♥️ മയിൽ‌പീലി ♥️ ഭാഗം 55

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പേടിച്ചുപോയോ ? ഞാൻ ജോജുവിനെ കാണാൻ പോയപ്പോഴാണ് പ്രഭു ഏട്ടനും നകുലേട്ടനും വന്നത്... അവരെ കൂട്ടി വന്നപ്പോൾ ദൂരെ നിന്നും കണ്ടിരുന്നു ആരോ റൂമിൽ കയറി വാതിലടയ്ക്കുന്നത്... ഒരുവഴിയുമില്ലാതെ നിന്നപ്പോഴാണ് നിമ്മി അവരുടെ റൂമിലേയ്ക്ക് വന്നത്... അപ്പോഴാണ് കോമൺ ബാൽക്കണി ഓർമ്മവന്നതും അതുവഴി നിന്റെ അടുത്തെത്തിയതും... അവൻ അവളുടെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു... നകുലിനെ ചോദ്യഭാവത്തിൽ നോക്കിയ പീലിയോടായി ഭവി അവനെ പരിചയപ്പെടുത്തി... നകുൽ... മായയുടെ ഫ്രണ്ട് റിത്വിയുടെ ഹസ്ബൻഡ്... സിറ്റി പോലീസ് കമ്മീഷണർ ആണ്... പ്രഭു ഏട്ടൻ ഒരു ഹെല്പ് ചോദിച്ചപ്പോൾ കൂടെ വന്നതാണ്... ഭവി.... എന്താടാ എനിക്കെപ്പോഴും ഇങ്ങനെ...? സത്യത്തിൽ ജീവിതം അവസാനിച്ചെന്ന് തന്നെയാണ് കരുതിയത്... ആ നിമിഷം ഈ ജീവൻ വായുവിൽ അലിഞ്ഞുചേർക്കാൻ തന്നെയാണ് നിന്നത്... എന്റെ മനസ്സും ശരീരവും നിനക്കുമാത്രമുള്ളതാണ് ഭവി... അത് വേറൊരാളുടെ നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്താൻ എനിക്കാവില്ല... അതാ ഞാൻ.... വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിങ്ങിയ അവളെ ഭവി മുറുകെ പുണർന്നുകൊണ്ടു നെറുകയിൽ മുത്തി...

ല്ലെടാ.... നിന്നെ ഒരിക്കലും ഒരാപത്തിലേയ്ക്കും വിടാൻ എനിക്കാവില്ല... എന്റെ തെറ്റാ... ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കി പോകരുതായിരുന്നു... അവൻ കൂടുതൽ ശക്തിയിൽ അവളെ ഇറുകെപ്പുണർന്നു... ഭവി... ഞാൻ... വേണ്ട പീലു... നീ എന്താ പറഞ്ഞത് ഈ ജീവൻ അവസാനിപ്പിക്കാനോ ? എങ്ങനെ തോന്നിയെടി അങ്ങനൊക്കെ ചിന്തിക്കാൻ...? ദാ... ഈ ഹൃദയമിടിപ്പ് ഉള്ളിടത്തോളം എന്റെ പീലുവിനു ഒരു ചെറു നോവുപോലും എനിക്ക് സഹിക്കാൻ കഴിയില്ല... അപ്പോഴാണ് എന്നെ ഇട്ടേച്ചു പോകുന്നത്... നീയെന്താ പീലു എന്നെക്കുറിച്ച് കരുതിയത്... ഞാൻ സ്നേഹിച്ചതും ആഗ്രഹിക്കുന്നതും നിന്റെ ശരീരമാണെന്നോ ? അങ്ങനാണെങ്കിൽ എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്... നാം തനിച്ച് ഒരു വീട്ടിൽ അന്തിയുറങ്ങിയിട്ടില്ലേ ...? നിനക്കറിയുമോ പീലു മനസ്സുകൾ ഒന്നായിത്തീരുമ്പോൾ മാത്രമേ യഥാർത്ഥ പ്രണയം ആകുന്നുള്ളു.... അല്ലാതെ ഒന്നിനും അവിടെ പ്രാധാന്യമില്ല... ഇനിയൊരിക്കലും ഇങ്ങനൊന്നും ചിന്തിക്കരുത് കേട്ടോ...? ഭവിയുടെ വാക്കുകൾ പീലിയിൽ കുറച്ചൊരു ആത്മവിശ്വാസം നൽകി... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦

അതേസമയം റൂമിൽ റോയിയെ കസേരയിൽ മുറുകെ കെട്ടി നകുൽ അവനടുത്തായി ബെഡിൽ ഇരുന്നു... ടോ.... എന്നെ എന്തിനാ ഇവിടെ കെട്ടിയിട്ടേക്കുന്നെ ? അഴിച്ചുവിടെടോ .... റോയ് അവശതയിലും വീറോടെ പറഞ്ഞു.. ഡാ... കിടന്നാലറാതെടാ.... നിന്നെക്കൊണ്ട് ആവിശ്യമുണ്ടായിട്ടു തന്നാ ഇവിടെ പിടിച്ചു വെച്ചേക്കുന്നേ... നകുൽ അവന്റെ മുടിയിൽ കുത്തി തല പുറകിലേയ്ക്കാക്കി പറഞ്ഞു.. വിട്... അറിയാതെ പറ്റിയതാ... അതിനു നിങ്ങൾ എന്നെ ഇത്രേം ചെയ്തില്ലേ.. ഇനിയെങ്കിലും എന്നെ വിട്... അവൻ വേദനകൊണ്ട് പുളഞ്ഞു പറഞ്ഞു.. ആണോ... ഒരുതവണ പറ്റുന്നത് അറിയാതെ ആണെന്ന് പറയാം... അത് വീണ്ടും ആവർത്തിച്ചാൽ എങ്ങനാ റോയ് അബദ്ധമാകുന്നത്...? ഹേ.... നകുൽ അവന്റെ മുടിയിൽ നിന്നും കൈ പിൻവലിച്ചുകൊണ്ട് ചോദിച്ചു.. ഇല്ല... തെറ്റുപറ്റിപ്പോയി... എന്തിനാ പിടിച്ചുവയ്ക്കണേ... എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ പോലീസിനെ അറിയിക്ക്... ഞാൻ അവിടെ പറഞ്ഞോളാം... അയ്യോടാ... മോനെ പോലീസിലുള്ള നിന്റെ പിടിപാടൊക്കെ ഞങ്ങൾക്ക് നന്നായറിയാം.. അതുകൊണ്ട് കൂടുതൽ പഠിപ്പിയ്ക്കണ്ട... പിന്നെ പോലീസ് കൂടിയേ തീരു എന്നാണെങ്കിൽ ഞാനും പോലീസാ... അസിസ്റ്റന്റ് കമ്മീഷണർ... എന്താ റാങ്ക് കുറഞ്ഞുപോയോ ? നകുൽ പുരികമുയർത്തി ചോദിച്ചു... നകുൽ പോലീസാണെന്ന അറിവിൽ റോയിയുടെ ഉള്ളിൽ ചെറുതായി ഭയം ഉടലെടുത്തു..

. വെറുതേ ഒരോളത്തിനു പറഞ്ഞതാണ് പോലീസിൽ ഏല്പിയ്ക്കാൻ... എന്നെ മനസ്സിലായോ നിനക്ക് ? ഭവി അവനടുത്തേയ്ക് വന്നുകൊണ്ടു ചോദിച്ചു... റോയ് അതെയെന്ന് തലകുലുക്കി... നീയൊക്കെ കൊണ്ടുനടക്കുന്ന വിധുവിന്റെ.... എനിക്ക് അവളെ എന്റെ ഭാര്യയാണെന്ന് പറയാൻ കൂടി അറപ്പാണ്... പക്ഷേ... എന്റെ പെങ്ങളെ അപമാനിക്കാൻ ശ്രമിച്ചതിന് ഒരിക്കലും മാപ്പില്ല റോയ്... അന്ന് നിന്റെ വാക്ക് കേട്ടു ഈ ഞാൻ പോലുമവളെ കുറ്റപ്പെടുത്തി... ആ അപമാനം കെട്ടടങ്ങും മുൻപേ വീണ്ടും നീ... പ്രഭു റോയിയുടെ കവിളിൽ മാറി മാറിയടിച്ചു.. ഏയ്‌.. പ്രഭു... നിർത്തൂ... നമുക്ക് സമയം കുറവാണ്... കൊടുക്കാനുള്ളതൊക്കെ പലിശയും ചേർത്തു ഞാൻ കൊടുത്തിരിക്കും.. ഇപ്പോൾ നമുക്ക് ആവിശ്യമുള്ളതൊക്കെ ഇവന്റെന്നു കിട്ടണ്ടേ... പ്രഭുവിനെ ആശ്വസിപ്പിച്ചുകൊണ്ട് നകുൽ പറഞ്ഞു.. അതുകേട്ടു പ്രഭു മെല്ലെ പിന്മാറി... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦 നിമ്മിപറഞ്ഞു കാര്യമറിഞ്ഞ വിനയ് അപ്പോൾത്തന്നെ റൂമിലേക്കെത്തി... പീലിയെ ആരോ ആക്രമിക്കാൻ നോക്കിയെന്നു മാത്രമേ അവൻ അറിഞ്ഞിരുന്നുള്ളു... ബാൽക്കണിയിലേയ്ക് കടന്നപ്പോൾ ഭവിയുടെ തോളിൽ ചാരിയിരിക്കുന്ന പീലിയെയാണവർ കണ്ടത്...

ഒരുനിമിഷം വിനയ് മടിച്ചെങ്കിലും പിന്നീട് നിമ്മിയെ ചേർത്തുപിടിച്ചു അവർക്കരികിലേയ്ക് ചെന്നു... ഭവൻ... എന്താ ഉണ്ടായത്... നിമ്മി പറഞ്ഞപ്പോൾ പേടിച്ചുപോയി... ഭവിയോട് ചോദിക്കുമ്പോഴും കണ്ണുകൾ പീലിയിലായിരുന്നു.. അവരെക്കണ്ട പീലീ ഭവിയിൽനിന്നും അടർന്നുമാറി എഴുന്നേറ്റു... പീലീ... നീ നിമ്മിയ്‌ക്കൊപ്പം റൂമിൽ പോയി ഒന്നു റെസ്റ്റെടുത്തോളു... ഞങ്ങൾ വരാം... ഭവി പീലിയോടായി പറഞ്ഞുകൊണ്ട് നിമ്മിയെ നോക്കി.. ചെല്ല് നിമ്മി.... ഞാൻ പെട്ടെന്ന് വരാം... വിനയ് നിമ്മിയോടായി പറഞ്ഞു... അതുകേട്ടപ്പോൾ നിമ്മി പീലിയെ ചേർത്തുപിടിച്ചുകൊണ്ടു റൂമിലേയ്ക്ക് പോയി... ഇരുവരും ചേർന്നുപോകുന്നത് ഒരു നിമിഷം ഭവിയും വിനയും നോക്കിനിന്നു... ശേഷം വിനയിനെ കൂട്ടി ഭവി റൂമിലേയ്ക്ക് കയറി... അവിടെ കെട്ടിയിട്ടിരിയ്ക്കുന്ന റോയിയെ അവൻ സംശയത്തോടെ നോക്കി... നോക്കണ്ട വിനു... ഇത് റോയ്... അന്ന് പീലിയ്‌ക്കൊപ്പം ഇവിടെനിന്നും... പ്രഭു പറയാനാകാതെ പകുതിയിൽ നിർത്തി... അതുമനസ്സിലായെന്നോണം നകുൽ തുടർന്നു... വിനയ്... ഐആം നകുൽ... അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്... ഇവിടല്ല നാട്ടിലാണ്... ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് വന്നതാണ്..

നകുൽ വിനയന് തന്നെ പരിചയപ്പെടുത്തി... സാർ... ഇവൻ ഇന്നും പീലിയെ അപകടപ്പെടുത്താൻ ശ്രമിച്ചു... വീണ്ടും സംശയത്തോടെ നോക്കി നിൽക്കുന്ന വിനയെ നോക്കി ഭവി പറഞ്ഞു... അപ്പൊ റോയ്... ഇന്നിവിടെ നടക്കാൻ പോകുന്നതും.... ഇതുവരെ നടന്നതുമൊക്കെ വളരെ വ്യക്തമായിട്ട് ഞങ്ങൾക്കറിയാം... അതുകൊണ്ട് അധികം വളച്ചുകെട്ടില്ലാതെ ഓരോന്നായിട്ടിങ് പോരട്ടെ... നകുൽ റോയിയുടെ കസേരയുടെ ഇരുവശത്തുമായി കൈയൂന്നി കുനിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു... നിങ്ങളെന്താ ഈ പറയുന്നത്... എന്തറിയാമെന്നാ..? ഏയ്‌... എനിക്കൊന്നുമറിയില്ല.... അവൻ ഉരുണ്ടുകൊണ്ടു പറഞ്ഞു... ഡാ.........നീ ആരെയാടാ പഠിപ്പിക്കുന്നെ... തെളിവെല്ലാം ദാ... ഈ പെൻഡ്രൈവിലുണ്ട്... നീയും നിന്റെ...... ചേർന്നുനടത്തുന്ന ഡ്രഗ് പാർട്ടിയും... അതിനൊപ്പം മറയായി നടത്തുന്ന സെക്സ് റാക്കറ്റും എല്ലാം... എല്ലാത്തിനെക്കുറിച്ചും കൃത്യമായ തെളിവുണ്ട്... പിന്നെ അതിനേക്കാളുമുപരിയായി മെയിൻ ബിസ്സിനെസ്സ് ആയ ഓർഗൻ മാഫിയ... നകുൽ പറഞ്ഞു... നകുൽ പറഞ്ഞതൊക്കെ കേട്ടപ്പോഴേ റോയിയ്ക്കു പിടിക്കപ്പെട്ടെന്നു മനസ്സിലായി... ഇനിയെന്തെന്ന ചിന്തയുമായിരിക്കുമ്പോൾ നകുൽ വീണ്ടും തുടർന്നു...

ഇന്നത്തെ ഡീൽ നീതന്നെ പറയണം... പക്ഷേ അതിനൊക്കെ മുൻപേ അന്ന് പീലിയെ കുടുക്കിയ കഥ ആദ്യം പോരട്ടെ... അല്ലേ പ്രഭു... നകുൽ പ്രഭുവിനെ നോക്കി ചോദിച്ചു... അതേ... എൻറെ പെങ്ങളെ വെറുപ്പോടെ നോക്കുന്ന മുഖങ്ങൾ ഇന്നുമുണ്ട്.. ഒരുതെറ്റും ചെയ്‌യാതെ അവളെ തള്ളിപ്പറഞ്ഞകൂട്ടത്തിൽ ഈ ഏട്ടനുമുണ്ട്.. എനിക്കറിയണം അവളെങ്ങനെ അതിൽ പെട്ടെന്ന്... വിനയെ നോക്കിയതുപറയുമ്പോൾ പ്രഭുവിന്റെ ശബ്ദമിടറി... വിനയ് കുറ്റബോധത്തോടെ തലതാഴ്ത്തി... ഏതുനിമിഷവും റോയുടെ നാവില്നിന്നും വിധുവിന്റെ പേരുതിർന്നാൽ.. അതെങ്ങനെ ഇവർക്കുമുന്പിൽനിന്നു കേൾക്കുമെന്ന ഉൾകിടിലത്തോടെ കണ്ണുകൾ ഇറുകെയടച്ചു.. പറയെടാ... ഭവി അവന്റെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ടലറി... പറയാൻ വയ്യെങ്കിൽ ശരി... നിന്നെക്കൊണ്ട് പറയിക്കാൻ പറ്റുന്ന നല്ല നാടൻ മുറകൾ കേരള പോലീസിന്റെ കൈയിലുണ്ട്... അതൊക്കെ അറിയുമ്പോൾ മോൻ തത്ത പറയുംപോലെ പറഞ്ഞോളും... എന്താ തുടങ്ങട്ടെ... നകുൽ ഷർട്ടിന്റെ കോളർ ഒതുക്കിക്കൊണ്ട് ചോദിച്ചു.. വേ... വേണ്ട... ഞാൻ പറയാം...

റോയ് പതിയെ എല്ലാവരെയുമൊന്നു നോക്കിയ ശേഷം അന്നത്തെ സംഭവങ്ങൾ ഓരോന്നായി ഓർത്തുപറയാൻ തുടങ്ങി... വിധു ജോലിയ്ക്കു കയറിയ സമയത്താണ് അവളെ ഞാൻ പരിചയപ്പെടുന്നത്... അതും രാഹുൽ വഴി... അവർ തമ്മിൽ മുൻപേ റിലേഷനിൽ ആയിരുന്നു... റോയ് പറയുന്ന ഓരോ വാക്കുകളും വിനയുടെ ഉള്ളിൽ ആയിരം കൂരമ്പുകളായി തറച്ചു... അന്ന് വിധു പറഞ്ഞതൊക്കെ എത്ര വലിയ നുണകളാണെന്നറിയേ കുറ്റബോധത്തിന്റെ തീച്ചൂളയിലവനുരുകി... പീലിയെ താൻ തള്ളിപ്പറഞ്ഞതോർത്തവൻ നീറി.. ഇതേസമയം അതിലും പരിതാപകരമായിരുന്നു പ്രഭുവിന്റെ അവസ്ഥ... സ്വന്തം ഭാര്യയുടെ വഴിവിട്ട ജീവിതം അവളുടെതന്നെ അടുപ്പക്കാരനിൽനിന്നും മറ്റുള്ളവരുടെ മുന്നിൽവെച്ചു കേൾക്കുമ്പോഴുള്ള അവസ്ഥ... ഒരിക്കലും സഹിക്കാൻ കഴിയില്ലല്ലോ...? അതുമനസ്സിലാക്കിയെന്നോണം ഭവി അവനെ താങ്ങി പിടിച്ചു... തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ടു ബാൽക്കണിയിലേയ്ക് കൊണ്ടു വന്നു..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story