♥️ മയിൽ‌പീലി ♥️ ഭാഗം 57

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

ആഹ്.. ഇവനെല്ലാം നശിപ്പിക്കുമോന്നാ എന്റെ പേടി... ഒന്നാമതെ ഇന്നാ പെണ്ണിന്റെ പുറകെ നടക്കുവാണ്... എന്തേലും പ്രശ്നമുണ്ടാക്കിയാൽ അറിയാല്ലോ ? രാഹുൽ ഓർമിപ്പിച്ചു... നീയൊന്നടങ് രാഹുൽ... അവൻ ഇങ്ങു വന്നോളും... അല്ലെങ്കിലും അവന്റെ സ്ഥിരം പണിയാണല്ലോ ഇത്... നോക്കിക്കോ എന്നത്തേയും പോലെ ഡീൽ തുടങ്ങാറാകുമ്പോൾ ഇങ്ങെത്തും... അപ്പോഴാണ് ഡോർ ബെല്ലിന്റെ ശബ്ദം കേട്ടത്.. നോക്കിക്കേ വിധു... അവരായിരിക്കും.... പോയി ഡോർ തുറക്ക്... രാഹുൽ വിധുവിനോടായി പറഞ്ഞു... .വിധു ഡോർ തുറക്കുമ്പോൾ ഡോക്ടർ സുധീപ് ആയിരുന്നു പുറത്ത്... അയാൾ അവളെയൊന്നു നോക്കിയ ശേഷം അകത്തേയ്ക്കു ചെന്നു.. ആഹ്. വെൽക്കം ഡോക്ടർ... എന്താ തനിച്ച് അവരൊക്കെ എവിടെ ? രാഹുൽ സുദീപിനോടായി തിരക്കി...

അത് രാഹുൽ ഞാൻ പറഞ്ഞിരുന്നില്ലേ ചില സെക്യൂരിറ്റി ഇഷ്യൂസ്... അതുകൊണ്ട് അവർ നമ്മുടെ മീറ്റിംഗ് പ്ലേസ് ചേഞ്ച്‌ ചെയ്തിരിക്കുവാ... സൊ ലെറ്റസ്‌ ഗോ.. അയാൾ അവനെ നോക്കിയൊന്നു കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു.. ഏഹ്... അതെന്താ ഡോക്ടർ ഇത് നമ്മുടെ സ്ഥിരം പ്ലേസ് അല്ലെ..? ഇത്രത്തോളം സെക്യൂരിറ്റി നമുക്ക് മറ്റെവിടെ കിട്ടാനാ... വിധു നീരസത്തോടെ പറഞ്ഞു... ഓഹ്... വിധു.. ചിൽ ഡിയർ... ഡോണ്ട് ബി സില്ലി... രാഹുൽ അവളെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു... നിനക്കറിയാല്ലോ ഇന്നത്തെ ഡീൽ എന്നെ സംബന്ധിച്ചിടത്തോളം മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ ആണ്... പിന്നെ അവരെന്തായാലും ഇത്രയും ബോതേർഡ്‌ ആകുന്നത് നമുക്കും നല്ലതല്ലേ... നമ്മുടെ സ്ഫേറ്റിയല്ലേ നമുക്കും പ്രധാനം... രാഹുൽ അവളെ കൺവീനിയന്സ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...

അറിയാം രാഹുൽ.... പക്ഷേ റോയ് പോലുമില്ലാതെ മറ്റൊരു സ്ഥലത്തുവെച്ചു ... ഞാൻ ഒറ്റയ്ക്ക്... എന്തോ ഒരു ടെൻഷൻ... അവൾ ആകെ സംശയത്തോടെ രാഹുലിനെ നോക്കി.. എന്റെ വിധു... ഇന്നത്തെ പാർട്ടിയിൽ ഞാൻ കുറേ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്.... പിന്നെ അറിയാല്ലോ ഈ ബാംഗ്ലൂരിൽ ഡ്രഗ് പാർട്ടിയ്‌ക്കൊന്നും ഒരു പഞ്ഞവുമില്ല ... നമ്മൾ ഉഴപ്പിയാൽ കയ്യിന്നു ഇറക്കിയതുപോലും തിരിച്ചുകിട്ടില്ല .. അതുകൊണ്ടാ ഇല്ലേല് നിന്നെ ഞാൻ തനിച്ചുവിടുമോ ? ഇതൊക്കെ നമ്മുടെ ലൈഫിന് വേണ്ടിയല്ലേ... ഈ ഒരു ഡീൽ അതുകഴിഞ്ഞാൽ പറക്കില്ലേ ... പിന്നെ ഇങ്ങനെ നീ ആഗ്രഹിച്ചതുപോലെ ലോകം ചുറ്റി നടക്കാം... ഹേ... അവൾ എന്തായെന്ന രീതിയിൽ രാഹുലിന്റെ മുഖത്ത് നോക്കി... നമുക്കെ... അടിച്ചുപൊളിച്ചു നടക്കാമെന്ന് രാഹുൽ പതർച്ച മറച്ചുകൊണ്ട് പറഞ്ഞു.. രാഹുൽ പുരികമുയർത്തി സുദീപിനെ നോക്കി.. അതിന്റെ അർത്ഥം മനസ്സിലായപോലെ അയാൾ വിധുവിനോടായി പറഞ്ഞു..

ശരിയാണ് വിധു.... നിനക്കെന്താ എന്നെയും വിശ്വാസമില്ലേ..? എത്ര ഡീലിംഗുകളാ നമ്മൾ ഹോസ്പിറ്റലിലും ഇവിടെയുമായി നടത്തിയിട്ടുള്ളത്... എത്ര പെൺകുട്ടികളെ നമ്മുടെ വലയിലേക്ക് നിഷ്പ്രയാസം കുരുക്കിയിട്ടുണ്ട്... അങ്ങനുള്ള ആളാണോ ഈ പേടിച്ചു നിക്കണത്.. ഏയ്യ്... രാഹുൽ ഇവളെക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല... നീ തന്നെ വാ... പാർട്ടി റോയിയെ ഏൽപ്പിക്കാൻ നോക്ക്.. സുദീപ് വിധുവിനെ ഏറുകണ്ണാൽ നോക്കി രാഹുലിനോടായി പറഞ്ഞു... മ്മ്... നിനക്ക് വയ്യെങ്കിൽ പോകേണ്ട വിധു.... ഞാൻ തന്നെ പോകാം... ആ റോയിയെ വിളിച്ചിട്ട് കിട്ടുന്നുമില്ല.... ഈ ഒരു പാർട്ടിയും ഡീലും ഭംഗിയായി നടന്നാൽ കുറച്ചു നാളത്തേയ്ക്ക് അടിച്ചുപൊളിക്കാനായി ഒരു മലേഷ്യ ട്രിപ്പ്‌ പ്ലാൻ ചെയ്തതായിരുന്നു... ഇനിയിപ്പോ സാരമില്ല എല്ലാം ഒന്നു ഒക്കുമ്പോൾ പോകാം അല്ലെടോ ? രാഹുൽ വിധുവിനോടായി പറയും പോലെ നെടുവീർപ്പിട്ടു... ഏഹ്... മലേഷ്യ ട്രിപ്പോ ? ഞാൻ എത്ര നാളായി പറയുന്നതാ രാഹുൽ...

ഈ കാര്യം നേരത്തെ പറഞ്ഞൂടാരുന്നോ ? ആശിച്ചു കിട്ടുന്ന ചാൻസ് അല്ലേ... കളയണ്ട... ഞാൻ പോകാം... നീ പാർട്ടി പ്ലേസിൽ പൊയ്ക്കോ... ഇനി ആ റോയെങ്ങാനും അവിടേക്കാണ് പോയതെങ്കിൽ എന്തേലും അലമ്പുണ്ടാക്കിയാൽ നമ്മുടെ പ്ലാനൊക്കെ തകരും... അവൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു.. വിധു... നീ ഒറ്റയ്ക്ക്... പറ്റുമല്ലോ അല്ലേ.. നിനക്ക് വയ്യെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല... അവനവളെ പിന്തിരിപ്പിക്കുംപോലെ ചോദിച്ചു.. ഞാൻ പോകാം രാഹുൽ.... സുദീപ് ഉണ്ടല്ലോ കൂടെ... പെട്ടെന്ന് എല്ലാം കഴിഞ്ഞു വരാം.. അവളവനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു... ബൈ ഡിയർ... രാഹുലും അവളെ ചേർത്തുപുണർന്നു... സുദീപിനെ നോക്കി ഒരു ഗൂഢസ്മിതത്തോടെ അവനവളെ ഒന്നുകൂടി ഇറുകെ പുണർന്നു... ആഹ്... വിധു... പുറത്തെന്റെ കാർ കിടപ്പുണ്ട്... നീ കയറിയിരുന്നോളു... പിന്നെ ദാ ഈ വേഷം മതി.... ആർക്കും സംശയം തോന്നേണ്ട... രാഹുൽ അവളുടെ കൈയിലേയ്ക് ഒരു പൊതി കൊടുത്തു..

എ.. എന്താ ഇത്...? വിധു പൊതി തുറന്നു... ഒരു ബ്ലാക്ക് കളർ പർദ്ദ... അവൾ രാഹുലിനെ വേണോയെന്ന മട്ടിൽ നോക്കി... വേണം വിധു... ഇപ്പോൾ എല്ലായിടത്തും സിസിടിവി ആണ്... നമ്മുടെ സുരക്ഷ നോക്കണ്ടേ... രാഹുൽ നിസ്സാരമെന്ന രീതിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു... അവളും തിരിച്ചൊരു പുഞ്ചിരിയോടെ അതനുസരിച്ചു... ഡ്രസ്സ്‌ മാറി രാഹുലിനോട് യാത്ര പറഞ്ഞവൾ പുറത്തേയ്ക്കു പോയി... അപ്പോൾ വിധുവെന്ന അധ്യായം ദാ... ഇവിടെ അവസാനിപ്പിച്ചല്ലേ... എന്നാലും നീയിതെങ്ങനെ സഹിക്കുമെടാ..? വിഷാദച്ചുവയോടെ ചോദിച്ചുകൊണ്ട് സുദീപ് രാഹുലിനെ നോക്കി... രാഹുലിന്റെ മുഖത്തുവിരിഞ്ഞ ഗൂഢസ്മിതം പെട്ടെന്ന് ഒരു പൊട്ടിചിരിയിലേയ്ക് വഴിമാറി... അത് സുദീപിലേയ്ക്കും പടർന്നപ്പോൾ ആ മുറിയിലാകെ അത് പ്രതിധ്വനിച്ചു...

പതിയെ രാഹുലിന്റെ ചിരി മാഞ്ഞു അവിടെ ഒരു ക്രൂര ഭാവം തെളിഞ്ഞു... വിധു.... അവളെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാ... കോളേജ് ടൈം മുതൽ ഉള്ള അടുപ്പം... പക്ഷേ റോയ് ഉൾപ്പെടെ എല്ലാവരും കരുതിയിരിക്കുന്നത് ഞങ്ങൾ ഓഫീസിൽ വെച്ചു കണ്ടു തുടങ്ങിയ അടുപ്പമെന്നാണ്... അന്നേ ഞങ്ങളുടെ അടുപ്പം പരിധികൾ ലംഖിച്ചിരുന്നു... അനാഥനും അത്യാവശ്യം കേസ് ഹിസ്റ്ററിയുമൊക്കെയുള്ള ഈ എന്നെ അവളുടെ വീട്ടുകാർ അംഗീകരിക്കില്ലെന്ന് അവൾതന്നെയാണ് പറഞ്ഞത്... എല്ലാം ഉപേക്ഷിച്ചു എന്റെ ഒപ്പം വന്നാൽ നോക്കാനുള്ള ചുറ്റുപാട് അന്നെനിക്കില്ലായിരുന്നു... അതുകൊണ്ടാണ് അവളെ പ്രഭുവുമായുള്ള വിവാഹത്തിന് നിർബന്ധിച്ചത്... അതുവഴി അവളുടെ സ്വത്തുക്കൾ കൈക്കലാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.. പിന്നെ എന്റെ കളിസ്ഥലം ഇവിടല്ലേ... പ്രഭുവാകുമ്പോൾ ബാംഗ്ലൂർ സെറ്റിൽഡ് റെപ്യൂട്ടഡ് ഡോക്ടർ...

കല്യാണം കഴിഞ്ഞു ഞങ്ങൾക്ക് കാണാനുള്ള സൗകര്യവും കിട്ടും... അങ്ങനെ അവന്റെ ഭാര്യയായി അവൾ അഭിനയിച്ചു... എല്ലാ അർത്ഥത്തിലും... ദഹിക്കാഞ്ഞിട്ടും ഞാനതു സമ്മതിച്ചുകൊടുത്തു... എന്നാൽ അവൾക്കു ആർഭാട ജീവിതവും ധൂർത്തുമായിരുന്നു കൂടുതൽ... റോയിക്കൊപ്പം പലതവണ അവളെ തെറ്റായരീതിയിൽ കണ്ടപ്പോഴും എനിക്കതു ബോധ്യമായി... അല്ലെങ്കിലും ഭർത്താവിനെ വഞ്ചിക്കുന്നവൾക്കു എന്തു വിശ്വാസ്യതയാണുള്ളത്... അന്നേ ഞാൻ ഉള്ളിൽ കണക്കുകൂട്ടി വെച്ചിരുന്നതാ... അവൾക്കൊരു ഉഗ്രൻ സമ്മാനം... പിന്നെ എന്റെ ബിസ്സിനെസ്സിനു വേണ്ടി ഇത്രയും ക്ഷമിച്ചു.. സ്വന്തം സുഖം തേടി പല പുരുഷന്മാരെ തേടുമ്പോൾ അവൾക്കു അത്തരത്തിലൊരു ഗിഫ്റ്റ് കൊടുക്കാമെന്നു കരുതി... എന്താ ഞാൻ കൊടുത്ത ഗിഫ്റ്റ് ചെറുതായോ ? രാഹുൽ ഗ്ലാസ്സിലേയ്ക് മദ്യം പകർന്നുകൊണ്ട് സുദീപിനെ നോക്കി... പിന്നെ... സൂപ്പർ ഗിഫ്റ്റ് അല്ലേ....

ഇനി മുതൽ ലക്ഷുറി ലൈഫ് അല്ലേ... ഓരോരുത്തർക്കൊപ്പം പല നാട്ടിലായി പറന്നുനടക്കാം ... സത്യത്തിൽ നീ പറഞ്ഞപോലെ വലിയ ഡീൽ തന്നാ... കോടികളല്ലേ ആ മുംബൈക്കാരൻ സേട്ടിന്റെ കയ്യിന്നു കിട്ടിയത്.... സുദീപ് തന്റെ കൈയിലെ ഗ്ലാസിൽ നിന്നും അൽപ്പം മദ്യം നുകർന്നുകൊണ്ടു പറഞ്ഞു... പിന്നല്ലാതെ.... ഈ രാഹുൽ ഒരിക്കലും നഷ്ടക്കച്ചവടം നടത്തില്ല... അവളെ വിറ്റ കാശ് ദാ... ഈ കീശയിൽ വരും... അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്‌ വായിലേയ്ക്ക് കമിഴ്ത്തി... ഇതേസമയം വിധു കാറിൽ ചിന്തയിലായിരുന്നു ഡീൽ കഴിഞ്ഞു രാഹുലിനൊപ്പം മലേഷ്യയിലേക്കുള്ള യാത്രയെക്കുറിച്ചു... അതിന്റെ പ്രതിഭലനമെന്നോണം ചുണ്ടിലൊരു ചെറു പുഞ്ചിരി തത്തിക്കളിച്ചു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story