♥️ മയിൽ‌പീലി ♥️ ഭാഗം 48

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഏയ്‌.. രേഷ്മ കൂൾ ഡൌൺ... വിഷമിക്കരുതെന്നു തന്നോട് ഞാൻ എങ്ങനെ പറയാനാടോ...? പക്ഷേ... ധൈര്യം കൈവിടരുത്... ഞാൻ എന്തായാലും പൊരുതാൻ തീരുമാനിച്ചു... അതിന് അദൃശ്യമായി തന്റെ കൈകൾ ഉണ്ടായാൽ മതി എന്നെ സഹായിക്കാൻ... അവൻ പറഞ്ഞു... തീർച്ചയായും സാർ... എന്റെ എന്തു സഹായവും ഡോക്ടർക്കു ഉണ്ടാകും... അതുപറയുമ്പോൾ രണ്ടുപേരുടെയും ഉള്ളിൽ പകയോടെ നിറഞ്ഞത് സുദീപ് ഗോയലിന്റെയും വിധുവിന്റെയും മുഖമായിരുന്നു... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ രേഷ്മയുടെയുള്ളിൽ ഇതുവരെയുണ്ടായിരുന്ന വീർപ്പുമുട്ടലിനു കുറച്ചെങ്കിലും അറുതികിട്ടിയ ആശ്വാസമായിരുന്നു.. അതേസമയം പ്രഭുവിൽ ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പും.. ഡോക്ടർ... സഹായിക്കുമെന്നുറപ്പാണെങ്കിൽ ഡോക്ടർക്കു ഉപകാരപ്പെട്ടെക്കാവുന്ന ഒന്നുകൂടിയുണ്ട് എന്റെ കൈയിൽ...

അതാണ് ഞാൻ പറഞ്ഞ ജീവന്റെ വിലയുള്ള ... അവൾ പറഞ്ഞുപൂർത്തിയാക്കും മുന്പേ പ്രഭുവിന്റെ ഫോൺ റിങ് ചെയ്തു... അതുകൊണ്ടുതന്നെ പിന്നെ പറയാമെന്നു ആംഗ്യം കാട്ടി രേഷ്മ നഴ്സിംഗ് റൂമിലേയ്ക്ക് പോയി... പ്രഭു ഡിസ്‌പ്ലേയിൽ പതിഞ്ഞ പേര് വായിച്ചു... ഭവി കാളിങ്..... താനറിഞ്ഞതൊക്കെ അവനെ അറിയിക്കാൻ നിന്നപ്പോഴാണ് ഇങ്ങോട്ട് വിളിച്ചത്... പ്രഭു ഓർത്തു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 സുചിത്രയും മായയും ചികിത്സയ്ക്കായി പോയിട്ട് ഇപ്പോൾ ആഴ്ച രണ്ടു കഴിഞ്ഞു... ഉഴിച്ചിലും പച്ചമരുന്നുമൊക്കെ മാറ്റങ്ങളുടെ നാമ്പ് കാട്ടിത്തുടങ്ങിയിരുന്നു.. കാലുകൾ ചലിപ്പിക്കാൻ ഇപ്പോൾ അത്യാവശ്യം പറ്റുന്നുണ്ട്... ചികിത്സയോടൊപ്പം മായയുടെ സ്നേഹത്തോടെയുള്ള പരിചരണവും മരുന്ന് നല്കലുമൊക്കെ മാറ്റങ്ങൾക്കു ആക്കം കൂട്ടി.. കാരണം അവിടെ അധികവും കഷായവും പച്ചിലക്കൂട്ടുകൾ അരച്ചുള്ള മരുന്നുകളുമായിരുന്നു...

അവ പാകത്തിന് യോജിപ്പിച്ചു ഇടിച്ചുകൊടുക്കലും സമയത്ത് പദ്യം പോലെ ഭക്ഷണക്രമമൊക്കെ നോക്കേണ്ടത് കൂടെ നിൽക്കുന്ന ആളാണ്.. സ്വന്തം അമ്മയെപോലെതന്നെ മായ സുചിത്രയെ പരിചരിച്ചു .. ഭാവിയോട് സുചിത്ര വിളിക്കുമ്പോഴൊക്കെ പറയുമായിരുന്നു ഇവളെന്റെ ശ്രീക്കുട്ടി തന്നെയെന്ന്... കാരണം ഇന്നത്തെ കാലത്ത് ഇത്രയും ആത്മാർത്ഥമായി മാതാപിതാക്കളെ പരിചരിക്കുന്ന മക്കൾ കുറവാണ്... ഇവളെപ്പോലെ ഒരു മകളെ കിട്ടാൻ പുണ്യം ചെയ്യണമെന്നിരിക്കെ തെറ്റുകൾ പൊറുക്കാതെ തള്ളിക്കളയാൻ മനസ്സുകാട്ടിയ മാതാപിതാക്കളുടെ ദൗർഭാഗ്യത്തെ ക്കുറിച്ച് സുചിത്ര ഓർക്കാറുണ്ട് .. മായയെ പ്രഭു ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്....... വാക്കുകളേക്കാൾ നിശബ്ദമായി ഉയർന്നുകേൾക്കുന്ന നെഞ്ചിടിപ്പും ശ്വസോച്ഛാസവുമാണ് ആശയവിനിമയം നടത്തിയത്... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦

രാവിലെ പ്രഭുവിനും ഭവിയ്ക്കുമൊപ്പം ഗണപതി ക്ഷേത്രത്തിൽ പോകാനായുള്ള തയ്യാറെടുപ്പിലാണ് പീലീ... ഇന്ന് പീലിയും ഭവിയും കമ്പനിയിൽ നിന്നും ട്രിപ്പ്‌ പോകുകയാണ്... എല്ലാ എംപ്ലോയീസും ഫാമിലി ആയിട്ടാണ് വരുന്നത്... പീലിയും ഭവിയും മിതുവും മാത്രമേ കല്യാണം കഴിയാത്തതായി അവരുടെ ബാച്ചിലുള്ളൂ ... അച്ഛന്റെ ചികിത്സ നടക്കുന്നതിനാൽ മിത്തുവിന് വീട്ടിൽ നിന്നു മാറിനിൽക്കാൻ പറ്റില്ല... അതുകൊണ്ട് തന്നെ പീലിയും ഭവിയും മാത്രമേയുള്ളു ബാച്ചലേഴ്‌സ്.. യാത്ര പോകുന്നതുകൊണ്ടു വിഘ്നേശ്വരനെ കണ്ട് അനുഗ്രഹം വാങ്ങി പോകാമെന്നു ഇരുവരും കരുതി... തേങ്ങയുടച്ചു തൊഴുതുനിൽക്കുമ്പോൾ പീലിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുതൂകി.. കാരണം അന്ന് നാടുപേക്ഷിച്ചു പോന്നശേഷം ആദ്യമായാണ് ബാംഗ്ലൂരേക് പോകുന്നത്... തന്റെ ജീവിതം മാറിമറിഞ്ഞ നഗരത്തിലെയ്ക്കു .....

അത് മനസ്സിലാക്കിയെന്നോണം പ്രഭുവിന്റെ ഉള്ളിലും ഒരു വിങ്ങലുണ്ടായി ... പീലു... നമ്മൾ നിന്റെ ജന്മ നാട്ടിലേക്കാണ് പോകുന്നത്... നീയേറെ വേദനിച്ച ഇടത്തേക്കു... തലകുനിച്ചിറങ്ങേണ്ടിവന്നിടത്തൊക്കെ എന്റെയൊപ്പം തലയുയർത്തിതന്നെ നിൽക്കണം... കാരണം തോറ്റുമടങ്ങിയ പീലുവായല്ല തിരികെ വരേണ്ടത്... ജയിച്ച അഭിമാനത്തിലായിരിക്കണം... ഭവി അവളുടെ ചുമലിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. അതേ മോളേ... അതിനായി വിഘ്‌നേശ്വരനോട് പ്രാർത്ഥിയ്‌ക്കാനാണ് നമ്മൾ വന്നത്... എല്ലാവിഘ്‌നങ്ങളും മാറിയാൽ തിരികെ വരുമ്പോൾ നമ്മൾ സന്തോഷത്തോടെ ഇവിടെ വീണ്ടും വരും... ദേവനോട് നന്ദി പറയാൻ... പ്രഭു അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് പറഞ്ഞു... അവൾ ഒന്നുകൂടി ആത്മാർത്ഥമായി പ്രാർത്ഥിച്ച ശേഷം തിരിച്ചു.. കമ്പനിയിൽ നിന്നാണ് ട്രിപ്പ്‌ സ്റ്റാർട്ട് ചെയ്യുന്നത്....

അതിനാൽത്തന്നെ പ്രഭുവാണ് പീലിയെയും ഭവിയെയും യാത്രയാക്കാൻ ചെന്നത്.. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക്‌ ചെയ്തു പീലിയുടെ ലഗേജ് എടുത്തുകൊണ്ടു പ്രഭു അവർക്കൊപ്പം നടന്നു... ബസിനടുത്തെത്താറായപ്പോഴേ പുറത്ത് ആരോടോ സംസാരിച്ചുനിൽക്കുന്ന വിനയെ കണ്ടു.. ബാഗ്ഗജ് പുറത്ത് ഏൽപ്പിച്ച ശേഷം അത്യാവശ്യം വേണ്ടതൊക്കെ അവർ ഒരു ബാക്ക് ബാഗിലാക്കി കൂടെ എടുത്തു... അപ്പോൾ വിനയും അവരെ കണ്ടിരുന്നു.. പ്രഭുവിനെ കണ്ടപ്പോൾ കുറ്റബോധം കൊണ്ടു അവന്റെ മുഖം താഴ്ന്നു... എന്താ വിനു.... എന്നോട് ദേഷ്യമുണ്ടോ ? വിനയുടെ ചുമലിൽ കൈചേർത്തുകൊണ്ട് പ്രഭു തിരക്കി. ഏയ്‌... എന്താ ഏട്ടാ.... ഞാൻ പെട്ടെന്ന്... വാക്കുകൾ പൂർത്തിയാക്കാൻ ആകാതെ അവൻ പരുങ്ങി... അതറിഞ്ഞിട്ടെന്നോണം പ്രഭു വിനയുടെ തോളിൽ ഒന്നു തട്ടി പീലിയുടെയും ഭവിയുടെയും അടുത്തേയ്ക്കു നീങ്ങി നിന്നു... ഏട്ടാ... പോയിട്ട് വരട്ടെ... പിന്നെ... സുചിക്കുട്ടി... ഭവി പതിയെ പറഞ്ഞു.. അമ്മയുടെ കാര്യം ഓർത്തു നീ ടെൻഷൻ ആകേണ്ട... ഇപ്പോൾ നല്ല മാറ്റമുണ്ടെന്നാണ് വൈദ്യർ പറഞ്ഞത്..

നിങ്ങൾ പോയി വരുമ്പോഴേയ്ക്കും സുചിക്കുട്ടി എഴുന്നേറ്റ് നടന്നിരിക്കും... എന്നിട്ട് വേണ്ടേ നിങ്ങടെ വിവാഹം നടത്താൻ...? പ്രഭു ഭവിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. അതുകേട്ടു അവൻ പ്രഭുവിനെ ഇറുകെ പുണർന്നു... വാ.. മോളേ... പ്രഭു മറുവശത്തായി പീലിയെയും ക്ഷണിച്ചു... ആ മാറിൽ ചേർന്നു നിൽക്കുമ്പോൾ വാത്സല്യ ചൂടവളെ മൂടി.. ഭവി നിറഞ്ഞുനിൽക്കുന്ന പീലിയുടെ കണ്ണുകൾ മെല്ലെ തുടച്ചുകൊടുത്തുകൊണ്ടു കണ്ണടച്ചു കാട്ടി.. അതുകണ്ടപ്പോൾ പീലിയുടെ ചുണ്ടിൽ ഒരു നാണത്തിൽ കലർന്ന പുഞ്ചിരി തത്തി.. അപ്പോഴും ഇരുവരെയും പ്രഭു ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു... ദാ... ഇവളെ നിന്നെ വിശ്വസിച്ചാണ് അയക്കുന്നത്... ബാംഗ്ലൂർ ആയിരുന്നെങ്കിലും ഒറ്റയ്ക്ക് അധികം എങ്ങും പോയിട്ടില്ല... കൂടെ കൊണ്ടു നടക്കണം... പീലിയുടെ കൈകൾ ഭവിയുടെ കൈകളിലേയ്ക് ചേർത്തുകൊടുത്തുകൊണ്ടു പ്രഭു പറഞ്ഞു... സന്തോഷത്തോടെ ഇരുവരും പ്രഭുവിനോട് യാത്ര പറഞ്ഞു... 7നിമ്മി വിനയ്ക്കടുത്തേയ്ക് കുറച്ചുകൂടി നീങ്ങിയിരുന്നു.. പീലിയത് കണ്ടിട്ടും കാര്യമാക്കത്തെ സീറ്റിലേക്ക് പോയിരുന്നു.. തങ്ങളുടെ ജീവിതം മാറ്റിയെഴുതുന്ന യാത്രയായിരിക്കുമെന്നറിയാതെ അവർ തിരിച്ചു............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story