♥️ മയിൽ‌പീലി ♥️ ഭാഗം 54

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഈ ഭവി ഇത്ര പെട്ടെന്ന് തിരികെ വന്നോ ? ഇത്രയ്ക്കുമേ ഉള്ളെങ്കിൽ അവർക്കു ഫോണിൽ സംസാരിച്ചാൽ പോരായിരുന്നോ ? അവൾ ഓർത്തുകൊണ്ട് ഡോർ തുറന്നു... പെട്ടെന്നാണ് ആരോ അവളെ ഉള്ളിലേയ്ക്ക് തള്ളി വാതിലടച്ചത്.. ഡോറിന്റെ ലോക്ക് എടുത്തതേയുള്ളായിരുന്നതിനാൽ ആളെ കാണാൻ പറ്റിയില്ല... ഭവിയാണെന്നു കരുതി ഹോളിൽ കൂടി ചെക്ക് ചെയ്തതുമില്ല... മുന്നിൽ വഷളൻ ചിരിയോടെ നിൽക്കുന്ന റോയിയെക്കണ്ടവൾ ഞെട്ടി... ഡോറിന്റെ ലോക്കിൽ അമർന്ന അവന്റെ കൈകൾ കാണെ തന്റെ ശരീരത്തിന് ശക്തി ചോർന്നില്ലാതാകുന്നതവളറിഞ്ഞു... എന്താ മോളേ.... ചേട്ടനെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ...? എന്നാ ചെയ്യാനാ ഒരു കാര്യം ആഗ്രഹിച്ചാൽ ഈ റോയ് അതുനേടാതെ അടങ്ങില്ല... അത് പെണ്ണായാലും... പണമായാലും... തന്റെ നേർക്ക് നടന്നടുക്കുന്ന അവനെ കാൺകെ അവൾ പുറകിലേക്കു നടന്നു... എവിടെയാ ഈ ഓടുന്നത്... അന്ന് എന്റെ സിരയിൽ ലഹരി നിറച്ചിട്ടു നീ വഴുതിപ്പോയി... അന്നുതൊട്ട് ഒരു പെണ്ണിലും നിന്നോടുള്ള പോലൊരു ലഹരി കിട്ടിയിട്ടില്ല... ആ നിരാശ ഇന്നു നിന്നെ കണ്ടപ്പോളാ മാറിയത്.. പിന്നെയൊരു തിടുക്കമായിരുന്നു നിന്നെയൊന്നടുത്തു കിട്ടാൻ...

അതുകൊണ്ട് വെറുതെയൊരു സീൻ ഉണ്ടാക്കാൻ നിൽക്കണ്ട... ഒന്നു സഹകരിച്ചാൽ ആരുമറിയില്ല... അവൻ ചുമരിൽതട്ടിനിന്നയവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടു പറഞ്ഞു... അതേനിമിഷം തന്നെയാണ് പീലിയുടെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞത്... നീയെന്താടാ ഈ പീലിയെക്കുറിച്ചു ധരിച്ചു വെച്ചിരിക്കുന്നത്... അന്ന് നീയൊക്കെ ഒരുക്കിയ ചതിയിൽ പെട്ടുപോയെന്നല്ലാതെ ഒരിക്കലും അഭിമാനം കളഞ്ഞു ജീവിച്ചിട്ടില്ല... അവൾ കിതച്ചുകൊണ്ട് പറഞ്ഞു... നിർത്തേടി നിന്റെ പ്രസംഗം.... വീട്ടുകാരും കെട്ടാൻ നിന്നവനും കൈയൊഴിഞ്ഞ നീ ഇത്രയും നാളും അഭിമാനം കെട്ടിപ്പൊതിഞ്ഞു ജീവിച്ചെന്നു കഥയൊന്നുമിറക്കണ്ട... ഞാൻ കണ്ടതല്ലേ നേരത്തെ ഡിജെയിൽ ഒരുത്തന്റെ നെഞ്ചിലൊട്ടി നിൽക്കുന്നത്... എന്നിട്ട് നമ്മളെ മാത്രം അവൾക്ക് പിടിക്കില്ല... മിണ്ടിപ്പോകരുത് നീ.... വിധുവിനെപ്പോലെയുള്ള പെണ്ണുങ്ങളെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു റോയ്... ഒരിക്കൽ ഇതുപോലൊരു ദിവസം നിങ്ങൾ കാരണം തകർന്നതാണെന്റെ ജീവിതം... പക്ഷേ... ഇതുവരെ അഭിമാനം പണയം വെച്ചു ജീവിച്ചിട്ടില്ല... പിന്നെ... നിനക്കൊന്നും ഭവിയുടെ പേരുച്ചരിയ്ക്കാനുള്ള അർഹത പോലുമില്ല...

പീലീ അവനെ തള്ളിമാറ്റിക്കൊണ്ടു പറഞ്ഞു.. കിടന്നു പിടയ്ക്കാതെടി... നീയിനി എന്തൊക്കെ പറഞ്ഞാലും ഇന്നെനിക്കു നിന്നെ വേണം... അത് ബലം പ്രയോഗിച്ചണേൽ അങ്ങനെ... അതാണ് എനിക്ക് കൂടുതൽ ഇഷ്ടവും... അവളുടെ ഇടതു കൈത്തണ്ടയിൽ മുറുകെപിടിച്ചുകൊണ്ടവൻ ചിരിച്ചു... ഒരുകൈയിൽ പിടിച്ചു തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്ന അവനെ പീലീ മറുകൈ ബാൽക്കണി ഡോറിന്റെ ഹാന്റിലിൽ പിടിച്ചു പ്രതിരോധിച്ചു... ഡോർ ലോക്ക് അല്ലാത്തതിനാൽ പിടിച്ചപ്പോൾ അത് തുറന്നു അവൾ പുറകിലേയ്ക്കാഞ്ഞു... റോയ് കൂടുതൽ ശക്തിയിലവളെ തന്നിലേക്കു വീഴാതെ ചേർത്തുപിടിച്ചു... ഭ്രാന്തമായ ആവേശത്തോടെ അവളുടെ കഴുത്തിലേക്കവൻ മുഖമടുപ്പിക്കാൻ വന്നു... ഉള്ളിൽ ഗണേശനെ ആത്മാർത്ഥമായി വിളിച്ചുകൊണ്ടവൾ അവനില്നിന്നടർന്നുമാറാൻ ശ്രമിച്ചു... പക്ഷേ അവന്റെ കരുത്തിൽ തന്റെ ബലം ചോർന്നുപോകുന്നതറിഞ്ഞവൾ ഉറക്കെ കരഞ്ഞു...

പ്ലീസ്... എന്നെയൊന്നും ചെയ്യരുത്.... പ്ലീസ്... എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവനോടെയിരിക്കില്ല.... അവൾ നിസ്സഹായയായി കൈകൂപ്പിക്കൊണ്ട് പറഞ്ഞു... അതുകേട്ടവൻ അവളുടെ കവിളിൽ കൈമുറുക്കിക്കൊണ്ടു കണ്ണിലേക്കു നോക്കി പറഞ്ഞു... ഏയ്‌.... ഒന്നും ചെയ്യില്ല... പറഞ്ഞില്ലേ ഒരേയൊരു വട്ടം... അത് നിന്റെ സമ്മതത്തോടെയായാൽ രണ്ടാൾക്കും നന്നായിരിക്കും... അവൻ തുറിച്ച കണ്ണുകളുമായി അവളിലേയ്ക്കടുത്തു... ആഹ്.... പെട്ടെന്നാണ് പീലിയുടെ പല്ലുകൾ അവന്റെ ഷോൾഡറിൽ അമർന്നത്... പ്രതീക്ഷിക്കാതെ കിട്ടിയ വേദനയിലവന്റെ കൈ അറിയാതെ ചെറുതായൊന്നയഞ്ഞു.. ആ തക്കത്തിനവനെ തള്ളിയിട്ടവൾ ബാൽക്കണിയിൽ റെയ്‌ലിങ്ങിനടുത്തേക്കോടി... എന്താ... രക്ഷപ്പെട്ടെന്നു കരുതിയോ ? ഇനി എങ്ങോട്ടാ ? റെയ്‌ലിങ്ങിനടുത്തു നിന്നു താഴേയ്ക്കു നോക്കുന്ന പീലിയോടായവൻ തിരക്കി... സത്യമാണ്... റെയ്‌ലിങ്ങിന് അപ്പുറം ആകാശവും താഴെ ഭൂമിയും... ഇവന് മുന്നിൽ എല്ലാം അടിയറവു വെയ്ക്കുന്നതിലും ഭേദം ഈ ശരീരം നശിപ്പിക്കുന്നതാണെന്നു അവൾക്കു തോന്നി... വരരുത്... അടുത്തേയ്ക്കു വന്നാൽ ഞാനിപ്പോൾ താഴേയ്ക്ക് ചാടും...

പീലീ തനിക്കടുത്തേയ്ക്കു വരുന്ന റോയിയോടായി വിലക്കിക്കൊണ്ട് പറഞ്ഞു... ആണോ ? എങ്കിൽ ചാടിക്കോ.... എന്താ... ചാടണ്ടേ ? ആകെ പകച്ചുനിൽക്കുന്ന പീലിയോടായവൻ തിരക്കി... ഒരു നിമിഷം കണ്ണടച്ചു ശ്വാസം ഉള്ളിലേക്കെടുത്തു വിട്ടു... ഏട്ടന്റെയും ഭവിയുടെയും മുഖങ്ങൾ മിന്നിമാറിക്കൊണ്ടിരുന്ന മനസിൽ ഉറച്ച തീരുമാനമെടുത്തവൾ താഴേയ്ക്ക് ചാടാനായി ഒരുങ്ങി... പെട്ടെന്ന് ഒരലർച്ചയോടെ ബാൽക്കണിയിൽ തറയിലേക്ക് വീഴുന്ന റോയിയെയാണ് അവൾ കണ്ണുതുറന്നപ്പോൾ കണ്ടത്... മുന്നിൽ നിൽക്കുന്ന ഭവിയെയും ഏട്ടനേയും കണ്ടപ്പോൾ അവൾക്കു സങ്കടം അണപൊട്ടിയൊഴുകി .. മോളേ... പേടിക്കണ്ട... ഒന്നുംപറ്റിയില്ല എന്റെ കുട്ടിയ്ക്ക്... പ്രഭു അവളെ ഓടിവന്നു ചേർത്തുപിടിച്ചു... തന്റെ പെണ്ണിന്റെ മേൽ കൈവെച്ച റോയിയോടുള്ള അമർഷം ഭവി നല്ലരീതിയിൽ തീർത്തു... ലഹരിയിൽ ആയിരുന്നതിനാൽ അധികം പ്രതിരോധിക്കാൻ അവനായില്ല... ഏട്ടാ... ഇവനെന്നെ... ഞാൻ പേടിച്ചുപോയേട്ടാ... അന്നത്തെപ്പോലെ ഞാൻ തനിച്ചായിപ്പോയി.. അവൾ ഒരുനിമിഷം പകച്ചുപോയ മനസ്സിനെ സ്ഥിരതയിൽ നിർത്താൻ പണിപ്പെട്ടുകൊണ്ട് പറഞ്ഞു...

ഏയ്... ഒന്നുമില്ല മോളേ... ഏട്ടൻ വന്നില്ലേ.. പ്രഭു അവളെ ചേർത്തുപിടിച്ചു നെറുകയിൽ മുത്തി... ടാ... എന്തു ധൈര്യത്തിലാടാ എന്റെ പെണ്ണിന്റെ മേൽ നിന്റെ ഈ വൃത്തികെട്ട കൈ പതിച്ചത്... ഒരിക്കൽ നീ ഇവളോട് ചെയ്തതിന്റെ കണക്ക് ഇപ്പോഴും എന്റെ ഉള്ളിൽ തീർക്കാതെ കിടക്കുവാ... അപ്പോഴാണ് ഇതും... നീയിനി ഒരു പെണ്ണിനേയും കാമത്തോടെ നോക്കില്ല... ഭവി ദേഷ്യത്തോടെ അടികൊണ്ടു അവശനായിരിക്കുന്ന റോയിയെ ഷിർട്ടിന്റെ കോളറിൽ തൂക്കിയെണീപ്പിച്ചുകൊണ്ടു അവന്റെ അടിവയറ്റിൽ ആഞ്ഞടിച്ചുകൊണ്ടു പറഞ്ഞു... ഏയ്... ഭവി... മതി... ഇനിയും തല്ലിയാൽ ഉള്ള ബോധം കൂടിപോകും... പിന്നെ നമുക്കിവനെക്കൊണ്ട് ഒരുപയോഗവുമില്ലാതെ വരും... സൊ... ലീവ് ഹിം.... അവിടേക്കുവന്ന ചെറുപ്പക്കാരൻ ഭവിയോടായി പറഞ്ഞു... അതേടോ.... നകുൽ പറഞ്ഞതാ ശരി... നീയവനെ റൂമിലേയ്ക്കിരുത്തു... പ്രഭു ഭവിയോടായി പറഞ്ഞു...

നകുൽ റോയിയെ ഭവിയിൽ നിന്നും പിടിച്ചുകൊണ്ടു റൂമിൽ തള്ളി... ഇപ്പോൾ ഭവിയുടെ സാമിപ്യമാണ് പീലിയ്ക്കു ആശ്വാസമെന്നു മനസ്സിലാക്കി പ്രഭു അവളെ ഭവിയെ ഏൽപ്പിച്ചു നകുലിനൊപ്പം റൂമിലേയ്ക്ക് പോയി... അവൻ പീലിയെ ബാൽക്കണിയിലുള്ള ഊഞ്ഞാലിൽ തന്നോട് ചേർത്തിരുത്തി... പേടിച്ചുപോയോ ? ഞാൻ ജോജുവിനെ കാണാൻ പോയപ്പോഴാണ് പ്രഭു ഏട്ടനും നകുലേട്ടനും വന്നത്... അവരെ കൂട്ടി വന്നപ്പോൾ ദൂരെ നിന്നും കണ്ടിരുന്നു ആരോ റൂമിൽ കയറി വാതിലടയ്ക്കുന്നത്... ഒരുവഴിയുമില്ലാതെ നിന്നപ്പോഴാണ് നിമ്മി അവരുടെ റൂമിലേയ്ക്ക് വന്നത്... അപ്പോഴാണ് കോമൺ ബാൽക്കണി ഓർമ്മവന്നതും അതുവഴി നിന്റെ അടുത്തെത്തിയതും... അവൻ അവളുടെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു... നകുലിനെ ചോദ്യഭാവത്തിൽ നോക്കിയ പീലിയോടായി ഭവി അവനെ പരിചയപ്പെടുത്തി... നകുൽ... മായയുടെ ഫ്രണ്ട് റിത്വിയുടെ ഹസ്ബൻഡ് ആണ്... സിറ്റി പോലീസ് കമ്മീഷണർ ആണ്... പ്രഭു ഏട്ടൻ ഒരു ഹെല്പ് ചോദിച്ചപ്പോൾ കൂടെ വന്നതാണ്..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story