♥️ മയിൽ‌പീലി ♥️ ഭാഗം 49

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ബാംഗ്ലൂർ ആണ് ടൂർ പ്ലാൻ ചെയ്തതെങ്കിലും പോകുന്നവഴി വയനാടിന്റെ ഭംഗി കൂടി ആസ്വദിക്കാമെന്നു തീരുമാനിച്ചിരുന്നു.. കമ്പനി സ്റ്റാഫുകളിൽ അധികവും ന്യൂലി മാരീഡ് കപ്പിൾസ് ആയിരുന്നു... വൈകുന്നേരത്തോടെ വയനാടൻ ചുരം കയറി... ഒരുദിവസം അവിടെത്തന്നെ സ്റ്റേ ആയിരുന്നു...... നിറയെ കാപ്പിച്ചെടികളും തണുത്ത അന്തരീക്ഷവുമൊക്കെ പീലിയ്ക്കു ഏറെ ഇഷ്ടമായി.. വല്ലപ്പോഴും കൊച്ചിയിൽ വന്നിട്ടുണ്ടെന്നല്ലാതെ മുൻപ് കേരളത്തിൽ വേറെവിടെയുമവൾ പോയിട്ടുണ്ടായിരുന്നില്ല... തണുത്ത കാറ്റിന്റെ പുതപ്പിനാൽ പൊതിയുമ്പോൾ ഭവിയുടെ കരങ്ങളിൽ കോർത്തുപിടിച്ചവൾ പുറത്തെ കാഴ്ചകളിൽ മുഴുകി... നിമ്മി വിനയിനെ ഇടം വലം നോക്കാൻ സമ്മതിക്കാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു... ആകെ വീർപ്പുമുട്ടി ഇരിക്കുമ്പോഴും ആരും കാണാതെ പീലിയിലേയ്ക് ദൃഷ്ടി പോയിരുന്നു..

ഭവിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചു തോളിൽ ചാഞ്ഞിരുന്നുറങ്ങുന്ന പീലിയെ കാൺകെ വിനയുടെ മനം അസ്വസ്ഥമായി... പീലിയും ഭവിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ച കാര്യം കമ്പനിയിൽ എല്ലാപേർക്കും അറിയാവുന്നതുകൊണ്ട് അവരുടെ അടുപ്പം ആരും തെറ്റായി കണ്ടില്ല... എങ്കിലും വിനയ്‌ക്കു അതൊട്ടും അംഗീകരിക്കാൻ തോന്നിയില്ല... ചിരിച്ചു കളിച്ചു ഇരിക്കുന്ന ഇരുവരെയും കാൺകെ നിമ്മിയിലും ചെറിയ അസൂയ ഉടലെടുത്തിരുന്നു.. അവധിക്കാലമായതുകൊണ്ടു ഹോട്ടലുകളിലൊക്ക റൂം കിട്ടാൻ നല്ല ബുദ്ധിമുട്ടായിരുന്നു... നേരത്തെ ബുക്ക്‌ ചെയ്തതിനാൽ വലിയ പ്രശ്നമില്ലാതെ കഴിച്ചു.. എല്ലാവരും ഫാമിലി ആയി വന്നതുകൊണ്ട് തന്നെ റൂമുകൾ പെട്ടെന്ന് ഫുൾ ആയി.. ഒടുവിൽ രണ്ടു റൂമുകളും നാലുപേരും ബാക്കിയായി... അതിൽ സിനിയും ഭർത്താവും ഒരു റൂം തിരഞ്ഞെടുത്താൽ പിന്നെ ഭവിയും പീലിയും കൂടിയേ ഉള്ളൂ...

അതുകൊണ്ടുതന്നെ സിനി പീലിയ്‌ക്കൊപ്പം നിൽക്കാമെന്നുപറഞ്ഞു ഭർത്താവ് അനീഷിനെ ഭവിയ്‌ക്കൊപ്പം അയച്ചു... വിനയുടെ റൂമിനോട് ചേർന്നായിരുന്നു സിനിയ്ക്കും പീലിയ്ക്കും കിട്ടിയത്.. രണ്ടു റൂമുകൾക്കും ഒരു സിംഗിൾ ബാൽക്കണിയായിരുന്നു.... അവിടെ നിന്നും വയനാടിന്റെ ഭംഗി ആസ്വദിക്കാൻ പറ്റുന്ന വ്യൂ പോയിന്റും ഉണ്ടായിരുന്നു... റൂമിലെത്തി ബാഗൊക്കെ ഒതുക്കിവെച്ചു പീലീ ഫ്രഷ് ആയി... അവളിറങ്ങിയപ്പോൾ സിനി ബാത്റൂമിലേയ്ക് കയറി... നനഞ്ഞ മുടി തുവർത്തിക്കൊണ്ടു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു... കണ്ണടച്ചു ശ്വാസമൊന്നു വലിച്ചുവിട്ടു... മെല്ലെ കണ്ണുതുറന്ന പീലീ കാണുന്നത് മുന്നിൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന വിനയേയും നിമ്മിയെയുമാണ്... അപ്രതീക്ഷിതമായി കണ്ട കാഴ്ച്ചയിൽ അവൾ മുഖം തിരിച്ചു... പെട്ടെന്ന് ഡോർ അടച്ചു ബെഡിൽ വന്നിരുന്നു.. സിനി ചേച്ചി...

ചേച്ചിയുടെ ഫോൺ കുറേ നേരമായി റിങ് ചെയ്യുന്നു... ആണോ...? ഇച്ചായനായിരിക്കും... അവൾ പുഞ്ചിരിയോടെ ഫോൺ എടുത്തു.. പീലീ... ഇന്നിനി എവിടേം പോകുന്നില്ലല്ലോ... അപ്പോൾ റസ്റ്റ്‌ അല്ലെ... ഞാൻ ഇച്ചായനടുത്തു പോയിട്ട് വരാം... രാത്രി ആകുമ്പോഴേയ്ക്കും ഇങ്ങു വരാം കേട്ടോ... ഫോൺ വെച്ചിട്ട് സിനി പറഞ്ഞു.. പാവം ഇങ്ങനെയൊക്കെയല്ലേ ഭർത്താവിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ കിട്ടുന്നത്... അതും ഒരുമിച്ച് നിൽക്കാൻ പറ്റുന്നില്ലല്ലോ... അവരോട് ഒരുമിച്ച് നിൽക്കാൻ പറയണമെന്ന് ആഗ്രഹമുണ്ട്.. പക്ഷേ... മറ്റുള്ളവർ തെറ്റിദ്ധരിക്കില്ലേ .. പീലിയ്ക്കു സിനിയോട് സഹതാപം തോന്നി.. എല്ലാരും സ്വയം ഉള്വലിഞ്ഞപ്പോൾ തങ്ങളുടെ കൂടെ നിന്നില്ലേ... സത്യത്തിൽ ഓഫീസിൽ വെച്ചു കാണുമ്പോഴുള്ള സംസാരമല്ലാതെ അധികം കൂട്ടൊന്നുമുണ്ടായിരുന്നില്ല സിനിയുമായി... ചിലരങ്ങനെയാണ് മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കും...

അവസ്ഥ മനസ്സിലാക്കും... ചില സന്ദർഭങ്ങളിൽ പരിചിതരെക്കാളും സഹായിക്കുകയും കൂടെനിൽക്കുകയും ചെയ്യുന്നത് അപരിചിതരാണല്ലോ ? ഇതിനൊക്കെ ഒരേയൊരു പേരേയുള്ളു... സഹാനുഭൂതി.... സാരമില്ല ചേച്ചി.. പതിയെ വന്നാൽ മതി... ... സിനി പോയപ്പോൾ വീണ്ടും റൂമിൽ തനിച്ചായി... തൊട്ടുമുൻപ് കണ്ട കാഴ്ച്ച വീണ്ടും മനസ്സിലേയ്ക്ക് വന്നു.. ഏയ്... എനിക്ക് ഒരു പ്രശ്നവുമില്ല... അല്ലെങ്കിൽത്തന്നെ ഞാനെന്തിന് വിഷമിക്കണം.. വിനു ഏട്ടനെ ഗാഢമായി പ്രണയിച്ചിട്ടൊന്നുമില്ല... വീട്ടുകാർ ഉറപ്പിച്ചു... ഞാൻ സമ്മതിച്ചു.. ഫോൺ വിളിയിൽ പോലും ഒരുതരത്തിലുള്ള പ്രണയസല്ലാപങ്ങളും നടന്നിട്ടില്ല... അവൾ മനസ്സിനെ തിരുത്തി..... അപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്... ഹോളിൽ കൂടി നോക്കിയപ്പോൾ കണ്ടു ഭവിയെ... എന്തോ ഉള്ളിലൊരു കുളിർകാറ്റേറ്റ പോലെ... ഇതാണല്ലോ പ്രണയം...

ഈ ഫീൽ ഒരിക്കലും വിനയുടെ സാമീപ്യമോ ശബ്ദമോ ഒരിക്കലും നൽകിയിട്ടില്ല.. അപ്പോൾ ഭാവിയ്ക്കു വേണ്ടി തന്റെ മനം തുടികൊട്ടുന്നുണ്ടെങ്കിൽ.... ആ സാമിപ്യം കൊതിക്കുന്നുണ്ടെങ്കിൽ... ആ ശബ്ദം പോലും സംഗീതമാകുന്നുണ്ടെങ്കിൽ... അതിനെ പ്രണയമെന്നല്ലാതെ എന്തു വിളിക്കാൻ... കുറച്ചു മുൻപ് വിനയെക്കുറിച്ചോർത്തപ്പോൾ താൻ മനസ്സിനെ തിരുത്തിയത് എത്രയോ ശരിയാണെന്നവളോർത്തു... ഡോർ തുറന്നു ഇത്രയും നേരം താൻ അവനെ നോക്കിനിൽക്കുകയായിരുന്നെന്നു അവന്റെ വിരൽ ഞൊടിയിലാണ് മനസ്സിലായത്... എന്റെ പീലു... നീയിതെതു ലോകത്താ ? കുറേ നേരമായി എന്നെ ഈ പുറത്തു നിർത്തി സ്വപ്നം കാണുന്നു.. അവൻ തലയ്ക്കൊരു കൊട്ടുകൊടുത്തുകൊണ്ട് ചോദിച്ചു.. എന്തായാലും എന്റെ ലോകത്തു നീയും ഉണ്ട്....... അവൾ കുറുമ്പൊടെ പറഞ്ഞു.. ആഹാ.... അപ്പോൾ നമുക്ക് അകത്തു കയറിയിരുന്നു കാണാം...

വെറുതേ വെളിയിൽ നിന്നു കാലുകഴയ്ക്കണ്ടല്ലോ ? കുസൃതിയോടെ പീലിയെ നോക്കിയവൻ പറഞ്ഞു... മ്മ്.... കയറിപ്പോരേ... അവൾ അവന്റെ കൈയിൽ തൂങ്ങി അകത്തേയ്ക്കു വിളിച്ചു... എന്റെ പൊന്ന് പീലു... പാവം സിനിയും അനീഷേട്ടനും ഒരാവേശത്തിൽ കയറി നമ്മളെ ഏറ്റു.. അവിടെ രണ്ടും കൂടി ബാൽക്കണിയിൽ കട്ട റോമൻസാ.. പിന്നെ എനിക്കവിടിരിക്കാൻ എന്തോ പോലെ അതാ ഇങ്ങോട്ടേക്കു വന്നത്... ഭവി ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നുകൊണ്ട് പറഞ്ഞു... മ്മ്... എനിക്കും തോന്നി.. പക്ഷേ നമ്മൾ എങ്ങനാടാ... അവൾ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി.. അതെന്താടോ തനിക്കെന്നെ അത്രയ്ക്ക് വിശ്വാസമില്ലേ ? ഒന്നുപോയെ ഭവി ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനൊന്നും പറയരുതെന്ന്... അവൾ മുഖം വീർപ്പിച്ചുകൊണ്ട് ബാൽക്കണിയിലേക്കിറങ്ങി റൈലിങ്ങിൽ പിടിച്ചു പുറത്തേയ്ക്കു നോക്കി നിന്നു...

അയ്യോ എന്റെ പീലു പിണങ്ങിയോ ? വെറുതെ പറഞ്ഞതല്ലേ പോന്നെ ? അവൻ അവളെ പുറകില്നിന്നും തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു... അവൾ ശക്തിയിൽ കൈ തട്ടിമാറ്റി നിന്നു.. അതുകണ്ടു ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവൻ അവൾക്കഭിമുഖമായി റൈലിങ്ങിൽ ചാരിനിന്നു നോക്കി... അവൾ ചുണ്ടുകൂർപ്പിച്ചൊന്നു നോക്കി ഊറി വന്ന പുഞ്ചിരി ഒളിപ്പിക്കാൻ ശ്രമിച്ചു... വേണ്ട മോളേ.. നിനക്കെത്ര നേരം മിണ്ടാണ്ട് നിൽക്കാൻ പറ്റും.... ഹേ... പറയൂ... ഞാൻ കളിയായി പറഞ്ഞതാണെന്ന് നിനക്ക് നന്നായറിയാമല്ലോ ? എന്നിട്ടും എന്തിനാ ഈ ഗൗരവം... അവൻ പീലിയുടെ മുഖം തനിക്കുനേരെ തിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു... അവൾ മുഖം കൊടുക്കാതെതന്നെ നിന്നു.. നിന്റെ ഈ വിറയ്ക്കുന്ന ചുണ്ടുകൾ തരുന്നുണ്ട് വിളിച്ചോതുന്നുണ്ട് പീലു... നിന്റെ ഉള്ളിലെ പ്രണയക്കടൽ.... ഒരുനിമിഷം അതറിയാതെ അലതല്ലുമോയെന്ന ഭയമല്ലേ...

എന്തിനാ നീ നിന്റെ ഫീലിംഗ്സ് മറച്ചുവെയ്ക്കുന്നതു... എന്റെ മുൻപിൽ നീ... നീയായിരിക്കണം പീലു.... .. നിന്റെ ഇഷ്ടങ്ങളെ... ആഗ്രഹങ്ങളെ... അഭിനിവേശങ്ങളെ... വികാരങ്ങളെ.. എന്നിൽ നിന്നു മറയ്ക്കരുത്... നിന്നെ നീയായിട്ടാണ് ഞാൻ സ്വീകരിച്ചത്........ .. മനസ്സുകൾക്കിടയിൽ മറവെയ്ക്കാതെ എല്ലാം എന്നിലേക്കൊഴുക്കിവിടു ... അവൻ പതിയെ ബാൽക്കണിയിൽ സെറ്റ് ചെയ്തിരുന്ന ഊഞ്ഞാലിലെയ്ക്കിരുന്നു... പീലിയെ തന്റെ നെഞ്ചിലേയ്ക് ചേർത്തിരുത്തി.. പതിയെ കാതിലായ് മൂളി.. പതിനേഴിനഴക്... കൊലുസ്സിട്ടകൊഞ്ചൽ.... ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ.... നെഞ്ചം തുളുമ്പും... മിന്നൽ തിടമ്പ്.... മിണ്ടുന്നതെല്ലാം പാതിരാപൂമഴ...

ചുണ്ടോട് ചുണ്ടിൽ.... നുരയുന്ന നാണം.. മെയ്യോടു ചേർത്താൽ... ആറാട്ടുമേളം... അനുരാഗ മുല്ലപ്പന്തൽ കനവാലെ... ഇളമാൻ കണ്ണിലൂടെ.... I am thinking of you...... ഇളനീർ കനവിലൂടെ...... I am thinking of you.... Walking in the moonlight.... I am thinking of you... Listening to the rain drops I am thinking of you... ഭവിയുടെ പാട്ടിൽ സ്വയം മറന്നിരിക്കെ ഈ സന്ധ്യയ്ക്കുപോലും പ്രണയത്തിന്റെ സുഗന്ധമാനെന്നവൾക്കു തോന്നി... ആകാശത്തിൽ അമ്പിളിക്കളയും നക്ഷത്രങ്ങളും അതിന് മാറ്റുകൂട്ടി... വിനയേട്ടാ... ഏട്ടനിവിടെ വന്നു നിൽക്കുവാണോ ? നിമ്മിയുടെ ചോദ്യം പീലിയെയും ഭവിയെയും നോക്കി വാതിൽക്കൽ നിൽക്കുകയായിരുന്ന വിനയിനെ തേടിയെത്തി..

വിനയ് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ നിമ്മിയുടെ ശ്രദ്ധ ബാൽക്കണിയിൽ ഭവിയുടെ നെഞ്ചിൽചേർന്നിരിക്കുന്ന പീലിയിലേക്കെത്തി... നിമ്മിയുടെ ശബ്ദം കേൾക്കെ പീലിയുടെ കണ്ണുകൾ വാതിൽക്കൽ നിൽക്കുന്ന വിനയുടെ കണ്ണുകളുമായുടക്കി... തെറ്റ് പിടിച്ച അധ്യാപകന്റെ ഭാവത്തിൽ വിനയ് നിൽക്കുമ്പോൾ പീലിയുടെ മുഖം നിശ്ചയദാർധ്യത്താൽ ഉയർന്നുതന്നെ നിന്നു... അതിനുള്ള ഊർജമെന്നപോൽ ഭവിയുടെ കൈകൾ അവളുടെ കൈകളിൽ മുറുകി.. ഇതെല്ലാം കത്തുന്ന കണ്ണുകളുമായി നോക്കുന്ന നിമ്മിയുടെ ദൃഷ്ടി കൂടുതൽ തെളിഞ്ഞുനിന്നു.............. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story