♥️ മയിൽ‌പീലി ♥️ ഭാഗം 52

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

എടാ... ഭവി... നീ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്... എല്ലാം ദേ.. ഈ പെൻഡ്രൈവിലുണ്ട്... പിന്നെ... ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ വളം വെക്കുന്നതിന്റെ മനസ്സാക്ഷിക്കുത്തുള്ളോണ്ടാ എല്ലാം നീ പറയുംപോലെ ആക്കിത്തന്നത്... എന്തെങ്കിലും സംശയം തോന്നിയാൽ എന്റെ ജോലി പോകും... അവനോക്കെ എന്റെ കഴുത്തും വെട്ടും... അതുകൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യണം... ജോജു തന്റെ കൈയിലിരുന്ന പെൻഡ്രൈസ് ഭവിയെ ഏല്പിച്ചുകൊണ്ടു പറഞ്ഞു.. ആ... അറിയാടാ... നീ പേടിക്കണ്ട.. നിനക്ക് ഒരു പ്രശ്നവുമില്ലാതെ ഞാൻ നോക്കിക്കൊള്ളാം... പെൻഡ്രൈവ് വാങ്ങി പോക്കറ്റിൽ വെച്ചുകൊണ്ട് ഭവി പറഞ്ഞു... ആഡംബര റൂമുകളും നോർമൽ ഫസിലിറ്റിയും ബാർ അറ്റാച്ഡ് റെസ്റ്ററന്റും എല്ലാം ഉൾക്കൊണ്ട ഒരു വമ്പൻ ഹോട്ടൽ ശൃംഖല തന്നെയാണ് ഹോട്ടൽ ഗ്രീൻ ലാൻഡ്...

റൂഫ് ഏരിയ യിൽ ആയുള്ള ഓപ്പൺ ഡിജെ സ്പേസ് ഇവിടുത്തെ പ്രത്യേക ആകർഷണമാണ്... അതുകൊണ്ടുതന്നെ എപ്പോഴും നല്ല തിരക്കാണ്.. മിക്കവാറും ദിവസങ്ങളിൽ വിവാഹം റിസപ്ഷൻ ലാർജ് ബിസ്സിനെസ്സ് പാർട്ടികൾ എല്ലാം ഇവിടെ നടക്കാറുണ്ട്... ഇതൊക്കെത്തന്നെയാണ് പല അണ്ടർ വേൾഡ് ആക്ടിവിറ്റിസും തടസ്സമില്ലാതെ നടക്കാൻ സഹായിക്കുന്നതും... ഹോട്ടൽ മൂന്നാലുപേർ ചേർന്നു പാർട്ണർഷിപിൽ നടത്തുന്നതാണ്... മന്ത്രിമാർ മുതൽ പോലീസ്, മാധ്യമപ്രവർത്തകർ, ഫിലിം സ്റ്റാർസ് അങ്ങനെ പലരും ഇവിടെ സന്ദർശകരാണ്... ഇവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായവും സ്വാധീനവും പലതിനും മറക്കുടയാകാറുമുണ്ട്.... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦 പകൽ സ്വന്തം രീതിയിൽ പുറത്തൊക്കെ ചുറ്റിയിരുന്നു എല്ലാവരും... വൈകുന്നേരം ഹോട്ടലിൽത്തന്നെ രാത്രി ഒരു ഡിജെ പാർട്ടി ഉണ്ടായിരുന്നു... അതിൽ പങ്കെടുക്കാനായിരുന്നു പ്ലാൻ... വിനയും നിമ്മിയും അവിടെ അടുത്തായി നടന്നുകൊണ്ടിരുന്ന ഒരു ഫ്ലവർ ഷോ കാണാനാണ് പോയത്...

അതുകൊണ്ടുതന്നെ ഉച്ചയായപ്പോഴേയ്കും റൂമിൽ തിരിച്ചെത്തി... ഫുഡ്‌ പാർസൽ മേടിച്ചിരുന്നു... സാധാരണ വീട്ടിലായാലും ഒഴിവുദിവസങ്ങളിൽ അവരധികം പുറത്തുപോകാറില്ല... തനിക്ക് വിനയേട്ടനെ ഫ്രീയായി കിട്ടുന്ന ദിവസമെങ്കിലും ഒരുമിച്ചിരിക്കണമെന്നാണ് നിമ്മിയുടെ പക്ഷം... ഇരുവരുടേതുമായ ഒരു ലോകം... വിനയും അതിഷ്ടപ്പെട്ടിരുന്നു... അതുതന്നെയാണ് ഇവിടെയും... ഫുഡ്‌ കഴിച്ചശേഷം വിനയ് വിധുവിനെ വിളിച്ചു... ബാംഗ്ലൂരിൽ വന്നിട്ട് അവളെ കാണാതെ പോകാൻ എന്തോ അവനുതോന്നിയില്ല... എത്രയായാലും സ്വന്തം ചോരയല്ലേ.. ഇപ്പോഴാണെങ്കിൽ തനിച്ചും... ഒരുതവണ ഫുൾ റിങ് കിട്ടിക്കഴിഞ്ഞിട്ടും അറ്റൻഡ് ചെയ്തില്ല... വീണ്ടും വിളിച്ചപ്പോൾ ഫോൺ കണക്ട് ആയി.. , 📞 ഹലോ... ഏട്ടാ.... 📞 എന്താ വിധു.... ഇതെവിടെയായിരുന്നു..? ,, 📞 ആഹ്.. ഏട്ടാ.. ഫോൺ സൈലന്റ് ആയിരുന്നു.... 📞 മ്മ്... സുഖാണോ നിനക്ക് ? , 📞 എന്ത് സുഖം ഏട്ടാ... ആർക്കും ഇപ്പോൾ എന്നെ വേണ്ടല്ലോ..? നിങ്ങളാരും തിരിഞ്ഞുനോക്കുന്നുകൂടിയില്ല... ജീവനയിക്കണ്ട ഭർത്താവ് കൂടി ഉപേക്ഷിച്ചു... പറഞ്ഞുകഴിഞ്ഞപ്പോൾ അവൾ കരയുകയാണെന്ന് വിനയ്‌ക്കു തോന്നി... 📞

ഞങ്ങളാരും മറന്നിട്ടൊന്നുമില്ല... നിന്നെ നാട്ടിൽ വന്നുനിൽക്കാൻ എത്ര നാളായി വിളിക്കുന്നു... പിന്നെ ചെറിയ ദൂരം വല്ലതുമാണോ ഇടയ്ക്കിടയ്ക്കോടിവരാൻ... 📞 ഏട്ടനങ്ങനെ പറയാം.... നിങ്ങളൊക്കെ എതിർത്തിട്ടും അന്നാ ജോലിയ്ക്കു പോയതുകൊണ്ടിപ്പോൾ എങ്ങനേലും ജീവിച്ചുപോന്നു... അല്ലേലും ജീവിയ്ക്കണമെന്നു ഒരാഗ്രഹവുമില്ല... പ്രഭു ഏട്ടനെ ലോകമായിക്കണ്ടു ജീവിച്ചതാ... എന്നെ വേണ്ടെന്നു വെച്ചാലും എനിക്ക് കഴിയില്ല അദ്ദേഹത്തെ മറക്കാൻ... എന്നെങ്കിലും എന്നെതിരക്കി വരാതിരിക്കില്ല... അവൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു... 📞 മ്മ്... നീ വിഷമിക്കണ്ട... ഞാൻ ഏട്ടനെ കണ്ടൊന്നു സംസാരിക്കാം... പിന്നെ ഇനി ഇവിടെ നിൽക്കണ്ട... ഞാൻ വരാം.... ഇനി നാട്ടിൽ എന്റെ കൂടെ നിൽക്ക്.... എനിക്ക് നീയൊരു ബാധ്യതയല്ല.... എത്ര കാലം വേണമെങ്കിലും നിനക്കവിടെ നിൽക്കാം... വിനയ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു... എങ്ങനെയെങ്കിലും വിധുവിനെ കൂട്ടിക്കൊണ്ടു നാട്ടിൽ പോകണമെന്ന് വിനയ് നേരത്തെ ഉറപ്പിച്ചിരുന്നു...

എന്തേലും മോശം കൂട്ടുകെട്ടുണ്ടെങ്കിലും ഇവിടുന്നു മാറുമ്പോൾ എല്ലാം പതിയെ ഒഴിവാക്കിക്കോളും... താൻ ഇപ്പോൾ അവളെ തള്ളിപ്പറഞ്ഞാൽ നാളെ എന്തെങ്കിലും അബദ്ധത്തിലവൾ ചാടിയാൽ അത് ഒരു സഹോദരനെന്ന നിലയിൽ തന്റെ പരാജയമാണെന്നവനോർത്തു... 📞 അയ്യോ.. ഏട്ടാ... എനിക്കിപ്പോൾ എന്തായാലും ജോലി മതിയാക്കാൻ പറ്റില്ല... അറിയാല്ലോ കോൺട്രാക്ട് സൈൻ ചെയ്തിട്ടുണ്ട്... രണ്ട് വർഷത്തേയ്ക്ക് ഇനി മാറാൻ പറ്റില്ല... അവൾ ഉള്ളിലെ പതർച്ച മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു... 📞 മ്മ്.. അതൊക്കെ നമുക്ക് സംസാരിക്കാം... ഒരുകാര്യം ചെയ്യൂ... ഞാൻ ബാംഗ്ലൂർ വന്നിട്ടുണ്ട്... ഏകദേശം നിന്റെ ഫ്ലാറ്റിനടുത്താ... ഞാൻ അങ്ങോട്ട് വരാം... 📞ഏയ്യ്... അതുവേണ്ടെട്ടാ.... 📞അതെന്താ 📞 ഞാൻ ഫ്ലാറ്റിലില്ല ഏട്ടാ... ഒരു ഇമ്പോര്ട്ടണ്ട് മീറ്റിംഗ് ഉണ്ട്.. ദില്ലി.... ഇന്നലെ പോയി..... 📞ആണോ ? നിന്നെ കാണാമെന്നു കരുതി... എന്തായാലും നീ തിരികെ വരുമ്പോൾ ഒന്നു നാട്ടിലേയ്ക്ക് വാ... അമ്മയ്ക്കും നല്ല സങ്കടമുണ്ട് നിന്റെകാര്യമോർത്... അവൻ നിരാശയോടെ പറഞ്ഞു.. വിധുവിനെ കണ്ടു അറിഞ്ഞ കാര്യങ്ങളിൽ ഒരു തീർപ്പ് ഉണ്ടാക്കണമെന്ന് നാട്ടിൽനിന്നും പുറപ്പെട്ടപ്പോഴേ അവൻ ഉറപ്പിച്ചതാണ്...

കാരണം ഇനിയും ഇതോർത്തു വിഷമിക്കാനും ഉള്ളിലെ സംശയങ്ങളുടെ ഞെരിപ്പോടിൽ നീറാനും വയ്യായിരുന്നു... 📞 മ്മ്... പിന്നെ വിളിക്കമേട്ടാ... മീറ്റിംഗ് തുടങ്ങാനായി... വിധു അവൻ തിരിച്ചെന്തെങ്കിലും പറയും മുന്നേ ഫോൺ കട്ടാക്കി... മൊബൈൽ ബെഡിന്റെ സൈഡിലേക്കിട്ടുകൊണ്ടവൾ റോയുടെ നെഞ്ചിലേയ്ക് ചാഞ്ഞു.... മ്മ്... വിനയ് എന്താ പറഞ്ഞത്... മോള് സങ്കടം കൊണ്ടുരുകുകയായിരുന്നല്ലോ ? അവൻ അവളെ തന്നോട് ചേർത്തുകിടത്തിക്കൊണ്ടു ചോദിച്ചു... ഏട്ടൻ ഇവിടെ ഉണ്ടെന്ന്... ബാംഗ്ലൂരിൽ... ഇനി ഞാൻ തനിച്ചുനിൽക്കണ്ട നാട്ടിൽ കൊണ്ടുപോകാൻ വന്നതാണെന്ന്... ആഹാ... അപ്പോൾ നീ എന്നാ പോകുന്നെ...? അവൻ കളിയായി ചോദിച്ചു... നിനക്കെന്താ റോയ് വട്ടുണ്ടോ ? ഈ നഗരം വിട്ട് ഞാനെങ്ങോട്ടുമില്ല... കോടികൾ മറിയുന്ന ബിസ്സിനെസ്സ് എറിഞ്ഞുകളഞ്ഞു പെട്ടെന്ന് പോകാൻ പറ്റുമോ ? അതില്ല.... എന്നാലും പ്രഭുവുമായി പിണങ്ങിനിൽക്കുന്ന സമയത്ത് നാട്ടിൽ നിൽക്കാൻ നിന്റെ ഏട്ടൻ നിർബന്ധം പിടിച്ചാൽ നിനക്ക് പോകേണ്ടിവരില്ലേ ?

അതിനുള്ള വിദ്യയൊക്കെ എനിക്കാരിയാടാ .... അല്ലെങ്കിലും പ്രഭു ഏട്ടൻ പിണങ്ങിനിൽക്കുന്നതിന്റെ വിഷമത്തിൽ നെഞ്ചുപൊട്ടിക്കരയുന്ന എന്നെ ആർക്കേലും അവിശ്വസിക്കാൻ പറ്റുമോ ? അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു... അയ്യോ ഇല്ലായെ... ആ വിഷമമാണല്ലോ നീയിവിടെ എന്നോടൊപ്പം തീർക്കുന്നത്... റോയ് കള്ളച്ചിരിയോടെ ചോദിച്ചു... ആ... രാഹുലിനോട് ഇന്നത്തെ ഡീലിന്റെ കാര്യം പറഞ്ഞിട്ടില്ല... വൈകുന്നേരം ഇവിടെ ഒരു ഡിജെ പാർട്ടിയുണ്ട്.. ആ സമയമാണ് എന്തുകൊണ്ടും സേഫ്... ആ സുദീപ് ഡോക്ടർ പിടിച്ചുതന്ന കേസാണ്... അത്യാവശ്യക്കാരാ... A B negative ഗ്രൂപ്പ്‌ കിഡ്നി ആണ്.. റെയർ ഗ്രൂപ്പ്‌... so കിട്ടാൻ പോകുന്നത് വലിയൊരു എമൗണ്ട് ആണ്... പിന്നെ ഈവെനിംഗ് പാർട്ടിയിൽ കുറച്ചു ഡ്രഗ്സിന്റെ ഓര്ഡറുമുണ്ട്.. വിധു പറഞ്ഞു... മ്മ്.. അറിയാടി... നമ്മളൊന്ന് ഫ്രീയാകുമ്പോൾ അവനെവിളിച്ചു പറയാം... അല്ലാതെ ഇപ്പോഴേ പറഞ്ഞാൽ അവൻ ചിലപ്പോൾ നേരത്തെയിങ് പോരും... റോയ് അവളിലേയ്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.. 💧💧💧💧💧💧💧💧💧💧💧💧💧💧💧💧

ഹോട്ടലിൽ വന്നപ്പോൾമുതൽ പീലിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു... അത് മനസ്സിലാക്കിയെന്നോണം ഭവി അവളെ അധികനേരമെവിടെ നിൽക്കാൻ സമ്മതിച്ചില്ല... വൃന്ദാവൻ ഗാർഡൻ... ബാംഗ്ലൂരിന്റെ ഹാർട്ട്‌ അട്ട്രാക്ഷൻ... മോർണിംഗ് ടു ഈവെനിംഗ് അവിടെയാണ് ഇരുവരും ചിലവഴിച്ചത്.. തിരികെയെത്തിയപ്പോഴേയ്കും നേരം സന്ധ്യയായിരുന്നു... പിന്നെ പെട്ടെന്നുതന്നെ ഫ്രഷ് ആയി ഡിജെ പാർട്ടിയിൽ പോയി... ഗാർഡനിൽ പോയപ്പോൾ ഒരു ചെറിയ ഷോപ്പിംഗ് കൂടി നടത്തിയിരുന്നു...

ഭവി വാങ്ങി നൽകിയ സാരിയായിരുന്നു പീലീ ഉടുത്തത്... സാരിയിലവൾ കൂടുതൽ പെർഫെക്ട് ആയി ഭവിയ്ക്കു തോന്നി... ഹോട്ടലിലെ റൂഫ് ടോപ്പിൽ മനോഹരമായൊരു അറങ്ങേമെന്റ് തന്നെയുണ്ടായിരുന്നു.... ബാംഗ്ലൂരിൽ ഇതൊക്കെ പതിവാണെങ്കിലും പീലീ അധികം അതിലൊന്നും പങ്കെടുക്കാറില്ലായിരുന്നു... അതുകൊണ്ടുതന്നെ ഇത്തവൾക്കൊരു പുതിയ അനുഭവമായിരുന്നു... വെസ്റ്റേൺ മ്യൂസിക്കിന്റെ മനോഹാരിതയിൽ ലയിച്ചുനിന്ന പീലീ തന്നെ ചൂഴ്ന്നുകൊണ്ട് അവിടെയാകെ അലഞ്ഞുനടന്ന രണ്ടുകണ്ണുകൾ കണ്ടിരുന്നില്ല... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story