♥️ മയിൽ‌പീലി ♥️ ഭാഗം 5

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ദിവസങ്ങൾ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു. മായയുടെ സ്നേഹവും ഭവിയുടെ സൗഹൃദവും കൂടുതൽ കൂടുതൽ സ്‌ട്രോങ് ആയി. ഇപ്പോ എനിക്ക് ഏകദേശം ഓഫീസിൽ പോയി വരാനൊക്കെ അറിയാം. ഭവി കൂടെ പോരാൻ നിർബന്ധിച്ചെങ്കിലും ഞാൻ സ്നേഹപൂർവ്വം അതുനിരസിച്ചു. തന്നെ സ്നേഹിക്കുന്നവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നതായിരുന്നു കാരണം. എന്നിരുന്നാലും ഓഫീസിൽ അവരുടെ സൗഹൃദം ശക്തമായി. ഒരു പുതിയ കൂട്ട് കൂടി കിട്ടി. മിതു. അവളുടെ സെക്ഷനിൽ തന്നെയായിരുന്നു മിതുവും. അവളെക്കാൾ 2 മാസം മുന്നേ ഗ്ലോബൽ ഗ്രുപ്പിൽ വന്നവൾ. പ്രായത്തേക്കാൾ പക്വത ഉണ്ടെന്നുതോന്നും സംസാരം കേട്ടാല്. പാവം. അങ്ങനെ പഴയതൊക്കെ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങി. പീലി ടി.... പെണ്ണേ... ഇന്ന് ഈവെനിംഗ് നമുക്ക് ഒരുമിച്ച് ഇറങ്ങാവെ.. സാലറിയൊക്കെ കിട്ടിയല്ലേ ഒരു ഷോപ്പിങ്ങൊക്കെ നടത്തീട്ടു പോരാം. മായയാണ്. ഇപ്പോ ജോലിക്കു കയറിയിട്ട് മാസം ഒന്നായി. ഫസ്റ്റ് സാലറിയും കിട്ടി. ഭവി ഇന്നലെക്കൂടി പറഞ്ഞതേയുള്ളൂ ചെലവ് ചെയ്യണകാര്യം.

ഇന്ന് എന്തായാലും അത് മാറ്റണം. ശരി മാഡം. ഇന്ന് നമുക്ക് പോകാം. പിന്നേ ഭവിയെ കൂടി കൂട്ടാം. അവൻ രണ്ടു ദിവസായി ചെലവ് ചെയ്യണംന്നു പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. ഓഹ് sure... അപ്പോൾ നമുക്ക് ഇറങ്ങിയാലോടാ? ഞങ്ങൾ ഒരുമിച്ചാണ് എന്നും ഇറങ്ങുന്നത്. അവൾ കമ്പനി ബസിലും ഞാൻ നമ്മുടെ ഗവണ്മെന്റ് വക സ്പെഷ്യൽ ബസിലുമാണ് യാത്ര. കാര്യം അവൾക്കാണ് നേരത്തെ എത്തേണ്ടതെങ്കിലും ഇപ്പോ ഇറങ്ങിയാലേ ഈ ബ്ലോക്കോക്കെ താണ്ടി സമയത്ത് അങ്ങെത്താനാകൂ. ഓഫീസിൽ കുറച്ചു നേരത്തെ എത്തി. അപ്പോൾ കരുതി ഒരു കോഫി കുടിക്കാമെന്നു. ക്യാന്റീനിലോട്ടു പോകാൻ ഇറങ്ങിയപ്പോഴാണ് ഭവി വന്നത്. മിതു എന്നും ലാസ്റ്റ് ബസ് ആണ്. എന്താടോ രാവിലെ എങ്ങോട്ടാ.? ഹെൽമെറ്റ്‌ ഊരിയിട്ട് മുടി ശരിയാക്കുന്നതിനിടയിൽ ഭവി ചോദിച്ചു. ഞാൻ എങ്ങോട്ട് പോകാൻ? നേരത്തെ വന്നതല്ലേ ഒരു കോഫി കുടിക്കാമെന്നു കരുതി. വാ നമുക്കൊരു കോഫി കുടിക്കാടോ? അതിനെന്താ താൻ സാലറി കിട്ടീട്ടും ചിലവൊന്നും ചെയ്തില്ലല്ലോ അപ്പോൾ കിട്ടണത് കോഫി ആണേൽ പോലും മിസ്സ്‌ ആക്കരുത്. കൈയ്യോടെ കൈപ്പറ്റാം. എന്റെ ഭവി നിന്റെ ഒരു കാര്യം. ഞാൻ എന്തായാലും ഒരു കോഫിയിൽ ഒതുക്കില്ല. അതാ ഇത്രേം ദിവസം പറയാഞ്ഞേ.

നീ ഇന്ന് ഈവെനിംഗ് ഫ്രീ ആണേല് നമുക്ക് ഒന്നു പുറത്തുപോയാലോ? മായ വരാമെന്നു പറഞ്ഞിട്ടുണ്ട്. ഫ്രീ ആണോന്നു ചോദിച്ചാല് സ്പെഷ്യൽ പ്രോഗ്രാം ഒന്നുമില്ല. ഞാൻ എപ്പോഴേ റെഡിയാ. ക്യാന്റീനിൽ എത്തി കോഫീ കുടിക്കുന്നതിനിടയിൽ അവനു ഹെഡിന്റെ കാൾ വന്നു. പീലു നമുക്കുള്ള പണിയുടെ ഹോൾസെയിൽ കട തുറക്കുന്ന കാര്യം പറയാനാ sir വിളിച്ചേ. നമ്മുടെ ഡിപ്പാർട്മെന്റിലേയ്ക് ഒരു പുതിയ ടീം ലീഡർ വരുന്നൂന്നു. ഇന്ന് തന്നെ ഈ വർഷത്തെ എല്ലാ വർക്കും ഫയൽ ആക്കി വെയ്ക്കണമെന്ന്. അയ്യോടാ അപ്പോൾ നമുക്ക് പണിയാണല്ലോ? അതേടാ ആള് നല്ല കലിപ്പാണെന്ന പറയണേ. -ഭവി അപ്പോൾ നമുക്ക് അങ്ങോട്ട് പോയാലോ ഈവെനിംഗ് ആകുമ്പോഴേക്കും എല്ലാം ഫയൽ ആക്കാനാ പറഞ്ഞേക്കുന്നെ. എന്റെ പീലു നീ എന്നെ അറിഞ്ഞൊന്നു ഹെല്പിയേക്കണേ? അവന്റെ നിഷ്കു ഭാവം കണ്ടപ്പോൾ ചിരിയാണ് വന്നത്. ആ ഞാൻ ആലോചിക്കട്ടെ... ഇങ്ങോട്ട് കനത്തിൽ എന്തേലും കിട്ടാന്നേല് നോക്കാം.. ഞാനും കുറച്ചു വെയിറ്റിട്ടു പറഞ്ഞു. എടി ദുഷ്ടേ ! നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. ഇപ്പോ എന്റെ ആവശ്യമായിപ്പോയില്ലേ...

പെട്ടെന്ന് വന്നു സഹായിക്കാൻ നോക്ക്. അയാടെ കൈയ്യിന്ന് കനത്തിൽ കിട്ടുന്നതിന്റെ ഷെയർ നിനക്കും തരാട്ടാ. അന്നു മുഴുവൻ ഇതുതന്നെയായിരുന്നു വർക്ക്‌. വൈകുന്നേരം സമയത്ത് തന്നെ എല്ലാം ശരിയാക്കി ഫയൽ ചെയ്ത് വച്ചു. ശേഷം ഓഫീസിന്റെ താഴെ പാർക്കിംഗ് ഏരിയയിൽ മായയെക്കായി കാത്തുനിന്നു. ആദ്യം മാളിലാണ് പോയത്. മായയ്ക്കുംഭവിയ്ക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തു. പീലി തന്നെയാണ് രണ്ടുപേർക്കും സെലക്ട്‌ ചെയ്തത്. എന്നിട്ടു നേരെ പോയത് ഫുഡ്‌ കോർട്ടിലേക്കാണ്. മായ ഒരു ഫ്രൂട്ട് സാലഡാണ് ഓർഡർചെയ്തത്. തനിക്കെന്താ വേണ്ടേ ഭവി ? മെനു കാർഡ് മറിച്ചും തിരിച്ചും നോക്കിയിരിക്കുന്ന ഭവിയെ നോക്കി പീലി ചോദിച്ചു. നീ പറയെടോ നോക്കട്ടെ... ഒരു കുസൃതിയോടെ അവൻ പറഞ്ഞു. എനിക്ക് നിന്റെ ടേസ്റ്റ് ഒന്നുമറിയില്ല. ഞാൻ എന്റെ ഫേവർ പറയാം. എനിക്ക് ഷാർജ മതി.... ബട്ടർ സ്കോച്.... കളിക്കാതെ പറയ്‌ ഭവി.... പീലു എനിക്കും ബട്ടേർസ്ക്കോച്ചാ ഇഷ്ടം. അപ്പോൾ അതുതന്നെ പറയാല്ലേ? ഓഫ്‌കോഴ്സ്.. ഭവി... മായ ഞങ്ങടെ വട്ടെല്ലാം കണ്ട് അന്തിച്ചിരിക്കാണ്.

അവളുടെ തലയ്ക്കിട്ടൊരു കോട്ടും കൊടുത്തു തിരിഞ്ഞപ്പോഴാണ്. ഞങ്ങടെ സീറ്റിനു രണ്ടു മൂന്നു ടേബിൾ അപ്പുറത്തായി ഇരിക്കുന്നയാളെ ശ്രദ്ധിച്ചത്.. വിനയ്... ആ പേരിനൊപ്പം ഒരു പെരുപ്പും ശരീരത്തിനകത്തേയ്ക്കു കയറുന്നതവളറിഞ്ഞു. ഒരുനിമിഷം കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണൊന്നടച്ചു തുറന്നുനോക്കി.. അതേ.. വിനയാണ്... തന്നെ ഇതുവരെ കണ്ടിട്ടില്ല.. കൂടെ ഒരു പെണ്കുട്ടിയുമുണ്ട്. നെറ്റിയിൽ പടർന്ന കുംകുമചുവപ്പു പറയുന്നുണ്ടായിരുന്നു അവർതമ്മിലുള്ള ബന്ധം. ഒരുനിമിഷം ഒഴിഞ്ഞുകിടക്കുന്ന തന്റെ മോതിരവിരലിലേയ്ക്ക് അവളുടെ കണ്ണുപോയി. കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോഴും ഉള്ളിൽ അലയടിക്കുന്ന സങ്കടക്കടലിന്റെ ഇരമ്പം ശക്തിപ്രാപിയ്ക്കുന്നതവളറിഞ്ഞു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story