♥️ മയിൽ‌പീലി ♥️ ഭാഗം 58

mayilpeeli

എഴുത്തുകാരി: സജീഷ്മ രാകേഷ്

പിന്നല്ലാതെ.... ഈ രാഹുൽ ഒരിക്കലും നഷ്ടക്കച്ചവടം നടത്തില്ല... അവളെ വിറ്റ കാശ് ദാ... ഈ കീശയിൽ വരും... അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്‌ വായിലേയ്ക്ക് കമിഴ്ത്തി... ഇതേസമയം വിധു കാറിൽ ചിന്തയിലായിരുന്നു ഡീൽ കഴിഞ്ഞു രാഹുലിനൊപ്പം മലേഷ്യയിലേക്കുള്ള യാത്രയെക്കുറിച്ചു... അതിന്റെ പ്രതിഭലനമെന്നോണം ചുണ്ടിലൊരു ചെറു പുഞ്ചിരി തത്തിക്കളിച്ചു... കാർ നഗരത്തിന്റെ തിരക്കിൽനിന്നും കുറച്ചുമാറി ഓരോടുവഴിയിലൂടെ പോയി... ഗ്രീൻലാൻഡ് പോലെ ഏതേലും വല്യ ഹോട്ടൽ ആണവൾ പ്രതീക്ഷിച്ചത്... എന്നാൽ ഈ ചേരിക്കിടയിൽ അങ്ങനൊന്നൊരിക്കലുമുണ്ടാകില്ല... അവളോർത്തു.. ഉള്ളിൽ നേരിയ ഭയം ഉടലെടുത്തപ്പോൾ പതിയെയവൾ ഫോണെടുത്തു രാഹുലിന്റെ നമ്പർ ഡയൽ ചെയ്തു... പക്ഷേ കാൾ കട്ട്‌ ആയി... അവൾഒരുനിമിഷം പുറകെയ്‌ക്കു നോക്കി... സുദീപ് പുറകെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്... അവൾ സുദീപിനെ വിളിച്ചുനോക്കി...

പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്... ചെറുതായി ഭയം അവളെ പുല്കിത്തുടങ്ങി... ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാളെ അപ്പോഴാണവൾ ശ്രെദ്ധിക്കുന്നത്... ഫ്രണ്ട് ഗ്ലാസ്സിലൂടെ ഇടയ്ക്കിടയ്ക്ക് തന്നെ ചൂഴ്ന്നുപോകുന്ന ആ നോട്ടമാവൾക്കസ്വസ്ഥമായി തോന്നി... അയാളുടെ നെറ്റിയിൽ വെട്ടുവീണ നീളൻ പാടും ചുവന്നുതുടുത്ത കണ്ണുകളും വിധുവിന്റെ ഉള്ളിൽ പെരുമ്പറ മുഴക്കി... ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ താൻ ശരിക്കുമൊരു സ്വപ്നലോകത്തായിരുന്നു... രാഹുലുമൊന്നിച്ചുള്ള യാത്രയും അവിടെ നടത്തേണ്ട പർച്ചേയ്‌സുമൊക്കെയായിരുന്നു ഉള്ളിൽ... അതുകൊണ്ടുതന്നെ കാർ മുന്നിൽ വന്നുനിന്നപ്പോൾ തുറന്ന ഡോറിൽ പോലും നോക്കാതെ ആരെയും ശ്രദ്ധിക്കാതെ കയറിയിരുന്നു... അന്നാദ്യമായി ഒരു പെണ്ണെന്ന രീതിയിൽ ഒറ്റപ്പെടുമ്പോളുണ്ടാകുന്ന നെഞ്ചിടി അവളിൽ ഉടലെടുത്തു.. ഇതുവരെ താനത് ആസ്വദിച്ചിട്ടേയുള്ളു....

വിലപറഞ്ഞു ആൾക്കാർക്കുമുന്നിൽ വലിച്ചെറിയുന്ന ഓരോ പെണ്കുട്ടികളിലും നിറഞ്ഞ ഈ ഭയം പുശ്ചത്തോടെ നോക്കി നിന്നിട്ടേയുള്ളു... അവളോർത്തു... എടോ... ഇതെവിടേക്കാ പോകണേ... ഒരുപാട് നേരമായല്ലോ..? വിധു പതർച്ച മറച്ചുകൊണ്ട് തിരക്കി.. എന്നാൽ അയാളൊന്നും മിണ്ടിയില്ല.... കേൾക്കാത്തപോലെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.. ഡോ... തനിക്കെന്താ ചെവിട് കേൾക്കത്തില്ലേ..? ഇതെവിടെക്കാ പോകണെന്നു..? അവൾ കുറച്ചു മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് ഉറക്കെ ചോദിച്ചു... ദാ... എത്താറായി മാഡം... അയാൾ തിരിഞ്ഞുനോക്കാതെ മറുപടി പറഞ്ഞു... രണ്ട് മിനിറ്റിനുള്ളിൽ കാർ ഒരു വിശാലമായ കോമ്പൗണ്ടിനുള്ളിലേയ്ക് പ്രവേശിച്ചു... കാർ ഉള്ളിൽ കയറിയ ഉടനെ പുറത്ത് ഗേറ്റ് അടയുന്ന ശബ്ദം കേട്ടു... ഒരുനിമിഷം ശങ്കിച്ചിരുന്ന ശേഷമവൾ പതിയെ ഡോർ തുറന്നു പുറത്തിറങ്ങി... എസ്. എസ്. മിൽസ്.. ഗാംഭീര്യമുള്ള ഒരു ബോർഡാണ് ആദ്യം കണ്ണിലുടക്കിയത്... അവൾ മനസിൽ വായിച്ചു..

ഡ്രൈവർക്കൊപ്പം അകത്തേയ്ക്കു കയറിയപ്പോൾ മനസ്സിലായി അതൊരു റൈസ് മില്ലാണെന്നു... അകത്താകെ മുളകിന്റെയും അരിയുടേയുമൊക്കെ ഗന്ധം തങ്ങി നിൽക്കുന്നു... പുറകിൽ വീണ്ടും വാതിലടയുന്ന ഒച്ച കേട്ടുതിരിഞ്ഞപ്പോൾ ഡ്രൈവർ ഡോർ പൂട്ടി കഴിഞ്ഞിരുന്നു... ഇത്രയും നേരം ഉള്ളിലുണ്ടായിരുന്ന ഭയം യാഥാർഥ്യമായ പിടച്ചിലിൽ അവളാകെ വിറച്ചു.. ഏയ്... വാതിൽ തുറക്ക്... ആരുമില്ലേ ഇവിടെ... വാതിലിൽ മുട്ടിയവൾ ഉറക്കെക്കരഞ്ഞു... പെട്ടെന്നാണ് ഭീകരമായ ശബ്ദത്തോടെ അവിടുള്ള റൈസ് മിഷിനുകൾ പ്രവർത്തിച്ചത്... അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി.. നാലഞ്ചുപേർ തനിക്കടുത്തേയ്ക്കടുക്കുന്നു... വിധു ഡോറിൽ ചാരി കിതച്ചുകൊണ്ട് നിന്നു... ആഹ്... വരണം വിധു മാഡം... മധ്യത്തായി നടന്നുവരുന്നയാൾ അവളോടായി പറഞ്ഞു... ഏയ്... നിങ്ങളാണോ ഇന്നത്തെ ഡീൽ ഉറപ്പിച്ചത്.. എ... എന്തിനാ ഡോറൊക്കെ അടക്കുന്നത് ? ഒരാളെ കൂടി വരാനുണ്ട്.... അവൾ പറഞ്ഞൊപ്പിച്ചു....

ആ.... ആ ഡീൽ ഉറപ്പിച്ച വ്യക്തി ഞാൻ തന്നെയാണ്..... പിന്നേ ഡോർ അടയ്ക്കുന്നത്... അതുപിന്നെ ഇതൊക്കെക്കകുറച്ചു പ്രൈവസി വേണ്ട കാര്യമല്ലിയോ ? അല്ലേടാ സ്റ്റീഫാ... അയാൾ കൂടെ ഉള്ളൊരുത്തൻ കൊണ്ടിട്ട ചെയറിലേയ്ക്കിരുന്നുകൊണ്ടു അവളെയൊന്നുഴിഞ്ഞുനോക്കി പറഞ്ഞു... അതേ ആശാനേ.... സ്റ്റീഫൻ അനുസരണയോടെ മറുപടി പറഞ്ഞു.. പെട്ടെന്ന് പേപ്പർസോക്കെ സൈൻ ചെയ്തു ക്യാഷ് എടുക്ക്... സുദീപ് വരുമ്പോഴേയ്ക്കും എല്ലാം ശരിയാക്കാം.. എനിക്ക് പെട്ടെന്ന് പോകണം.. തന്റെ മേലുഴിയുന്ന കണ്ണുകളെ അസ്വസ്ഥതയോടെ നോക്കി കുറച്ചു പരിഭ്രമത്തോടെ അവൾ പറഞ്ഞു.. അയ്യോ മാഡത്തിന് പൊയ്ക്കോളാൻ വയ്യാന്നു... ഡാ ഉവ്വേ... കേട്ടോടാ... പാവം... പെട്ടെന്ന് അങ്ങ് പറഞ്ഞയച്ചെക്കാമല്ലേ... നമ്പ്യാർ സ്റ്റീഫനെയും കൂട്ടാളികളെയും നോക്കി പറഞ്ഞു... അതുപിന്നെ ആശാനേ... നമ്മള് ഡീലുറപ്പിച്ചു ക്യാഷ് കൊടുത്താൽ ആദ്യത്തെ പങ്ക്.... സ്റ്റീഫൻ തലചൊറിഞ്ഞുകൊണ്ടു മറ്റുള്ളവരെ നോക്കി..

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന വിധുവിനടുത്തായി നമ്പ്യാർ വന്നു നിന്നു... ഒന്നു ചുറ്റും കറങ്ങി... ഒരു പ്രാവശ്യം കറങ്ങി നോക്കിയിട്ട് അവളുടെ കവിളിലൂടെ വിരലോടിച്ചു.... അവൾ മുഷിച്ചിലോടെ കൈ തട്ടിയെറിഞ്ഞു ആഹ്... നീയെന്താടാ ഉവ്വേ പറഞ്ഞേ... കേട്ടില്ല... അയാൾ തിരിഞ്ഞു സ്റ്റീഫൻ നോക്കി ചോദിച്ചു.. അല്ല ആശാനേ പങ്ക്... ആ... പങ്ക്... കേട്ടോ കൊച്ചേ... ഞാൻ... അതായതു ഈ നമ്പ്യാതിരി ഒരു ഡീൽ ഉറപ്പിച്ചാല് അതിന്റെ ആദ്യ പങ്ക് ഇവർക്ക് കൊടുക്കും... എനിക്കുവേണ്ടി വെട്ടാനും കുത്താനും നടക്കുന്നതിന്റെ കൃതജ്ഞതയായിട്ടു കൂട്ടിയാൽ മതി... അത് പെണ്ണായാലും പൊന്നായാലും... ഇന്നത്തെ എന്റെ ഡീൽ നീയാണ്... നല്ല റേറ്റ് കൊടുത്തു വാങ്ങിയതാ ആ രാഹുലിന്റെ കയ്യിന്നു... അപ്പോൾ പങ്ക് കൊടുക്കാതിരിക്കാൻ പറ്റോ ? നീതന്നെ പറ കൊച്ചേ..? നമ്പ്യാർ പറഞ്ഞതുകേട്ടവളുടെ ഉള്ളിൽ മിന്നൽ പാഞ്ഞു... കള്ളം.... നിങ്ങളെന്താ ഈ പറയണേ... രാഹുൽ... അവൻ... ഇല്ല...

അവനെങ്ങാനുംഅറിഞ്ഞാൽ നിങ്ങളെ വെച്ചേക്കില്ല... അവൾ അലറി വിളിച്ചു... ഉള്ളിൽ ചെറിയൊരു സംശയം വന്നെങ്കിലും അതിനു വേരൂന്നാനുള്ള സമയമവൾ കൊടുത്തില്ല... കാരണം രാഹുൽ... അവനൊരിക്കലും... ഡീ.... അടങ്ങി നിക്കെടി... നിന്റെ രാഹുൽ തന്നാ നിനക്ക് വില പറഞ്ഞത്.... ഞങ്ങൾ പറഞ്ഞതിലും ഒന്നരലക്ഷം കൂട്ടിപ്പറഞ്ഞു വിലപേശിയവൻ... അയാൾ വിധുവുന്റെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു... രാഹുലിന്റെ ഭാഗത്തുനിന്നൊരിക്കലും താൻ പ്രതീക്ഷിക്കാത്ത തിരിച്ചടി കിട്ടിയ ഷോക്കിലായിരുന്നപ്പോൾ വിധു.. കൂടെ ഇനിയെങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയിലും... അധികം ഓടിയിട്ടില്ലന്നു തോന്നുന്നു... അതുകൊണ്ട് ഇപ്പൊ കൊണ്ട് നിർത്തിയാൽ കോടികൾ വാരാം മുംബൈയിലെ ചേരിയിൽനിന്ന്... അല്ലേടാ... നമ്പ്യാർ അവളെ തനിക്കടുത്തേയ്ക്കടുപ്പിച്ചുകൊണ്ട് പറഞ്ഞു... വിധു അയാളുടെ കൈയിൽ കിടന്നു പിടഞ്ഞു... അതേ ആശാനേ... കണ്ടാൽ ആരും വേണ്ടാന്ന് പറയില്ല... സ്റ്റീഫൻ ശരി വെച്ചു...

എങ്കിൽ പിന്നേ ആദ്യം ഞാനൊന്നു നോക്കട്ടെ.. എന്താ സ്റ്റീഫാ.... ആശാന്റെ ഇഷ്ടം.... അപ്പോൾ കൃത്യം പത്തുമണിയ്ക്കു പോകുന്ന ലോഡിന്റെ കൂട്ടത്തിൽ ഇവളും പോയിരിക്കണം.. ഞാൻ ഇപ്പോൾ പോകും... അതുകഴിഞ്ഞെല്ലാം നിങ്ങടെ കൈയിലാ... സൂക്ഷിക്കണം... കേട്ടല്ലോ... വിധുവിനെ വലിച്ചിഴച്ചു അടുത്തുള്ള ഗോഡൗണിലേയ്ക് കയറ്റുന്നതിനിടയിൽ നമ്പ്യാർ അവരോടായി പറഞ്ഞു... മുഴുവൻ ശബ്ദവുമെടുത്തു തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറിക്കരഞ്ഞെങ്കിലും മിഷ്യന്റെ ശബ്ദത്തെ കടന്നതൊന്നും തനിക്കുപോലും കേൾക്കാൻ പറ്റുന്നില്ലെന്നവളോർത്തു... നമ്പ്യാർക്ക് ശേഷം പലരും മുറിയിൽ കയറിയിറങ്ങി... ബോധം പോകുന്നതിടയിൽ ഉള്ളിൽ നിറഞ്ഞത് താൻ പലപ്പോഴായി കാഴ്ചവെച്ച പെൺകുട്ടികളുടെ നിലവിളിയും...

ഏറ്റവുമൊടുവിൽ നിഷ്കളങ്കമായി തന്നെ ചേർത്തുപിടിച്ചിരുന്ന പ്രഭുവിന്റെ മുഖവുമാണ്... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦 ഇതേസമയം ഹോട്ടൽ ഗ്രീൻ ലാൻഡിൽ റോയിയെ കെട്ടിയിട്ടിരിക്കുന്ന കസേരയ്ക്കപ്പുറവുമിപ്പുറവുമായി അടികൊണ്ടവശരായി രാഹുലും സുധീപുമിരുന്നു.... നകുലിനെ കൂടാതെ ഫ്രണ്ടായ അലക്സാണ്ടറും ഒപ്പമുണ്ടായിരുന്നു... റോയി പറഞ്ഞവിവരമനുസരിച്ചു ഡീൽ നടക്കുമ്പോൾ പാർട്ണരോടൊപ്പം പൊക്കാനായിരുന്നു പ്ലാൻ... പക്ഷേ.... റോയിക് കിട്ടിയിരുന്നത് തെറ്റായ വിവരമായതിനാൽ നകുലനും രാഹുലിനെയും സുദീപിനെയുമെ കിട്ടിയുള്ളൂ... വിധു അപ്പോഴേയ്ക്കും പോയിരുന്നു...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story