതിയുടെയും അവർ ഡ്രഗ്സ് നൽകി പലർക്കും കാഴ്ചവെയ്ക്കുമായിരുന്നു... ഇതൊക്കെ കോർഡിനേറ്റ് ചെയ്യുന്നത് ആ സ്ത്രീ ആയിരുന്നു... അവരുടെ ചതിയിൽ എന്റെ ദേവുവും പെട്ടുപോയി...

ഒടുവിൽ എല്ലാം നഷ്ടപ്പെട്ട അവൾ സ്വയം മരണം തിരഞ്ഞെടുത്തു... മരിക്കുന്നതിന് തൊട്ടുമുൻപ് എന്നോട് ഒരുപാട് നേരം വർത്തമാനം പറഞ്ഞിരുന്നു... കൂട്ടത്തിൽ എങ്ങനെയെങ്കിലും ഹോസ്പിറ്റലിന്റെ മറവിൽ നടക്കുന്നതൊക്കെ പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞു... പക്ഷേ.. അടുത്തദിവസം ഡ്യൂട്ടി കഴിഞ്ഞുവന്ന ഞാൻ കണ്ടത് ജീവനില്ലാത്ത അവളുടെ ശരീരമാണ്... എല്ലാം പറഞ്ഞില്ലെങ്കിലും എന്റെ ജീവനും അപകടത്തിലാണെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം അപ്പനും അമ്മയും കരഞ്ഞുപിടിച്ചു ജോലി മതിയാക്കിച്ചു... പേടിച്ചിട്ട് ഞാനും പിന്നെ ഒന്നിനും മുതിർന്നില്ല...... ഇപ്പോഴും കുറ്റബോധത്തോടെ നീറിപ്പുകയുന്ന ഹൃദയവുമായിട്ടാണ് ഞാൻ നടക്കുന്നത്... ഞാനാ... ദേവുവിനെ നിർബന്ധിച്ചു ഓരോന്നിലേയ്ക്ക് തള്ളിവിട്ടത്... അവളെ മരണത്തിലേക്കയച്ചത്... അതു പറയുമ്പോൾ രേഷ്മയാകെ തകർന്നുപോയിരുന്നു... ഏയ്‌.. രേഷ്മ കൂൾ ഡൌൺ... വിഷമിക്കരുതെന്നു തന്നോട് ഞാൻ എങ്ങനെ പറയാനാടോ...? പക്ഷേ... ധൈര്യം കൈവിടരുത്... ഞാൻ എന്തായാലും പൊരുതാൻ തീരുമാനിച്ചു... അതിന് അദൃശ്യമായി തന്റെ കൈകൾ ഉണ്ടായാൽ മതി എന്നെ സഹായിക്കാൻ... അവൻ പറഞ്ഞു... തീർച്ചയായും സാർ... എന്റെ എന്തു സഹായവും ഡോക്ടർക്കു ഉണ്ടാകും... അതുപറയുമ്പോൾ രണ്ടുപേരുടെയും ഉള്ളിൽ പകയോടെ നിറഞ്ഞത് സുദീപ് ഗോയലിന്റെയും വിധുവിന്റെയും മുഖമായിരുന്നു............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story