♥️ മയിൽ‌പീലി ♥️ ഭാഗം 53

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഹോട്ടലിലെ റൂഫ് ടോപ്പിൽ മനോഹരമായൊരു അറങ്ങേമെന്റ് തന്നെയുണ്ടായിരുന്നു.... ബാംഗ്ലൂരിൽ ഇതൊക്കെ പതിവാണെങ്കിലും പീലീ അധികം അതിലൊന്നും പങ്കെടുക്കാറില്ലായിരുന്നു... അതുകൊണ്ടുതന്നെ ഇതവൾക്കൊരു പുതിയ അനുഭവമായിരുന്നു... വെസ്റ്റേൺ മ്യൂസിക്കിന്റെ മനോഹാരിതയിൽ ലയിച്ചുനിന്ന പീലീ തന്നെ ചൂഴ്ന്നുകൊണ്ട് അവിടെയാകെ അലഞ്ഞുനടന്ന രണ്ടുകണ്ണുകൾ കണ്ടിരുന്നില്ല... വിധു... നിന്റെ നാത്തൂൻ ആളാകെ മാറിപ്പോയല്ലോടി...? അന്നെന്റെ കൈയിൽനിന്നും വഴുതിപ്പോയതാ.... ആ നഷ്ടബോധം ഇതുവരെ മാറിയിട്ടില്ല... റോയ് റൂമിലെത്തി വിധുവിനോടായി പറഞ്ഞു... ഇന്ന് വളരെ പ്രധാനപ്പെട്ടൊരു ഡീൽ നടക്കുന്നുണ്ട്... രാഹുലിനൊപ്പം അതിന്റെ തയ്യാറെടുപ്പിലായിരുന്നു അവൾ... ഹേ.... നീയെന്താടാ പറഞ്ഞേ.... അവൾ മനസ്സിലാകാത്തപോലെ അവനോട് തിരക്കി... അവൾ പീലീ ഇവിടുണ്ട്... കൂടെ ഏതോ ഒരു പയ്യനുമുണ്ട്... റോയ് അവർക്കടുത്തായി വന്നുനിന്നുകൊണ്ടു പറഞ്ഞു.. സത്യമാണോ ? നീ എവിടെ വെച്ചാ കണ്ടേ...? അവൾ ആകാംക്ഷയോടെ ചോദിച്ചു... ഇവിടെ ഡിജെ യിൽ... നീ നോക്കിക്കോ അന്ന് മിസ്സായത് ഞാൻ ഇന്ന് നേടും...

ടേബിളിൽ നിന്നും ഒരു ബിയർ ബോട്ടിൽ എടുത്തു സിപ് ചെയ്തുകൊണ്ട് റോയ് പറഞ്ഞു... എന്റെ റോയ്.. നീ അവിവേകമൊന്നും കാണിക്കല്ലേ... അറിയാല്ലോ ഇന്ന് പ്രധാനപ്പെട്ട ഒരു ഡീലിങ് ആണ് നടക്കാൻ പോകുന്നത്... കോടികളുടെ ഇടപാടാ... ആ സുദീപ് ഡോക്ടർ കൂടി വരാൻ വെയിറ്റ് ചെയ്യാ... എടുത്തുചാടി ഓരോന്ന് ചെയ്‌തുവെച്ചു പ്രശ്നമുണ്ടാക്കരുത്... രാഹുൽ അവനെ വിലക്കിക്കൊണ്ട് പറഞ്ഞു... ഓഹ്.. മാൻ... ചിൽ... ഞാനായിട്ട് ഒന്നും നശിപ്പിക്കുന്നില്ല... എല്ലാം കഴിയട്ടെ... പക്ഷേ അവളിവിടുന്നു പോകും മുൻപ് എനിക്കൊന്നു വേണം... അതൊരു ആഗ്രഹമാ... റോയ് വഷളൻ ചിരിയോടെ രാഹുൽ കാണാതെ വിധുവിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു... മ്മ്.... ആയിക്കോട്ടെ... ഉള്ളതൊക്കെ വലിച്ചുകയറ്റി ഓവർ ആക്കാതെ ഇവിടെ വന്നിരിക്കാൻ നോക്ക് നീ... രാഹുൽ തെല്ലിർഷ്യയോടെ പറഞ്ഞു... ആഹ്... പിന്നെ വിധു... പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ... ഡോക്ടർ വന്നു പറഞ്ഞ പാർട്ടീസുമായി ഡീൽ ഉറപ്പിച്ചാൽ ഞങ്ങൾ പോകും... ഇന്ന് ജെബി നഗറിൽ ഒരു നൈറ്റ്‌ പാർട്ടി ഉണ്ട്... ക്യാഷിന്റെ കാര്യങ്ങളൊക്കെ സെറ്റ് ആക്കി അഡ്വാൻസ് വാങ്ങണം... രാഹുൽ വിധുവിനോടായി നിർദ്ദേശങ്ങൾ നൽകി....

ടാ... അയാളെ വിളിച്ചുനോക്കു അവരെത്തറയോ എന്ന് ചോദിക്ക്... ഞാൻ പുറത്തുകാണും... വിളിച്ചാൽ മതി... റോയ് അവരോടായി പറഞ്ഞു മറുപടിയ്ക്കു കാക്കാതെ പുറത്തേയ്ക്കിറങ്ങി.. ഉള്ളിൽ നുരഞ്ഞുപൊന്തുന്ന ലഹരിക്കൊപ്പം പീലിയുടെ മുഖം അതിലേറെ തെളിമയോടെ നിറഞ്ഞു... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦 പീലു.... നീ ഹാപ്പിയാണോ? ഡിജെ യുടെ തിരക്കിൽനിന്നൊഴിഞ്ഞു പുറത്തേയ്ക്കുള്ള ബാൽക്കണിയിൽ നിൽക്കുന്ന പീലിയോടായി ഭവി ചോദിച്ചു.. പതിയെ തിരിഞ്ഞു റൈലിങ്ങിൽ ചാരിനിന്നുകൊണ്ടവൾ ഭവിയെ നോക്കി പുഞ്ചിരിച്ചു... എന്താ... മിസ്സ്‌ പീലീ ഭവൻ... മറുപടി പുഞ്ചിരിയിൽ ഒതുക്കിയത്.... ഈ പുഞ്ചിരിയുണ്ടല്ലോ ഭവി.... ഇതേ നഗരത്തിൽനിന്നും ഇതേ സ്ഥലത്തുനിന്നും പടിയിറങ്ങുമ്പോൾ അസ്തമിച്ചതാണ്.... ഇതുവരെ നിങ്ങൾക്കുമുന്നിൽ ചിരിച്ചുനിൽക്കുമ്പോഴും അതൊക്കെ വെറും പൊള്ളയായിരുന്നു.... ഉള്ളിലെ നീറ്റലുകൾക്കു മുകളിലെടുത്തണിഞ്ഞോരാവരണം.... എന്നാൽ ഇപ്പോൾ ഈ പുഞ്ചിരി മനസ്സ് നിറഞ്ഞാണെടോ... ഇവിടേയ്ക്കാണ് ട്രിപ്പ്‌ എന്നറിഞ്ഞപ്പോൾ ആകെ ടെൻഷനും ഭയവും എന്താ പറയുക.... ആകെ തകർന്ന അവസ്ഥയായിരുന്നു... പക്ഷേ.....

നീയിങ്ങനെ ചേർന്നുനിൽക്കുമ്പോൾ... ഈ ജന്മം അവസാനിക്കാതിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... ഭവിയുടെ നേരെ കൈനീട്ടി അവന്റെ വിരലിൽ പിടിച്ചു ചേർന്നുനിന്നുകൊണ്ടവൾ പറഞ്ഞു.. മ്മ്മ്... ഈ ജന്മം മുഴുവനുണ്ട് നമുക്ക് സ്നേഹിക്കാൻ.... ഒരിക്കലും ഞാനും കരുതിയിരുന്നില്ല നിന്നെപ്പോലെ എന്നെ മനസ്സിലാക്കുന്നൊരാൾ ലൈഫിലേയ്ക് വരുമെന്ന്... എനിക്കും പേടിയായിരുന്നു നാളെ എന്റെ പാതിയാകുന്നവൾ സൂചിക്കുട്ടിയെ സ്വന്തം അമ്മയായി കണ്ടു നോക്കുമോയെന്നു... കാരണം സഹതാപം ഒരുപാട് കിട്ടിയിട്ടുണ്ട്... പലരിൽനിന്നും.... അതൊന്നും ആത്മാർത്ഥ സ്നേഹമാകില്ല .. അല്ലെടോ ? ഭവി പീലിയോടായി ചോദിച്ചു... അതേ ഭവി... സഹതാപം ഒരിക്കലും നിസ്വാർത്ഥമായ സ്നേഹം തരില്ല... ഇപ്പോഴും ഉള്ളിൽ ഒരു കുഞ്ഞു വിഷമമേയുള്ളു.. ഞാൻ ജനിച്ചു വളർന്ന ഈ മണ്ണിൽ നിൽക്കുമ്പോൾ ജന്മം നൽകിയവർ അന്യരായി മാറിനിൽക്കുന്നതോർത്തു... അവർക്കെന്താടാ ഈ മകളെ വേണ്ടാത്തത്........ അതോ ഉള്ളിൽ സ്നേഹമൊതുക്കി എനിക്കുവേണ്ടി ഉരുകി നടക്കുവായിരിക്കുമോ? ഇപ്പോഴും വെറുക്കാൻ പറ്റുന്നില്ല ഭവി... മനസിൽ ഒരായിരം ചോദ്യങ്ങൾ ആവർത്തിക്കുമ്പോഴും സ്വയം പഴിച്ചുള്ളിൽ ആശ്വസിക്കും.. പറയുമ്പോഴേയ്ക്കും അവന്റെ ഷർട്ടിനെ നനച്ചുകൊണ്ട് മിഴിനീർ നെഞ്ചിൽ ചൂടുപരത്തി. അയ്യേ... എന്താ പീലു ഇത്... കൊള്ളാല്ലോ... ഈ നീയാണോ ഇപ്പോൾ ഹാപ്പിയാണെന്നു പറഞ്ഞത്...

നിനക്ക് അമ്മയായി സൂചിക്കുട്ടിയില്ലേ... ഒരു നല്ല കൂടപ്പിറപ്പായി കൂട്ടുകാരിയായി... മായയില്ലേ... ഒരച്ഛന്റെ.... ഏട്ടന്റെ... സ്നേഹം പകർന്നു പ്രഭു ഏട്ടനില്ലേ... പിന്നെന്തിനാ വിഷമിക്കണേ... ഏയ്... ഇല്ലടാ. പറഞ്ഞൂന്നേയുള്ളു... മാതാപിതാക്കൾക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും മറച്ചുപിടിക്കാൻ കഴിയില്ല... ചിലപ്പോഴൊക്കെ ഞാൻ സങ്കല്പിക്കാറുണ്ട് അവരുടെ സ്ഥാനത് നമ്മളാരുന്നെങ്കിൽ എന്തുചെയ്യുമെന്ന്... എന്തിന്റെ പേരിലായാലും എന്റെ കുഞ്ഞുങ്ങളെ അകറ്റിനിർത്താൻ ഒരിക്കലുമാകില്ല.. ആലോചിക്കുമ്പോൾ തന്നെ ശ്വാസം വിലങ്ങും പോലാ... അവൾ ആധിയോടെ പറഞ്ഞു.. ഏയ്.. ഇല്ലടാ... ഒന്നും ആലോചിക്കേണ്ട.... ഭവി അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു... സഹിക്കാൻ പറ്റണില്ല ഭവി.... എന്നെങ്കിലും അവർക്കെന്നെ മനസ്സിലാകുമോ? അവൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു... ഇങ്ങോട്ട് നോക്ക് പീലു.... അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു ആ മിഴികളിലേയ്ക് നോക്കി പറഞ്ഞു... ഇനി എന്തൊക്കെ ചെയ്താലും... തെളിഞ്ഞാലും.... അതൊന്നും എന്റെ പീലു അനുഭവിച്ചതിനു പകരമാകില്ലെന്നറിയാം... എന്റെ മോള് ഉരുകി തീർന്നതിനു പ്രായശ്ചിത്തമാകില്ല...

എങ്കിലും ഒരു വാക്ക് തരുവാ ഞാൻ... ഇവിടെ നിന്നും പോകുമ്പോൾ നീ തലയുയർത്തിതന്നെ പോകും... തള്ളിപ്പറഞ്ഞ ചിലരെങ്കിലും പശ്ചാത്തപിക്കും..... ഇത് എന്റെ പാതിയോടുള്ള വാഗ്ദാനമാണ്... പറഞ്ഞുകഴിയുബോഴേയ്കും പീലീ അവനെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു... പീലു.... മ്മ്.... ശരിക്കും നമുക്കിവിടെ ഒന്നുകൂടി വരണം കേട്ടോ...? മ്മ്... എന്താ... നമ്മള് മാത്രേള്ളൂ വന്നതിൽ ബാച്ചലേഴ്‌സ്.... അവരെയൊക്കെ സന്തോഷം കാണുമ്പോൾ കൊതിയാകാ... നിന്നോടൊപ്പം... എന്നോടൊപ്പം... അവൾ കുസൃതിച്ചിരിയോടെ പുരികമുയർത്തി ചോദ്യഭാവത്തിൽ നോക്കി... നിന്നോടൊപ്പം ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കണം പീലു... അതിനു മറുപടിയായി അവന്റെ നെഞ്ചോരം ചുടുചുംബനം സമ്മാനിച്ചുകൊണ്ടവൾ ചോദിച്ചു... പിന്നെ.. പിന്നെ... പീലു ഒരാഗ്രഹവും കൂടിയുണ്ട്... എന്താന്നറിയോ ? മ്മ്... പറയ്.... കേൾക്കുമ്പോൾ എനിക്ക് വട്ടാണെന്ന് പറയുമോ ? ഇല്ലെന്റെ പൊന്നേ... നിൻറെ ആഗ്രഹങ്ങൾ എത്ര ഭ്രാന്തമായാലും അതിനേക്കാൾ ഭ്രാന്തമായി ഞാനും അതാഗ്രഹിക്കും ഭവി.... ആ നെഞ്ചിൽ നിന്നും മുഖമുയർത്താതെയവൾ പറഞ്ഞു... നിന്നെ എന്റെ പാതിയാക്കിയിട്ടു നമുക്കിവിടെയ്ക്കു വരണം....

എന്നിട്ട്.... നമ്മുടേതുമാത്രമായ ലോകത്തിൽ.. എനിക്ക് എന്റെ പീലുവിനെ ചേർത്തുപിടിച്ചു കിടക്കണം.... രാവും പകലും അറിയാതെ... ഒരുപാട് ഒരുപാട് വിശേഷങ്ങൾ പറഞ്ഞുകൊണ്ട്.... പുറത്തെ തിരക്കുകളെല്ലാം മറന്ന്... നമ്മുടെ കുഞ്ഞ് മയില്പീലിക്കാവിൽ... പീലിയുടെ കാതോരം അതുപറയുമ്പോൾ ഭവിയുടെ ഉള്ളിൽ അവളോടുള്ള അടങ്ങാത്ത പ്രണയത്തെ നിർവചിക്കാനാവാതെ വീർപ്പുമുട്ടുകയായിരുന്നു... കാത്തിരിക്കുന്നു ഭവി... നമ്മുടെയാ നിമിഷങ്ങൾക്കായി... അവളും അതേ ശ്വാസത്തിൽ മൊഴിഞ്ഞു... ഇതേസമയം ബാൽക്കണിയുടെ ഇടതുവശം ചേർന്നുള്ള വാതിലിനു മറവിൽ റോയ് എല്ലാം അമർഷത്തോടെ നോക്കി കാണുകയായിരുന്നു... ഫോൺ റിങ് ചെയ്യുന്നതുകേട്ടപ്പോഴാണ് ഇരുവരും പരിസരം ഓർത്തത്‌... ജോജുവാണ്... ഞാൻ അവനെയൊന്നു കണ്ടിട്ടുവരാമെടോ ... അവൻ റിസെപ്ഷനിലുണ്ട്... താൻ പാർട്ടി ഹാളിൽ ഇരുന്നോളു... തിരികെ വരുമ്പോ വിളിക്കാം... ഭവി പീലിയോടായി പറഞ്ഞു... എനിക്ക് എന്തോ അവിടെ കംഫോര്ട്ടബിൾ ആയി തോന്നുന്നില്ല ഭവി.. നീ പോയിട്ട് വാ... ഞാൻ റൂമിലിരിക്കാം... പിന്നെ വരുമ്പോൾ ഒരു ഡയറി മിൽക്ക് കൂടി വാങ്ങി വരോ ?

അവൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി.. മ്മ്... ശരി.. എങ്കിൽ നീ റൂമിലിരുന്നോ... ഞാൻ നിന്നേ റൂമിലാക്കിയിട്ട് പോകാം.. പീലിയെ റൂമിലാക്കിയിട്ടാണവൻ ജോജുവിനെക്കാണാനായി പോയത്... കാരണം വിധു എവിടെയുണ്ടെന്ന് നേരത്തെതന്നെ ജോജു അറിയിച്ചിരുന്നു... റൂമിലെത്തി ഒന്നു മുഖമൊക്ക കഴുകി.... കരഞ്ഞു കണ്ണിലൊക്കെ കണ്മഷി പടർന്നിരുന്നു.. ടീവി ഓൺ ചെയ്തു ബെഡിലേയ്ക്കിരുന്നു... അപ്പോഴാണ് ഡോർ ബെൽ കേട്ടത്... ഈ ഭവി ഇത്ര പെട്ടെന്ന് തിരികെ വന്നോ ? ഇത്രയ്ക്കുമേ ഉള്ളെങ്കിൽ അവർക്കു ഫോണിൽ സംസാരിച്ചാൽ പോരായിരുന്നോ ? അവൾ ഓർത്തുകൊണ്ട് ഡോർ തുറന്നു... പെട്ടെന്നാണ് ആരോ അവളെ ഉള്ളിലേയ്ക്ക് തള്ളി വാതിലടച്ചത്.. ഡോറിന്റെ ലോക്ക് എടുത്തതേയുള്ളായിരുന്നതിനാൽ ആളെ കാണാൻ പറ്റിയില്ല... ഭവിയാണെന്നു കരുതി ഹോളിൽ കൂടി ചെക്ക് ചെയ്തതുമില്ല... മുന്നിൽ വഷളൻ ചിരിയോടെ നിൽക്കുന്ന റോയിയെക്കണ്ടവൾ ഞെട്ടി... ഡോറിന്റെ ലോക്കിൽ അമർന്ന അവന്റെ കൈകൾ കാണെ തന്റെ ശരീരത്തിന് ശക്തി ചോർന്നില്ലാതാകുന്നതവളറിഞ്ഞു..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story